11 ജനുവരി 2012

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്


ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ് 

2010 ജൂണ്‍. പതിവ് പോലെ ഒരു അവധിക്കാലം  നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു വന്നതാണ്.. നാട്ടില്‍ എത്തിയപ്പോള്‍ അല്ലെ ഇവിടെ ഒരു ഉത്സവപ്രതീതിയാണ്. കാരണം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ ലോകക്കപ്പ് ഫുട്ബോള്‍ നടക്കുകയല്ലേ.. ഫുട്ബോള്‍ പ്രിയരായ എല്ലാ പ്രവാസികളും നാട്ടില്‍ എത്തിയിട്ടുണ്ട്.. നാല് വര്ഷം കൂടുമ്പോള്‍ നടക്കുന്ന കളിയല്ലേ. അന്ന് ആസ്വദിച്ചു കളി കാണാം എന്ന് കരുതി വന്നതാണ് എല്ലാവരും.. അന്ന് അവിടെ ചില ഫുട്ബോള്‍ ഭ്രാന്തന്‍മാരായ ചില പ്രവാസികള്‍ ഒത്തുകൂടി.  നമ്മള്‍ ഈ കളി എങ്ങനെ കാണും.. പല അഭിപ്രായവും പല ആളുകളും പറഞ്ഞങ്കിലും അവസാനം ഒരു തീരുമാനത്തില്‍ എത്തി.. മഴക്കാലമാണ്. നല്ല മഴയുണ്ടാകാന്‍ സാധ്യത ഉണ്ട്. കരണ്ട് പോകാനും കേബിള്‍ കട്ട് ആകാനും ഒക്കെ സാധ്യതയുണ്ട്. എന്നാലും കളി മുടങ്ങരുതല്ലോ.  തീരുമാനം മറ്റൊന്നും അല്ല. വലിയ പന്തല്‍ കെട്ടി സ്ക്രീനില്‍ കളി കാണാം. കരണ്ട് ഇല്ലങ്കിലും കേബിള്‍ ഇല്ലങ്കിലും കളി മുടങ്ങരുതല്ലോ. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താം.. സംഗതി തീരുമാനമായി. പക്ഷെ ഇതിനു വലിയ മുതല്‍ മുടക്കേണ്ടി വരില്ലേ എന്നായി ചോദ്യം. അതിനെന്താ നമ്മുടെ നാട്ടില്‍ എത്ര ഗള്‍ഫുകാര്‍ ഉണ്ട്. ഒന്ന് പിരിവു നടത്തിയാല്‍ പോരെ എന്നായി.. 


അങ്ങനെ കണ്മുന്നില്‍ കാണുന്ന എല്ലാ ഗല്ഫുകാരില്‍ നിന്നും നിര്‍ബന്ധിച്ചും അല്ലാതെയും പിരിവു നടത്തി പടിപാടി അങ്ങ് തുടങ്ങി.. ഈ പാവം എന്നെയും വിട്ടില്ല കേട്ടോ.  ആദ്യം പന്തല്‍ കെട്ടണം. അതിനു കൂലിക്ക് ആളെ വിളിച്ചാല്‍ ഒക്കില്ല. കാരണം 500 കുറച്ചു കൂലി കൊടുത്താല്‍ ആരെയും കിട്ടില്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരാളെ കുറിച്ചു കേള്‍ക്കുന്നത്. വളരെ തുച്ഛം കൂലി ഈടാക്കി കുടുംബം പൊറ്റുന്ന ഒരു നല്ല മനുഷ്യന്‍.. നിഷിബ്ദമായ ഒരു കാര്യവും മനപൂര്‍വ്വം ചെയ്യാത്ത ഒരു സ്വാലിഹായ മനുഷ്യന്‍ എന്ന് വേണം എങ്കില്‍ പറയാം.. അദ്ദേഹത്തെ വിളിച്ചു.. നാട്ടുകാരനായ റിട്ടേര്‍ഡ് ഗവണ്മെന്റ് ഉദ്ദ്വോഗസ്തന്‍ ശിവരാമന്‍നായരുടെ പറമ്പില്‍ നിന്നും പത്തു കവുങ്ങ് വിലകൊടുത്തു വാങ്ങിയിരുന്നു.. അത് വെട്ടാന്‍ ആണ് ഇദ്ദേഹത്തെ വിളിച്ചത്.. 


ഫുട്ബോള്‍ കളി കാണാന്‍ ആണ് പറഞ്ഞാല്‍ ഇദ്ദേഹം കവുങ്ങ് മുറിക്കാന്‍ വരില്ല എന്ന് മനസ്സിലാക്കിയ സംഘാടകര്‍ അവിടെ ഒരു കള്ളം പറഞ്ഞു. പുതുക്കി പണിയുന്ന മദ്രസ പൊളിക്കുമ്പോള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു പുര കെട്ടാന്‍ ആണ് എന്ന്. അദ്ദേഹം അത് വിശ്വസിച്ചു എല്ലാ കവുങ്ങും വെട്ടി മദ്രസക്കല്ലേ. കൂലി കൊടുത്തപ്പോള്‍  നാളെ അല്ലാഹുവിന്‍റെ അടുത്തു കിട്ടും എനിക്കുള്ള പ്രതിഫലം എന്ന് പറഞ്ഞു പോയി.. പിന്നീട് സംഘാടകരുടെ നിര്‍ബന്ധം കൊണ്ട് അല്പം കൂലി അദ്ദേഹം വാങ്ങുകയായിരുന്നു.. ദിവസം നാല് കഴിഞ്ഞു വലിയ പന്തലും ഫ്ലക്സ്‌ ബോടുകളും ഒരുങ്ങി..

ലോകക്കപ്പ് കാണാന്‍ അന്ന് ഒരുക്കിയിരുന്ന കൂറ്റന്‍ പന്തല്‍ 


എല്ലാവരും ലോകക്കപ്പ് തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.. നേരത്തെ കവുങ്ങ് വെട്ടിയ അദ്ദേഹം അപ്പോഴാണ് അറിഞ്ഞത്. ഞാന്‍ ചതിക്കപ്പെട്ടു എന്ന്. മദ്രസക്ക് വേണ്ടി എന്ന് പറഞ്ഞു ഞാന്‍ വെട്ടിയ കവുങ്ങ് കളി കാണാന്‍ ആയിരുന്നോ? അദ്ദേഹത്തിനു കുറ്റബോധം താങ്ങാന്‍ ആയില്ല. അങ്ങനെ ജൂണ്‍ 10 ലോകക്കപ്പ് തുടങ്ങുന്ന അന്ന് രാവിലെ ഒരു മുസ്വല്ലയുമായി വന്ന അദ്ദേഹം ആ പന്തുകളി കാണാന്‍ ഒരുക്കിയ ഭീമന്‍ പന്തലില്‍ വെച്ചു രണ്ടു റകഅത്തു സുന്നത്ത് നിസ്കരിച്ചു അല്ലാഹുവിനോട് പ്രാര്‍ഥിച്ചു . പടച്ചവനെ. ഈ ഒരു മാസം ഈ പന്തലില്‍ നിന്നെ മറന്നു ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് നാഥാ എന്‍റെ നാട്ടുകാര്‍. ഇതിനു സൗകര്യം ചെയ്തു കൊടുത്തതില്‍ ഞാനും പങ്കുകാരന്‍ ആണ് റബ്ബേ.. ഞാന്‍ അറിയാതെ അതില്‍ പെട്ടു പോയതാണ്.. പടച്ചവനെ നിന്നെ മറന്നു ആഘോഷിക്കുന്ന ഈ ആഘോഷം നീ ഇവിടെ നില നിര്‍തല്ലേ നാഥാ.. എന്ന് പ്രാര്‍ഥിച്ചു അദ്ദേഹം അവിടെ നിന്നും കരഞ്ഞു കൊണ്ടാണ് പോയത്.. 


അങ്ങനെ കളി തുടങ്ങി. വന്‍ ജനക്കൂട്ടം കളി കാണാന്‍ ഉണ്ടായിരുന്നു. ബിഗ്‌ സ്ക്രീനില്‍ സൌജന്ന്യമായി കളി കാണാന്‍ സൗകര്യം ഉണ്ടായാല്‍ ആരാ വരാതിരിക്കുക.. എന്നാലും സംഘാടകരില്‍ ചിലര്‍ക്കെങ്കിലും പേടി ഉണ്ടായിരുന്നു.. ആ പ്രാര്‍ത്ഥന എന്തങ്കിലും സംഭവിക്കുമോ എന്നൊക്കെ . ചിലര്‍ ആകട്ടെ അദ്ദേഹത്തിനു ബ്രാന്ത് ആണ് എന്ന് പറഞ്ഞു പരിഹസിക്കുന്നും ഉണ്ടായിരുന്നു.. ആദ്യ റൌണ്ട്  പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍   എന്‍റെ നാടിനെ നടുക്കിയ ഒരു വാര്‍ത്ത വന്നു. ഒരു അസുഖവും ഇല്ലാത്ത ചെറുപ്പക്കാരന്‍ ഇവിടെ ഉള്ള സംഘാടകരുടെ ആത്മ സുഹുര്‍ത്തും നാട്ടുകാരനുമായ  ഒരു ചെറുപ്പക്കാരന്‍ അബുദാബിയില്‍ മരണപ്പെട്ടു എന്ന് മയ്യിത്ത് നാളെ എത്തും . നാട്ടില്‍ എല്ലാവര്ക്കും ഈ കളിയോടുള്ള കമ്പം അല്പം കുറഞ്ഞു.. പിന്നെ മൂന്നു ദിവസം അവിടെ ആരും കളി കണ്ടില്ല. ലോകക്കപ്പ് അല്ലെ എന്ന് പറഞ്ഞു നാലാം ദിവസം കളി വീണ്ടും തുടങ്ങി.. അര്‍ജന്‍റീന vs ബ്രസീല്‍. എല്ലാവരും ആഘാംഷയോടെ കാത്തിരുന്ന മത്സരം.. കളി തുടങ്ങിയപ്പോള്‍ തന്നെ നാട്ടില്‍ ഉള്ള ചിലര്‍ എങ്കിലും പറഞ്ഞിരുന്നു. ഇന്ന് കളി കാണണ്ട എന്ന്.. കാരണം ഒരാള്‍ മരിച്ചു മറവു ചെയ്തിട്ടല്ലേ ഉള്ളൂ എന്നൊക്കെ. കളി തലയ്ക്കു പിടിച്ചാല്‍ പിന്നെ എന്ത് ഉപദേശം? 


അങ്ങനെ  അര്‍ജന്റീന ബ്രസീല്‍ കളി  കഴിഞ്ഞു നല്ല പൊടി പാറിയ കളി ആയിരുന്നു. അങ്ങനെ എല്ലാവരും പോയി അന്ന് ഉറങ്ങി. അടുത്ത ദിവസം ഉണരുന്നത് തന്നെ ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വാര്‍ത്തയുമായി ആണ്.. നാട്ടില്‍ വളരെ അച്ചടക്കമുള്ള ബാന്ഗ്ലൂരില്‍  എന്ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ 22 കാരനായ ബാപുട്ടി എന്ന് അറിയപ്പെടുന്ന ഈ സംഘാടകരില്‍ പ്രതാനിയായ ഒരാളുടെ സഹോദരന്‍ മരണപ്പെടുന്നു. രാത്രി ഉറങ്ങിയതാണ്. രാവിലെ വിളിച്ചപ്പോള്‍ അനക്കമില്ല. ഇന്നാലില്ലാഹ്..  അതും ഒരു അസുഖവും ഇല്ലാതെ.. 
അന്ന് ഞങ്ങളോട് വിട്ടു പിരിഞ്ഞു 
മരണത്തിനു കീഴടങ്ങിയ അനിയന്‍ ബാപ്പുട്ടി  
 നാട്ടുകാര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു അത്.. രണ്ടു മരണം. അതും നാട്ടിലെ എല്ലാവര്ക്കും പ്രിയങ്കരമായ രണ്ടു ചെറുപ്പക്കാര്‍.. ഇപ്പൊ നാട്ടുകാര്‍ക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല ആ പന്തലും ഫ്ലാക്സും ഒക്കെ പൊളിച്ചു മാറ്റി. എല്ലാത്തിനും കാരണം ചതിയിലൂടെ വെട്ടിയ ആ കവുങ്ങ് ആണ് എന്ന് പറഞ്ഞു കുപിതരായ നാട്ടുകാരുടെ ലോകക്കപ്പ് ആഗ്രഹം അവിടെ നിന്നു.. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ലോകക്കപ്പ്.. 


അനുഭവം : കള്ളം പറഞ്ഞും ചതിയിലൂടെയും ആരെയും പറ്റിക്കാതിരിക്കുക..  കാരണം അവരെ സഹായിക്കാന്‍ അല്ലാഹു ഉണ്ട്..

16 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial