10 മേയ് 2012

കാഴ്ച നഷ്ടപ്പെട്ട മഅദനിയും മലയാളിയുടെ പ്രബുദ്ധതയും..!!


ഒരു ചോദ്യത്തോടെ തുടങ്ങാം..!! 
ഒന്‍പതര വര്ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി അവസാനം നിരപരാതിയാണ് എന്ന് പറഞ്ഞു പുറത്തു വന്നപ്പോള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു പോയ ആ പത്തു വര്‍ഷത്തിനു പകരം എന്ത് കൊടുത്തു?  ഇപ്പോള്‍ കര്‍ണാടക ജയിലില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്‍റെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും ആ നിരപരാധിയായ മനുഷ്യ ജീവന് നാം എന്ത് കൊടുത്തു? നമ്മുടെ ഈ മൌനമോ? നാളെ നാം അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരില്ലേ? അനീതിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നാല്‍?


രാഷ്ട്രീയം മറന്നു നാം ഇതിനെതിരെ പോരാടിയെ മതിയാവൂ 
വേദം ചൊല്ലിയാലോ യാഗം ചെയ്താലോ താഴോട്ടൊഴുകുന്ന നദി ഒരിക്കലും മുകളിലേക്ക് ഒഴുകുകയില്ല. തീയില്‍ നിന്ന് മഞ്ഞുകട്ടയോ മഞ്ഞുകട്ടയില്‍ നിന്ന് തീക്കട്ടയോ എടുക്കുവാന്‍ സാധ്യമല്ല' എന്ന ഗൗതമബുദ്ധന്‍റെ വാക്കുകള്‍ പോലെ യാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തിലും സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും. കഴിഞ്ഞ കോയമ്പത്തൂര്‍ കേസില്‍  ഒന്‍പതര കൊല്ലം കഷ്ടപെട്ടിട്ടും ഒരു തെളിവ് പോലും ഹാജരാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല... അത് പോലെ തന്നെയായിരിക്കും കര്‍ണ്ണാടക സര്‍ക്കാരിനും സംഭവിക്കുക . ഇല്ലാത്തതിന്‍ നിന്ന് ഒന്നും ഉണ്ടാക്കി എടുക്കാനും ആവില്ല . ശ്രമിച്ചു പരാജയപെടുക തന്നെ ചെയ്യും , പക്ഷെ അതുവരെ ഒരു മനുഷ്യ ആയുസ്സ് ഉണ്ടായിരിക്കുമോ എന്നാ മാനുഷിക ചിന്ത എല്ലാര്ക്കും നല്ലതാണ്. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ കണ്ണിന്‍റെ കാഴ്ചശക്തി പോയി .  ഒമ്പതര വര്‍ഷക്കാലം കോയമ്പത്തൂരിലെ കാരാഗൃഹത്തില്‍ കിടന്നശേഷം നിരപരാധിത്വം കോടതിയിലൂടെ തെളിയിക്കപ്പെട്ടു പുറത്തിറങ്ങിയ മഅ്ദനി പിന്നീട് ഒരു സ്‌ഫോടനത്തിലും ഭീകരകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന് ഉറപ്പായിരിക്കെ  ഈ കേസുകള്‍ തെളിയാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യം മൂലം നീണ്ട കൊല്ലങ്ങളെടുക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ അദ്ദേഹത്തെ പരപ്പനയിലെ പീഡനകേന്ദ്രത്തില്‍ തള്ളിയത്


     കുടി പകയുടെ ഒരു ദശാബ്ദത്തോളം  ഇരുണ്ട കല്ലറയ്ക്കുള്ളില്‍ തന്‍റെ ശരീരത്തെ ഒന്നിനും ഉപകരപെടാതെ ഹോമിക്കാന്‍ വിധിക്കപെട്ട  മഅദനി വീണ്ടും കുറച്ചു കുടില ചിന്താഗതിക്കാരുടെ വെറും വാക്കില്‍ മാത്രം അപരാധി യായി കണക്കാക്കുന്ന ഇ നിയമ സംവിധാനത്തെ വെറുപ്പോടെ കാണാനേ കഴിയുകയുള്ളൂ., നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് പലരും പറഞ്ഞു കൊണ്ടിരികുന്നത് എന്നാല്‍ "നിയമം പോകേണ്ടത് നിയമത്തിന്‍റെ വഴിക്കല്ല. നിയമം പോകേണ്ടത് നീതിയുടെ വഴിയിലൂടെ ആണ്. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ജനിതക വൈകല്യം തിരുത്താനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന മതേതര ജനാധിപത്യ സര്‍ക്കാറിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും അതിക്രൂരമായ ഈ മനുഷ്യാവകാശലംഘനത്തില്‍ ഒന്നും ചെയ്യാനില്ലേ? കേരളത്തിലെ ഇടത്-വലത് മതേതര പാര്‍ട്ടികള്‍ക്ക് പി.ഡി.പി ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇനി മഅ്ദനിക്കു വേണ്ടി ചെറുവിരലനക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് തീരുമാനിച്ചതാണോ? എങ്കില്‍, അതിനേക്കാള്‍ ക്രൂരമായ സ്വാര്‍ഥതയും മനുഷ്യത്വമില്ലായ്മയും വേറെയുണ്ടോ?
    
     ലണ്ടന്‍ തെരുവോരങ്ങളിലെ ചേരികളില്‍ ഒന്നില്‍ ദീര്ഘലകാലത്തെ പട്ടിണിയും വൃത്തികെട്ട ചുറ്റുപാടുകളും രോഗിയാക്കിയ കുഞ്ഞു മകന്‍ നിശ്ച്വതനായി  മരണത്തിലെയ്ക്കമര്‍ന്നു കൊണ്ടിരിക്കുമ്പോള്‍  അവന്‍റെ മുഖത്തേയ്ക്ക് നോക്കി കണ്ണീര്‍ വാര്‍ത്ത്, ആ കണ്ണീര്‍ മാഷിയാക്കി പാവങ്ങളുടെ ബൈബിള്‍ തീര്‍ത്തു എന്ന് പറയുന്ന  കാറല്‍ മാര്‍ക്സിന്‍റെ അനുയായികള്‍ക്ക്‌ , ഭരണകൂട ഭീകരത സമ്മാനിച്ച ഒരായുസ്സിന്‍റെ പീഡന പര്‍വ്വം അതിജീവിച്ചു വരുന്ന മഅദനിയെ അന്ന് സ്വീകരിക്കാന്‍ ഒരു ഭരണകൂട തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്ന് വാദിച്ചവര്‍ ഇന്ന് മൌനം പാലിക്കുന്നത് എന്ത് ചിന്തിക്കുന്നവന് മനസ്സിലാകും. തങ്ങള്‍ പ്രതീക്ഷിച്ച വോട്ടു ബാങ്ക് ഇല്ല എന്നതാണ് കാരണമെന്നു  എന്ന് മനസ്സിലാക്കാന്‍ ജോതിഷ പഠനത്തിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.  . മഅദനിയ്ക്ക് വേണ്ടി ഇന്ത്യന്‍ ഭരണ ഘടനയോ നീതിന്യായ വ്യവസ്ഥയോ തിരുത്തി എഴുതണം എന്ന് ആരും പറയില്ല.  ഇതേ നീതിന്യായ വ്യവസ്ഥയാണ് മഅദനി വിഷയത്തില്‍ അതവാ ഒന്‍പതര  വര്ഷം അന്യായ തടവിനു ശേഷം നിരപരാധി എന്ന് കണ്ടു വെറുതെ വിട്ട പ്പോള്‍ ആ ഒന്‍പതര വര്‍ഷം കണ്ണും  പൂട്ടി നാണിച്ചു നിന്നത്.. ദൈവം ഒരാളെ ഒരിക്കല്‍ മരിപ്പിക്കും , എന്നാല്‍ ഭരണകൂടം ഒരാളെ ദിവസവും മരിപ്പിക്കുന്നു ഈ കാഴ്ചയാണ് മഅദനിയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.  .കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും...


1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial