15 ഏപ്രിൽ 2014

ആം ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി ബി ജെ പി യോ?


ഈയിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ആം  ആദ്മി പാര്‍ട്ടി.
അവര്‍ പോലും പ്രതീക്ഷിക്കാതെ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പില്‍ അവരുടെ വിജയം രാഷ്ട്രീയചിന്തകന്മാരുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. സത്യത്തില്‍ ആം  ആദ്മിപാര്‍ട്ടിയുടെ ശില്‍പ്പി ആരാണ്? അരവിന്ത് കജരിവാള്‍ ആണോ? അതോ ബി ജെ പി യാണോ ആം  ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി?  നാം ഇരുന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്.

ഇന്ത്യയുടെ ഭരണം ബി ജെ പി യുടെ നേതൃത്വത്തില്‍ ഉള്ള എന്‍ ഡി എ അഞ്ചു കൊല്ലം ഭരിക്കുകയും പിന്നീട് കോണ്ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു. അതിനു ശേഷം ഭരണത്തില്‍ കയ്യാളാകുവാന്‍ ബി ജെ പി ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി നരേന്ദ്രമോഡി യെ ഉയര്‍ത്തിക്കാട്ടുകയും തിരഞ്ഞടുപ്പിനെ നേരിടുകയും ചെയ്യുന്ന ബി ജെ പി ക്ക് ഭരണം കിട്ടണം എങ്കില്‍ കൊണ്ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുകയും അത് വഴി അതികാരത്തിലേക്ക് പിടിച്ച് കയറാന്‍ ആവും എന്ന തികഞ്ഞകണക്കു കൂട്ടലുകളുടെ ഉത്തരം ആണ് ആം  ആദ്മി പാര്‍ട്ടി. കൊണ്ഗ്രസ്സിനു വോട്ട് ചെയ്യുന്ന അല്പം എങ്കിലും മതേതരസ്വഭാവം ഉള്ള ആളുകളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ബി ജെ പി യുടെ വോട്ടുകള്‍ പരമാവതി സ്വന്തം പെട്ടിയിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബി ജെ പി തന്നെ സ്വകാര്യത്തില്‍  മുന്‍കൈ എടുത്ത് രൂപീകരിച്ച ഒരു പാര്‍ട്ടിയാണ് ആം  ആദ്മി പാര്‍ട്ടി എന്നാണു എന്റെ നിരീക്ഷണം.. 

ഡല്‍ഹിയിലെ ഒരു പ്രതേകമായ സാഹചര്യത്തില്‍ വളര്‍ന്നു വന്ന ഒരു പാര്‍ട്ടി ആണ്. അതിനു ശരിക്കും  ഒരു ഭരണഘടന ഇല്ല. പല വിഷയത്തിലും ആം  ആദ്മി പാര്‍ട്ടി ഒരു പരാജയം ആണ് എന്ന് നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നു. അവരുടെ ലക്‌ഷ്യം തന്നെ കോണ്ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ച് തങ്ങളുടെ അക്കൌണ്ടില്‍ വരുത്തിക്കുകയും അത് വഴി ബി ജെ പി ക്ക് വിജയിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഒരുക്കലും ആണ് എന്ന് വ്യക്തമാകുന്ന തരത്തിലെക്കാന് കാര്യങ്ങളുടെ പോക്ക്. അത് കൊണ്ടാണ് അവരുടെ നേതാവ് കെജരിവാള്‍ മോഡി മത്സരിക്കുന്ന മണ്ഡലത്തില്‍ മോഡിക്കെതിരെ മത്സരിക്കും എന്ന് പ്രഖ്യാപിക്കലും അതിനു തയ്യാറെടുക്കലും. കാരണം മോഡിക്കെതിരെ ആം  ആദ്മി മത്സരിച്ചാല്‍ കൊണ്ഗ്രസിനു കിട്ടേണ്ട വോട്ടുകള്‍ ഭിന്നിക്കുകയും ബി ജെ പി വോട്ട് പരമാവതി അവര്‍ ചെയ്യിപ്പികുകയും ചെയ്താല്‍ ബി ജെ പി ഈസിയായി ജയിച്ചു വരാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.   

ആം  ആദ്മിയുടെ  ദേശീയ നേതാവ് കുമാര്‍ വിശ്വാസ് ശിവന് തുല്യമാണ് മോഡി എന്ന് പറയുകയുണ്ടായി. ഭിന്നി എന്ന് പറയുന്ന അവരുടെ ഒരു എല്‍ എ യെ പുറത്താക്കി. പുറത്താക്കാന്‍ ഉള്ള കാരണം പറയുന്നത് അദ്ദേഹം മന്ത്രിസ്ഥാനം ചോദിച്ചു. പിന്നീട് എം പി ആയി മത്സരിക്കാന്‍ ഉള്ള ടിക്കറ്റ് ചോദിച്ചു കൊടുക്കാത്തത് കൊണ്ടാണ് എന്നാണു പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ഒക്കെ മറ്റു പാര്‍ട്ടികളില്‍ ദശാബ്ദങ്ങള്‍ കൊണ്ട് ഉണ്ടാകുമ്പോള്‍ ആം  ആദ്മിയില്‍ മാസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയാണ്. സത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍. അവരുടെ ലക്‌ഷ്യം അഴിമതിക്കും അക്ക്രമത്തിനും എതിരെ ഉള്ള ഒരു ഭരണം ആണ് എങ്കില്‍ ലോകം തന്നെ ഉറ്റുനോക്കുന്ന ദല്‍ഹി ഭരിക്കാന്‍ അവസരം ഉണ്ടായിട്ടും നിസാര കാരണങ്ങള്‍ കൊണ്ട് അത് വലിച്ചെറിയുന്നതാണ് നാം കണ്ടത്. കാരണം അവരുടെ ലക്‌ഷ്യം ഭരണമല്ല. മതേതരവോട്ടുകള്‍ ഭിന്നിപ്പിക്കുക. അത് വഴി ബി ജെ പി യുടെ അതികാരം.. കാരണം ബി ജെ പി യാണ് ആം  ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി എന്നാണ് കാര്യങ്ങള്‍ സൂചന നല്‍കുന്നത്.

 ആം  ആദ്മി പാര്‍ട്ടിയുടെ ഇത്രയും കാലത്തെ മറ്റു ചില വസ്തുതകള്‍ നോക്കുക.  അവര്‍ക്ക് പിന്നോക്ക അടിസ്ഥാന വിഭാഗങ്ങളോട് യാതൊരു അജണ്ടയും ഇല്ല.  മണ്ഡല്‍ കമ്മീഷന്റെ കാലത്ത് "Student for Equality" എന്ന ഒരു ഭരണ വിരുദ്ധ വിദ്ധ്യാര്‍ത്ഥി സംഘടന ഉണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തകര്‍ മുഴുവന്‍ ആം  ആദ്മി പാര്‍ട്ടിയില്‍ ആണ് ഉള്ളത്. അരവിന്ത് കേജരിവാള്‍ അടക്കമുള്ളവര്‍ അതില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.  ഇടക്കാലത്ത് ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെ വളരെ വലിയ വിഡ്ഢിത്തരങ്ങള്‍ പലതും ചെയ്തു. ഏറ്റവും പ്രധാനപെട്ടതാണ് ദല്‍ഹി ദര്‍ബാറില്‍ നടന്നത്. ഒരു സംസ്ഥാനത്തെ മൊത്തം പ്രശ്നങ്ങള്‍ ഉള്ള ആളുകളോട് ഒരു മൈദാനത്തിലേക്ക് വരാന്‍ പറയുന്നതും വലിയ ഒരു വിഡ്ഢിതത്വം.  അത് കുറെ ആളുകള്‍ വരും അത് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കാന്‍ ഉള്ള ഒരു ബുദ്ധി പോലും അവര്‍ക്കുണ്ടായില്ല. (ദീര്‍ഗ്ഗവീക്ഷണം എന്ന് മനപൂര്‍വ്വം എഴുതാതിരുന്നതാണ്)

കാശ്മീരില്‍ നടന്ന പട്ടാള അതിക്രമങ്ങള്‍കെതിരെ ഡല്‍ഹിയില്‍ ധര്‍ണ്ണക്ക് വന്ന കശ്മീരികളെ ആര്‍ എസ് എസ് കാര്‍ അടിച്ചപ്പോള്‍ കൂട്ടത്തില്‍ അടിച്ചവരാന് ആം  ആദ്മി നേതാക്കള്‍. ഡല്‍ഹിയില്‍ നടന്ന വലിയൊരു സംഭവമായിരുന്നു ബട്ട്ലാഹൌസ് സംഭവം. അതില്‍ അവര്‍ക്കും  ബി ജെ പിക്കും ഒരു നിലപാടും ഇല്ല. മുസഫര്‍ നഗറില്‍ ഇരകളോടൊപ്പം നില്‍ക്കുന്ന ഒരു നിലപാടും ആം  ആദ്മി പാര്‍ട്ടിക്കും ബി ജെ പി ക്കും  ഇത് വരെ ഉണ്ടായിട്ടില്ല.  ദല്‍ഹിയില്‍ നടന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം മാത്രമാണ് അവര്‍ പൊക്കി പിടിച്ചിരുന്നത്. എന്നാല്‍ പക്ഷിമാബംഗാളിലെ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും പരാതി പറയാന്‍ പൊയ ആ പെണ്‍കുട്ടിയെ പിന്നെയും പ്രതികാരം എന്ന നിലക്ക് വീണ്ടും ബലാത്സംഗം ചെയ്യുകയും  അങ്ങനെ ആ കുട്ടി മരിക്കാന്‍ ഇട വരുകയും ചെയ്തു. ആ വിഷയം ഒരു ദേശീയ പാര്‍ട്ടി എന്ന നിലക്ക് അവര്‍ ഏറ്റടുകകുകയും ചെയ്തില്ല.  അതായത് ഉയര്‍ന്ന ജാതിക്കും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗങ്ങളുടെയും താല്പര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പാര്‍ട്ടിയാണ് ആം  ആദ്മി പാര്‍ട്ടി . അവര്‍ക്ക് പണത്തിന്‍റെ മറവില്‍ മീഡിയയുടെ വന്‍തോതില്‍ ഉള്ള ഒരു പിന്തുണ കിട്ടിയത് കൊണ്ട് മാത്രം വന്ന ഒരു പാര്‍ട്ടി ആണ് അവര്‍. അവര്‍ക്ക്  ഇന്ത്യയില്‍ ഒരു ഭാവി കാണാന്‍ സാധിക്കില എന്ന് മാത്രമല്ല ഈ തിരഞ്ഞടുപ്പിനു ശേഷം ബി ജെ പി അതികാരത്തില്‍ വന്നാല്‍ അതില്‍ ആം  ആദ്മി ക്കുള്ള പങ്ക് ചെരുതോന്നും ആയിരിക്കില്ല.. കേരത്തില്‍ ഒട്ടും ഭാവി അവരില്‍ കാണുന്നില്ല. പിന്നെ അവര്‍ക്ക് വന്‍ തോതില്‍ ഫണ്ട് വരുന്നു. അത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു സംശയാസ്പതമായ കാര്യങ്ങളാണ്.

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial