12 ഒക്‌ടോബർ 2011

ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ"


ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ"സുന്നിയും ജമാഅത്തും മുജാഹിദും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ എന്തൊക്കെയോ 'വലിയ വിത്യാസങ്ങള്‍' ഇല്ല എന്നതാണ് സത്യം എന്ന് നാം മനസിലാക്കുക. സ്വന്തം ആശയ സപുഷ്ടതയുടെ കാര്യത്തില്‍ ആത്മ വിശ്വാസം ഇല്ലാത്തവര്‍ മറ്റു സഘടനകളെ കുറിച്ച് 'ഫോബിയ' വളര്‍ത്തി അണികളെ പിടിച്ചു നിറുത്താന്‍ ശ്രമിക്കുന്നത് കണ്ടു തെറ്റിദ്ധരിക്കരുത്. മുജാഹിദും ജമാഅത്തും ഒക്കെ എന്തൊക്കെയോ 'വലിയ പിഴവ്' ഉള്ളവര്‍ ആണ് എന്നത് മാത്രം ആണ് നമ്മുടെ പല നിഷ്കളങ്ക സുന്നി സഹോദരന്‍മാരെയും പിടിച്ചു നിറുത്താന്‍ നേതൃതം പ്രയോഗിക്കുന്ന ചെപ്പടി വിദ്യ. അതിപ്പോള്‍ ഉള്പതിഷ്ണുക്കളും പരസ്പരം ഭംഗിയായി ഉപയോഗിക്കുന്നു എന്ന് മാത്രം..


നമ്മുടെ ഹൈന്ദവ സമൂഹത്തെ നോക്കൂ. മൂവായിരത്തി മുക്കോടി ദൈവങ്ങള്‍, ഓരോര്‍ത്തര്‍ക്കും ഓരോ ദൈവങ്ങള്‍. തികച്ചും വിത്യസ്ത പൂജ രീതികള്‍, ഒരു വിഭാഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ മറ്റുള്ളവരെ പ്രവേശിപ്പിച്ചോലണം എന്നില്ല. വിത്യസ്ത ജാതികള്‍, ഉപ ജാതികള്‍, പരസ്പരം വിവാഹം ഇല്ല. തികച്ചും വിത്യസ്തമായ അനുഷ്ടാനങ്ങള്‍. പക്ഷെ, പുറത്ത്‌ നിന്ന് നോക്കുന്നവര്‍ക്ക്‌ മുസ്ലിംകള്‍ പരസ്പരം ഉള്ളത് പോലെയുള്ള ഭിന്നതകളും വൈജാത്യങ്ങളും അവിടെ ഉള്ളതായി അനുഭവപെടുന്നില്ല.


ഇസ്ലാമിന്‍റെ അടിസ്ഥാന കലിമത്ത് തൌഹീദ് നോക്കൂ. അള്ളാഹുവല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല എന്നാ കാര്യവും മുഹമ്മദ്‌ (സ) അന്ത്യ പ്രവാചകനും ആണ് എന്നാ കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വിത്യാസം ഇല്ല. അവിടെയും വ്യാഖ്യാനിച്ചു കാട് കയറി ഇല്ലാത്ത അഭിപ്രായ വിത്യാസം ഉണ്ടാക്കി തരാന്‍ മിടുക്കുള്ളവര്‍ ഏറെയുണ്ട് എന്നത് വേറെ കാര്യം.


ഇനി ഇസ്ലാം കാര്യം മുഴുവന്‍ എടുത്തോളൂ. ശഹാദത്തും നമസ്കാരവും സകാത്തും നോമ്പും ഹജ്ജും ഉലപാടെ അടിസ്ഥാനപരമായി ആരും വിയോജിക്കുന്നില്ല. ആരാധനാ കര്‍മങ്ങളിലെ ഫര്‍ലുകളില്‍ ആര്‍ക്കും തര്‍ക്കം ഇല്ല. നമസ്കാരത്തില്‍ ഫാത്തിഹ ഞങ്ങള്‍ ഓതുന്നത് സുജൂദില്‍ ആണ് എന്ന് ആര്‍ക്കും വാദം ഇല്ല. അല്ലെങ്കില്‍ നമസ്കാരം അഞ്ചു നേരം അല്ല മൂന്നു നേരം മതി എന്ന് ഇവരില്‍ ആരും വാദിക്കുന്നില്ല. എന്തിനേറെ ഓരോ നമസ്കാരത്തില്‍ രകഅത്ത് കളുടെ എണ്ണത്തില്‍ പോലും തര്‍ക്കം ഇല്ല. റുകൂഅ 90 ഡിഗ്രി വളഞ്ഞാല്‍ പോര 180ഡിഗ്രിയോ മറ്റോ വേണം എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അതൊരു വിത്യാസം ആയി ഉയര്‍ത്തി കാണിക്കാമായിരുന്നു. സകാത്തും അങ്ങിനെ തന്നെ, നോമ്പ് ളുഹര്‍നു തുടങ്ങി ഇഷാഇനു അവസാനിപ്പിക്കണം എന്ന് വാദിക്കുന്ന ആരെങ്കിലും ഉണ്ടോ, അല്ലെങ്കില്‍, നോമ്പ് രമളാനില്‍ വേണ്ട ശഅബാനില്‍ ആണ് ശരിയായ രീതി എന്ന് പറയുന്നവര്‍.


ഇനി അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ നോക്കൂ,അല്ലാഹുവിലും പ്രവാചകന്‍മാരിലും ഗ്രന്ഥങ്ങളിലും മലക്ക്കുകളിലുവിധിയിലും അന്ത്യനാളിലും എന്ന് വേണ്ട എല്ലാ വിശ്വാസകാര്യങ്ങളിലും അടിസ്ഥാനപരമായി യാതൊരു വിത്യാസവും ഇല്ല.
ഇങ്ങനെ അടിസ്ഥാന ആരാധനാ രീതികളുടെ അടിസ്ഥാനങ്ങളില്‍ 100% യോജിപ്പ്. അടിസ്ഥാന വിശ്വാസങ്ങളില്‍ 100% യോജിപ്പ്. ഒരേ വീട്ടില്‍ തന്നെ വിത്യസ്ത സംഘടനകളും ഭാര്യയും ഭര്‍ത്താവും വിത്യസ്ത മത സംഘടനകളില്‍ ഇല്ലേ...
പിന്നെ എവിടെയാണു നാം തര്‍ക്കിക്കുന്ന 'ഒരിക്കലും കോമ്പ്രമൈസ് ചെയ്യാനാവാത്ത' വിത്യാസങ്ങള്‍. ഇനി സുന്നത്തുകളും വിശദാംശങ്ങളും പരിശോധിച്ചാല്‍ അവിടെയും 99% കര്യംങ്ങളിലും തീര്‍ത്തും യോജിക്കുന്നു. ഈ അടിസ്ഥാന വിശ്വാസ കാര്യങ്ങളിലോ, അടിസ്ഥാന അനുഷ്ടാന കാര്യങ്ങളിലോ വരാത്ത വ്യഖ്യാനങ്ങളിലോ സുന്നതുകളിലോ യോജിപ്പുള്ള 99% കാര്യങ്ങളെ മാറ്റി വെച്ചാല്‍ കാണുന്നതാണ് അഭിപ്രായ വിത്യാസം ഉള്ള 1%ന്‍റെ മേഖല.


നമ്മുടെ ലേഖനങ്ങളും പ്രസംഗങ്ങളും ചര്‍ച്ചകളും എല്ലാം യോജിപ്പുള്ള 99.9999% കാര്യങ്ങളെയും വിട്ടു അടിസ്ഥ വിഷയം അല്ലാത്ത 1% കാര്യങ്ങളില്‍ മാത്രം ഒതുങ്ങി പോവുന്നത് കൊണ്ട്, മുസ്ലിം സംഘടനകല്‍ എന്തോ തീര്‍ത്താല്‍ തീരാത്ത ഭിന്നതകള്‍ ഉള്ളതായി പലര്‍ക്കും തോന്നുന്നു എന്ന് മാത്രം...


സുബഹി നമസ്കാരത്ത്ന്റെ സമയവും രകഅത്തും എല്ലാ ഫര്‍ലുകളും ഒരേ പോലെ, പക്ഷെ, ഖുനൂത്ത് അബു അള് സുന്നത്ത്‌ ആണോ അല്ലയോ എന്ന തര്‍ക്കം. തറാവീഹ് ഇരട്ടയായി എത്രയും നമ്സകരിക്കാം എന്ന് എല്ലാവരും യോജിക്കുന്നു. പക്ഷെ ഇരുപതോ എട്ടോ പ്രവാചക മാതൃക എന്നാ കാര്യത്തില്‍ ഒരു ചെറിയ ആശയ കുഴപ്പം. ജുമുഅയും അതില്‍ നമസ്കാരവും അതിന്‍റെ രൂപവും ഭാവവും ഒക്കെ ഒരേ പോലെ ഖുതുബ ഭാഷയുടെ കാര്യത്തില്‍ നേരിയ അഭിപ്രായ വിത്സം.


ഇനി ജമാഅത്തും മുജാഹിദും ഒരു താത്വിക തല ബൌദ്ധിക വ്യായാമത്തിനു കൊള്ളാവുന്ന തര്‍ക്കം മാത്രം. ഇസ്ലാമിന്‍റെ സാമൂഹിക വശം ഒന്നും പ്രായോഗിക തലത്തില്‍ ആരും നിഷേധിക്കുന്നില്ല. ആ ഒരു സ്പേസ് ലീഗില്‍ തന്നെയുള്ള പഴയകാല്‍ ഇസ്ലാഹീ നേതാക്കള്‍ കൈകാര്യം ചെയ്യുന്നത് ആയതുകൊണ്ടോ മറ്റോ ഉണ്ടായ മുജാഹിദ്‌ മത കാര്യാ വകുപ്പ് നേതാക്കള്‍ അല്പം ആ വിഷയത്തില്‍ നിസംഗരായിരുന്നു എന്ന് മാത്രം.


ഇനി പോപ്പുലര്‍ ഫ്രണ്ട് ഇവരോട്‌ എന്തെങ്കിലും വീക്ഷണ വിത്യാസം പുലര്‍ത്തുന്നു വെങ്കില്‍ അത് സാമൂഹിക വീക്ഷണത്തില്‍ മാത്രം. ഇന്ത്യയില്‍ മുസ്ലിം സമൂഹത്തിന്‍റെ മുന്നോട്ടു പൊക്കിള്‍ പലരും പലപ്പോഴും എഴുതിയതും പ്രസംഗിച്ചതും മൂര്‍ത്തമായി നടപ്പാക്കിയപ്പോള്‍ സ്വാഭാവികമായും ഉണ്ടായ, ഉണ്ടാവുന്ന്‍ സാമൂഹിക സമ്മര്‍ദ്ധങ്ങള്‍ക്ക് മുമ്പില്‍ മറ്റു പല സംഘടനകളും അല്പം വിഭ്രാന്തികാണിക്കുന്നു എന്ന് മാത്രം.


അത് കൊണ്ട് നാം ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക 'ഇന്നമല്‍ മുസ്ലിമൂന ഇഖവ'

3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial