05 ജൂൺ 2015

വീണ്ടും പ്രവാസികളുടെ കരണത്തടി. കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു!!

പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് കോടികള്‍ പിരിച്ച് ഉണ്ടാക്കിയ പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഇനി പ്രവാസികള്‍ക്ക് അന്യമായിരിക്കും.1988ല്‍ ആരംഭിച്ച കോഴിക്കോട് വിമാനത്താവളം മലബാറിന്റെ വികസനത്തിന്റെ മുഖ്യ പങ്കും കോഴിക്കോട് വിമാനത്താവളത്തിന് ആണന്നിരിക്കെ മലബാറിലെ പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു എന്നാണു ഏറ്റവും പുതിയ വിവരം. അതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുനയാണ്.  മലബാറിലെ അഞ്ചു ജില്ലകളുടെ സ്വപ്നമാണ് ഇതോടെ ചിരകരിയുന്നത്.

 നിരന്തര സമരത്തിലൂടെയും പ്രക്ഷോപത്തിലൂടെയും നേടിയെടുക്കുകയും യൂസേഴ്സ് ഫീയിലൂടെ   പ്രവാസികളുടെ  കയ്യില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും അതുവഴി ജനങ്ങളുടെ പണം മുഴുവന്‍ എയര്‍പോര്‍ട്ടിനു വേണ്ടി സ്വരൂപിച്ചു എങ്കിലും    മലബാറുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഒരു  പൊതുമേഖലാ സ്ഥാപനമാണ്‌ ചില വികസന കുത്തകകളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ബലി കൊടുക്കുന്നത്.

സ്വകാര്യ വിമാനതാവളമായ നെടുമ്പാശ്ശേരി വിമാനത്താവളവും ഇപ്പോള്‍ കണ്ണൂരില്‍ തുടങ്ങാന്‍ പോകുന്ന വിമാനത്താവളവും കരിപ്പൂരിലെ പ്രവാസികളെ ഉന്നം വെച്ച് കളിക്കുന്ന ഈ നാറിയ കളിക്ക് അറിഞ്ഞു കൊണ്ട് തന്നെ നമ്മുടെ സര്‍ക്കാറുകള്‍ പിന്തുണ നല്‍കുന്നു എന്നതാണ് വസ്തുത.
അറ്റകുറ്റ പണിക്ക് വേണ്ടി താല്‍കാലികമായി അടച്ചിടുന്നു എന്ന് പറഞ്ഞു ആദ്യം പ്രസ്താവന്‍ ഇറക്കിയപ്പോള്‍ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്തിരങ്ങിയപ്പോള്‍ പിന്‍വലിക്കുകയും പിന്നീട് ഒരു സുപ്രഭാധത്തില്‍ വലിയ വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്ത ഒരു രീതിയാണ് വിമാനത്താവള അതികൃതര്‍ കൈകൊണ്ടത്.

ഇപ്പോള്‍ എന്നെന്നേക്കുമായി അടച്ചിട്ടു വിമാനത്താവളം സൈന്യത്തിന് കൈമാറാന്‍ ഉള്ള ചര്‍ച്ചയാണ് അണിയറയില്‍ നടക്കുന്നത്. പ്രവാസി സമൂഹം ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.  കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തലാക്കിയിട്ട് ഏകദേശം  രണ്ടു  മാസം ആയി. റൺവേ വികസനത്തിന്റെ  ജോലികൾ ഒരിടത്തും എത്താതെ കിടക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകരിയുകയാണ്‌ ഈ തലതെറിച്ച  തീരുമാനത്തിലൂടെ.    ആദ്യപടിയായി  വിദേശ സർവീസുകൾ നിർത്താനും തുടർന്ന് ആഭ്യന്തിര സർവീസുകൾ മാത്രമാക്കി  പരിമിതപ്പെടുത്താനുമാണ്‌ അണിയറയില്‍ നടക്കുന്ന  ഗൂഢാലോചന. കണ്ണൂർ വിമാനത്താവളം പൂർണ്ണ രീതിയിൽ ആകുന്നതോടെ കരിപൂർ വിമാനത്താവളം എന്നെന്നേക്കുമായി നിര്‍ത്തലാക്കി  സേനയ്ക്ക് കീഴിലാക്കാനാണ്‌ കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിന്റെ നീക്കം.

 ഇപ്പോള്‍ പ്രവാസി മലയാളികള്‍  നെടുംബാശ്ശെരിയിലും , ബങ്കളൂരിലും, ചെന്നൈയിലുമൊക്കെ ഇറങ്ങി മണിക്കൂറും ദിവസങ്ങളും താണ്ടി നാട്ടിലെത്തുകയാണ് . യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് സൂക്ഷണം ചെയ്തു ചെറിയ ചെറിയ വിമാനസര്‍വീസുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ് പോലെയുള്ള വിമാനങ്ങള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. പ്രവാസി സമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചാലെ അതിക്രിതരുടെ കണ്ണ് തുറക്കാനാകൂ.
--------------------------------------------------------------------------------------------------------------

ബ്ലോഗിലെ പോസ്റ്റുകളും വാര്‍ത്തകളും നിങ്ങള്‍ക്ക് ഫെസ്ബുക്കിലൂടെ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു പേജ് ലൈക് ചെയ്യുക