ഇസ്ലാമിക നിയമം എല്ലാവര്ക്കും ബാധകം സൗദി ഉപപ്രധാനമന്ത്രി : രാജകുമാരന്‍റെ വധശിക്ഷ ഉടന്‍
![]() |
വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന സൗദി രാജ കുമാരന്‍ |
കൊലപാതകകേസില്‍ ജയിലില്‍ കിടക്കുന്ന സൗദി രാജകുമാരന് വധശിക്ഷ കിട്ടുമെന്ന് ഉറപ്പായി. കൊലപാതക കേസില്‍ പ്രതിയായ സൗദി അറേബ്യയിലെ രാജകുമാരന്റെ വധശിക്ഷ നടപ്പാക്കാന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പു മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ അനുമതി നല്‍കി. ഇസ്ലാമിക ശരീയത്ത് നിയമം എല്ലാവര്ക്കും ഒരുപോലെയാണ് എന്നും അതില്‍ രാജാവ് എന്നോ മന്ത്രി എന്നോ രാജ കുടുംബം എന്നോ വിത്യാസം ഇല്ല എന്നും ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയാതോടെയാണ് രാജകുമാരന് വധശിക്ഷ ഉറപ്പായത്.
കൊല്ലപ്പെട്ട സൗദി പൗരന്റെ പിതാവ് പ്രതിക്ക് മാപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണിത്. ശരീഅത്ത് നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ദുര്‍ബലന്റെ അവകാശം അനുവദിക്കാത്തേടത്തോളം കാലം ശക്തന്‍ അല്ലാഹുവിന്റെ മുന്നില്‍ മുന്നില്‍ ദുര്‍ബലനാണ്. നീതി ന്യായ വകുപ്പിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ആരേയും അനുവദിക്കില്ല. ഈ രാജ്യത്തിന്റെ പാരമ്പര്യം അതാണ്. ശരീഅത്ത് നിയമം പിന്തുടരാന്‍ പ്രതിജ്ഞാബദ്ധരാണ് സൗദി ജനതയെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ പ്രതിയായ രാജകുമാരന്റെ വധശിക്ഷ നടപ്പാക്കാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നേരത്തേ ഉത്തരവിട്ടിരുന്നു. പ്രതിയും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും തമ്മില്‍ അനുരഞ്ജനമുണ്ടാക്കാന്‍ മക്കാ ഗവര്‍ണറേറ്റ് ശ്രമം നടത്തിയിരുന്നു. ബന്ധുക്കള്‍ മാപ്പ് നല്‍കുന്നില്ലെങ്കില്‍ ശിക്ഷ നടപ്പാക്കാനായിരുന്നു രാജാവിന്റെ ഉത്തരവ്. കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കളുടെ മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു.
![]() |
കൊലപാതകത്തിന്റെ CCTV ദ്രിശ്യങ്ങള്‍. |
രജകുടുംബാംഗങ്ങള്‍ നല്‍കിയ ദിയ (കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാര തുക) തൃപ്തികരമായിരുന്നില്ലെന്നും കൊല്ലപ്പെട്ട സൗദിയുടെ പിതാവ് പറഞ്ഞു. സൗദി നീതി ന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് സല്‍മാന്‍ രാജകുമാരന്റെ തീരുമാനമെന്ന് സ്വദേശികളും വിദേശികളും അഭിപ്രായപ്പെട്ടു.
കേസില്‍ സൗദി രാജകുമാരന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന് കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മാധ്യസ്ഥതയില്‍ രാജകുമാരന്റെ കുടുംബം കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവുമായി പലവട്ടം ചര്‍ച്ച നടത്തുകയും ആവശ്യപ്പെടുന്ന തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ കൊല്ലപെട്ട വ്യക്തിയുടെ പിതാവ് ഈ വാഗ്ദാനം നിരസിച്ചു.