27 ജൂലൈ 2013

ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താര്‍ സംഘമവും മുസ്ലിം ഐക്യവും !!!


ജമാഅത്തെ ഇസ്ലാമി കേരള ഘടകം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മുസ്ലിം ഐക്യം എന്ന് പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി പരിചയപ്പെടുത്തിയത്. പക്ഷെ ഈ ഇഫ്താറില്‍  മുസ്ലിം ഐക്യത്തിനുള്ള ആഹ്വാനമായി എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി മുസ്ലിം ഐക്യത്തിന് ആത്മാര്‍ത്തമായി ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം. മുസ്ലിം ഐക്യം എന്നാല്‍ നാട്ടിലെ ചിലരാഷ്ട്രീയനേതാക്കള്‍ മാത്രം തീരുമാനം എടുത്താല്‍ നടക്കുന്ന ഒന്നാണ് എന്നാണോ ജമാഅത്തെ ഇസ്ലാമി ധരിച്ചു വെച്ചിട്ടുള്ളത്‌?  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മുസ്‌ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളേയും എഴുത്തുകാരേയും അണിനിരത്തിഎന്ന് പറയുമ്പോള്‍ മുസ്ലിം സമുധായത്തിലെ പ്രമുഖരില്‍ പലരും ക്ഷനിക്കപ്പെട്ടിട്ടില്ല.. മുസ്ലിം വിഭാഗത്തിലെ പ്രമുഖ വിഭാകങ്ങലായ  സുന്നി ഏ പി വിഭാഗം,ഇ കെ വിഭാഗം, പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ മുതലായവരെ മനപൂര്‍വ്വം തഴഞ്ഞു കൊണ്ടാണ് ഈ ഇഫ്താര്‍ നടത്തിയത് എന്നും ശ്രദ്ദേയമാണ്.

മുസ്ലിം ഐക്യമാണ് ജമാഅത്ത് ഇസ്ലാമി ഉദ്ദേശിച്ചത് എങ്കില്‍ ഇവരെ കൂടി ഉള്പെടുത്തണമായിരുന്നു. സാംസ്കാരികമായ അധപ്പതനത്തില്‍ നിന്നും കേരളത്തെയും സമുദായത്തെയും രക്ഷിക്കാന്‍ ഉള്ള ഭാധ്യത സമുദായ സംഘടനകള്‍ക്ക് ഉണ്ട് എന്ന് അമീര്‍ പറയുമ്പോള്‍ സമുദായ സംഘടനകള്‍ ആരൊക്കെ എന്ന് അമീര്‍ മറന്നു പോയി.. സമുദായ ഐക്യം ആണ് ലക്‌ഷ്യം എങ്കില്‍ അമീര്‍ പറഞ്ഞ സമുദായ സംഘടനകളെ കൂടി ഈ ഐക്യത്തില്‍ ഉള്പെടുത്താമായിരുന്നു. ഇഫ്താറിന് വിളിക്കല്‍ അല്ല പ്രതാനം. സമുധായത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ സമുദായ നേതാക്കളെ വിളിക്കണ്ടേ? ജമാഅത്തെ ഇസ്ലാമി സുന്നി നേതാക്കളെ വിളിക്കാത്തതിന്‍റെ കാരണം കണ്ടെത്താന്‍ പ്രയാസമില്ല. കാരണം എത്ര മുസ്ലിം ഐക്യം നേരം പുലരുവോളം പറഞ്ഞാലും അവര്‍ തമ്മില്‍ ഐക്യപ്പെടുന്ന ലക്ഷണം കാണുന്ന സമയം ഇനിയും വിദൂരമാണ് എന്നാണു വര്‍ത്തമാന കാല സാഹചര്യം പറയുന്നത്.

പോപ്പുലര്‍ ഫ്രണ്ട് , എസ് ഡി പി ഐ നേതാക്കളെയും മാറ്റിനിര്‍ത്തിയതിന്റെ പിന്നിലും ഉള്ള ലക്‌ഷ്യം സാമാന്യജനങ്ങള്‍ക്ക്‌ അറിയാവുന്നതാണ്. തങ്ങളുടെ മേലെയുള്ള തീവ്രവാദലേബല്‍ മായ്ച്ചുകളയാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഒരു ലക്ഷ്യമാണ്‌ ഇത് എന്നും നമുക്ക് അറിയാം. മുസ്ലിം സമുദായത്തിലെ ചില വിഭാഗത്തെ തീവ്രവാദികള്‍ എന്ന് പറഞ്ഞു ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസ് ഹിന്ദുത്വ അജണ്ടക്ക് അറിയാതെ കൂട്ട്നില്‍ക്കുകയാണ്.
മുസ്ലിംകള്‍ ഒന്നിക്കരുത്. മുസ്ലിംകള്‍ ഒന്നിച്ചാല്‍ പിന്നെ അവരെ തടുത്തുനിര്‍ത്താന്‍ ആര്‍ക്കും ആവില്ല എന്ന ഉറച്ച ബോധ്യം സാമ്രാജ്യത്ത്വ ഭീകരര്‍ക്കും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കും ഉണ്ട്. ആ അജണ്ട അവര്‍ പല രീതിയിലും നടപ്പിലാക്കാന്‍ നോക്കുന്നു.. അതിനു അറിഞ്ഞോ അറിയാതെയോ നാം ഇടനിലക്കാര്‍ ആവുന്നുണ്ടോ എന്ന് നോക്കുക. സാമ്രാജ്യത്ത്വ സയണിസ്റ്റ് തന്ത്രത്തെ പോളിച്ഛടക്കി കൊണ്ട് നമുക്ക് പ്രതീക്ഷിക്കാം ഒരു ഐക്യം . യഥാര്‍ത്ഥ മുസ്ലിം ഐക്യം. "എന്റെ പാര്‍ശ്വത്തെ നിങ്ങള്‍ ഒന്നടങ്കം മുറുകെ പിടിക്കുക നിങ്ങള്‍ ഭിന്നിക്കരുത്" എന്ന ഖുര്‍ആന്‍ വാക്യം പുലരുന്ന ഒരു നാളെ നമുക്ക് സ്വപ്നം കാണാം..


വായിച്ചു നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ...