30 ജൂൺ 2012

പരിഹാസങ്ങള്‍ക്ക് ഇതിലും മികച്ച മറുപടിയില്ല



ന്റെ നിറത്തെയും രൂപത്തെയും മരിയോ ബലോറ്റെലി എപ്പോഴും പഴിച്ചിട്ടുണ്ടാവും. എവിടെ കളിക്കാന്‍ ചെന്നാലും വംശീയാധിക്ഷേപത്തിന് ഇരയാവുക, നിറത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍നിന്നുപോലും അവഗണനയും അധിക്ഷേപവും കേള്‍ക്കുക, കളിക്കിടെ കാണികളില്‍നിന്നുള്ള കുരങ്ങുവിളി... 

സഹികെട്ട് ഇടയ്ക്കു ബലോറ്റെലി എന്ന 21കാരനായ തെറിച്ച ചെക്കന്‍ പൊട്ടിത്തെറിച്ചു- വംശീയാധിക്ഷേപം നടത്തുന്നവരെ കൊല്ലുമെന്ന്. മറ്റൊരിക്കല്‍ കളിക്കിടെ ആരെങ്കിലും പരിഹസിച്ചാല്‍ ഉടന്‍ കളംവിടുമെന്നു ഭീഷണിയും. അപ്പോഴെല്ലാം അധികൃതര്‍ ബലോറ്റെലിയെ മെരുക്കാന്‍ നന്നേ പാടുപെട്ടതാണ്. ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസതാരവും യുവേഫയുടെ മേധാവിയുമായ മിഷയേല്‍ പ്ളാറ്റിനി വരെ ബലോറ്റെലിയോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു. 
ഒടുവില്‍ സെമിഫൈനലിന്റെ തലേദിവസം ബലോറ്റെലിയെ ഹോളിവുഡ് സിനിമയിലെ മനുഷ്യക്കുരങ്ങായ കിങ് കോങിനോടുപമിച്ച് ഇറ്റാലിയന്‍ പത്രമായ ഗസെറ്റ ഡെല്ലോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതിലെത്തി പരിഹാസം. സിനിമയില്‍ കിങ്  കോങ് എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തില്‍ കയറിയതുപോലെ ബലോറ്റെലി വലിയൊരു ടവറില്‍ കയറിയിരിക്കുന്നതായാണു കാര്‍ട്ടൂണ്‍. ഒപ്പം നാലുപാടുനിന്നും ബലോറ്റെലിയെ പന്തുകൊണ്െടറിയുകയും ചെയ്യുന്നു. (സിനിമയിലിത് യുദ്ധവിമാനങ്ങളാണ്) വിമര്‍ശനം ഉയര്‍ന്നതോടെ പത്രം മാപ്പപേക്ഷിച്ചു. 


യൂറോകപ്പ് തുടങ്ങിയശേഷം എതിര്‍ടീമുകളില്‍ നിന്നെന്നപോലെ സ്വന്തം രാജ്യത്തുനിന്നുപോലും ബലോറ്റെലിക്കെതിരേ പരിഹാസം പതിവായി. ഇറ്റലിയിലെ വലതുപക്ഷ സംഘടനയായ ഫ്യൂച്ചര്‍ ആന്റ് ലിബര്‍ട്ടി പാര്‍ട്ടിയുടെ കൌണ്‍സിലര്‍ പോളോ സിയാനി തന്റെ ഫേസ്ബുക്ക് പേജില്‍ ബലോറ്റെലിയെ കുടിയേറ്റത്തൊഴിലാളിയായി ചിത്രീകരിക്കുന്ന ചിത്രം നല്‍കിയതും അടുത്തിടെ വിവാദമാവുകയുണ്ടായി. ആഫ്രിക്കയില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നുമുള്ള തൊഴിലാളികളെപ്പോലെ, ഇയാളും പാടത്തു പണിയെടുക്കാന്‍ പോവുകയാണു വേണ്ടതെന്നും സിയാനി കമന്റിട്ടു. 
ജര്‍മ്മനി ഇറ്റലി മത്സരത്തില്‍ നിന്ന്. മരിയോ ബലോറ്റെലി


ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ ക്രൊയേഷ്യന്‍ ആരാധകര്‍ ബലോറ്റെലിക്കുനേരെ പഴം എറിഞ്ഞു, കുരങ്ങെന്നും വിളിച്ചു. 


ഒടുവില്‍ വ്യാഴാഴ്ച നടന്ന രണ്ടാം സെമിഫൈനല്‍ മല്‍സരത്തില്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും ബലോറ്റെലിയെന്ന വികൃതിച്ചെറുക്കന്‍ മറുപടി നല്‍കി. അപ്രതീക്ഷിതവും അവിശ്വസനീയവുമായ അവസ്ഥയില്‍ രണ്ടുമിന്നുന്ന ഗോളുകള്‍ 16 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജര്‍മന്‍ വലയിലേക്കു നിക്ഷേപിച്ചതോടെ ഒരുനിമിഷം വിമര്‍ശകര്‍ക്കുപോലും ബലോറ്റെലിയോട് സ്നേഹം തോന്നിയിരിക്കണം. ഇതുവഴി ടീമിനെ കലാശക്കളിയിലേക്കു യോഗ്യനാക്കുകയും ചെയ്തു ബലോറ്റെലി. 20ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയും 36ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെയും താരം ജര്‍മന്‍ വലകുലുക്കി. 


ജര്‍മ്മനിക്കെതിരെ ഗോള്‍ നേടിയപ്പോള്‍ 


പരാജയമറിയാതെ കുതിക്കുകയായിരുന്ന ജര്‍മനിയുമായുള്ള മല്‍സരത്തിനുമുമ്പ് ഇറ്റലിക്കു പലരും വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍, മുമ്പ് നടന്ന നിര്‍ണായക മല്‍സരങ്ങളിലെല്ലാം ജര്‍മനിയെ കീഴടക്കിയിട്ടുണ്െടന്ന റെക്കോഡ് നിലനിര്‍ത്താന്‍ മാഞ്ചസ്റര്‍സിറ്റി താരം കൂടിയായ ബലോറ്റെലിയാണ് ഇറ്റലിയെ സഹായിച്ചത്. രണ്ടാമതും ജര്‍മന്‍ വലകുലുക്കിയ ആഹ്ളാദത്തില്‍ ബലോറ്റെലി ഒരുനിമിഷം വിമര്‍ശകര്‍ക്കു മറുപടിയെന്നോണം തന്റെ ജഴ്സിയഴിച്ചു മസിലുംപെരുപ്പിച്ചു നിന്നു. ഡെല്ല ഗസറ്റോ കാര്‍ട്ടൂണിലെ കിങ് കോങിനോട് ഉപമിച്ചതിനു പ്രതികാരമായി, തന്റെ വിശ്വരൂപം കാട്ടി 'ഇതാ കിങ് കോങ്' എന്നു വിളിച്ചുപറയുന്ന തരത്തില്‍. 


ജേഴ്സി അഴിച്ചു ആഹ്ലാദം പങ്കിട്ടതിനു റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചെങ്കിലും തന്റെ വിമര്‍ശകര്‍ക്ക് നല്ല മറുപടി കൊടുക്കാന്‍ ആയതില്‍ ആ മഞ്ഞക്കാര്‍ഡ് അല്പം പോലും വേദന ബലോറ്റെലിക്ക് ഉണ്ടാവില്ല. വംശീയാധിക്ഷേപത്തിനുള്ള ചുട്ടമറുപടി കൊടുത്ത മരിയോ ബലോറ്റെലിക്ക് എല്ലാവിത ഐക്യദാര്‍ഢ്യവും നേരുന്നു. വംശീയാധിക്ഷേപകര്‍ തുലയട്ടെ...
മരിയോ ബലോറ്റെലിക്ക് റഫറി മഞ്ഞക്കാര്‍ഡ്  കാണിക്കുന്നു 


ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)


9 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2:56 PM, ജൂൺ 30, 2012

    vamsheeya adhikshepakar thulayuka thanne venam.I support Balotaly

    മറുപടിഇല്ലാതാക്കൂ
  2. ബലോറ്റെലിക്ക് എല്ലാവിത ഐക്യദാര്‍ഢ്യവും നേരുന്നു. നല്ല പോസ്റ്റ് ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  3. വര്‍ഗ്ഗീയ വാതികള്‍ തുലയട്ടെ...

    മറുപടിഇല്ലാതാക്കൂ
  4. സംഗതി ലവന്‍ പുലിയാണ് കേട്ടാ..പക്ഷെ ഫൈനലില്‍ വെറും എലിയായിപ്പോയി. ഫലം : കപ്പും കൊണ്ട് ആണുങ്ങള്‍ (സ്പെയിന്‍) പോയി.

    മറുപടിഇല്ലാതാക്കൂ
  5. വംശീയാധിക്ഷേപകര്‍ തുലയട്ടെ...

    പക്ഷേ പണ്ടേ നമ്മടെ ടീം ജർമ്മനിയാണു

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial