07 ജൂലൈ 2013

കുവൈത്ത് പ്രതിസന്ധി :എന്തിനു ഇങ്ങനെ ഒരു പ്രവാസികാര്യവകുപ്പ്??


കുവൈത്തി പ്രവാസികള്‍ക്ക് പുതിയ പുതിയ പ്രതിസന്ധികള്‍ ഒന്നൊന്നായി വട്ടംചുറ്റിക്കുകയാണ്.  കുവൈത്ത് സ്വദേശി വല്‍കരണത്തിന്‍റെ ഭാഗമായി  നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കുവൈത്ത് ഭരണകൂടം കര്‍ശനമാക്കിയതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തെയും തിരിച്ചുവരാനാകാത്തവിധം വിരലടയാളം രേഖപ്പെടുത്തി കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണു നാടുകടത്തുന്നത്. ഗുരുതരമായ നിയമലംഘനമാണു നാടുകടത്തലിനു വഴിവയ്ക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്പോഴും രാജ്യാന്തരനിയമങ്ങള്‍ പോലും പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. 
അനധികൃത താമസക്കാര്‍ക്കെതിരെയുള്ള കുവൈത്ത്​ ഭരണ കൂടത്തിന്റെ നടപടികള്‍ നിയമപരമായി  താമസിക്കുന്നവര്‍ക്കും ചെറിയ ബുദ്ധിമുട്ട് ഒന്നും അല്ല അനുഭവിക്കുന്നത്. അസമയങ്ങളില്‍ വിദേശികളുടെ താമസസ്ഥലത്ത് വന്നു താമസിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു. 

കഴിഞ്ഞ ഒരാഴ്ചക്കിടെ 300 ഓളം വിദേശികളെയാണ് പിടികൂടിയത്.. ഇവരില്‍ നിയമപരമായി നാട്ടില്‍ തങ്ങുന്നവരും സ്ത്രീകളും ഉള്‍പെടും. തൊഴില്‍ നിയമലംഘനത്തിനു പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും വിസ നമ്പര്‍ 20 (ഗാര്‍ഹികത്തൊഴിലാളി) വീസയിലുള്ളവരാണ്. കാലാവധിയുള്ള താമസാനുമതി രേഖ കൈവശമുള്ളവരാണെങ്കിലും കഫീലിന്‍റെ (തൊഴിലുടമയുടെ) കീഴിലല്ല ജോലിചെയ്‌യുന്നതെങ്കില്‍ പിടിയിലാകാം. നമ്പര്‍ 20 വീസയിലുള്ളവര്‍ തൊഴിലുടമയുടെ വീട്ടുജോലിക്കു മാത്രം എന്നാണു നിയമം അനുശാസിക്കുന്നത്. അവരുടെ ജോലിയും താമസവുമെല്ലാം തൊഴിലുടമയുടെ വീടുമായി ബന്ധപ്പെട്ടായിരിക്കണം എന്നും നിയമത്തില്‍ പറയുന്നു.. പക്ഷെ ഈ വീസയിലുള്ളവരില്‍ ഭൂരിഭാകവും വീസക്കച്ചവടത്തിനിരയായി കുവൈത്തില്‍ എത്തിയവരാണ്. തനിക്കനുവധിച്ച്ചതില്‍ അതികം വിദേശികളെ കൊണ്ടുവരുന്നതിനുള്ള അനുമതി എങ്ങനെ എങ്കിലും സംബാധിക്കുന്ന  സ്വദേശികളാണിതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്..  ഇവര്‍ ഇടനിലക്കാര്‍ വഴി വീസ വിദേശികള്‍ക്കു വില്‍ക്കുകയാണ് പതിവ്. . ഇടനിലക്കാരായി മലയാളികള്‍ ഉള്‍പ്പെടെ പലരുമുണ്ട്. ഒരു വര്‍ഷത്തെ കാലാവതി ഉള്ള വിസ ലഭിക്കുന്നതിന് 750 ദിനാര്‍ (ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രുപ) വരെ വീസയ്ക്കു വില വാങ്ങുന്നവരുമുണ്ട്. കുവൈത്തില്‍ തൊഴില്‍ വീസ നിര്‍ത്തലാക്കപ്പെട്ട സാഹചര്യത്തില്‍ എളുപ്പത്തില്‍ ലഭിക്കാവുന്ന വീസ എന്ന നിലയില്‍ ഈ വിസയാണ്  പലരും ആശ്രയിക്കുന്നത്.   ഇവര്‍ തൊഴിലുടമയുടെ വീട്ടില്‍ ജോലിചെയ്‌യണമെന്ന് ആരും നിര്‍ബന്ധിക്കില്ല. പകരം മറ്റു സ്ഥാപനങ്ങളില്‍ ജോലിതേടുകയും ലഭിക്കുകയും ചെയ്‌യും. അതേസമയം ഈ വീസ തൊഴില്‍ വീസയാക്കി മാറ്റാനാകാത്ത സാഹചര്യത്തില്‍ കൈവശമുള്ള താമസാനുമതി രേഖ വീട്ടുജോലിക്കുള്ളതു തന്നെയാകും. ജോലിസ്ഥലത്തോ യാത്രയ്ക്കിടയിലോ താമസസ്ഥലത്തോ ഇവര്‍ പിടിക്കപ്പെടുന്നുവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ബാച്ലര്‍ പാര്‍പ്പിടങ്ങളിലാകും ഖാദിം വീസക്കാരുടെയും താമസം. ഇവരെ പാര്‍പ്പിക്കുന്നതും നിയമവിരുദ്ധമാണ്. 

                             പ്രവാസികളുടെ താമസസ്ഥലത്ത് ആയുധധാരികളായ പോലീസ് വന്നു വിദേശികളെ പിടികൂടുന്നു.

നിയമലംഘകാരെ പിടികൂടുന്നതിനുള്ള പരിശോധനയുടെ മറവില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാജ പരിശോധനയും വ്യാപകമാണ്. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ താമസിക്കുന്ന സ്ഥലത്ത് പോലീസ് ആണ് എന്ന് പറഞ്ഞു കുവൈത്തി പൌരന്മാര്‍ വന്നു സിവില്‍ ഐ ഡി ആവശ്യപ്പെടുകയും പണം ആവശ്യപ്പെടുകയും തൊഴിലാളികളുടെ പണവും മറ്റുമായി കടന്നു കളയുന്നതും പതിവാണ്. കഴിഞ്ഞയാഴ്ച ഇതുപോലെ പ്രവാസികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വ്യാജ പരിശോധനക്കെത്തിയ സ്വദേശിയെ ഈജിപ്ത്ത് സ്വദേശികളായ പ്രവാസികള്‍ സംശയം തോന്നി പിടികൂടി പോലീസിനു കൈമാറിയിരുന്നു. ഇത്തരം വ്യാജ പോലീസില്‍ നിന്ന് പ്രവാസികള്‍ ശ്രദ്ധിക്കണം എന്നും അത്തരക്കാരെ കുറിച്ച് വിവരം കിട്ടിയാല്‍ പോലീസിനെ അറിയിക്കണം എന്നും കുവൈത്ത് പോലീസ് പറഞ്ഞു. ഇതിനിടയില്‍ കുവൈത്തില്‍ 12 വര്‍ഷത്തോളമായി ബിസിനസ് നടത്തി വരുന്ന കോഴിക്കോട് പയ്യോളി സ്വദേശി ശബീരും കുടുംബവും നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിനിടയില്‍ കുവൈത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് ആറു വര്ഷം മുംബ് എന്തോ നിയമലംഘനം നടത്തിയതായി കാണുന്നു എന്ന് പറഞ്ഞു ഇവരെ നാട്ടിലേക്ക് മടക്കിഅയക്കുകയായിരുന്നു. ആറു വര്‍ഷത്തിനിടയില്‍ ഷബീര്‍ അനവധി തവണ നാട്ടിലേക്ക് പോകുകയും തിരിച്ചു വരുകയും ചെയ്തിട്ടുണ്ട്. അപ്പോഴോന്നും ഇല്ലാത്ത എന്ത് നിയമലംഘനമാണ് ഷബീര്‍ നടത്തിയത്. തന്റെ പ്രവാസ ജീവിതത്തിലെ അദ്വാനം കൊണ്ട് താന്‍ നേടിയ സ്ഥാപനങ്ങളുടെ ഭാവിയെ കുറിച്ച് ഓര്‍ത്ത് ഈ പ്രവാസി വേവലാതി പെടുകയാണ്. 

അതിനിടയില്‍ കുവൈത്ത് പാര്‍ലമെന്റ് അസാധുവാണ് എന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ മാസം കുവൈത്തില്‍ പുതിയ പാര്‍ലമെന്റ് തിരഞ്ഞടുപ്പ് ഉണ്ടാകും എന്ന പ്രക്ക്യാപനം വന്നപ്പോള്‍ പ്രവാസികള്‍ അല്പം ആശ്വസിച്ചിരുന്നന്കിലും  ഒരു മാറ്റവും ഇല്ലാതെ പരിശോധന തുടരുകയാണ്. ആഴ്ചകളോളം ജോലിക്കും മറ്റും പോകാതെ നിരവധി പേരാണ് താമസസ്ഥലത്ത് നിന്നും പുറത്ത് പോകാതെ ഇരിക്കുന്നത്.. അതിനിടയില്‍ പരിശോധനയുടെ മൂര്‍ച്ച അല്പം കുറഞ്ഞിട്ടു വരാം എന്ന് കറുതി നാട്ടില്‍ പോകുന്നവരും നിരവധിയാണ്. നിയമലംഘനം നടത്തുന്നവരെ പരിശോദിക്കുന്നതിനിടയില്‍ ഇരുട്ടടിയായി വീണ്ടും ചില പുതിയ നിയമവും കൊണ്ട് വരുകയാണ് കുവൈത്ത് സര്‍ക്കാര്‍.  വിദേശികളുടെ വാഹനത്തില്‍ മറ്റു യാത്രക്കാരെ കൊണ്ട് പോകരുത്. അങ്ങനെ പിടിച്ചാല്‍ നാട് കടത്തുന്നതടക്കമുള്ള കടുത്ത ശിക്ഷാനടപടിയും ഉണ്ടാകും.. അതുപോലെ ഇന്റര്‍നെറ്റ് കോളിംഗ് . നാട്ടിലേക്ക് വിളിക്കുന്ന ഇന്റര്‍നെറ്റ് കോള്‍ നിയന്ത്രിക്കാനും നിയമം വന്നു. മൊബൈല്‍ പരിശോധിക്കുകയും ഇന്റര്‍നെറ്റ് കോള്‍ ചെയ്യുന്നുന്ടന്നു മനസ്സിലായാല്‍ അവരെ പിടികൂടുകയുമാണ് ഇപ്പോള്‍ പതിവ്.  

പ്രവാസികള്‍ കടുത്ത ഭീതിയില്‍ ജീവിക്കുമ്പോ‍ഴും പ്രവാസി സംഘടനകളോ കേന്ദ്ര സര്‍ക്കാരോ കാര്യമായി ഇടപെട്ടില്ലെന്ന വികാരവും കുവൈത്തിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമാണ്​. പോലീസിന്റെ നിരന്തരമായ ഇടപെടല്‍ പ്രവാസികളിലും കടുത്ത മാനസിക പ്രശ്​നമുണ്ടാക്കുന്നുണ്ട്​.  സാഹചര്യം മാറുമെന്ന പ്രതീക്ഷയിലാണ്​ എല്ലാവരും. കുവൈത്ത്​ ഭരണ കൂടത്തിന്റെ നടപടി മൂലം ജോലിക്ക്‌ പോലും പോവാനാവാത്ത അവസ്ഥയില്‍ ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്നാണ്​ പ്രവാസികളുടെ ആവശ്യം. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടല്‍ ഇല്ല എന്നതും പ്രതിഷേധാര്‍ഹമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ എന്തങ്കിലും തരത്തിലുള്ള ഇടപെടല്‍ ഇല്ല എങ്കില്‍ ലക്ഷക്കണക്കിന്‌ പ്രവാസികളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കും.  സൌദിയില്‍ നിതാഖാത്ത് സമയം പ്രവാസികള്‍ ഇച്ചിച്ഛതിലും കൂടുതല്‍ സമയം അനുവതിച്ച്ച രാജാവ് ഭരണാതികാരികള്‍ക്ക് മാത്ര്കയാണ്.. ആദ്യം ഇന്ത്യന്‍ സര്‍ക്കാരിന്റ്ര്‍ ഭാഗത്ത് നിന്ന് ഒരു അയഞ്ഞ സമീപനമായിരുന്നു എങ്കിലും അവസാനം സര്‍ക്കാരും എംബസിയും ഫലപ്രദമായി ഇടപെട്ടതിന്റെ ഫലമാണ് സൌദിയില്‍ കണ്ടത്.. പക്ഷെ കുവൈത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. ലക്ഷക്കണക്കിന്‌ പ്രവാസികളുടെ ആശ്രയമായ ഇന്ത്യന്‍ എമ്ബസിയാകട്ടെ ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ നില്‍ക്കുന്നു. പ്രവാസി മന്ത്രിയാകട്ടെ കുവൈത്തില്‍ ഒരു പ്രശ്നവും ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്നില്ല എന്നാ വിചിത്ര നിലപാടിലുമാണ്.

3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial