01 സെപ്റ്റംബർ 2012

കേരള മുസ്ലിങ്ങളുടെ വളര്‍ച്ച: ക്രെഡിറ്റ്‌ മുസ്ലിം ലീഗിനോ? : ഭാഗം ഒന്ന്


ബിന്‍ ഹുസൈന്‍
വിഭക്ത ഇന്ത്യയില്‍  മുസ്ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍  പോലും ഹനിക്കപ്പെടുന്നു  എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ആയിരുന്നു  ..അന്ന് വരെ രാജ്യ  സ്വാതന്ത്രത്തിന്റെ സമരമുഖങ്ങളില്‍ ഒന്നിച്ചു  പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം  നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍  കൊണ്ഗ്രസ്സില്‍ നിന്നും വേറിട്ട്‌ ഒരു  രാഷ്ട്രീയ പാര്‍ട്ടി : സര്‍വേന്ത്യ  മുസ്ലിം ലീഗ് രൂപീകരിച്ചത് ! രാജ്യം  അടിമത്വത്തിന്റെ നുഖം വലിച്ചെറിയാന്‍  വെള്ളക്കരനെതിരെ ജാതിയും മതവും മറന്നു  ഒന്നിച്ചു നില്‍ക്കേണ്ട  അനിവാര്യഘട്ടത്തില്‍ ഈ "തുരപ്പന്മാര്‍ " തനി  വര്‍ഗീയ സ്വഭാവം കാണിച്ചു  രാജ്യസ്നേഹത്തെ പോലും അവമതിച്ചു എന്നാണ് ഈ  നടപടിയെ ദേശീയ മുസ്ലിംകള്‍  അടക്കമുള്ള കോണ്ഗ്രസ് നേതാക്കള്‍  വിശേഷിപ്പിച്ചത് ! അതെന്തുമാകട്ടെ .  അങ്ങിനെ നാം സ്വാതന്ത്ര്യം നേടി  .ഇന്ത്യ രണ്ടായി പകുത്തു . ചരിത്രം  എല്ലാവര്‍ക്കുമറിയുന്നതിനാല്‍  നീട്ടി ബോര്‍ അടിപ്പിക്കുന്നില്ല .  പാകിസ്ഥാനിലേക്ക് നേതാക്കള്‍ വെച്ച്  നീട്ടിയ ക്ഷണക്കത്തുകള്‍ വിനയപുരസ്സരം  നിരസിച്ചു കൊണ്ട് മുഹമ്മദ്‌  ഇസ്മായീല്‍ സാഹിബ് അവശേഷിക്കുന്ന ഭാരത  മുസ്ലിംകള്‍ക്ക് താങ്ങും തണലും  തലോടലും ആവാന്‍ ഇവിടെ തന്നെ നിന്നു !! 

 ഇന്ത്യന്‍ യൂണിയനില്‍ അങ്ങിനെ  അവശേഷിത ലീഗ് "ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം  ലീഗ് " എന്ന പേരില്‍  അറിയപ്പെട്ടു . ബംഗാള്‍ . ആന്ധ്ര ആസ്സാം തമിഴ്നാട്  അടക്കം ഇന്ത്യയിലെ  മുസ്ലിം ജനസാമാന്യം ഉള്ളിടത്തോക്കെ ആരെയും വെല്ലുന്ന  ശക്തിയായി  മുനിസിപ്പല്‍ -പഞ്ചായത്ത് - ലെജിസ്ലേറ്റീവ് ഭരണ  കാര്യാലയങ്ങളില്‍  പ്രതിനിധികള്‍ ഉണ്ടായിരുന്ന ഒരു വലിയ സംഘടിത ശക്തിയെ  സ്വാതന്ത്ര്യാനത്രം 9   വര്‍ഷത്തിനു ശേഷം മാത്രം രൂപീകൃതമായ ഒരു കൊച്ചു  സംസ്ഥാനത്തിന്റെ ഞാഞ്ഞൂല്‍  "വിശാലതയിലേക്ക് " സന്നിവേശിപ്പിച്ച്  ലീഗുകാരന്‍ വമ്പോടെ പറയുന്ന വീമ്പ്  ... സത്യത്തില്‍ സ്വയം നശിക്കലിന്റെയും  നഷ്ടപ്പെടലിന്റെയും നൊമ്പരവ്യഥകള്‍  മൂടി വെക്കാനുള്ള മൂഡത്വം മാത്രം  അല്ലെ ? പശുപാലകര്‍ പറഞ്ഞു  പ്രചരിപ്പിച്ച "പരശുരാമന്റെ മഴു , ഒരു മുഴ പോലെ  ഈ കൊച്ചു സുന്ദരിയെ  അറബിക്കടലിന്റെ അഗാധതയില്‍ നിന്നും പൊക്കി തന്നതിന്റെ  കൃത്യമായ ചരിത്രം  ഒന്നും ഈ വിനീതന് അറിയില്ലെങ്കിലും നൂറ്റാണ്ടുകളായി  വൈദേശിക വ്യാപാര ബന്ധം  സമുദ്ദ്ര തീരങ്ങള്‍ വഴി നടത്തുന്ന ഈ നാടിന്റെ ലഘു  ചരിത്രം ബത്തൂത്തയും  ഹുയാന്‍സാങ്ങും അടക്കമുള്ള ചരിത്രകാരന്മാര്‍  കോറിയിട്ടത് വായിച്ച   ഓര്‍മകളില്‍. ....,,, പ്രവാചക കാലത്തിനു മുന്നേ  തന്നെ വ്യാപിച്ച അറേബ്യന്‍  കച്ചവട സാമീപ്യ സൌഹാര്‍ദം പിന്നീട് മാലിക്  ബിന്‍ ദീനാറും സംഘവും വന്നതോടെ  വളര്‍ന്നു വലുതായി . ചേരമാന്‍ പെരുമാളില്‍  നിന്നും നെടിയിരുപ്പ് സ്വരൂപം  എന്ന പേരില്‍ ഭരണാധികാരം ലഭിച്ച  സാമൂതിരിയുടെ നാവികസേനയെ നയിച്ചിരുന്ന  "മരക്കാര്‍ " മാരുമായി  കുംബലക്കൊനാതിരി പിണങ്ങാന്‍ ഇടവരുത്തിയത്  1498   പോര്‍ച്ചുഗീസ്‌  ആഗാമാന്റ്തോടെയാണ് എന്ന് ചരിത്രം . 

ഏതായാലും ആ  കാലഘട്ടത്തിലും  തുടര്‍ന്നിങ്ങോട്ട് ഈ പറയപ്പെടുന്ന ഇമ്മിണി വലിയ വിട്ടം  താങ്ങികള്‍ ആയ  "വ്യാളികള്‍ " ഉദയം ചെയ്യുന്നത് വരെയുള്ള അഞ്ചു  നൂറ്റാണ്ടിന്റെ ബ്രഹത്തായ  കേരളീയ മുസ്ലിം സാമൂഹിക രാഷ്ട്രീയ മതപര   പുരോഗതിക്കും കെട്ടുറപ്പിനും  കാരണക്കാര്‍ ഞങ്ങള്‍ ആണെന്ന് വിവരക്കേട്  വിളംബുന്നവരോട് എന്ത് പറയാന്‍ ?  വയസ്സാന്‍ കാലത്ത് ഹജ്ജിനു പോകാന്‍  പാസ്പോര്‍ട്ട് എടുക്കാന്‍  അപേക്ഷക്കൊപ്പം മാര്യാജ് സര്ടിഫിക്കെറ്റ്‌  സമര്‍പിക്കാന്‍ പറഞ്ഞപ്പോള്‍  തന്റെ നിക്കാഹിന് സാക്ഷിയായി 40  വര്‍ഷത്തിനു  ശേഷം പിറന്ന  പേരക്കുട്ടികളുടെ പേര് കൊടുത്ത വലിയുപ്പയെ കുറ്റപ്പെടുത്താനേ  പാടില്ല ..  കാരണം മൂപ്പര്‍  40  വര്‍ഷം മുമ്പത്തെ കുടികിടപ്പ് അവകാശമേ   പേരക്കുട്ടികളുടെ കാര്യത്തില്‍ മുന്‍കൂര്‍ ആയി ആഗ്രഹിച്ചുള്ളൂ.ഇവിടെ   ലീഗുകാര്‍ 500  വര്‍ഷം മുമ്പത്തെ അവകാശമാ പറയുന്നത് .തേനീച്ചകള്‍ കൈമെയ്‌  മറന്നു  പണിയെടുത്ത്‌ ഉണ്ടാക്കിയ തേന്‍ ചക്കാത്തിനു മോന്തിയാലും പോര .  മറ്റൊരു  കൂടെങ്കിലും പണിത് ഒരു പുനശ്രമത്തിനു പോലും സാധ്യത നിഷേധിക്കുന്ന  വിധം തടി  മരം തന്നെ സമുദായ ശത്രുക്കള്‍ക്ക് ചില്ലിക്കാശിനു വിറ്റ്  തിന്നവര്‍  ....നാണം എന്ന വികാരം തലച്ചോറി ലെത്തിക്കാന്‍ പര്യാപ്തമായ  ഞരമ്പുകള്‍ പോലും  ശോഷിച്ചവര്‍ !!

 ഉളുപ്പുണ്ടെങ്കില്‍ ...  ഊറ്റമുണ്ടെങ്കില്‍  ....ചരിത്രപരമായി തെളിയിക്കൂ .എന്താണ് ലീഗ് കേരളീയ  സമൂഹത്തിനു ചെയ്ത  എടുത്താല്‍ പൊങ്ങാത്ത "ഖൈറാത്തും ഹസനാത്തും ??കുഞ്ഞാലി  മറക്കാരില്‍ തുടങ്ങിയ  മഹിത പോരാട്ട വീര്യം അലി മറക്കാരിലൂടെ മങ്ങാതെ  ,,മലബാറിന്‍റെ  മണല്‍ത്തരികളെ ത്രസിപ്പിച്ചു കൊണ്ട് വെളിയങ്കോട്ടെ ഉമര്‍  ഖാസിയിലൂടെ  വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയിലൂടെ മമ്പുറം തങ്ങളും ആലി  മുസ്ലിയാരും  ..അങ്ങിനെയങ്ങിനെ ....ഓമാനൂരിലും ചേറൂരിലും പുല്ലാരയിലും  കൊണ്ടോട്ടിയിലും  അടക്കം .....ഒട്ടനവധി സമര രണാന്കണ വീഥികളില്‍ -പട  നയിച്ചവര്‍ .....അറബി  മലയാളത്തിലാണെങ്കില്‍ പോലും മിനിമം പ്രാര്‍ഥനക്കും  പ്രശ്നപരിഹാരത്തിനും  വേണ്ടി അക്ഷരങ്ങള്‍ ആല്‍ മര തണലിലെങ്കിലും ഇരുന്നു  കൊണ്ട് കേരളീയ മുസ്ലിം  സമൂഹത്തെ ചേര്‍ത്തും പേര്‍ത്തും കൂടെ നിര്‍ത്തി  വളര്‍ത്തിയ മഹത്തുക്കളുടെ  സുകൃതചെയ്തികളെ ഇന്ന് ' ഞമ്മന്റെതാക്കി "  മമ്മൂഞ്ഞുകള്‍ " ചമയുന്നവര്‍  മറുപടി പറയൂ. ഉള്ള കുഞ്ഞോള്‍ക്ക് (കേരള  മുസ്ലിംകള്‍ ) അരഞ്ഞാണം  വാങ്ങുന്നതിന് പകുതി കാശ് കൊണ്ട് ഇല്ലാത്ത  കുട്ടിക്ക് ( അന്യസംസ്ഥാന  മുസ്ലിംകള്‍ ) അരയില്‍ ഒരു ചരടെങ്കിലും  അണിയിക്കുമോ ?പ്രതിരോധത്തിന്റെ  ആവശ്യകത  മനസ്സിലാക്കിത്തന്നെ മുന്നേറിയത്  കൊണ്ടാണ് കേരളീയ മുസ്ലിം സമൂഹം  സാമൂഹികമായും മതപരമായും "നിലം പരിശാക്കല്‍ "  പ്രക്ക്രിയയെ അതിജയിച്ചതെന്നു  ഞാന്‍ പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍  ....ചരിത്രമറിയുന്ന ഏതെങ്കിലും  സമുദായ പാര്‍ട്ടിക്കാരന് കഴിയുമോ ?

 70   പതുകളുടെ ആരംഭത്തില്‍ അറേബ്യന്‍  ഉപദീപില്‍ പൊങ്ങിയ പെട്രോള്‍ സമ്പത്തില്‍  തടിച്ചു കൊഴുത്തു സുഭിക്ഷമായ അറബി  സാമൂഹിക പരിസരങ്ങള്‍ക്ക് അലങ്കാരമായി  "തബ്ബാക്കും ഖാദിമും ( SERVENT AND  COOK ) പോസ്റ്റുകള്‍ യഥേഷ്ടം  ഉത്ഭവിച്ചപ്പോള്‍ ഉത്തമയോഗ്യതയുള്ളവര്‍  ....ദുനിയാവില്‍  തങ്ങളുപ്പാപ്പയിലും ആഖിറത്തില്‍ റസൂല്‍ ഉപ്പാപ്പയിലും (സ )  ആശ്വാസം  കണ്ടെത്തി ജീവിക്കുന്ന അയമതിനും അലവിക്കും ആലസ്സനും ആയിപ്പോയത്  സ്വാഭാവികം  . മലബാറിലെ വിദ്യാഭ്യാസ പുരോഗതിയുടെ നൂറു മേനി പറയാന്‍  വായിലുള്ള പല്ല്  മുഴുവന്‍ തുറന്നു തോള്ളയിലുള്ള തുപ്പലു മുഴുവന്‍  തെറിപ്പിച്ചു  ആക്രോശിക്കുന്നവര്‍ മറന്നു . ജോണും സുനിതയും സര്‍വകലാശാല  പരീക്ഷണശാലകളില്‍  പരീക്ഷിച്ചരിഞ്ഞ മൂലകങ്ങളുടെ മിശ്രിത സങ്കലനവും  ഊഷ്മാവിന്റെ താപ  തീക്ഷ്ണതയും ഇപ്പറഞ്ഞ "മലബാരികള്‍ " മനസ്സിലാക്കിയത്  അറബിയുടെ കത്തുന്ന  അടുക്കളയിലെ തിളയ്ക്കുന്ന കറികളില്‍ ആണ് . അങ്ങിനെ അവര്‍  അധ്വാനിച്ചു  ഉണ്ടാക്കിയ നക്കാപിച്ച കാശ് കൊണ്ട്  കഞ്ഞിയില്‍ വറ്റിന്റെ  സാന്നിധ്യം  അനുഭവിച്ചവന്‍ തനി കഞ്ഞികള്‍ ആയി തന്നെ പറയുന്നു . ഈ പുരോഗതി  ഞങ്ങള്‍  ഉണ്ടാക്കിയതല്ലേ എന്ന് !!ഗുജറാത്തിലും ബംഗാളിലും അടക്കം  അവശത  അനുഭവിക്കുന്ന മുസ്ലിംകളെ കാട്ടി ..ഞങ്ങളോട് വിശദീകരണം ചോദിക്കുന്ന  ലീഗ്  !! കടിഞ്ഞൂല്‍ പ്രസവത്തില്‍ ജനിച്ച കണ്ണ് പൊട്ടിയ കുട്ടിയെ   അന്ധവിധ്യലയത്തില്‍ ചേര്‍ത്തു ആരാന്‍റെ കുട്ടിയെ ദത്തെടുത്തു അഹങ്കാരം   പറഞ്ഞാല്‍ എന്ത് ചെയ്യും ? !! ഹേ ലീഗ് അവിവേകികളെ......നിങ്ങള്‍ തന്നെയല്ലേ   മുമ്പ് പറഞ്ഞത് ..ഹിമാലയത്തിന്‍ മുകളില്‍ നിന്നു മുസ്ലിം ലീഗ് എന്ന്   വിളിച്ചാല്‍ കന്യാകുമാരി മുനമ്പില്‍ നിന്നും അതിന്റെ പ്രകമ്പന തിരമാലകള്‍   മാറ്റൊലി തീര്‍ക്കുമെന്ന് !  ഇപ്പോള്‍ എന്തെ സിഗ്നല്‍ കിട്ടുന്നില്ലേ ?   ചിരങ്ങും ചൊറിയുമുള്ള കുട്ടിയുടെ തല മുണ്ഡനം ചെയ്യുമ്പോള്‍ ചില നാട്ടു   ഒസ്സാന്മാര്‍ ചെയ്യുന്ന " ബടക്ക് സൂത്രം " പോലെ അനുകൂലമായിടത്തു കത്തി   നടത്തി കിട്ടുന്ന കാശും വാങ്ങി  എങ്ങോട്ടാ ഈ പോക്ക്‌ !!

സത്യസന്ധമായ ഒരു  വിശകലനം  നടത്തിയാല്‍ ആത്മാര്‍ഥതയുള്ള ഏതൊരാള്‍ക്കും വ്യക്തമാകുന്ന ഒരു  കാര്യം ഉണ്ട്  . കേരളീയ മുസ്ലിം പുരോഗതിയുടെ ആമുഖ പോലിപ്പോടെ തുടങ്ങുന്ന  ലീഗ് മൈക്  തീനികള്‍ പതിയെ പതിയെ അത് മലബാറിലേക്ക് ചുരുക്കുന്നതായി കാണാം  .. എന്ത്  കൊണ്ട് ? നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? അതെ മലബാറില്‍  തന്നെയാണ് മുസ്ലിം  നവോഥാന മുന്നേറ്റങ്ങളും ആത്മീയ സമര സാഹസങ്ങളും എടുത്തു  പറയത്തക്കവിധം ഉദയം  ചെയ്തത് ! മഹാനായ മമ്പുറം തങ്ങള്‍ അടക്കമുള്ള  ധിഷണാശാലികള്‍ ദിശാബോധം  നല്‍കിയ ഒരു സമൂഹം ഒരിക്കലും ആതമീയവശങ്ങള്‍ക്ക്  അമിത പ്രാധാന്യം നല്‍കി  എന്ന് മാത്രമല്ല , അധികാരം ലഭിക്കാന്‍ അണുകിട  അതില്‍ മായം ചേര്‍ക്കാന്‍  അനുവദിച്ചില്ല . സ്വത്വബോധം ചോദ്യം  ചെയ്യപ്പെടുന്നിടത്തു ബഹുസ്വരതയുടെ  "ബെജാര്‍ " അവരെ അസ്വസ്ഥരാക്കിയില്ല !!  കൂടെ വേദിയില്‍ ഇരിക്കുന്ന  ശ്രീധരന്‍ പിള്ള എന്ന "സഹോദര സമുദായക്കാരന് "  വിഷമം ഉണ്ടായാലോ എന്ന്  സന്ദേഹിച്ചു തുമ്മിയപ്പോള്‍ പറയേണ്ട "അല്‍ഹംദു  ലില്ലാഹ്   I am sorry   ആക്കി പരിവര്‍ത്തിപ്പിച്ച ലീഗ് സൌഹാര്‍ദം അല്ല  ...മറിച്ചു .....മുസ്ലിം  എന്ന നിലയിലും വിലയിലും അന്ഗീകരിക്കാന്‍  തയ്യാറുള്ളവരെ അവര്‍ ബഹുമാനിച്ചു . 

 നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളി  തകര്‍ത്തതിനു പരിഹാരമായി അമ്പലങ്ങള്‍  തകര്‍ക്കരുത് എന്ന് പറയുന്ന   സൌഹാര്‍ദ്ദ മഹത്വം ഊന്നിപ്പറയുമ്പോള്‍ തന്നെ  ...മലപ്പുറത്ത്  സര്‍വാധികാരിയായി ആയ നാടുവാഴിയുടെയും മാടംബിമാരുടെയും  മുഖത്ത് നോക്കി  പള്ളിയെ തൊട്ടാല്‍ ....പിന്നെ പിള്ളയെ കാണില്ല എന്ന് ഉറക്കെ  പറയാനും അവര്‍  ധൈര്യം കാട്ടി .!!ജന്മം കൊണ്ടതും ശക്തി  തെളിയിച്ചതും വടക്കേ ഇന്ത്യയില്‍  ആണ് പൂര്‍വകാല മുസ്ലിം ലീഗ് . ഒരു വേള  ആവശ്യവും അവിടെ തന്നെ ആയിരുന്നു .  പക്ഷെ ഇന്ന് അവിടെ നിന്നും നിങ്ങള്‍  തുടച്ചു മാറ്റപ്പെട്ടത് എന്ത് കൊണ്ട് ?  ചിന്തിക്കുക . താരതമേന്യ മുസ്ലിം  സംഘടിത ശക്തി സമീകൃത സ്വഭാവം  സൂക്ഷിക്കുന്ന കേരളത്തെക്കാള്‍ എത്രയോ നമുക്ക്  ആവശ്യം അത് മറ്റുള്ള  ഇടങ്ങളില്‍ ആണ് . ഇനി കേരളത്തില്‍ ആണെങ്കില്‍  വര്‍ഷങ്ങളായി നാം  നേടിയെടുത്ത സംഘ ബോധത്തെയും സ്വത്വ പരിസരങ്ങളെയും ലീഗ്  തുരങ്കം  വെച്ചതിന്റെ പരിണിത ഫലം ഇന്ന് സാധാരണ ലീഗ് അണികള്‍  അനുഭവിക്കുന്നു  . ചില  കപട മതേതരവാദികള്‍ കെട്ടിപ്പൊക്കിയ വേദികളില്‍ കിട്ടുന്ന മൈകിനു  മുന്നില്‍  നിന്നു ഷാജി ....ഇല്ലാത്ത ഇസ്ലാമിക തീവ്ര വാദ വിപത്തിന്റെ  ഖിയാമത്തിന്റെ  അലാമത്തു പറയുമ്പോള്‍ ....പിറകിലിരുന്നു ശ്രീരാമകൃഷ്ണനും  സുരേന്ദ്രനും  കയ്യടിക്കുമ്പോള്‍ തന്നെ ...വളഞ്ഞു വെച്ച ഇരയുടെ ഫോട്ടോ  പിടിച്ചു ഇവനെ  തന്നെയല്ലേ തട്ടേണ്ടത് എന്ന് MMS  വഴി ആരായുന്നതിന്  ' S'   എന്ന് മറുപടി  കൊടുക്കുന്നത് കാണാതെ പോവരുത് .. അതാണ്‌ "ആണ് ".അതായിരിക്കണം  ആണ് !

(അവസാനിച്ചിട്ടില്ല.. ബാക്കി തുടരും)

7 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial