10 ജനുവരി 2012

ഒരു യാത്രാനുഭവം. യാത്ര തുടങ്ങിയതേ ഉള്ളൂ ....
സ്കൂള്‍ പഠനം കഴിഞ്ഞു കളിച്ചു ഉല്ലസിച്ചു നടക്കുന്ന കാലം. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് തെന്നി മാറികൊണ്ടിരിക്കുന്ന കാലം.ഒരു വൈകുന്നേരം പതിവ് പോലെ ഫുട്ബോള്‍ കളിക്കാന്‍ പോകുകയായിരുന്നു . അസ്വര്‍ നമസ്കാരം പോലും നിര്‍വഹിക്കാതെ തിരക്ക് പിടിച്ചു പോകുമ്പോള്‍ പെട്ടന്ന് പിന്നില്‍ നിന്നും വിളിക്കുന്നു എന്നെ. തിരിഞ്ഞു നോക്കി. സാധാരണ നാട്ടില്‍ കാണാറുള്ള ആള്‍ തന്നെ. ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും നടന്നു. അദ്ദേഹം പുറകെ വന്നു എന്‍റെ കൈ പിടിച്ചു പറഞ്ഞു ഇന്ന് കളിക്കാന്‍ പോകണ്ട.. വാ നമുക്ക് പള്ളിയില്‍ പോവാം നിസ്കരിക്കാം.. ആ നല്ല സംസാരം ഞാന്‍ ചിന്തിച്ചു. ശരിയാ ഇന്ന് കളി ഒഴിവാക്കി നിസ്കരിക്കാം.. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ പോയി.. നമസ്കാരം ഒക്കെ കഴിഞ്ഞു. പിന്നെ അദ്ദേഹം കുറച്ചു നല്ല ഉപദേശങ്ങള്‍ പറഞ്ഞു തന്നു. എന്‍റെ ജീവിതക്രമത്തില്‍ ചില മാറ്റങ്ങള്‍ ആ ഉപദേശങ്ങള്‍ക്കായി... അതിനു ശേഷം അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് എന്തോ ഒരു സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു..


ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം ഒരു സംഘടനയിലെ പ്രവര്‍ത്തകാന്‍ ആണ് എന്ന് ഞാന്‍ അറിയുന്നത്.അന്ന് മാധ്യമങ്ങളും ഭരണകൂടവും ആ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്ക് കൊതിയായി.. കിട്ടിയ അവസരം എല്ലാം ഞാന്‍ ഈ സംഘത്തെകുറിച്ചു പഠിക്കാന്‍ ഉപയോഗിച്ചു.. അങ്ങനെ എനിക്ക് ഞാന്‍ തന്നെ അറിയാതെ എന്‍റെ മനസ്സില്‍ എവിടെയോ കയറി കൂടി ആ സംഘടന.. ഞാന്‍ അതിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി.. എന്‍റെ കൂട്ടുകാരോടും എല്ലാം ഞാന്‍ ഈ സംഘത്തെ കുറിച്ചു പറയാന്‍ തുടങ്ങി.


ചുരുക്കത്തില്‍ എനിക്ക് ഈ സംഘടന ഒരു ആവേശമായി.. ഒരു തുണിക്കടയില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ അവിടെയുള്ള എന്‍റെ സഹാജോലിക്കാരോടും ഇവരെ കുറിച്ചു സംസാരിക്കാന്‍ തുടങ്ങി.. അങ്ങനെ ഇതിന്‍റെ അല്ലാത്ത ഞാന്‍ നാട്ടുകാരുടെയും കൂട്ടുകാരുടെയും ഇടയില്‍ ഈ സംഘടനയുടെ പ്രവര്‍ത്തകന്‍ ആയി മാറി. .. ഒരു ദിവസം ഈ കൂട്ടരുടെ ഒരു പ്രകടനം നടക്കുകയാണ്. .. എന്നോട് കടയിലെ ജോലിക്കാര്‍ ചോദിക്കാന്‍ തുടങ്ങി നീ പ്രകടനത്തിന് പോകുന്നില്ലേ? ഞാന്‍ ജോലി ചെയ്യുന്ന കടയിലെ ഉടമസ്ഥനും ചോദിച്ചു നിന്‍റെ പാര്‍ട്ടിയുടെ പ്രകടനം ഉണ്ടായിട്ട് നീ എന്താ പോകാത്തെ.. അവസാനം അവിടുന്ന് തടി കാലിയാക്കാന്‍ ഞാന്‍ ഇറങ്ങി പ്രകടനത്തിന് എന്ന് പറഞ്ഞ്..


എന്‍റെ മനസ്സില്‍ എന്തോ ഒരു വിഷമം.. ഞാന്‍ അവിടെ കൂടി നില്‍ക്കുന്ന ആളുകളുടെ മുഖത്ത് നോക്കി നിന്നു. അപ്പോള്‍ അന്ന് എന്നെ നിസ്കരിക്കാന്‍ വിളിച്ച അദ്ദേഹം അവിടെ ഉണ്ടായിരുന്നു. എന്നോട് വന്നു ചോദിച്ചു എന്താ മുഖം വല്ലാതെ ഇരിക്കുന്നു. പ്രശ്നം വല്ലതും? ഞാന്‍ പറഞ്ഞ് ഇല്ല. ഒരു ആഗ്രഹം ഉണ്ട്.. ഈ പ്രകടനത്തില്‍ എനിക്ക് പന്കടുക്കാന്‍ പറ്റുമോ? ഉടനെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞ് അതിനെന്താ.. നീ വാ .. എന്‍റെ കൈ പിടിച്ചു അദ്ദേഹം ആ ആള്‍കൂട്ടത്തില്‍ കൊണ്ട് പോയി.. എല്ലാവരും എന്‍റെ മുഖത്തേക്ക് തന്നെ നോക്കിയപ്പോള്‍ ആദ്യം എനിക്ക് ഒരു ചമ്മല്‍ ഉണ്ടായെങ്കിലും പിന്നെ അത് മാറി. പ്രകടനം കഴിഞ്ഞു. കുറെ ആളുകള്‍ എന്നെ വന്നു പരിജയപ്പെട്ടു.. എനിക്കും സന്തോഷമായി.


പിന്നെ അമാന്തിച്ചില്ല . എന്‍ ഡി എഫ് എന്ന വാഹനത്തില്‍ അവരുടെ കൂടെ ഞാനും കയറി.. യാത്ര തുടങ്ങി ആ യാത്രാസംഘത്തോടൊപ്പം . ഇപ്പോഴും ആ യാത്ര തുടരുന്നു.. ഇന്ഷാ ആല്ലാഹ് .ലക്ഷ്യത്തില്‍ എത്തുന്നത് വരെ ഞാന്‍ ഉണ്ടാകും ആ സംഘത്തോടൊപ്പം..പക്ഷെ അന്ന് എന്‍റെ കൈപിടിച്ചു എന്നെ ഈ യാത്രാസംഘത്തിലേക്ക് എന്നെ കൊണ്ട് പോയ അദ്ദേഹം വഴിയില്‍ എവിടെയോ ഇറങ്ങി പോയി..
അല്ലാഹു നമ്മുടെ പ്രവര്‍ത്തനത്തെ സ്വീകരിക്കട്ടെ.. ആമീന്‍

5 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial