11 ഫെബ്രുവരി 2012

ഈ ആര്‍ എസ് എസ് ഭീകരനെകുറിച്ച് വിവരം നല്‍കുന്നവന് രണ്ട് ലക്ഷം ഇനാം.




അജ്മീര്‍ സ്ഫോടനം: സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം ഇനാം 


ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പരസ്യം ദേശീയ അന്വേഷണ ഏജന്‍സി ദേശീയമാധ്യമങ്ങള്‍ക്കു നല്‍കി. 
സംജോതാ എക്സ്പ്രസ്, മക്കാ മസ്ജിദ്, മൊദാസ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മറ്റു നാലുപേര്‍ക്കൊപ്പമാണു സുരേഷ് നായര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് നായരുടെ ഫോട്ടോയും ഗുജറാത്തിലെ വിലാസവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഹിന്ദുത്വര്‍ നടത്തിയ വിവിധ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്ന രാമചന്ദ്ര, അമിത് എന്ന അശോക്, മേഹുല്‍ എന്ന മഹേഷ് ഭായ് എന്നിവരാണു സുരേഷ് നായര്‍ക്കൊപ്പം ഇനാം പ്രഖ്യാപിക്കപ്പെട്ട മറ്റു നാലുപേര്‍. ഇതില്‍ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്നിവര്‍ക്കു നേരത്തേ അഞ്ചുലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചതെങ്കില്‍ 10 ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കയാണ്. 
2007 ഒക്ടോബര്‍ 11ന് നടന്ന സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട, സ്ഫോടനക്കേസുകളിലെ പ്രതിയും ആര്‍.എസ്.എസ് പ്രചാരകനുമായ സുനില്‍ ജോഷിയില്‍നിന്ന് 2007 ഒക്ടോബര്‍ 10ന് ബോംബ് വാങ്ങി അജ്മീരിലെത്തിച്ചതും ദര്‍ഗയ്ക്കുള്ളില്‍ സ്ഥാപിച്ചതും സുരേഷ് നായര്‍, മേഹുല്‍, ഭാവേഷ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണെന്നു കേസന്വേഷിച്ച രാജസ്ഥാന്‍ എ.ടി.എസും ദേശീയ അന്വേഷണ ഏജന്‍സിയും കണ്െടത്തിയിരുന്നു. സ്ഫോടനങ്ങളുടെ വിവരം പുറത്താവാതിരിക്കാന്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലും മേഹുല്‍ പ്രതിയാണ്. 
ഗുജറാത്തില്‍ സ്ഥിരതാമസക്കാരനായ സുരേഷ് നായര്‍ പോലിസ് അന്വേഷിച്ചതിനെ തുടര്‍ന്ന് ഒളിവില്‍പ്പോവുകയായിരുന്നു. സുരേഷ് നായരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡല്‍ഹിയിലും ഹൈദരാബാദിലുമുള്ള കണ്‍ട്രോള്‍ റൂമിലോ ഡല്‍ഹി ജസോലയിലുള്ള ദേശീയ അന്വേഷണ ഏജന്‍സി ആസ്ഥാനത്തോ വിവരം നല്‍കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി പരസ്യത്തില്‍ ആവശ്യപ്പെടുന്നു. ഇതിനായി 9654447345, 9654446146, 9868815026, 01140623805, 01129947037, 04027764488 എന്നീ ഫോണ്‍ നമ്പറുകളും assistance.nia@gav.in എന്ന ഇ-മെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. അഞ്ചടി ഏഴിഞ്ച് ഉയരം, ഒത്തശരീരം, നീണ്ട മുഖം, വെളുത്ത നിറം, ഏകദേശം 36 വയസ്സ് എന്നിങ്ങനെ സുരേഷ് നായരുടെ വിവരങ്ങളും ഫോട്ടോയും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. സുരേഷ് നായരുടെ ഫോട്ടോ ആദ്യമായാണു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 
സൂപ്രണ്ട് ഓഫ് പോലിസ്, 6 നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, നാലാം നില, സ്പ്ളെന്‍ഡര്‍ ഫോറം, ഡിസ്ട്രിക്റ്റ് സെന്റര്‍, ജസോല, ന്യൂഡല്‍ഹി 110025 എന്ന തപാല്‍ വിലാസത്തിലും വിവരം നല്‍കാം. മറ്റു നാലുപേരുടെ വിവരങ്ങള്‍ നല്‍കാനും ഇതേ വിലാസങ്ങളും ഫോണ്‍നമ്പറുകളുമാണു ചേര്‍ത്തിരിക്കുന്നത്. ആര്‍.എസ്.എസിന്റെ ബോംബ് വിദഗ്ധനായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്നിവരെ മൊദാസ, സംജോതാ എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍, രണ്ടാം മലേഗാവ് എന്നീ കേസുകളിലാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. രാംജി കല്‍സാംഗ്രെയുടെ വിവിധ തരത്തിലുള്ള മൂന്നു ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 
സംജോതാ എക്സ്പ്രസ്, അജ്മീര്‍ സ്ഫോടനക്കേസുകളിലാണ് അമിത് എന്ന അശോകിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിന്‍സ്, സണ്ണി, അമിത് ടോട്ടാല, അശ്വനി ചൌഹാന്‍ എന്നീ പേരുകളിലും അമിത് അറിയപ്പെടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. അജ്മീര്‍ സ്ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളി മേഹുല്‍ ആവട്ടെ, മഫത് ഭായ്, മഹേഷ് ഭായ്, ഗനശ്യാം എന്നീ പേരുകളില്‍ അറിയപ്പെടുന്നതായും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial