26 മാർച്ച് 2012

ഇനി അല്പം നടക്കാം. രോഗം ഇല്ലാതാക്കൂ..


വ്യായാമം ശരീരിക വളര്‍ച്ചക്കു മാത്രമല്ല ബുദ്ധി വികാസത്തിനും സഹായകരമാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇല്യന്‍സ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍ . വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറില്‍ പുതിയ ഞരമ്പുകളും കോശങ്ങളും ഉണ്ടാവുകയും വളര്‍ച്ചകാവിശ്യമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പക്കപ്പെടുമെന്നും പഠനം പറയുന്നു. മനുഷ്യരിലും മൃഗങ്ങളിലുമായി നടത്തിയ 111 പഠനങ്ങളില്‍ നിന്നാണി നിഗമനത്തില്‍ എത്തിചേര്‍ന്നത്. വ്യായാമങ്ങളിലൂടെ ഓര്‍മ്മശക്തിയും ശ്രദ്ധയും തീരുമാനങ്ങളിലെ കൃത്യതയും വര്‍ദ്ധിപ്പിക്കാനാവുമെന്ന് പഠനം പറയുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും വ്യായമം കൊണ്ട് ഗുണഫലങ്ങളുണ്ടാക്കാനാകും.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വയസ്സ് 88 ആയെങ്കിലും ഇന്നും പ്രായത്തിനനുസരിച്ചു തളര്‍ച്ചയോ ക്ഷീണമോ ബാധിക്കാതെ എവിടെയും എത്തുന്നതിന്റെ ശക്തി എന്തെന്നു ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് സഖാവ് മറുപടി പറയും, താന്‍ ഏതു തിരക്കിലായാലും കാലത്ത് അരമണിക്കൂറിലധികം നടക്കാന്‍ സമയം കണ്െടത്തുന്നതുകൊണ്ടാണെന്ന്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും വി എസ് ഈ ശീലം ഉപേക്ഷിച്ചിരുന്നില്ല. അതിരാവിലെ എണീറ്റ് കള്ളിമുണ്ടും ടീഷര്‍ട്ടും ഷൂവും തൊപ്പിയും ധരിച്ചു നടക്കുന്ന ശീലം വി എസ് തെറ്റിക്കാറേയില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ പ്രതിപക്ഷനേതാവായിരിക്കെ മൂന്നാറിലും മതികെട്ടാന്‍ മലയിലുമൊക്കെ വി എസ് കയറിച്ചെന്നു. സാധാരണക്കാര്‍ 60 കഴിയുമ്പോഴേക്കും വീട്ടില്‍ ഒതുങ്ങുമ്പോള്‍ ഒട്ടുമിക്ക രാഷ്ട്രീയക്കാരും 70ഉം 80ഉം കഴിഞ്ഞാലും രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു നടക്കുന്നതിന്റെ കാരണവും രാവിലെയുള്ള വ്യായാമം തന്നെ. 

ഭക്ഷണത്തെയും മരുന്നുകളെയും പോലെ പ്രധാനമാണു ശരിയായ വ്യായാമം. ഇതു ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഒരു പരിധിവരെ സ്വാധീനിക്കും. വ്യായാമത്തില്‍ ശരീരവും മനസ്സും ഒരുപോലെ വ്യാപൃതമാവണം. അത്തരത്തിലുള്ള വ്യായാമം  മാത്രമേ ഉപകാരപ്പെടുകയുള്ളൂ. ആരോഗ്യമായ ശരീരത്തിനും മനസ്സിനും ചിട്ടയായ ഭക്ഷണവും ഉറക്കവും പോലെ തന്നെ വ്യായാമവും ആവശ്യമാണ്. വൈകീട്ടും കാലത്തുമുള്ള നടത്തമാണ് ഏറ്റവും മികച്ച വ്യായാമമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. നടത്തം കൊണ്ട് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചലിക്കുന്നു. ഇതു രക്തച്ഛംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

             


എങ്ങനെ നടക്കണം? 



1. മസിലുപിടിക്കാതെ നടക്കണം. ശരീരം മുഴുവനായി അയച്ചിടണം. കൈകള്‍ രണ്ടും മുന്നോട്ടും പിന്നോട്ടും വീശിയാണു നടക്കേണ്ടത്. വേഗത്തില്‍ നടക്കുന്നവര്‍ 30 മിനിറ്റും സാവകാശം നടക്കുന്നവര്‍ ഒരു 
മണിക്കൂറും എങ്കിലും നടക്കണം. 



2. കുടവയര്‍ ഉള്ളവര്‍ വയര്‍ ഉള്ളിലേക്കു പിടിച്ചാണ് നടക്കേണ്ടത്. 

3. നടത്തം തുടങ്ങുന്നവര്‍ ആദ്യദിവസം തന്നെ വേഗത്തില്‍ 30 മിനിറ്റും നടക്കരുത്. സാവകാശം 10-20 മിനിറ്റ് നടന്നാല്‍ മതി. ക്രമേണ സമയവും വേഗവും കൂട്ടുക.  

4. തൂക്കം പെട്ടെന്നു കുറയണമെന്ന് ആഗ്രഹിച്ചു നടക്കാനിറങ്ങുന്നവര്‍ 10-15 മിനിറ്റ് കൂടി അധികം നടക്കുക. 

5. ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടോ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചോ നടക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ചെയ്യില്ല. 

6. ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുക്കുന്നത് ഓടുന്നതിനു തുല്യമാണ്. മെഷീന്‍ വാങ്ങുന്നവര്‍ പരസ്യം കണ്ട് അതില്‍ വീഴരുത്. നല്ല കമ്പനിയുടേതും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാങ്ങാവൂ. ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള അഴികളില്‍ ബലമായി പിടിച്ചു കുനിഞ്ഞുനടക്കരുത്. ഇതു നടുവേദനയ്ക്കു കാരണമാവും. 

7. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, കാല്‍വേദന, തലവദേന തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ അമിതവേഗത്തില്‍ നടക്കുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാം. ഇത്തരക്കാര്‍ മറ്റു വല്ല വ്യായാമവും തിരഞ്ഞെടുക്കുന്നതാവും നല്ലത്. 

8. കാലുകള്‍ ഉറപ്പിച്ചു ചവിട്ടിനടന്നാല്‍ മടമ്പിനു വേദനയുണ്ടാവും. സാധാരണ നടക്കാറുള്ളതുപോലെ നടക്കുക. കനംകുറഞ്ഞ സ്പോര്‍ട്സ് ഷൂവുകള്‍ ധരിച്ചു നടക്കുന്നത് ഉചിതമായിരിക്കും.

9. നടക്കുമ്പോള്‍ മൂക്കില്‍ കൂടി മാത്രം ശ്വാസം വിടാന്‍ ശ്രദ്ധിക്കുക. നടക്കാന്‍ തുടങ്ങും മുമ്പ് കൂടുതല്‍ വെള്ളം കുടിക്കരുത്. നടക്കുന്നതിന് 20-30 മിനിറ്റെങ്കിലും മുമ്പ് മാത്രം കുടിക്കുക (രാവിലെ എഴുന്നേല്‍ക്കുന്ന സമയം വെള്ളം കുടിക്കാം). 

10. അരമണിക്കൂറാണ് നടക്കാന്‍ തീരുമാനിച്ചതെങ്കില്‍ ആ സമയം ആവുമ്പോഴേക്കും പൊടുന്നനെ നിര്‍ത്താതെ നടത്തത്തിന്റെ വേഗം കുറച്ച് വിശ്രമിക്കുക. ശേഷം മൂന്നുതവണ പാദഹസ്താസനം ചെയ്യുന്നത് നന്നാവും.


ഈ പോസ്റ്റ്‌ സന്ദര്‍ശിച്ചതിന്‌ നന്ദി.. അഭിപ്രായം എഴുതാന്‍ മറക്കരുത്. ഈ പോസ്റ്റ്‌ താങ്കക്കു ഇഷ്ടമായങ്കില്‍ താഴെ ഒരു ലൈക്‌ ചെയ്യുക...

1 അഭിപ്രായം:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial