25 ജൂലൈ 2012

അതികാരി വര്‍ഗ്ഗമേ.. ജനകീയ പരേഡിനെ നിങ്ങള്‍ എന്തിനു ഭയക്കുന്നു??ആദ്യമായി എഴുതട്ടെ..  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മുടെ മുന്‍ഗാമികള്‍ പോരാടിയതെങ്കില്‍ ആ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള അനുവാദത്തിന് വേണ്ടി പോരാടേണ്ട ദുരവസ്ഥ അധികാരികള്‍ സൃഷ്ടിക്കരുത്.  

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം.......

ഫ്രീഡം പരേഡിന് ലഭിക്കുന്ന ഈ  ജന സ്വീകാര്യത യാണ് അതികാരികളെ ഭയപ്പെടുത്തുന്നതും.

സ്വതന്ത്ര ദിനത്തില്‍  പോപ്പുലര്‍ ഫ്രണ്ട്‌ നടത്താനിരുന്ന ഫ്രീഡം പരേഡിന് ഈ വര്‍ഷവും അനുമതി നിഷേധിച്ചിരിക്കുന്നു.. സ്വതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഏന്തി ഒരു പരേഡ് നടത്തിയാല്‍ അത് തീവ്രവാദമാകുമോ? ആകില്ല കാരണം സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട് . പക്ഷെ ചിലര്ക്ക് അത് അറിയില്ല. അത് കൊണ്ടാണല്ലോ വര്‍ഷങ്ങളായി  പോപ്പുലര്‍ ഫ്രണ്ട് നടത്തിവരുന്ന ഫ്രീഡം പരേഡിന് സര്ക്കാര്‍ കഴിഞ്ഞ വര്ഷം അനുമതി നിഷേധിച്ചതും ഈ വര്ഷം അനുമതി തേടി അതികാരികളെ സമീപിച്ചപ്പോള്‍ നിഷേധിച്ചതും. ..


 ദേശീയ പതാക ഏന്തി പോപ്പുലര്‍ ഫ്രണ്ടുകാര്‍ പരേഡ് നടത്തിയാല്‍ നാട്ടില്‍ ക്രമസമാധാനം തകര്ന്നു പോകും എന്ന് റിപ്പോട്ട് നല്‍കാന്‍ അധികാരം എന്ന അപ്പ കഷണം കിട്ടിയ ഉദ്യോഗസ്ഥ തമ്പുരാക്കന്‍മാര്‍ മത്സരിക്കുകയായിരുന്നു. ദേശീയ പതാക പിടിച്ചു അതും സകല ബഹുമാനത്തോടും കൂടി ഭംഗിയായും ചിട്ടയായയും ഒരു കൂട്ടം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചാല്‍ എങ്ങനെയാണ് ക്രമസമാധാനം തകരുന്നത് ... പോപുലര്‍ ഫ്രണ്ടിന്റെ പരേഡ് ക്രമസമാധാനം തകര്‍ക്കുന്നത് പോയിട്ട് ഒരു കാല്‍നട യാത്രക്കാരന് പോലും ശല്യമുണ്ടാക്കുന്നില്ല. പിന്നെ, സമാധാന പരമായ ഈ ആഘോഷം ക്രമ സമാധാനം തകര്‍ക്കുന്നതാകണമെങ്കില്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഉറക്കം കെടുത്തുന്ന ആരെങ്കിലും ഇതിനെ ആക്രമിക്കാനോ തടയാനോ മുതിരണം. അങ്ങനെയെങ്കില്‍ യഥാര്ത്ഥത്തില്‍ ഏതാണ് തടയേണ്ടത്? സമാധാനപരമായി ഒരു പൗരന് രാജ്യം വകവെച്ചു തന്ന രീതിയില്‍ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതോ? അതോ, മാതൃരാജ്യത്തിന്റെ സ്വാതന്ത്യ ദിനം പോലും ആഘോഷിക്കാനുള്ള അവകാശത്തെ തടയും എന്ന് പറയുന്നവരുടെ പ്രവര്‍ത്തിയെയോ?.


കഴിഞ്ഞ വര്ഷം പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ചിരുന്ന ഫ്രീഡം പരേഡ് സര്ക്കാര്‍ നിരോധിച്ചു;  കാരണം ഞാന്‍ നേരത്തെ പറഞ്ഞതും. അതിനു ശേഷം ഒരു പരേഡ് നമ്മുടെ നാട്ടില്‍ നടന്നു. പക്ഷെ അതില്‍ ഇന്ത്യന്‍ പതാക ഉണ്ടായിരുന്നില്ല. പകരം കാവി കൊടിയും കുറുവടിയും വാളുമായിരുന്നു. എന്നാല്‍, അതിനു അധികാരി വര്‍ഗം നിരോധനം എര്‍പ്പെടുത്തിയില്ല, തീവ്രവാദമെന്നു പറഞ്ഞില്ല. ദേശീയ പതാക ഏന്തി പരേഡ് നടത്തിയാല്‍ ക്രമ സമാധാനം തകരുകയും തീവ്രവാദം വളരുകയും ചെയ്യും. എന്നാല്‍, കുറുവടിയും വാളും നാണം മറയ്ക്കാത്ത നിക്കറും ഇട്ടു പരേഡ് നടത്തിയാല്‍ അത് നിയമ വിധേയം, അതിനു അകമ്പടി സേവിക്കാന്‍ കാക്കിയിട്ട പോലീസ് ഏമാന്‍മാരും. പ്രശ്‌നമെവിടെയെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ ഇതില്‍പരം ഉദാഹരണം വേണ്ട.


ഈ നീതി നിഷേധം അവസാനിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ ശാക്തീകരണ ശ്രമങ്ങളെ മുളയിലേ നുള്ളുക എന്ന ഭരണകൂട അജണ്ടയുടെഒരു ഇര മാത്രമാണ് പോപ്പുലര്‍ ഫ്രണ്ട്. എന്നാല്‍, സത്യം ജനങ്ങളോട് വിളിച്ചു പറയുന്ന പ്രവര്‍ത്തന രീതിയും കര്‍മ്മനിരതരും അര്‍പ്പണ മനോഭാവവും ഉള്ള പ്രവര്‍ത്തകരുമുള്ള ഈ യാത്രാ സംഘത്തിന് വിലങ്ങു തടിയാകുവാന്‍ ഏത് ശക്തിക്കാണ് കഴിയുക. 


കയ്യില്‍ ഊരിപ്പിടിച്ച വാളുമായി സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന മാര്‍ച്ചിനു നമ്മുടെ പോലീസ്‌ ഏമാന്‍മാരുടെ പിന്തുണയും അകമ്പടി സേവിക്കലും. അതികാര വര്ഗ്ഗമേ.. കാണുക ഈ മാര്‍ച്ച്. എന്ത് അടിസ്ഥാനത്തിലാണ് നാട്ടില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്ന ഈ സംഘപരിവാര്‍ ഫാസിസ്റ്റ്‌ ഭീകര സംഘടനകളുടെ മാര്‍ച്ചിനു അകമ്പടി സേവിക്കുന്നതും സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും നല്‍കിയ ഒരു തലമുറയുടെ പിന്‍മുറക്കാര്‍ ഇന്ത്യയുടെ ദേശീയ പതാകയേന്തി പരേഡ്‌ നടത്തിയാല്‍ ഇവിടെ ആകാശം ഇടിഞ്ഞു വീഴുമോ? അല്ലങ്കില്‍ നാളിതുവരെയുള്ള പോപ്പുലര്‍ ഫ്രണ്ട്‌ പരേഡില്‍ എന്തങ്കിലും അക്ക്രമ സംഭവങ്ങളോ മറ്റോ നടന്നിട്ടുണ്ടോ? അതികാര വര്‍ഗ്ഗത്തിന് എന്ത് ബുദ്ധിമുട്ടാണ് പോപ്പുലര്‍ ഫ്രണ്ട്‌ പരേഡ്‌ കൊണ്ട് ഉണ്ടായത് ? ഞങ്ങള്‍ (മുസ്ലിംകള്‍)ഇന്ത്യന്‍ പൌരന്മാര്‍ ആണ് എങ്കില്‍ സ്വാതന്ത്ര്യം നേടാന്‍ ജീവന്‍ കൊടുത്ത ഒരു തലമുറയുടെ പിന്‍മുറക്കാര്‍ ജീവന്‍ കൊടുത്തും അത് ആഘോഷിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതും ,
 ഇത് സത്യം.. 
സംഘപരിവാര്‍ ഫാസിസ്റ്റ്‌ ഭീകര സംഘടനയുടെ ആയുധമെന്തിയുള്ള മാര്‍ച്ച കാണുക. 


ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

3 അഭിപ്രായങ്ങൾ:

 1. ദേശീയ പതാക ഏന്തി പരേഡ് നടത്തിയാല്‍ ക്രമ സമാധാനം തകരുകയും തീവ്രവാദം വളരുകയും ചെയ്യും. എന്നാല്‍, കുറുവടിയും വാളും നാണം മറയ്ക്കാത്ത നിക്കറും ഇട്ടു പരേഡ് നടത്തിയാല്‍ അത് നിയമ വിധേയം, അതിനു അകമ്പടി സേവിക്കാന്‍ കാക്കിയിട്ട പോലീസ് ഏമാന്‍മാരും. പ്രശ്‌നമെവിടെയെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ ഇതില്‍പരം ഉദാഹരണം വേണ്ട...
  ...

  ആ പറഞ്ഞത് കാര്യം..നിരോധിക്കുകയാണെങ്കില്‍ ഈ രണ്ടും നിരോധിക്കണം..അല്ല പരേഡ് നടത്താന്‍ അനുമതി കൊടുക്കുകയാണ് എങ്കില്‍ രണ്ടിനും കൊടുക്കണം.

  വ്യക്തിപരമായി ഈ രണ്ടു സംഘടനകളോടും എനിക്ക് താല്‍പ്പര്യമില്ല എങ്കില്‍ കൂടി ഇവിടെ ഉന്നയിക്കപെട്ട ചോദ്യങ്ങള്‍ പ്രസ്കതമാണ്. ആ എഴുത്തിനു അഭിനന്ദനങ്ങള്‍ ...

  ഒരു നല്ല ബ്ലോഗര്‍ ഒരു സംഘടനക്കു വേണ്ടി മാത്രം എഴുതരുത്. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളെയും നിഷ്പക്ഷമായി വിലയിരുത്തുകയും തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും ചെയ്യേണ്ടത് ഒരു എഴുത്തുകാരന്റെ അനേകം സാമൂഹ്യ പ്രതിബദ്ധതകളില്‍ ഒന്നാണ്. അത് താങ്കള്‍ നടപ്പിലാക്കും എന്ന് തന്നെ വിശ്വസിക്കട്ടെ.

  പലപ്പോഴും പല സംഘടനകളും രൂപം കൊള്ളുന്നത് തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടു കൂടെ തന്നെയാണെങ്കിലും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനെല്ലാം അപവാദമായി മാറുകയാണ് പതിവ്. ചരിത്രം എന്ത് കൊണ്ടോ എപ്പോഴും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടു വരുന്നത്.

  റമദാന്‍ ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 2. അധികാരി എന്ന് തിരുത്തി എഴുതുക. അത് പോലെ മറ്റ് ശര്ദ്ധിക്കാന്‍ ഇടയുള്ള ഭാഗങ്ങളിലെ അക്ഷരതെറ്റുകള്‍ മാറ്റാന്‍ ശ്രമിക്കുക.

  മറുപടിഇല്ലാതാക്കൂ
 3. പോസ്റ്റിലെ വിഷയങ്ങൾ പ്രസക്തമായവ തന്നെ, അനുമതി തരാതിരിക്കാൻ എന്തെങ്കിലും കാരണം കാണുമായിരിക്കും... അല്ലാതെ കേവലം ഒരു പരേഡ് നടത്തുന്നത് കൊണ്ട് എന്ത് ദോഷം ?

  നിർദ്ദോഷമാ‍യ ഒരു പരേഡ് നടത്തിയാൽ ഗവണ്മെന്റിനെന്ത് ചേതം ? ചോദ്യങ്ങൾ കിടന്ന് മനസ്സിൽ തിളക്കുന്നു.

  മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial