21 ജൂൺ 2015

അബ്ദുറബ്ബിന്‍റെ നിലപാടും മമ്മുട്ടിയുടെ തിരുത്തും!!

കേരളം ഇന്ന് വീണ്ടും ഒരു നിലവിളക്ക് വിവാദത്തിലാണ്. ഒരു  ഭാഗത്ത് ഇന്നും  മുസ്ലിം  ലീഗും.
വിദ്യാഭ്യാസ മന്ത്രി  അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്നും അതിനെ തിരുത്തികൊണ്ട് മമ്മുട്ടിയും നേര്‍ക്കുനേരെ വന്നപ്പോള്‍ ഇവരില്‍ ആര്  പറഞ്ഞതാ ശരി? എന്തുകൊണ്ടാണ് അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്ന്  പറയാന്‍  കാരണം? എനിക്ക്  തോന്നുന്നത് നിലവിളക്ക് കൊളുത്തുക എന്നാല്‍ ഹിന്ദു മതാചാരപ്രകാരം എന്തങ്കിലും നല്ല  പ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ ഐശ്വര്യത്തിന് വേണ്ടി മതചടങ്ങായി നടത്തുന്നതാണ് നിലവിളക്ക് തെളിയിക്കല്‍. മാത്രവുമല്ല അഗ്നിദേവനെ വണങ്ങുക എന്ന ഹിന്ദു മതാചാരത്തിലുള്ള  ഒരു  ആരാധനയും  അതില്‍  വരുന്നു. ഇതുകൊണ്ട്  തന്നെ  മുസ്ലിം  മതവിശ്വാസികള്‍ക്ക് അവരുടെ  മതാചാരങ്ങള്‍ക്ക് എതിരായ ഒന്നാണ്  നിലവിളക്ക്  കൊളുത്തല്‍. അബ്ദുറബ്ബ് അതിനെ എതിര്‍ത്തത്തില്‍ ഒട്ടും  തെറ്റില്ല എന്നാണു  എന്റെ പക്ഷം. സമാന വിവാദം 1993 ല്‍ മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്തുന്നതിനെ വിസമ്മതിച്ചത്തിനു പിന്നാലെ  വന്‍ വിവാദമാണ്  ഉണ്ടായത്. അതിന് പിന്നാലെ മുസ്ലിംകളും അമുസ്ലിംകളുമായ പണ്ഡിതരും സാംസ്കാരിക നായകരും കടിച്ചു തൂങ്ങി ഓടി നടന്നതും.  ഇത്തരം മതപരമായ ചടങ്ങുകള്‍ മറ്റുമതവിശ്വാസികളില്‍  അടിച്ചേല്‍പ്പിക്കാവുന്നതല്ല.  എല്ലാ മതങ്ങള്‍ക്കും അവരുടേതായ ആരാധനകള്‍  നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം,

കേരള മന്ത്രിസഭയിലെ മന്ത്രിയാണ്  എങ്കിലും  അടിസ്ഥാനപരമായി അബ്ദുറബ്ബ് ഒരു  മുസ്ലിം ആണ്.  തന്റെ മതവിശ്വാസത്തെ ഹനിച്ച് കൊണ്ട് താന്‍ എന്ത് കാര്യവും ചെയ്ത് കൊള്ളാമെന്ന് ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കൊണ്ടല്ല ഒരു എം എല്‍  യും മന്ത്രിയാകുന്നത്. മറിച്ച്, കേവലം ഒരു മന്ത്രിയല്ല ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചാലും ഒരാള്‍ക്ക് തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഈ ഇന്ത്യാമഹാരാജ്യം അനുവാദം നല്‍കുന്നുണ്ട്. അതിനൊത്ത രീതിയിലുള്ള വിശാലമായ ഒരു ഭരണഘടനയാണ് ഡോ: ബി ആര്‍ അംബേദ്കര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അത് കൊണ്ടാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഈ ഇന്ത്യാരാജ്യത്തെ മുന്‍  പ്രധാനമന്ത്രിയായിരുന്ന ഡോ: മന്‍മോഹന്‍സിംഗ് താടി വടിക്കാതെ തന്റെ തലേക്കെട്ടഴിക്കാതെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് രാജ്യം ഭരിച്ചത്.

മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കാനും അവരുടെ വിശ്വാസാചാരങ്ങളെയും ആരാധനകളെയും ക്രൂശിക്കാനും ചിലര്‍ക്കൊക്കെ വല്ലാത്തൊരു ആവേശമാണ്.  ഇതില്‍ അറിഞ്ഞോ  അറിയാതെയോ മുസ്ലിം നാമധാരികളായ ചിലര്‍ മതേതരവാദികളായി ചമഞ്ഞു മറ്റുമതസ്ഥരുടെ ഇടയില്‍ ആളാകാന്‍  നോക്കുന്നത്  മുമ്പേ പതിവുള്ളതാണ്.  അതിന്റെ  തുടര്‍ച്ചയാണ് ഇപ്പോള്‍  അബ്ദുറബ്ബ്  വിളക്ക്  കൊളുത്തുന്നത് വിസമ്മതിച്ചപ്പോള്‍  മമ്മുട്ടി  ഇടപെട്ടതും . ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. മമ്മുട്ടി എന്ന  ആള്‍ നല്ല  ഒരു സിനിമാ നടനാണ്‌. മമ്മുട്ടി  ഒരു  മതപണ്ഡിതനോ അമ്മ എന്ന  അവരുടെ സംഘടന  മുസ്ലിം സമുദായത്തിന്റെ പണ്ഡിത സഭയോ അല്ല. അതുകൊണ്ട് തന്നെ  മമ്മുട്ടിയുടെ  അഭിപ്രായം മുസ്ലിം സമുദായത്തിന്റെ അഭിപ്രായവുമല്ല. മമ്മുട്ടിക്ക് എന്തും  ചെയ്യാം.  മുസ്ലിംകള്‍ അവരുടെ മതാചാരത്തോടെ ജീവിക്കുന്നതില്‍  ആര്‍ക്കാ  ഇവിടെ  വിഷമം.

മുസ്ലിം ലീഗിലെ തന്നെ കെ എം ഷാജിയെ പോലെയുള്ളവര്‍ നിലവിളക്ക് കൊളുത്തുകയും  ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ മത വിശ്വാസത്തിന്റെ  തോത്  അനുസരിച്ചാണ്. വിശ്വാസപരമായി തന്റെ വിശ്വാസത്തെ കാത്തു  സൂക്ഷിച്ച്ചതിന്റെ  പേരില്‍ പഴി കേള്‍ക്കുന്ന  ഇരയായ അബ്ദുറബ്ബിനോടോപ്പമാണ്  ഒലീവ്

>

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial