23 സെപ്റ്റംബർ 2013

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം : സമുദായനേതൃത്വം കല്യാണമുടക്കികള്‍ ആകരുത്..


മുസ്ലിം പെണ്‍കുട്ടികള്‍ക്കു നിക്കാഹ് പ്രായം എത്രയെന്ന ചര്‍ച്ച തലങ്ങും വിലങ്ങും ടക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. 'പതിമൂന്നില്‍ തന്നെ കെട്ടിച്ചണം ഓളെ' എന്നു പറയുന്നവരും പതിട്ടോന്നും പോരാ ഇരുപത്തിയൊന്നുകൂടി കഴിയണമെന്നു വാദിക്കുന്ന ന്യൂജറേഷന്‍ തൃനേത്വവും കൂടി മുസ്ലിം സമുദായത്തിന്റെ വയസ്സറിയിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണന്‍ ഈ മാതിരി വയസ്സറിയിക്കല്‍ പരിപാടിയില്‍ കക്ഷിയല്ലെങ്കിലും എന്തിനും ഏതിനും ഒരു ചൂരും ചൊടിയുമൊക്കെ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ആരും മേക്കിട്ടുകേറാന്‍ വരരുത്.

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ഇമ്മിണി ബല്ല്യ പാര്‍ട്ടി എം.എസ്.എഫിന്റെ കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ടു ചുടുചോറ് മാന്തിക്കുന്ന പണി നിര്‍ത്തിയില്ലെങ്കില്‍ ഉടക്കിനിന്നിരുന്ന സമസ്തക്കാര്‍ വീണ്ടും ഉടക്കും. കൊടപ്പക്കല്‍ തറവാട്ടില്‍ വച്ച് ആദരണീയായ ഹൈദരലി ശിഹാബ്  തങ്ങള്‍ സമസ്തയ്ക്കും ലീഗിനും വേണ്ടി ഇരട്ടറോള്‍ അഭിയിച്ച് തിരുകേശവിവാദത്തില്‍ ഉടമ്പടി ഒപ്പുവച്ച് മഷി ഉണങ്ങുന്നതിനു  മുമ്പാണ് കോഴിക്കോട്ടങ്ങാടിയില്‍ വച്ചു സമസ്തക്കാര്‍ ഉണ്ടാക്കിയ (സമസ്തയല്ല, ലീഗാണ് സാക്ഷാല്‍ പ്രതിയെന്ന് അരമയിലും അങ്ങാടിയിലും പാട്ടുണ്ട ത്രേ)വയസ്സറിയിക്കല്‍ പരിപാടി കുളമാക്കാന്‍ അഷ്റഫലിയെയും യൂത്ത്ലീഗ് തോക്കളെയും ടെലിവിഷിലും പത്രത്താളുകളിലും പ്രസ്താവകളുമായി ഇറക്കിയിട്ടുള്ളത്. ലീഗിനെ വേട്ടയാടുകയും വേണം, ഇരയോടൊപ്പം ഓടുകയും വേണം എന്നുപറയുന്നതാണ് എനിക്ക് മസ്സിലാവാത്തത്.

പാവം കോട്ടുമല ബാപ്പു മുസ്ല്യാര്‍! ലീഗിന്റെ സെക്യുലറിസവും ദീനുല്‍ ഇസ്ലാമും തിരിയാതെ തട്ടമിട്ട പെണ്‍കുട്ടികളെ പതിനെട്ട് തികയുന്നതിനു മുമ്പ് കെട്ടിക്കാന്‍ വകുപ്പണ്ടോയെന്നു അ്വഷിക്കാന്‍ യോഗം വിളിച്ചു. യോഗത്തില്‍ സമുദായത്തിലെ സകലമാ ഖോജരാജാക്കന്‍മാരായ മൌലവിമാരും മുസ്ല്യാക്കന്‍മാരും മോഡേണ്‍ ഏജുകാരും പങ്കെടുത്തു. കൂട്ടത്തില്‍ മായിന്‍ഹാജി എന്ന പത്തരമാറ്റ് ലീഗ് തോവും പി എം എ സലാമും യു എ ലത്തീഫ് വക്കീലും പങ്കെടുത്തു. എന്നിട്ടെന്തേ തീരുമാനിച്ചത്? പരമോന്നത നീതിപീഠമായ സുപ്രിംകോടതിയോട് ആവലാതി പറഞ്ഞ് 18 എന്ന അക്കത്തിന്‍മേല്‍ ഇളവ് അുവദിക്കാന്‍ കാരുണ്യമുണ്ടാവണമെന്നു ബോധിപ്പിക്കാന്‍. തീര്‍ത്തും ലെജിറ്റിമേറ്റ് ആയ ഈ നീക്കത്തിനു പിന്തുണ ല്‍കാതെ യോഗം വിളിക്കാന്‍ മുസ്തഫ മുണ്ടുപാറ എന്ന യോഗംവിളിക്കല്‍ വിദഗ്ധായ സാധുവി ചുമതലപ്പെടുത്തിയിട്ട് പാലം വലിക്കുന്നത് എവിടത്തെ ഏര്‍പ്പാടാണ്? ഇത് ഒരുതരം മീന്‍മാര്‍ക്കറ്റിലെ പണിയായി.

ദീനുല്‍ ഇസ്ലാമില്‍ പെണ്‍കുട്ടികളെ കെട്ടിക്കാന്‍ 18 തന്നെ തികയണമെന്നില്ല. 21 കഴിഞ്ഞാലും കുഴപ്പമില്ല. അതാണു നല്ലതെന്നാണ് മുനീര്‍ സാഹിബിനേപ്പോലുള്ള സകലമാ സെക്യുലര്‍ ലീഗ് തോക്കളെപ്പോലെ എന്‍റെയും വ്യക്തിപരമായ അഭിപ്രായം. എന്നുവച്ച് കൊണ്ടാട്ടിയിലെയും ഉമ്മത്തൂരിലെയും ഏതെങ്കിലും പാവം മുഷ്യന്‍ തന്റെ മോളെ കുറച്ചു രേത്തേ കെട്ടിച്ചുവിട്ടു എന്നതിന്റെ പേരില്‍ അഴിയെണ്ണേണ്ടിവരുകയാണെങ്കില്‍ അതിനു ഉത്തരം പറയേണ്ട ബാധ്യത കുഞ്ഞാപ്പയ്ക്കും ബഷീറിനുമുണ്ട്. ഇതിനൊരു ചെറിയൊരു പരിഹാരമായാണു കേരളത്തിലെ ഏറ്റവും വലിയ മതേതരവാദിയായ മുനീര്‍ സാഹിബ് ഒരു വാറോല ഇറക്കിയത്. നേരെ ചൊവ്വേ അതിന്റെ പിതൃത്വം പോലും മൂപ്പര് ഏറ്റെടുത്തിട്ടില്ല. അതു മാണിസാറിന്റെ നിയമവകുപ്പിന്റെ തലയില്‍ കെട്ടിവയ്ക്കാനാണു സി എച്ചിന്റെ അരുമസന്താനം ശ്രമിച്ചത്. അതെന്തുമാവട്ടെ, സമുദായത്തിലെ ഒരു നീറുന്ന പ്രശ്മാണിത്. നല്ലൊരു പരിഹാരം വേണം. സമുദായത്തികത്തു ചര്‍ച്ചചെയ്ത് പരിഹാരം കാണേണ്ട വിഷയമാണ് പള്ളി പിരിഞ്ഞതിനുശേഷം അങ്ങാടിയിലിട്ട് അലക്കുന്നത്. ഇതൊക്കെ കാണുമ്പോഴാണ് സുബ്രഹ്മണ്യ സ്വാമിയും തൊഗാഡിയയുമൊക്കെ ഏക സിവില്‍കോഡ് വേണമെന്നു പറയുന്നത്.

മുസ്ലിം വ്യക്തിനിയമം എന്ന, ഇന്ത്യന്‍ ഭരണഘട ല്‍കുന്ന വലിയ ആശ്വാസത്തില്‍ നില്‍ക്കുന്ന ബലഹീമായ സമുദായത്തെ ഈ ചക്കളത്തിപ്പോരില്‍ ബലിയാടാക്കാതെ ബന്ധപ്പെട്ടവര്‍ ജാഗരൂകരാവണമെന്നേ എനിക്ക്  പറയാനുള്ളൂ. ജമാഅത്തെ ഇസ്ലാമിക്കാരും മുജാഹിദുകാരും നാസര്‍ ഫൈസിയെപ്പോലുള്ള സമസ്ത തോക്കളുമൊക്കെ പറയുന്നത് ബോധവല്‍ക്കരണം നടത്താനാണ് യോഗം ചേര്‍ന്നതെന്നാണ്. അതിനല്ല യോഗം ചേര്‍ന്നതെന്ന് നമ്മെ പോലെ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും പിടിത്തംകിട്ടിയിട്ടുണ്ട്. പുറത്ത് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമെന്നു പേടിച്ച് ദീനുല്‍ ഇസ്ലാമില്‍ വെള്ളം ചേര്‍ക്കുന്ന പണി ന്നല്ല എന്നേ ഇപ്പോള്‍ പറയുന്നുള്ളൂ. നിയമം ധിക്കരിച്ച് എല്ലാ പെണ്‍കുട്ടികളെയും രേത്തേ കെട്ടിക്കും എന്നൊന്നുമല്ലല്ലോ പറഞ്ഞത്. നീതിപീഠത്തെ സമീപിക്കുമെന്ന ഉത്തരവാദിത്ത പൌരബോധമല്ലേ കാണിച്ചുള്ളൂ. പിന്നെന്തിനാണ് പേടിച്ചുവിറച്ച് സമുദായം ഇങ്ങ വിറങ്ങലിച്ചുനില്‍ക്കുന്നത്? കുഞ്ഞാപ്പയ്ക്ക് അഭിപ്രായമില്ലെന്നും ഇ ടി ബഷീര്‍ സാഹിബിനു മതപരമെന്നുമൊക്ക പറഞ്ഞുനില്‍ക്കേണ്ടിവരും. കാരണം, ഇലക്ഷന്റെ ദഫ്മുട്ട് തുടങ്ങിയിട്ടുണ്ട് അവര്. ഓല്‍ക്ക് ദീനുല്‍ ഇസ്ലാമിക്കോള്‍ വലുത് അഹമ്മദ് സാഹിബിന്റെ മന്ത്രിക്കസേരയാണ്. അപ്പോള്‍ 18 വയസ്സിന്റെ കീപ്ട്ട് (കീഴ്പോട്ട് എന്നു തെളിമലയാളം) എന്നു  പറഞ്ഞ് പുലിവാല്‍ പിടിക്കാന്‍ വയ്യ. എന്നാലോ, കെട്ടിച്ച പെണ്‍കുട്ടികളുടെയും കെട്ടിക്കാന്‍ പോണ സകലജാതി പെണ്‍കുട്ടികളുടെയും വോട്ട് വേണം. പക്ഷേ, അതിനു എം.എസ്.എഫുകാരെ ഇളക്കിക്കളിക്കുകയല്ലല്ലോ വേണ്ടത്.

ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കു വലിയ സെക്യുലര്‍ ബോധോദയമുണ്ടായ കാലമാണിത്. അവര്‍ യോഗത്തില്‍ വന്നു ഹംദും സ്വലാത്തുമൊക്കെ ചൊല്ലി ശരീഅത്ത് പറയും. പുറത്ത് വന്നു തള്ളിപ്പറയും. ഓല്ക്കും ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബാധ്യതയുണ്ടല്ലോ. പണ്ടേ അവര്‍ നോട്ടപ്പുള്ളികളാണ്. പിന്നെ അകത്തും പുറത്തും രണ്ടായി പറഞ്ഞില്ലെങ്കില്‍ നില്‍ക്കക്കള്ളിയുണ്ടാവില്ല.  പടച്ചതമ്പുരാനേ., എല്ലാം നീ കാണുന്നുണ്ട്- നാലു വോട്ടിനും സെക്യുലര്‍ കുപ്പായത്തിനും വേണ്ടി ഇവരുടെയൊക്കെ കരണംമറിയലുകള്‍. ബാപ്പു മുസ്ല്യാരും മായിന്‍ ഹാജിയും ആരിഫലിയും അടക്കമുള്ള എല്ലാവരോടും  ഒന്നേ പറയാനുള്ളൂ. നിങ്ങള് പാവം മുസ്ലിം പെണ്‍കുട്ടികളെ രേത്തേ കെട്ടിച്ചില്ലെങ്കിലും വേണ്ടില്ല, ആ പാവങ്ങളുടെ നിക്കാഹ് മുടക്കരുത്. സമുദായതൃനേത്വത്തിന് കല്യാണംമുടക്കികളെന്ന പേരുദോഷം വരാതെ നോക്കുന്നതാണു ല്ലത്. എല്ലാവരും കൂടി ചേര്‍ന്ന് ഒരു പൊതുകമ്മിറ്റി ഉണ്ടാക്കാനുള്ള പ്രായപരിധി ആദ്യം തീരുമാനിക്ക്. എന്നിട്ടു മതി കെട്ടിക്കാനുള്ള പ്രായം തീരുമാനിക്കല് എന്നാണു എന്‍റെ സ്ഹേബുദ്ധ്യായുള്ള ഓര്‍മപ്പെടുത്തല്‍.

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial