15 ഒക്‌ടോബർ 2011

പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി

പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി



തിരുവനന്തപുരം/പെരുമ്പാവൂര്‍/കോഴിക്കോട്: പോലിസ്ഭരണകൂട കൂട്ടുകെട്ടിന്റെ പൌരാവകാശ നിഷേധങ്ങള്‍ക്കെതിരേ ശക്തമായ താക്കീതു നല്‍കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച മേഖലാ റാലികള്‍ മൂന്നു നഗരങ്ങളെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കി. റാലിക്ക് അകമ്പടി സേവിച്ച് യൂനിഫോമണിഞ്ഞ പോപുലര്‍ ഫ്രണ്ട് കാഡറ്റുകള്‍ നടത്തിയ വോളന്റിയര്‍ മാര്‍ച്ച് സ്വാതന്ത്യ്രദിനത്തില്‍ പരേഡ് സംഘടിപ്പിക്കാനുള്ള അവകാശം നിഷേധിച്ച ഭരണനേതൃത്വത്തിനു കരുത്തിന്റെ ഭാഷയിലുള്ള മറുപടിയായി. 
സ്വാതന്ത്യ്രം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം, പെരുമ്പാവൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ളബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയും വോളന്റിയര്‍ മാര്‍ച്ചും കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് അശ്റഫ് മൌലവി കരമന, സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ്, നൂറുല്‍ അമീന്‍, ഹാരിസ് വടകര, സി പി മുഹമ്മദ് ബഷീര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. കോഴിക്കോട്ട് ദേശീയ ഖജാഞ്ചി അഡ്വ. കെ പി മുഹമ്മദ് ശരീഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുംബെ, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, എം വി മുനീര്‍, സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് അശ്റഫ് സംസാരിച്ചു. 
ജില്ലാ കലക്ടറുടെ നിരോധനാജ്ഞ നിലനില്‍ക്കെയാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ നഗരത്തില്‍ വോളന്റിയര്‍ മാര്‍ച്ചും പ്രകടനവും നടത്തിയത്. പരേഡ് തടഞ്ഞ പോലിസിന് പക്ഷേ, പതിനായിരക്കണക്കിനു പ്രവര്‍ത്തകരുടെ റാലി തടഞ്ഞുനിര്‍ത്താനായില്ല. ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടുപോവുമെന്ന ഘട്ടമെത്തിയപ്പോള്‍ നേതാക്കളുമായി ചര്‍ച്ച നടത്തി പോലിസ് തന്നെ റാലി കടന്നുപോവാന്‍ വഴിയൊരുക്കുകയായിരുന്നു. ജില്ലാ നേതാക്കളെയും വോളന്റിയര്‍മാരെയും അറസ്റ്റ് ചെയ്തു വിട്ടയച്ചു. രണ്ടു ദിവസം മുമ്പാണ് പെരുമ്പാവൂരില്‍ റാലി നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. 
എന്നാല്‍, കൃത്യം മൂന്നുമണിക്കു തന്നെ പോപുലര്‍ ഫ്രണ്ടിന്റെ യൂനിഫോമണിഞ്ഞ 600 വോളന്റിയര്‍മാര്‍ ബാന്റ്മേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചുതുടങ്ങി. പിന്നാലെ പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരും അണിനിരന്നു. റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് എന്‍.ഡബ്ള്യു.എഫിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു വനിതകളുമെത്തിയിരുന്നു.
മാര്‍ച്ച് നൂറുവാര പിന്നിട്ടപ്പോള്‍ ഗവണ്‍മെന്റ് ആശുപത്രിക്കു മുന്നില്‍ ആലുവ എസ്.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലിസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞു. പോലിസ് വിവിധയിടങ്ങളില്‍ വഴി തടസ്സപ്പെടുത്തിയതിനാല്‍ പ്രവര്‍ത്തകര്‍ അപ്പോഴും ആശുപത്രിയുടെ സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ്രകടനക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍പ്പെട്ട് പോലിസ് കുഴങ്ങി. പിന്നീട് ചര്‍ച്ചയ്ക്കൊടുവില്‍ റാലി നടത്താന്‍ പോലിസ് തന്നെ സൌകര്യം ചെയ്തുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് റാലി പൊതുസമ്മേളനവേദിയായ ഗവണ്‍മെന്റ് ഹൈസ്കൂളിനു സമീപത്തേക്കു നീങ്ങി. സംസ്ഥാന സമിതി അംഗം കെ കെ ഹുസൈര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി കെ എസ് ഷാന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് നിസാര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ലത്തീഫ് പോക്കാക്കില്ലത്ത്, യഹ്യാ തങ്ങള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 
പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി കെ എം ശരീഫ് ഉദ്ഘാടനം ചെയ്തു. നീതി നിഷേധിക്കപ്പെടുമ്പോള്‍ നീതി പുലരുന്നതിന് നിയമം ലംഘിക്കാന്‍ പൌരന്‍മാര്‍ നിര്‍ബന്ധിതരാവുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമിതിയംഗം പ്രഫ. പി കോയ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഈസ മൌലവി (ഓള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ ഖജാഞ്ചി), സാംകുട്ടി ജേക്കബ് (എസ്.ഡി.പി.ഐ സ്റേറ്റ് ഖജാഞ്ചി), റെനി ഐലിന്‍ (എന്‍.സി.എച്ച്.ആര്‍.ഒ നാഷനല്‍ കോഓഡിനേറ്റര്‍), കെ കെ ബാബുരാജ് (ദലിത് ചിന്തകന്‍), പി.എഫ്.ഐ സംസ്ഥാന സമിതിയംഗങ്ങളായ കെ കെ ഹുസൈര്‍, കെ മുഹമ്മദാലി സംസാരിച്ചു.

ഈ പരിപാടിയുടെ വീഡിയോ കാണുക 
































ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

2 അഭിപ്രായങ്ങൾ:

  1. സങ്ക് പരിവര്‍ ശക്തികള്‍ക് ഇവിടെ വാളും തോക്കും എടുത്തു കൊണ്ട് മാര്‍ച്ച് നടത്താം. എന്നാല്‍ ദേശിയ പതാകയും എടുത്തു കൊണ്ട് സമാധാന പരമായി മാര്‍ച്ച് നടത്താന്‍ സമ്മദികുനില്ല എന്ധൊരു നീതി ആണിത് ???

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial