05 ഏപ്രിൽ 2012

ഇത് ഞമ്മളെ മോല്ലാക്കാക്ക്... ഞമ്മളെ ബ്ലോഗ്‌ ഹല്‍പര്‍ക്ക് ...!!പത്താം മാസത്തിലേക്ക് കടക്കുന്ന ഒലീവ്‌ ഈ പോസ്റ്റ്‌ നൌഷാദ് വടക്കെലിനു സമര്‍പ്പിക്കുന്നു. 


ചുരുക്കി പറഞ്ഞാല്‍ അഹങ്കാരത്തിന് കയ്യും കാലും വെച്ചത്.എന്നു കരുതി അതിന്റെ തണ്ട് ഒന്നും ഇല്ലാട്ടോ..   ഒരു നാലാം കിട ബ്ലോഗും തുടങ്ങി ഫേസ്ബുക്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമായി ഒരു ശല്യക്കാരനായി ഇങ്ങനെ നടക്കുന്നു..  പക്ഷെ ഞാന്‍ ആളൊരു പാവമാണ് കേട്ടോ. നേരിട്ടു കാണുമ്പോള്‍ അറിയും. 


 2011 ജൂണ്‍ ആറാം തിയതി എനിക്ക്  എനിക്ക് തോന്നിയ ഒരു അതിമോഹം..  ഫേസ്ബുക്കിലും മറ്റും വരുന്ന ചില ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും ഒന്ന് തുടങ്ങാന്‍ ആഗ്രഹമായി. . എങ്ങനെ ബ്ലോഗ്‌ തുടങ്ങും എന്ന്  ആലോചിച്ചിരിക്കുമ്പോള്‍ ആണ് നമ്മുടെ നൌഷാദ് വടക്കെലിന്റെ ബ്ലോഗ്‌ ശ്രദ്ദയില്‍ പെടുന്നത്. മലയാളം ബ്ലോഗ്‌ ഹെല്‍പ്‌. അത് കണ്ടത് മുതലാണ്‌ എന്തുകൊണ്ട് എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൂട എന്ന് ആലോചിച്ചത്.. അങ്ങനെ ബ്ലോഗ്‌ തുടങ്ങി പോസ്റ്റ്‌ ചെയ്യലും തുടങ്ങി.. ഇപ്പോള്‍ പത്ത്‌ മാസമായി. 
ഏകദേശം എല്ലാ വിഷയങ്ങളും ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചു. മൊത്തം 126 പോസ്റ്റ്‌ ചെയ്തു.. വായനക്കാരുടെ ഇടയില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.. ഈ പത്തു മാസത്തിനിടയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിച്ച റെക്കോര്‍ഡും ആയി. ഇതുവരെ എല്ലാ പിന്തുണയും നല്‍കിയ മാന്യ വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു ഒപ്പം തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു..
Get Your Blog Help
പിന്നാമ്പുറം : ഞാന്‍ ബ്ലോഗ്‌  തുടങ്ങിയതില്‍  മോല്ലാക്കയോടുള്ള   കടപ്പാട്  ഒളിപ്പിക്കാന്‍ പറ്റില്ലല്ലോ !


അല്ല ആരാ ഈ മൊല്ലാക്ക. ആ...........


നിങ്ങള്കൊക്കെ അറിയുന്നത് പോലെയേ എനിക്കും അറിയൂ.. നേരില്‍ അറിയില്ല. ഒന്ന് കാണണം എന്നുണ്ട്. പരിചയപ്പെടണം എന്നും ഉണ്ട്. ബ്ലോഗിങ്ങിലൂടെ ഉള്ള പരിചയമേ ഉള്ളൂ..  എന്നാലും ആളു നല്ലവനാ കേട്ടോ...:)


ഇനി പുള്ളിക്കാരന്റെ ബ്ലോഗോ. ഹാവു അത് ഒരു ഒന്നന്നര ബ്ലോഗ്‌ തന്നെയാണ്. പറയാതിരിക്കാന്‍ വയ്യ. പലപ്പോഴും എനിക്ക് ബ്ലോഗില്‍  എന്ത് സംശയം വേണം എങ്കിലും അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ഒരു പത്തുമിനിറ്റ് തപ്പിയാല്‍ എന്റെ സംശയം ഓക്കേ .. ഇത് പോലെ മറ്റുള്ളവര്‍ക്കും ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസവും.  


അങ്ങനെ ഞാനും തുടങ്ങി ഒന്ന്  ഈ സാധനം തന്നെ (ഒലീവ്)
തുടങ്ങി കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. ഏതായാലും അങ്ങനെ കൊണ്ട് പോകുന്നു. ഇപ്പൊ ഇത് തുടങ്ങിയിട്ട്  ഇന്ന്  ഏപ്രില്‍ ആറാം തിയതി ഈ ബ്ലോഗിന്റെ വയസ്സ് പത്താം മാസം തികയുകയാണ്..  ഈ അവസരത്തില്‍ ഇത് വരെ ഈ ബ്ലോഗുമായി സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു.. 


എന്റെ ഇക്കാക്ക് (നൌഷാദ് ഭായ്) പ്രത്തെക നന്ദി അറിയിക്കുന്നു.. 


ഏതായാലും ഈ പോസ്റ്റില്‍ ഞാന്‍ കൂടുതല്‍ പറഞ്ഞു ഇക്കാനെ പൊക്കുന്നില്ല.  ഈ പോസ്റ്റില്‍ ഞാന്‍ വേറെ ഒന്നും എഴുത്തുന്നില്ല. ബ്ലോഗിങ്ങില്‍ പത്തു മാസം തികയുന്ന ഞാന്‍ ഈ പോസ്റ്റ്‌ ഈ അവസരത്തില്‍ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ നൌഷാദ് ഇക്കാക്ക് സമര്‍പ്പിക്കുന്നു. 
ഈ ബ്ലോഗ്‌ ഇഷ്ടമായന്കില്‍ ഒരു ലൈക് ചെയ്യാന്‍ മറക്കല്ലേ:)

12 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial