24 ഓഗസ്റ്റ് 2012

SMS വാര്‍ത്ത : കാളപെറ്റ്ന്നു കേട്ടപ്പോഴേ കയറെടുക്കുന്ന മാധ്യമങ്ങള്‍

പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു. നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്..

ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈയടുത്ത ദിവസംങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.  ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയുന്നു  പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിക്കുന്നു.. പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് അതികാരികളെ വെല്ലുവിളിച്ച്ചിട്ടും ആ വെല്ലുവിളി ബാക്കിയായി അവശേഷിക്കുന്നു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. പതിവ് പോലെ മാധ്യമങ്ങളുടെയും അതികാരി വര്‍ഗ്ഗങ്ങളുടെയും പ്രചരണം പച്ചക്കള്ളമാണ് എന്ന് വീണ്ടും തെളിയുന്നു..

സൈബര്‍ സെക്ക്യൂരിറ്റി ഏജന്‍സി യാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത് എന്നാണു പ്രചരണം നടത്തിയത്..എന്നാല്‍ വാസ്തവത്തില്‍ അങ്ങനെ ഒരു ഏജന്‍സി ഇല്ല എന്നതാണ് സത്യം. സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയെന്ന പേരില്‍ രാജ്യത്തു സര്‍ക്കാര്‍ നിയന്ത്രണത്തില്‍ യാതൊരു സംവിധാനവുമില്ലെന്നിരിക്കെ , അസം സ്വദേശികള്‍ക്കെതിരായ എസ്.എം.എസ് ഭീഷണിക്കു പിന്നില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയും ബംഗ്ളാദേശി സംഘടനയായ ഹുജിയുമാണെന്നു സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കണ്െടത്തിയെന്നു വാര്‍ത്ത നല്‍കിയ മാധ്യമങ്ങളാണ് സത്യത്തില്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.


സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് ചെയ്യുന്നത് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ്. നാഷനല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആണ് മറ്റൊരു ഏജന്‍സി. ഈ രണ്ട് ഏജന്‍സികള്‍ക്കു കീഴിലും ഈ പേരില്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നില്ലെന്നു വ്യക്തമായതോടെ പ്രസ്തുത വിവാദത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ചു ഗൌരവമായ സംശയങ്ങളുയരുന്നു. 
അസമില്‍ മുസ്ലിംകള്‍ക്കെതിരേ നടന്ന ആക്രമണങ്ങളില്‍നിന്നു ശ്രദ്ധ മാറ്റാനും അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ചില മുസ്ലിം സംഘടനകള്‍ നടത്തിവരുന്ന നീക്കങ്ങള്‍ അട്ടിമറിക്കുന്നതിനുമായുള്ള ആസൂത്രിതമായ നീക്കമാണു നടന്നതെന്നാണു സംശയിക്കപ്പെടുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെ വാര്‍ത്തയാണു തങ്ങള്‍ അടിസ്ഥാനമാക്കിയതെന്നു ചില ചാനലുകള്‍ വ്യക്തമാക്കുകയുണ്ടായി.


മഞ്ചേരിയില്‍ അസം തൊഴിലാളികള്‍ക്കു നേരെയുണ്ടായ ഭീഷണിസംഭവത്തിനു പിന്നില്‍ പോപുലര്‍ ഫ്രണ്െടന്നാരോപിച്ച് ദേശാഭിമാനി 20ന് ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്തയ്ക്ക് യഥാര്‍ഥത്തില്‍ പ്രേരകമായത് ദേശാഭിമാനിയുടെ ഈ വാര്‍ത്തയാണ്. 
മഞ്ചേരിക്കടുത്ത കാരക്കുന്നില്‍ അസം തൊഴിലാളികള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഭീഷണിയെന്ന ദേശാഭിമാനി വാര്‍ത്ത വ്യാജമാണെന്നും ഇതിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ടുകാര്‍ക്കെതിരേ കേസെടുത്തില്ലെന്നും സംഘടനയ്ക്ക് സംഭവത്തില്‍ ബന്ധമില്ലെന്നും മലപ്പുറം ജില്ലാ സെക്രട്ടറി 20ന് തന്നെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. അസമികള്‍ തൊഴിലെടുക്കുന്ന സെഞ്ച്വറി ഹോളോബ്രിക്സ് കമ്പനി ഉടമ മുഹമ്മദ് അശ്റഫ്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ല ഭീഷണിപ്പെടുത്തിയതെന്നു പോലിസിനോട് വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍, ഇതെല്ലാം മറച്ചുവച്ചാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കേരളത്തില്‍ വ്യാപകമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ ഭീഷണിയുണ്െടന്നും കൂട്ടമായി കേരളം വിടുന്നുവെന്നും ദേശാഭിമാനി റിപോര്‍ട്ട് ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് തുടര്‍ന്നുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.  
ഇതിനിടെയാണ് തൃശൂര്‍ റേഞ്ച് ഐ.ജി എസ് ഗോപിനാഥ് വാര്‍ത്താസമ്മേളനത്തിലൂടെ കൂട്ടപ്പലായന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കിയത്. ഗണേശോല്‍സവത്തിനും മറ്റുമായി നേരത്തേ തീരുമാനിച്ചപ്രകാരമുള്ള യാത്രയ്ക്കായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് സ്റ്റാന്റിലും റെയില്‍വേ സ്റേഷനിലുമെത്തുന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അത്തരമുള്ള പ്രചാരണം കുല്‍സിതശ്രമമാണെന്നും ഗോപിനാഥ് പറഞ്ഞു. 

വ്യാജസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ളൂരിലും മറ്റും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനമുണ്ടായപ്പോള്‍ അവസരം മുതലെടുക്കാനുള്ള ആസൂത്രിതശ്രമമാണ് കേരളത്തില്‍ നടന്നിരിക്കുന്നത്.  സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. മഞ്ചേരി സംഭവത്തെക്കുറിച്ച ദേശാഭിമാനിയുടെ വ്യാജവാര്‍ത്തയും ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയും മലപ്പുറം കേന്ദ്രീകരിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്.  


ഇതിനിടെ, വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കു നേരെ ദക്ഷിണേന്ത്യയില്‍ ആക്രമണം നടക്കുമെന്ന അഭ്യൂഹം പരത്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ തടഞ്ഞ ഇരുപതുശതമാനം വെബ്സൈറ്റുകളും ഫെയ്സ്ബുക്ക് അക്കൌണ്ടുകളും ഹിന്ദുത്വ സംഘടനകളുടേതാണെന്നു ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്തു. ലൌ ജിഹാദ് കുപ്രചാരണം നടത്തിയ ഹിന്ദു ജാഗൃതി വെബ്സൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു. 
പൂനെ, ബാംഗ്ളൂര്‍, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഭീതി പരത്തിയ എസ്.എം.എസുകള്‍ക്കു പിന്നിലും ഹിന്ദുത്വര്‍ പ്രവര്‍ത്തിച്ചു. ബാംഗ്ളൂരിലെ കൂട്ടപ്പലായനം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രചരിച്ച സന്ദേശത്തിന് പിന്നിലും ഹിന്ദുത്വകരങ്ങളാണെന്ന് അധികൃതര്‍ സംശയിക്കുന്നു. അടുത്തിടെ ബാംഗ്ളൂരില്‍ ട്രെയിനിന് മൂന്നു സ്ത്രീകള്‍ ബോംബ് വയ്ക്കുന്നതു കണ്ടുവെന്ന ഭീതിദമായ വാര്‍ത്ത പരത്തിയതിനു പിന്നില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനാണെന്നു പോലിസ് കണ്െടത്തിയിരുന്നു. 
ആഗസ്ത് 15ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ മുസ്ലിംകള്‍ പാക് പതാക ഉയര്‍ത്തിയെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ചതും ഹിന്ദുത്വരാണെന്നു പോലിസ് കണ്െടത്തി. ഇതു പാകിസ്താനിലെ ഹൈദരാബാദിലെ വീഡിയോ ആയിരുന്നു.

സംഘപരിവാര്‍ സംഘടനകളും  അവരുടെ പിടയാടുകളും ചര്ദ്ധിക്കുന്നത് അപ്പടി വാരി വിഴുങ്ങുന്ന യൂത്ത്ലീഗിനെ പോലെയുള്ള ചില സമുതായ പാര്‍ട്ടികള്‍ എന്ന് സ്വയം പറയുന്ന സംഘപരിവാര്‍ കുഴലൂത്തുകാര്‍ . നാണമില്ലേ നിങ്ങള്ക്ക്? പോപുലര്‍ ഫ്രണ്ടെന്ന് കേള്‍ക്കുമ്പോഴേക്ക് എടുത്തു ചാടി... ഒടുവില്‍ പണ്ട് നമ്പൂതിരി ചാടിയ പോലെയായി, ചാണകത്തിന്റെ ഒത്ത നടുവില്‍. ഷാജി നേതൃത്വത്തില്‍ നിന്ന് മാറിയാലെങ്കിലും യൂത്ത് ലീഗുകാര്‍ക്ക് കുറച്ച് ബുദ്ധിതെളിയുമെന്ന് കരുതിയിരുന്നു. സഹതപിക്കുകയല്ലാതെന്ത് ചെയ്യാന്‍.
സംഘപരിവാര്‍ സംഘടനകളും അവരുടെ പിടയാടുകളും ഒരു കാര്യം ഓര്‍ക്കുക. നിങ്ങള്‍ എതിര്‍ക്കുക. നിങ്ങളുടെ പണി അതാണ്‌ ഈ യാത്രാസംഘം മുന്നോട്ടു തന്നെ . നയാ കാരവാന്‍ നയാ ഹിന്തുസ്താന്‍ 





1 അഭിപ്രായം:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial