29 ജൂൺ 2015

പോപ്പുലര്‍ ഫ്രണ്ട് വല്ലാത്തൊരു തലവേദന തന്നെ !!!

 ഫേസ്ബുക്കിലൂടെ  വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ പണ്ടെന്നോ കണ്ടു മറഞ്ഞ ഒരു  വാര്‍ത്തയുടെ പ്രേതമെന്നു തോന്നിക്കുന്ന ഒന്ന്  കാണാന്‍  ഇടയായി. വാര്‍ത്ത  മറ്റൊന്നുമല്ല. ഒരു പ്രേതത്തെ പോലെ ശത്രുവിന്റെ ഉറക്കം  കെടുത്തിക്കൊണ്ട് അവരുടെ പിന്നാലെ നിഴല്‍ പോലെ  പിന്തുടരുന്ന പോപ്പുലര്‍  ഫ്രണ്ട്ന്‍റെ നിരോധനം  തന്നെയാണ്  വിഷയം.  എന്റെ ഓര്‍മ്മ ശരിയാണ്  എങ്കില്‍  2010 ജൂലായ്‌ ആണ്  എന്ന്  തോന്നുന്നു. ഇപ്പൊ  നിരോധിക്കും  എന്ന്  പറഞ്ഞു കൊണ്ട് വാര്‍ത്തകള്‍  ഇതിനു  മുംബ്  വന്നത്.  എന്തുകൊണ്ടാണ്  ഇത്തരം  വാര്‍ത്തകള്‍ ഇടയ്ക്കിടെ വരുന്നത്? ആരാണ്  ഇത്തരം  വാര്‍ത്തകളുടെ സൃഷ്ടാക്കള്‍? കുറച്ച്  ആഴത്തില്‍ ചിന്തിച്ചാല്‍ നമുക്ക്  മനസ്സിലാക്കാന്‍  സാധിക്കുന്നതാണ്.

സംഘപരിവാരത്തിന്റെ അച്ചാരം കൈപറ്റുന്ന  ഒരു വിഭാഗം മാധ്യമങ്ങളും പോലിസ്, ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ചേര്‍ന്ന് തന്ത്രപരമായി പുകമറ സൃഷ്ടിയ്ക്കുകയാണ്. ഒറ്റപ്പെട്ട ചില അനിഷ്ടസംഭവവികാസങ്ങളെ പര്‍വതീകരിച്ച് സംഘടനയ്ക്ക് തീവ്രവാദമുഖം നല്‍കാനാണ് ഇവരുടെ ശ്രമം. കേരളത്തിലെ ക്രൈം റെക്കോഡുകളുടെയും കോടതി രേഖകളുടെയും അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടാല്‍ ആര്‍എസ്എസ്, ബിജെപി,സിപിഎം പ്രവര്‍ത്തകരേക്കാള്‍ എന്തിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരേക്കാള്‍ പിന്നിലായിരിക്കും പോപ്പുലര്‍ഫ്രണ്ടിന്റെ സ്ഥാനമെന്നതുറപ്പാണ്

കുറഞ്ഞനാള്‍ കൊണ്ട് അഖിലേന്ത്യാതലത്തില്‍ പോപ്പുലര്‍ഫ്രണ്ട് കൈവരിച്ച ജനകീയ അംഗീകാരം പലരെയും വിറളിപിടിപ്പിക്കുന്നുണ്ട്. കേരളത്തിലാവട്ടെ മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്നു എന്ന അവകാശവാദമുന്നയിച്ച് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാത്രം നടത്തി സമുദായത്തെയും ജനസഞ്ചയത്തെയും വഞ്ചിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വളര്‍ച്ച ഭീതിയോടെയാണ് വീക്ഷിക്കുന്നത്.

വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ നിരോധന വാറോലകള്‍ക്ക്. എന്‍ ഡി എഫ് തുടങ്ങിയ അന്ന് മുതല്‍ തന്നെ സംഘപരിവാരത്തിന്റെ കണ്ണില്‍  വീണ കരടായി പോപ്പുലര്‍  ഫ്രണ്ട്  അവരുടെ  ഉറക്കം  കെടുത്തി  എന്നും  നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്  തന്നെ  ഇതിനെ  നിരോധിക്കുക  എന്ന്  മറ്റാരേക്കാളും സംഘപരിവാരത്തിന്റെ  ആവശ്യമായിരിക്കുകയാണ്. അതികാരത്തിന്റെ  ഹുങ്കിന് മുന്നില്‍ ഇതിനെ  നിരോധിച്ച്  കളയാം  എന്ന ദുസ്സ്വപ്നം കണ്ടു  നടക്കുന്നവരോട് ഒന്നേ  പറയാനുള്ളൂ. നിരോധനം  കൊണ്ട് ഈ പ്രധിരോധ മാര്‍ഗ്ഗം ഇല്ലാതാക്കാം  എന്ന വല്ല  വ്യാമോഹവും  ഉണ്ട്  എങ്കില്‍ നിങ്ങളെക്കാള്‍  വലിയ  വിഡ്ഢികല്‍  വേറെ  ആരുണ്ട്?

ഈ പ്രസ്ഥാനം കേവലം  ഒരു  സംഘടനമാത്രം  അല്ല.. അത്  ഒരു ഉത്തരമാണ്. ഈ അക്രമികളുടെ  കൂട്ടത്തില്‍  നിന്ന്  ഞങ്ങളെ  രക്ഷിക്കേണമേ ഞങ്ങള്‍ക്കൊരു സഹായിയെ താ നാഥാ എന്ന്  കരഞ്ഞു പ്രാര്തിച്ച ആളുകളുടെ  കണ്ണീരില്‍  നിന്ന് കിളിര്‍ത്തതാണ്  ഈ  പ്രസ്ഥാനം..  ഇതിനെ  ഒരു  ദിവസം  കൊണ്ട് ഇല്ലാതെയാക്കാം  എന്ന  വ്യാമോഹം  ഉണ്ട്  എങ്കില്‍  നിങ്ങള്‍ക്ക്  തെറ്റി.

ഈ പ്രസ്ഥാനത്തെ  നിരോധിക്കാന്‍ ഒരു ചെറിയ കാരണം പോലും  ഭരണാധികാരികള്‍ക്ക് ചൂണ്ടികാണിക്കാനില്ല. അധികാരത്തിന്റെ മറവില്‍ അതു നടപ്പിലാക്കാമെന്ന ധാരണയാണ് അവര്‍ക്ക്. ഭരണാധികാരികള്‍ക്കു മുന്നില്‍ നിയമാനുസൃതമായി ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നിരോധന ഭീഷണി ഭയന്ന് ഞങ്ങള്‍ ഒരിക്കലും പിറകോട്ട് പോകില്ല. കാരണം ജനപക്ഷ രാഷ്ട്രീയമാണ് എന്നും ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നത്.0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial