13 ജൂലൈ 2012

ജനകീയ പരേഡിനെ അതികാരികള്‍ ഭയക്കുമ്പോള്‍


സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം.......


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാതന്ത്യദിനത്തില്‍ നടത്താനിരുന്ന ഫ്രീഡം പരേഡിന് അനുമതി ആവശ്യപെട്ട് അപേക്ഷ നല്‍കിയത് പരിഗണിക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കോട്ടയം, മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന  പരേഡുകളാണ് അനുമതി തേടി ജില്ലാ പോലിസ് മേധാവികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്.  കോട്ടയം ജില്ലാ സെക്രട്ടറി പി ഐ ഷമീര്‍ അലിയാര്‍, മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെരീഖാന്‍, കൊല്ലം ജില്ലാ സെക്രട്ടറി സിദ്ദീഖ് റാവുത്തര്‍, കോഴിക്കോട് ജില്ലാസെക്രട്ടറി ഡി നൌഷാദ് എന്നിവരാണ് ഹരജി നല്‍കിയത്. കൊല്ലത്തും, കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയിലും, മലപ്പുറം ജില്ലയില്‍ പൊന്നാനിയിലും, കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയിലുമാണ് ഫ്രീഡം പരേഡ് നടത്താന്‍ അനുമതി തേടിയത്.  സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റര്‍ ചെയ്ത സംഘടനയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയുടെ നേത്യത്വത്തില്‍ ഫ്രീഡം പരേഡ് നടത്തികൊണ്ടിരുന്നതാണ്. സ്വാതന്ത്യത്തിന്റെ ത്യാഗം യുവതലമുറയെ ബോധ്യപെടുത്തുകയും രാജ്യ സ്നേഹം വളര്‍ത്തുകയുമാണ് ഫ്രീഡം പരേഡിലൂടെ ഉദ്ദേശിക്കുന്നതെന്നും അതിനാല്‍ അനുമതി നല്‍കണമെന്നും ആവശ്യപെട്ടാണ് ഹരജി.


സ്വതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഏന്തി ഒരു പരേഡ് നടത്തിയാല്‍ അത് തീവ്രവാദമാകുമോ? ആകില്ല കാരണം സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട് . പക്ഷെ ചിലര്ക്ക് അത് അറിയില്ല. അത് കൊണ്ടാണല്ലോ വര്ഷങങ്ങളായി പോപ്പുലര്‍ ഫ്രണ്ട് നടത്തിവരുന്ന ഫ്രീഡം പരേഡിന് സര്ക്കാര്‍ കഴിഞ്ഞ വര്ഷം അനുമതി നിഷേധിച്ചതും ഈ വര്ഷം അനുമതി തേടി അതികാരികളെ സമീപിച്ചപ്പോള്‍ നിഷേധിച്ചതും. .. ദേശീയ പതാക ഏന്തി പോപ്പുലര്‍ ഫ്രണ്ടുകാര്‍ പരേഡ് നടത്തിയാല്‍ നാട്ടില്‍ ക്രമസമാധാനം തകര്ന്നു പോകും എന്ന് റിപ്പോട്ട് നല്‍കാന്‍ അധികാരം എന്ന അപ്പ കഷണം കിട്ടിയ ഉദ്യോഗസ്ഥ തമ്പുരാക്കന്‍മാര്‍ മത്സരിക്കുകയായിരുന്നു. ദേശീയ പതാക പിടിച്ചു അതും സകല ബഹുമാനത്തോടും കൂടി ഭംഗിയായും ചിട്ടയായയും ഒരു കൂട്ടം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചാല്‍ എങ്ങനെയാണ് ക്രമസമാധാനം തകരുന്നത് ... പോപുലര്‍ ഫ്രണ്ടിന്റെ പരേഡ് ക്രമസമാധാനം തകര്‍ക്കുന്നത് പോയിട്ട് ഒരു കാല്‍നട യാത്രക്കാരന് പോലും ശല്യമുണ്ടാക്കുന്നില്ല. പിന്നെ, സമാധാന പരമായ ഈ ആഘോഷം ക്രമ സമാധാനം തകര്‍ക്കുന്നതാകണമെങ്കില്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഉറക്കം കെടുത്തുന്ന ആരെങ്കിലും ഇതിനെ ആക്രമിക്കാനോ തടയാനോ മുതിരണം. അങ്ങനെയെങ്കില്‍ യഥാര്ത്ഥത്തില്‍ ഏതാണ് തടയേണ്ടത്? സമാധാനപരമായി ഒരു പൗരന് രാജ്യം വകവെച്ചു തന്ന രീതിയില്‍ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതോ? അതോ, മാതൃരാജ്യത്തിന്റെ സ്വാതന്ത്യ ദിനം പോലും ആഘോഷിക്കാനുള്ള അവകാശത്തെ തടയും എന്ന് പറയുന്നവരുടെ പ്രവര്‍ത്തിയെയോ?.




കഴിഞ്ഞ വര്ഷം പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ചിരുന്ന ഫ്രീഡം പരേഡ് സര്ക്കാര്‍ നിരോധിച്ചു; കാരണം ഞാന്‍ നേരത്തെ പറഞ്ഞതും. അതിനു ശേഷം ഒരു പരേഡ് നമ്മുടെ നാട്ടില്‍ നടന്നു. പക്ഷെ അതില്‍ ഇന്ത്യന്‍ പതാക ഉണ്ടായിരുന്നില്ല. പകരം കാവി കൊടിയും കുറുവടിയും വാളുമായിരുന്നു. എന്നാല്‍, അതിനു അധികാരി വര്‍ഗം നിരോധനം എര്‍പ്പെടുത്തിയില്ല, തീവ്രവാദമെന്നു പറഞ്ഞില്ല. ദേശീയ പതാക ഏന്തി പരേഡ് നടത്തിയാല്‍ ക്രമ സമാധാനം തകരുകയും തീവ്രവാദം വളരുകയും ചെയ്യും. എന്നാല്‍, കുറുവടിയും വാളും നാണം മറയ്ക്കാത്ത നിക്കറും ഇട്ടു പരേഡ് നടത്തിയാല്‍ അത് നിയമ വിധേയം, അതിനു അകമ്പടി സേവിക്കാന്‍ കാക്കിയിട്ട പോലീസ് ഏമാന്‍മാരും. പ്രശ്‌നമെവിടെയെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ ഇതില്‍പരം ഉദാഹരണം വേണ്ട.


ഈ നീതി നിഷേധം അവസാനിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ ശാക്തീകരണ ശ്രമങ്ങളെ മുളയിലേ നുള്ളുക എന്ന ഭരണകൂട അജണ്ടയുടെഒരു ഇര മാത്രമാണ് പോപ്പുലര്‍ ഫ്രണ്ട്. എന്നാല്‍, സത്യം ജനങ്ങളോട് വിളിച്ചു പറയുന്ന പ്രവര്‍ത്തന രീതിയും കര്‍മ്മനിരതരും അര്‍പ്പണ മനോഭാവവും ഉള്ള പ്രവര്‍ത്തകരുമുള്ള ഈ യാത്രാ സംഘത്തിന് വിലങ്ങു തടിയാകുവാന്‍ ഏത് ശക്തിക്കാണ് കഴിയുക. 


രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മുടെ മുന്‍ഗാമികള്‍ പോരാടിയതെങ്കില്‍ ആ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള അനുവാദത്തിന് വേണ്ടി പോരാടേണ്ട ദുരവസ്ഥ അധികാരികള്‍ സൃഷ്ടിക്കരുത്. 
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)



2 അഭിപ്രായങ്ങൾ:

  1. സ്വതന്ത്ര ഭാരത ചരിത്രം മാറ്റി മറിക്കാന്‍ വെമ്പുന്ന ഫാഷിസ്റ്റ്‌ ദുര്‍ഭൂതം നമ്മുടെ കേരളത്തെയും പിടികൂടുന്നു.... ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ അവരുടെ ഉച്ചിഷ്ട ഭോജികളയിരുന്ന ഇവര്‍ ഇപ്പോള്‍ രാജ്യ സ്നേഹം മൂത്ത് അധസ്ഥിതരുടെ മേല്‍ കുതിര കയറുന്നു... അതാണ്‌ ഈ നടപടി ഓര്‍മിപ്പിക്കുന്നത് .....

    മറുപടിഇല്ലാതാക്കൂ
  2. നീതിക്ക് വേണ്ടി പോരാട്ടം തുടരുക

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial