19 ജൂൺ 2011

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് 'സമയമില്ല' എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച് വയസ്സന്മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ് അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന് നമുക്കൊന്നു പരിശോധിക്കാം. വാസ്തവത്തില്‍, നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന് എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്. കൂടിയാല്‍, 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത് അവന് നിര്‍ബന്ധമായും ഉറങ്ങേണ്ടത് ആറു മണിക്കൂറാണ്. ഇത്രയും സമയം മാറ്റിവെച്ചാല്‍, എത്ര മണിക്കൂറാണ് അവന്‍ വെറുതെ സമയം കളയുന്നത്! പലരുമായും സംസാരിക്കാനും, ടെലിവിഷന്‍ പരിപാടികള്‍ കാണാനും മറ്റും നീക്കിവെയ്ക്കുകയാണ് ഈ സമയം മുഴുവനും.

ഒരു നേരത്തെ നമസ്കാരത്തിന് നമുക്ക് വേണ്ടത് വെറും പത്തു മിനിറ്റാണ്. തിരക്കുണ്ടെങ്കില്‍, വെറും മൂന്നോ നാലോ മിനിറ്റുകൊണ്ട് നമുക്ക് നമസ്കരിക്കാം. ഒരു ദിവസം, അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരത്തിന് നമുക്ക് മൊത്തം മുക്കാല്‍ മണിക്കൂര്‍  പോലും വേണ്ട. ഉറക്കത്തില്‍ നിന്നെണീറ്റ് അതേ നിമിഷത്തില്‍ത്തന്നെ ജോലിയ്ക്കു പോകുന്നവരാരുമില്ല. ആയതുകൊണ്ട്, അവന് അഞ്ചു മിനിറ്റെടുത്ത് 'സുബ്ഹ്' നമസ്കരിക്കാം. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ സമയമില്ലാതെ, തുടര്‍ച്ചയായി ജോലിയുള്ള ആരെങ്കിലുമുണ്ടോ? അതുകൊണ്ട്, അവന് 'ളുഹര്‍' നമസ്കരിക്കാം. കൂടാതെ, മിക്കവാറും പേരുടെ ജോലി സമയം 5 മണിക്ക് അവസാനിക്കും. ജോലി കഴിഞ്ഞതിനുശേഷം 6 മണിയ്ക്കുള്ളില്‍ അവന് അസര്‍ നമസ്കരിക്കാം. ശേഷിച്ച രണ്ട് നമസ്കാരങ്ങളും 6 മണിയ്ക്കു ശേഷമാണ്. അതിന് തീര്‍ച്ചയായും അവന് സമയം കണ്ടെത്താം. ളുഹര്‍ നമസ്കാരത്തിന്റെ സമയം ഏതാണ്ട് ഉച്ചയ്ക്ക് പന്ത്രണ്ടര മണി മുതല്‍മൂന്നര മണി വരെയാണ്. ഈ മൂന്നു മണിക്കൂറിനുള്ളില്‍ ഒരഞ്ചുമിനിറ്റ് സമയം നമുക്ക് കണ്ടെത്താനാവില്ലേ? ഇതുപോലെ തന്നെ ഇശാ നമസ്കാരത്തിന്റെ സമയം മറ്റ് നമസ്കാരസമയങ്ങളെക്കാള്‍ ദീര്‍ഘമാണ്. ഈ ദീര്‍ഘമായ ഒമ്പതു മണിക്കൂറിനുള്ളില്‍ ഒരു അഞ്ചുമിനിറ്റ് ഇശാ നമസ്കരിക്കാന്‍ മാറ്റി വെയ്ക്കാന്‍ പറ്റാത്തവരുണ്ടോ? വേണ്ടത്ര സാഹചര്യങ്ങളില്ലെങ്കില്‍ നമസ്കരിക്കാന്‍ പള്ളിയില്‍ത്തന്നെ പോകണമെന്നില്ല. എത്ര തിരക്കുള്ള അവസ്ഥയായാലും, ജോലിസ്ഥലത്തോ, റൂമിലോ, കടയിലോ എവിടെയായാലും, അഞ്ചുമിനിറ്റ് സമയം കണ്ടെത്തി, ഒരു പേപ്പര്‍ വിരിച്ച് നമസ്കരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇനി അഥവാ ഏതെങ്കിലും കാരണവശാല്‍, നമുക്ക് ഒരു നമസ്കാരത്തിന് സൌകര്യവും സന്ദര്‍ഭവും ഒത്തു കിട്ടിയില്ലെങ്കില്‍ത്തന്നെ, സമയം കിട്ടിയാലുടന്‍ അത് നമസ്കരിക്കാം.

ഇസ്ലാമിന്റെ നിലനില്‍പ്പിനായി നടന്ന, ദിവസങ്ങള്‍ നീണ്ട ഘോരയുദ്ധങ്ങളില്‍ പോലും, നബി(സ) യും സഹാബാക്കളും ഒരു നേരത്തെ നമസ്കാരം പോലും ഖളാഅ് ആക്കിയിട്ടില്ല. യുദ്ധങ്ങള്‍ നടക്കുമ്പോള്‍, കുറച്ച് പേര്‍ പിന്നിലേയ്ക്ക് മാറി നമസ്കരിക്കുമ്പോള്‍, മറ്റുള്ളവര്‍  യുദ്ധം ചെയ്യുകയായിരുന്നു. ഇവര്‍ നമസ്കരിച്ചതിനുശേഷം യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, വേറെ കുറച്ചുപേര്‍ നമസ്കരിക്കാന്‍ ഓടുകയായിരുന്നു. ഇവരുടെ അനുയായികളായ നമുക്ക് സമയമില്ല പോലും. തിരക്കുള്ള ഒരുവന്റെ നമസ്കാരമാണ് അല്ലാഹുവിനേറ്റവുമിഷ്ടം. ഇത്ര തിരക്കനിടയിലും തന്നെ ഓര്‍ക്കാന്‍ ശ്രമിച്ച, ആ ദാസനെ അല്ലാഹു അനുഗ്രഹിക്കാതിരിക്കുമോ? മാത്രമല്ല, തിരക്കുള്ള സമയങ്ങളില്‍, തിരക്ക് അല്പമൊന്നൊഴിയുമ്പോള്‍, അഞ്ചുമിനിറ്റ് കണ്ടെത്തി നമസ്കരിച്ചാല്‍, ഒരു ഊര്‍ജ്ജപ്രവാഹം കൊണ്ട് ഉന്മേഷവും ഉല്‍സാഹവും വര്‍ദ്ധിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം.
സ്ത്രീകളുടെ കാര്യം നോക്കൂ. മിക്സി, സ്റൌ തുടങ്ങിയ ധാരാളം ഉപകരണങ്ങളുടെ വരവോടുകൂടി, സ്ത്രീകള്‍ക്ക് അടുക്കളയില്‍ ധാരാളം അധ്വാനവും സമയവും ലാഭിക്കാനായിരിക്കുന്നു. രാവിലെ മുതല്‍ രാത്രിവരെ നീളുന്ന ടെലിവിഷന്‍ സീരിയലുകള്‍ കാണലാണ് ഇപ്പോഴവരുടെ പ്രധാന പണി. ഇതുമൂലം അവര്‍ക്കും സമയമില്ല എന്ന കാരണം പറയാം. 24 മണിക്കൂറും ടെലിവിഷനില്‍ പരിപാടികളുണ്ടല്ലോ! ദിവസവും മൂന്നോ നാലോ നേരം നമ്മള്‍ ഭക്ഷണം മുടക്കുന്നുണ്ടോ? തിരക്കുമൂലം കുറച്ച് വൈകും എന്നല്ലാതെ ആരെങ്കിലും ഭക്ഷണം ഒഴിവാക്കാറുണ്ടോ? അതുപോലെ തന്നെയാണ്, ഒരു മുസ്ലിമിന് അഞ്ചുനേരത്തെ നമസ്കാരം. നമുക്ക് ഭക്ഷണംകിട്ടാനും അത് കഴിക്കാനും അനുഗ്രഹിച്ച നാഥനെ ഒന്നു സ്തുതിക്കാനും ഒരു സമയംകണ്ടെത്തണം. ഭക്ഷണം പോലെത്തന്നെ, നമസ്കാരവും ഒഴിവാക്കാനാകാത്ത ഒരുചര്യയായി, ജീവിതത്തിന്റെ ഭാഗമായി മാറ്റണം.

നമസ്കാരം നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു അനുഷ്ഠാനമാണ്. ബുദ്ധിയുള്ള, പ്രായപൂര്‍ത്തിയായ ഒരുവന് അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാണ്. അല്ലെങ്കില്‍, അവനെ ഒരു മുസ്ലിമായി അല്ലാഹു കണക്കിലെടുക്കില്ല. നിന്ന് നമസ്കരിക്കാന്‍ കഴിയാത്തവര്‍ ഇരുന്ന് നമസ്കരിക്കുക. അതിന് കഴിയാത്തവര്‍ കിടന്ന് നമസ്കരിക്കുക. ഇനി തീരെ തളര്‍ന്ന് കിടപ്പിലായ, അല്‍പ്പം മാത്രം ഓര്‍മ്മയുള്ള ഒരുവ്യക്തി, കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ടായാലും നമസ്കരിക്കണമെന്ന് ഇസ്ലാം കല്‍പ്പിക്കുന്നു. നമസ്കാരം ഒരിക്കലും മുടക്കാന്‍ കഴിയാത്ത ഒരു അനുഷ്ഠാനമാണെന്നറിയാന്‍ ഇതില്‍ കൂടുതലെന്തുവേണം? എന്നിട്ടും, നമ്മള്‍ തിരക്കാണെന്ന് അവകാശപ്പെടുന്നു. സമയമില്ലെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുന്നു. ഈ തിരക്കുള്ള ആള്‍ക്കാര്‍, ഒരു ദിവസം ലീവ് കിട്ടി ഒരുപണിയുമില്ലാതെ വെറുതെ വീട്ടില്‍ ഇരുന്നാല്‍ പോലും ഒരു നേരം നമസ്കരിക്കുകയില്ല. ഈ സമയമില്ലാത്ത ആള്‍ക്കാരും മരിക്കും. നാളെ പരലോകത്ത് വിചാരണ നടക്കുമ്പോള്‍ ആദ്യമായി ചോദിക്കപ്പെടുക നമസ്കാരത്തെക്കുറിച്ചാണ്. അപ്പോള്‍ ഇവര്‍ ഞങ്ങള്‍ക്ക് ഭൂമിയില്‍ വളരെ തിരക്കായിരുന്നു പടച്ചവനേ, നിനക്കുവേണ്ടി നമസ്കരിച്ചിരുന്നവരെല്ലാം ഒരു പണിയുമില്ലാത്തവരായിരുന്നല്ലോ! എന്നാണോ പറയാന്‍പോകുന്നത്? സമയമില്ലായ്മയല്ല യഥാര്‍ത്ഥ പ്രശ്നം. നമ്മുടെ മടിയാണ് യഥാര്‍ത്ഥ കാരണം. ഈ മടി മൂലമുള്ള സമയമില്ലായ്മ  നമ്മള്‍ ഇന്നു തന്നെ മാറ്റണം. കാരണം, ഇത് നമ്മളെക്കൊണ്െടത്തിക്കുന്നത് കത്തിയാളുന്ന നരകത്തിലായിരിക്കും. അവിടത്തെ ഒരിക്കലും അവസാനിക്കാത്ത ശിക്ഷകള്‍ നേരിടുമ്പോള്‍ നമുക്ക് ഒരു തിരക്കും ഉണ്ടാവില്ല. 

29 അഭിപ്രായങ്ങൾ:

  1. എല്ലാവരും വായിക്കൂ... ജീവിതത്തില്‍ പകര്‍ത്തു........
    ഇതിനെകുരിച്ചുള്ള അഭിപ്രായം എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  2. ഉപകാരപ്രദമായ പോസ്റ്റ്‌...അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ....
    എല്ലാവര്ക്കും സമയമില്ല എന്ന പരാതിയാണ്...എന്നാല്‍ ടിവി ക്കും ഇന്റര്‍നെറ്റിനും മുന്‍പില്‍ മണിക്കൂറുകള്‍ പാഴാക്കിക്കലയാന്‍ ആര്‍ക്കും മടിയില്ല...അല്ലാഹു കാക്കട്ടെ.
    നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുന്‍പ് സ്വയം വിചാരണ ചെയ്യുക (നബി വചനം)

    മറുപടിഇല്ലാതാക്കൂ
  3. ഇശാ നമസ്‌കരിക്കാതെ അല്‍പം കൂടി കഴിയട്ടെ എന്ന വിചാരിച്ചിരിക്കുന്ന സമയത്താണ്‌ ഈ ലേഖനം വായിക്കുന്നത്‌. ലേഖനം വായിച്ച ഉടനെ ഞാന്‍ ഇശാഅ്‌ നിസകരിച്ചു.
    ഈബ്ലോഗര്‍ക്കു നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ഒരു ദിവസം ഒരു നേരം നമസ്കരിക്കാന്‍ വേണ്ടത് ഏറിയാല്‍ പത്തു മിനുറ്റ്. അങ്ങനെ അഞ്ചു നേരം വേണ്ടത് അമ്പതു മിനുറ്റ്. 24 മണിക്കൂറില്‍ അന്പത് മിനിട്ട് ഒഴിവില്ലാത്തവരും ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍3:18 PM, ജൂൺ 30, 2011

    നല്ല പോസ്റ്റിംഗ് എല്ലാവരും വായിക്കുക. ജീവിതത്തില്‍ പകര്‍ത്തുക

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍3:22 PM, ജൂൺ 30, 2011

    ഈ ബ്ലോഗില്‍ എന്തൊക്കെയോ ഒരു വ്ത്യസ്തത കാണുന്നു. മറ്റു ബ്ലോഗുകളില്‍ നിന്നും വിത്യസ്തമായി.. അല്ലാഹു അനുഗ്രഹിക്കട്ടെ....

    Dr:sakkeer hussain
    vengara

    മറുപടിഇല്ലാതാക്കൂ
  7. നാളെ പരലോകത്ത് വിചാരണ നടക്കുമ്പോള്‍ ആദ്യമായി ചോദിക്കപ്പെടുക നമസ്കാരത്തെക്കുറിച്ചാണ്. അപ്പോള്‍ ഇവര്‍ ഞങ്ങള്‍ക്ക് ഭൂമിയില്‍ വളരെ തിരക്കായിരുന്നു പടച്ചവനേ, നിനക്കുവേണ്ടി നമസ്കരിച്ചിരുന്നവരെല്ലാം ഒരു പണിയുമില്ലാത്തവരായിരുന്നല്ലോ! എന്നാണോ പറയാന്‍പോകുന്നത്?
    padachonu vere paniyille???? nalla tamasa............

    മറുപടിഇല്ലാതാക്കൂ
  8. ഞാന്‍ വായിച്ചു ഈ പോസ്റ്റ്‌ .കൊള്ളം ഇന്ഷാ അല്ലഹ് ഈ പോസ്റ്റ്‌ ഞാന്‍ എന്റെ കൂട്ടുകാര്കൊക്കെ സെന്‍റ് ചെയ്യുന്നതായിരിക്കും ......

    മറുപടിഇല്ലാതാക്കൂ
  9. അല്ലാഹുവേ നമസ്കാരം നിലനിര്തുന്നവരുടെ കൂടത്തില്‍ നമ്മെയും ഉള്പെടുതനമേ ,,,,,,,,അമിന്‍...

    മറുപടിഇല്ലാതാക്കൂ
  10. 5 waqth നിസ്കരിക്കാന്‍ സമയം ഇല്ലാത്തവന്‍ മുസ്ലിം ആയിട്ടു എന്താണ് കാരിയം ....സഹോതര ഒരു തിവസം നിങ്ങള്‍ നിസ്കരിക്കാന്‍ ചിലവാക്കുന്ന സമയം 24 മണിക്കുറില്‍(മിനിമം) 20 മിനിറ്റു മാത്രം......
    muhammed fayis dubai ...........................നന്ദി

    മറുപടിഇല്ലാതാക്കൂ
  11. ഒരു വിശ്വാസിയും അവിസ്വസിയും തമ്മിലുള്ള വിത്യാസം നമസ്കാരം ഉപേക്ഷിലനെന്നു നമ്മുടെ റസൂല്‍ (സ) പറഞ്ഞത് എല്ലാവരും ഓര്‍ത്തിരുന്നെങ്കില്‍ !!

    മറുപടിഇല്ലാതാക്കൂ
  12. പണ്ട് ആരുടേയും കയ്യില്‍ "വാച്ച്" ഇല്ലായിരുന്നു. പക്ഷെ എല്ലാവര്ക്കും ഇഷ്ടം പോലെ "സമയം" ഉണ്ടായിരുന്നു. പിന്നീട് എല്ലാവരുടെയും കയ്യില്‍ "വാച്ച്" വന്നു. പക്ഷെ പിന്നീട് ആര്‍ക്കും ഒന്നിനും "സമയം" ഇല്ലാതായി. ഇപ്പോള്‍ എല്ലാവര്‍ക്കും "വാച്ചിനു" പുറമേ സമയം കാണിക്കുന്ന മൊബൈലുകളും കൂടി വന്നപ്പോള്‍ "സമയം" തീര്‍ത്തും പടിയിറങ്ങി. ഇപ്പോള്‍ "സമയം" നോക്കാന്‍ പോലും സമയം ഇല്ലാതെയായി.

    മറുപടിഇല്ലാതാക്കൂ
  13. അല്ലാഹുവിനോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ സമയം കിട്ടാത്ത മുസ്ലിം ആ സമയം കൂടി ദുനിയാവിലെ എന്തു കുന്തം വാരിക്കൂട്ടാന്‍ ആണ് നെട്ടോട്ടം ഓടുന്നത്.....? അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു ആടിന്‍റെ മൃത ശരീരത്തി ന്‍റെ അത്ര വിലപോലുമില്ലാത്തതാണ് ദുനിയാവിലെ ചരക്കുകള്‍ എന്ന നബിവചനം ഇവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍......നല്ല ഉപദേശം ഇക്കാ...അല്ലാഹു സഹായിക്കട്ടെ..ആമീന്‍....

    മറുപടിഇല്ലാതാക്കൂ
  14. ഇതിനുള്ള പ്രതിഫലം അള്ളാഹു നല്കുമാരകട്ടെ.....

    മറുപടിഇല്ലാതാക്കൂ
  15. ''ഇതിനുള്ള പ്രതിഫലം അള്ളാഹു നല്കുമാരാവട്ടെ''...........

    മറുപടിഇല്ലാതാക്കൂ
  16. എനിക്ക് വളരെ ഇഷ്ടമായി , വീണ്ടും വരാം

    അബ്ദുല്‍ ഹക്കിം

    മറുപടിഇല്ലാതാക്കൂ
  17. ഇബ്ലീസും ഇതിൽ കളിക്കുന്നുണ്ട്. തയമും ചെയ്യാൻ കിണറ്റിൽ നായ തൊടാത്ത് മണ്ണെടുക്കണമെന്ന് ഇബ്ലീസ് പറഞ്ഞുകൊടുത്തു. വീടുനു പുറത്ത് പോയാൻ നമസ്കാരം ഖളാ‌ആയാൽ ഒരുമിച്ചടിച്ചാൽ മതി എന്ന് ഇബ്ലീസ് പറഞ്ഞ് കൊടുത്തു. യഥാർത്ഥത്തിൽ ഖളാഇ് എന്നൊരു നിസ്കാരം ഉറങ്ങിപോയവർക്കും മറന്നു പോയവർക്കും ഉള്ളതാണ്. പിന്നെ ഇബ്ലീസ് പറഞ്ഞ്കൊടുത്തത് ഇതുവരെ ഒഴിവാക്കിയ നമസ്കാരം മുഴുവനും നമസ്കരിച്ചു തീർക്കണമെന്ന്. അത് തെറ്റാണ് അതിനു പക്ഷാതപിക്കുകയാണ് വേണ്ടത്.http://www.dawavoice.com/orators/item/2191-namaskaram-islamil.html

    മറുപടിഇല്ലാതാക്കൂ
  18. ചിലർ തൊപ്പിയില്ല എന്ന കാരണത്താൽ വരെ നമസ്കാരം ഒഴിവാക്കുന്നു. പാടത്ത് പണിയെടുത്താൽ ചളി ശരീരത്തിലാവും ആ ചളി നജസല്ല. ചളി ശരീരത്തിലായാൽ നമസ്കരിക്കാത്തവരും ഉണ്ട്. സ്ത്രീകൾ നിസ്കാരകുപ്പായമില്ലാഞ്ഞാൽ നിസ്കരിക്കൂല. മുസല്ല ഇല്ലാഞ്ഞാൽ നമസ്കരിക്കൂല. അദാ‌ആയാൽ ഏതു നടുക്കടലിൽ ആണെങ്കിലും നമസ്കരിക്കണം.

    മറുപടിഇല്ലാതാക്കൂ
  19. എന്ത് തന്നെയായാലും നമസ്കാരം ഒഴിവാക്കാന്‍ ഒരു കാരണം നോക്കി നടക്കുന്നവരും ഉണ്ട്.. ഓര്‍ക്കുക നാളെ നാം വിജാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.. തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ
  20. വളരെ നല്ല പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍11:34 AM, ഏപ്രിൽ 09, 2012

    itharam postukal iniyum undavumennulla pratheekshayode.....

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial