24 മേയ് 2013

നാറാത്തും നായാട്ടും ചില അപായ സൂചനകളും


ണു കഴിഞ്ഞു പതിവ് ഉച്ചമയക്കത്തിലായിരുന്ന വീട്ടുകാരനെ ഒരാള്‍ വന്നു വിളിച്ചുണര്‍ത്തുന്നു. "എന്താണു കാര്യം?'' "നിങ്ങളാരാണ്''- ആഗതന്റെ ചോദ്യം. "എന്റെ വീട്ടില്‍ വന്ന് എന്നെ വിളിച്ചുണര്‍ത്തി ഞാനാരാണെന്ന്  ചോദിക്കുന്ന നിങ്ങളാരാണെന്നല്ലേ ആദ്യം പറയേണ്ടത്?'' അയാള്‍ താന്‍ പോലിസുകാരാണെന്നും ഇന്‍സ്പെക്ടര്‍ക്കു വീട്ടുടമയെ ഒന്നു കാണണമെന്നും അറിയിച്ചു. പുരയിടത്തിലേക്കു തിരിയുന്ന റോഡില്‍ വാഹത്തിലിരിക്കുന്ന ഇന്‍സ്പെക്ടറെ സമീപിച്ച വീട്ടുകാരാട് ഇവിടെ എവിടെയാണു വാളിനു തീയിട്ടിരിക്കുന്നത് എന്നാണ് ഇന്‍സ്പെക്ടറുടെ പ്രഥമചോദ്യം. ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതാണത്രേ! ചോദ്യം കേട്ടു വീട്ടുകാരന്‍ ചിരിച്ചത് ഇന്‍സ്പെക്ടറെ പ്രകോപിതാക്കി. "അല്ല സാര്‍, വിളിച്ചുപറഞ്ഞവന്റെ തല ശ്യൂമായിരിക്കാം, എന്നാലും പുറപ്പെടുംമുമ്പ് നിങ്ങളെങ്കിലും ഒന്നാലോചിക്കണ്ടേ, വാളിനു തീപ്പിടിക്കുമോ? അഥവാ അങ്ങയൊണെങ്കില്‍ത്തന്നെ കത്തുന്ന വാളുകൊണ്ട് പ്രയോജമെന്താണ്? മിംബറില്‍ ഖത്തീബിന് ഊന്നിപ്പിടിക്കാമെന്നല്ലാതെ.'' ഏതായാലും അങ്ങാടിക്കു തൊട്ടുള്ള ആ പുരയിടത്തില്‍ വ്യാപാരികള്‍ അവരുടെ ചണ്ടികള്‍ കത്തിക്കുന്ന, അപ്പോഴും പുകയുന്ന ചാരക്കൂയില്‍ ഒരു വടിയിട്ടു രണ്ടുവട്ടം ഇളക്കിനോക്കി. വാളിന്റെ ചാരം ശേഷിച്ചിരിപ്പില്ലെന്നുറപ്പാക്കി ഇന്‍സ്പെക്ടറും സഹായിയും മടങ്ങിപ്പോയി. കഴിഞ്ഞ ഏതാനും കാലമായി കേരളത്തിലും ഇന്ത്യയില്‍ പലയിടത്തും പതിവായി ടക്കുന്ന 'ഇരപിടിത്തത്തി'ന്റെ ഒരു രീതിയാണ് ഇത്.

"ആരോഗ്യമുള്ള ജത; ആരോഗ്യമുള്ള രാഷ്ട്രം'' എന്ന പേരില്‍ വര്‍ഷംതോറും പോപുലര്‍ ഫ്രണ്ട് ടത്തിവരുന്ന കാംപയിനോടുബന്ധിച്ചുള്ള യോഗാ പരിശീലപരിപാടിയില്‍  പങ്കെടുക്കാത്തിയ 21 പേരെ അറസ്റ്ചെയ്തു പൊതുസമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുകയും അതു മുഖേ സാമുദായികസ്പര്‍ധ വളര്‍ത്തുകയും ചെയ്യുന്ന വര്‍ഗീയതാല്‍പ്പര്യങ്ങളുള്ള ചില പോലിസ്-മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ശ്രമങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത് ഈ കഥയാണ്. മാധ്യമസ്വാതന്ത്യ്രവും മാധ്യമിഷ്പക്ഷതയും നാള്‍ക്കുനാള്‍   പറഞ്ഞുടക്കുന്ന മലയാളത്തിലെ പത്രമുതലാളിമാരാണു പോലിസും രഹസ്യാ്വഷണവിഭാഗങ്ങളും തയ്യാറാക്കിക്കൊടുക്കുന്ന കഥകള്‍ അപ്പടി വിളമ്പി ജങ്ങളെ ഭയപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. "അച്ചടിയന്ത്രങ്ങളും പത്രസ്ഥാപങ്ങളും ആരുടെ ഉടമസ്ഥതയിലാണോ, അവരുടെ താല്‍പ്പര്യമാണു പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്'' ലോക കമ്മ്യൂണിസ്റ്റ് ആചാര്യും വിപ്ളവകാരിയുമായ ലെനിന്‍ പറഞ്ഞിട്ടുണ്ട്. അതി അ്വര്‍ഥമാക്കുന്നതായിരുന്നു സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ നാറാത്ത് സംഭവത്തെത്തുടര്‍ന്നു വന്ന ഓരോ കഥയും. 

നാറാത്തെ ജസാന്ദ്രതയേറിയ പ്രദേശത്തു നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പോലിസ് കുതിച്ചെത്തി 21 പേരോടും സ്റ്റേഷന്‍ വരെ വരണമെന്ന് ആവശ്യപ്പെടുന്നു. പോലിസിന്റെ രണ്ടാംവരവിലാണു കെട്ടിടം നില്‍ക്കുന്ന പറമ്പില്‍നിന്നു തുരുമ്പിച്ച ഒരു വാളും രണ്ടു നാടന്‍ബോംബുകളും പോലിസിനു ലഭിക്കുന്നത്.തുടര്‍ന്നു സംസ്ഥാത്തെ എല്ലാ പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഓഫിസുകളും പോലിസ് റെയ്ഡ് ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രീയപ്പാര്‍ട്ടിയായ എസ്.ഡി.പി.ഐയിലേക്കുള്ള ജങ്ങളുടെ വരവു തടയുക കൂടിയായിരുന്നു ഈ അവസരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡ് ചെയ്യുകവഴിയുള്ള ഉദ്ദേശ്യം. പോപുലര്‍ ഫ്രണ്ട് ഓഫിസ് റെയ്ഡ് ചെയ്യാത്തിയ പോലിസുകാരെ ഓട്ടോറിക്ഷയില്‍ ആയുധങ്ങളുമായി കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ പെരുമാറിയതും ഇതേ കണ്ണൂരില്‍ത്തന്നെയായിരുന്നു. 

ആരെയും മണ്ടന്മാരാക്കുന്ന കഥകളാണു സാഹസിക അ്വഷണ റിപോര്‍ട്ടുകളായി ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നാറാത്ത് സംഭവത്തെക്കുറിച്ച് ആര്‍.എസ്.എസ്. മുഖപത്രമായ ജന്മഭൂമിയിലും സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിലും വരുന്ന കഥകള്‍ സമാ സ്വഭാവമുള്ളതായിരുന്നു. ജന്മഭൂമി എഴുതിപ്പിടിപ്പിച്ചതു സംഭവസ്ഥലത്തുനിന്നു രാത്രികാലങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ലൈറ്റ് കിട്ടി, വിദേശരാജ്യങ്ങളില്‍നിന്നു നിരവധി കോളുകള്‍ പ്രതികളുടെ മൊബൈലിലേക്കു വരുന്നു തുടങ്ങിയവയായിരുന്നു. 

പിടിക്കപ്പെട്ടവരില്‍ പലരുടെയും കുടുംബക്കാര്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവരാണ്. ആയതിനാല്‍ വിദേശങ്ങളില്‍നിന്നു പലരും വിളിക്കുമെന്നതും സ്വാഭാവികം. മലയാളികളായ പത്രപ്രവര്‍ത്തകരുടെ പൊതുബോധത്തിന്റെ ആഴം മസ്സിലാക്കാന്‍ ഇതിലപ്പുറം എന്തു ഫലിതമാണു വേണ്ടത്! പിടിക്കപ്പെട്ടവരില്‍ പോലിസ് രണ്ടാം പ്രതിയാക്കിയ ഫഹദിന്റെ അക്കൌണ്ടില്‍ 80 ലക്ഷം രൂപയുടെ ഇടപാടു ടത്തി എന്നാണു മറ്റൊരു കണ്ടത്തല്‍. കണ്ണൂരിടുത്തു കുടുക്കിമൊട്ടയില്‍ എന്ന സ്ഥലത്തെ 'ഷറഫിയ ടൂര്‍ ആന്റ് ട്രാവല്‍സി'ന്റെ ഉടമസ്ഥാണ് ഫഹദ്. ഇതിനോടൊപ്പം 'വെസ്റേണ്‍ യൂനിയ'ന്റെ മണി എക്സ്ചേഞ്ചും ടത്തുന്നു. ഹജ്ജ്, ഉംറ സര്‍വീസുകള്‍ ടത്തുന്ന ഷറഫിയ ട്രാവല്‍സില്‍ പലരില്‍നിന്നുമായി ഫഹദ് ബാങ്ക് മുഖേനെ നിയമാനുസൃതമായ പണമിടപാടു ടത്തിയതിന്റെ മുഴുവന്‍ രേഖകളും അ്വഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഈ രേഖകളില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നു സമ്മതിച്ച അ്വഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍തന്നെയാണു മാധ്യമങ്ങളെ വിളിച്ചു പ്രതികള്‍ക്കു ഹവാല ഇടപാടുകള്‍ ഉണ്ടന്നുള്ളതിനു തെളിവായി വാര്‍ത്തകള്‍ ല്‍കുന്നത്. കരിയര്‍ ഗൈഡന്‍സ്, വിദ്യാഭ്യാസമേഖലകളില്‍ സജീവപ്രവര്‍ത്തകായ ഫഹദ് വിവിധ യൂനിവേഴ്സിറ്റികളില്‍ പലര്‍ക്കും അഡ്മിഷന്‍ ലഭ്യമാക്കുന്നതിനു സര്‍വീസ് ചാര്‍ജ് വാങ്ങാറുണ്ട് എന്നതും  പകല്‍പോലെ വ്യക്തമായതാണ്. അത്തരം ഇടപാടുകള്‍ ടത്തുന്നതുകൊണ്ടു ഫഹദിന്റെ അക്കൌണ്ടില്‍ പണമുണ്ടാവുക സ്വാഭാവികമാണെന്നും വിശദീകരിച്ചുകൊടുത്തിട്ടുണ്ട്. 

ആയുധവേട്ട തുടര്‍ക്കഥയായ കണ്ണൂരിലെ ആര്‍.എസ്.എസ്., സി.പി.എം., മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍നിന്നു നൂറുകണക്കിനു മാരകായുധങ്ങളും ബോംബുകളും പിടിച്ചെടുത്ത വിവരം കേരളീയര്‍ക്കു സുപരിചിതമാണ്. ക്രൂരമായ രാഷ്ട്രീയപകപോക്കലുകളുടെയും മൃഗീയമായ കൊലപാതകങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയുടെ ചരിത്രത്തില്‍ ഇന്നുവരേക്കും ഒരൊറ്റ ക്രിമില്‍ കേസിലെയും പ്രതികളെ യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടച്ചിട്ടില്ല.

ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡ്
നാറാത്തുനിന്നു പിടികൂടിയ പ്രതികള്‍ക്കു അന്താരാഷ്ട്ര ഭീകരവാദ തീവ്രവാദ ബന്ധമുണ്ടാക്കുന്നതിനുള്ള ശ്രമമാണ് അധികാരികള്‍ ടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളില്‍നിന്ന് ഇറാന്‍ പാസ്പോര്‍ട്ട് പിടിച്ചുവെന്നുള്ള വ്യാജപ്രചാരണത്തിനുപിന്നിലുള്ള ലക്ഷ്യവും അതുതന്നെ. 

സാധാരണ യു.എ.ഇയില്‍ വിസിറ്റിങ് വിസയ്ക്കു പോവുന്ന ആളുകള്‍ വിസ മാറ്റുന്നതിനായി രാജ്യത്തിനു പുറത്തുപോവണമെന്നത് അവിടത്തെ നിയമമാണ്. അതിനു ഭീമമായ ചെലവു വരുന്നതിനാല്‍ സാധാരണ അവിടെയെത്തുന്ന ഇന്ത്യക്കാര്‍ ചെയ്യാറുള്ളത് യു.എ.ഇക്ക് തൊട്ടടുത്തായി ഇറാന്‍ നിയന്ത്രണത്തിലുള്ള കിഷ് ദ്വീപിലേക്കു പോവുകയാണ്. അവിടേക്കു പോവാനുള്ള ചെലവു കുറഞ്ഞ ഫ്രീസോണ്‍ പാസാണു പോലിസിനു ലഭിച്ചത്.  മാത്രവുമല്ല,  പിടിക്കപ്പെട്ട ബഷീറിന്റെ അമ്മാവന്‍ സിദ്ദീഖിന്റെ വീട്ടിലുപേക്ഷിച്ചതാണത്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഈ ഫ്രീസോണ്‍ പാസില്‍ നാഷാലിറ്റി ഇന്ത്യയെന്നതും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതാണ് ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡായി മാറിയത്! 

ഏഷ്യാനെറ്റ് അടക്കമുള്ള ചാലുകാരോട് ഈ പാസിനുടമ തന്നെ പലപ്രാവശ്യം ഇതു നേരിട്ടു വ്യക്തമാക്കിയതാണ്, ഫ്രീസോ ണ്‍ പാസ് ലഭിക്കുന്നതിനുള്ള നടപടികളെക്കുറിച്ച്. എന്നിട്ടും ചാലുകാര്‍ തങ്ങളുടെ ഭാവയ്ക്കുസരിച്ചു വാര്‍ത്തകള്‍ ചമച്ചപ്പോള്‍ ഇിയും ഇതു ദുരുപയോഗപ്പെടുത്തിയാല്‍ തന്നെ അവഹേളിക്കുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരിലെന്ന് എഴുതിവച്ച് ആത്മഹത്യചെയ്യുമെന്നു പറഞ്ഞപ്പോഴാണു വാര്‍ത്താപ്രചാരണം ഏഷ്യാനെറ്റ്  നിത്തിയത്. 

നാറാത്ത് സംഭവത്തെ പ്രമാദമായ പല കേസുകളിലേക്കും വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചയാണു ടക്കുന്നത്. ബാംഗ്ളൂര്‍ സ്ഫോടവുമായും ആന്ധ്രപ്രദേശ് മാവോവാദി പരിശീലവുമായുമൊക്കെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമായി ടക്കുകയാണ്. കണ്ണൂരില്‍ മുമ്പു പല കേസുകളിലും പ്രതികളായിട്ടുള്ള ആളുകളെ നേരില്‍ക്കണ്ട് മാപ്പുസാക്ഷിയാവാന്‍ പോലിസ് ആവശ്യപ്പെടുന്നു. തങ്ങള്‍ പറഞ്ഞുതരുന്ന പ്രകാരം മൊഴി ല്‍കിയില്ലെങ്കില്‍ ഭീകരവാദക്കേസുകളില്‍ കുടുക്കുമെന്നു വരെ പോലിസിന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായി. മാത്രമല്ല, കേസില്‍ പിടിക്കപ്പെട്ടവര്‍ക്കുതന്നെ പലവിധത്തിലുള്ള വാഗ്ദാങ്ങള്‍ ല്‍കി മാപ്പുസാക്ഷികളാവാന്‍ നിര്‍ബന്ധിക്കുന്നു. മുസ്ലിം യുവാക്കളെ കുടുക്കുന്നതിനു  കേരളത്തിനു പുറത്തു പറഞ്ഞുകേട്ടിട്ടുള്ള പല കഥകളും മ്മുടെ നാട്ടിലും പോലിസ് പരീക്ഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണു നാറാത്ത് സംഭവം. ചരിത്രത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം സാമൂഹികപ്രവര്‍ത്തം ഇടവേളകളില്‍ സുല്ല് പറഞ്ഞു നിര്‍ത്തിവയ്ക്കാനും സൌകര്യം കിട്ടുമ്പോള്‍ തുടരാനുമുള്ള വിനോദപ്രവര്‍ത്തമല്ല. അവര്‍ തങ്ങളുടെ വിചാരവികാരങ്ങളും രക്തകണങ്ങളും വിയര്‍പ്പുതുള്ളികളും ഒരു മഹത്തായ ലക്ഷ്യത്തിനുവേണ്ടി നേര്‍ച്ചയാക്കിയവരാണ്. നുണകള്‍ പറഞ്ഞ് ഒരു ആദര്‍ശസമൂഹത്തെ വശംകെടുത്താമെന്നു കരുതുന്നതു മൌഢ്യമാണ്. ആവാഴിയില്‍ കരുതിവയ്ക്കുന്ന കരിനിയമങ്ങളാല്‍ ജകീയസമരങ്ങളെ പരാജയപ്പെടുത്താമെന്നു കരുതുന്നതു വിഡ്ഢിത്തവും. ഉദ്ബുദ്ധമായ ഒരു സംസ്കാരത്തെയും പുരോഗമപരമായ രാഷ്ട്രീയത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വിചാരവിപ്ളവത്തെ ചോരയില്‍ മുക്കിക്കൊല്ലാമെന്നത് പടുവിഡ്ഢികളായ ഭരണകര്‍ത്താക്കളുടെ നിറവേറാത്ത സ്വപ്ം മാത്രമാണ്. ചരിത്രത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്കാണു വിജയിക്കാനുള്ള അര്‍ഹത. നുണപ്രചാരണങ്ങള്‍ ടത്തിയും പോപുലര്‍ ഫ്രണ്ടിനെ ശിഖണ്ഡിയായി മുന്നില്‍നിര്‍ത്തിയും മുസ്ലിം സമുദായത്തെ ആകമാം വേട്ടയാടുന്നതിന്റെ മാവൈകൃതങ്ങളാണ് ഇത്തരം പ്രാദേശികസംഭവങ്ങളിലൂടെ മുക്കു വായിച്ചെടുക്കാന്‍ കഴിയുന്നത്. ഒരു യുദ്ധത്തില്‍ സത്യമാണ് ആദ്യത്തെ രക്തസാക്ഷി എന്ന ആപ്തവാക്യം എത്ര അ്വര്‍ഥം!     

1 അഭിപ്രായം:

  1. അജ്ഞാതന്‍3:54 PM, മേയ് 24, 2013

    ഇറാനില്‍ വിസമാറ്റ്‌ത്തിനു പോകുന്ന ആളുകള്‍ക്ക് ഇങ്ങിനെ ഒരു id കാര്‍ഡ്‌ കൊടുക്കാരില്ലാ എന്നാണു പോയവര്‍ പറയുന്നത് ,ഒരു രാജ്യത്തും വിസിടിങ്ങിലുള്ള വ്യക്തിക്ക് id കൊടുക്കാറില്ല പകരം പാസ്പോര്‍ട്ടില്‍ വിസ സ്ടാംപ് ചെയ്തു കൊടുക്കും ഇത് അന്വേഷിക്കെണ്ടാത് തന്നെ ആണ്

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial