11 ജൂൺ 2011

എന്ന് കിട്ടും നീതി ??


എന്ന് കിട്ടും നീതി ??


അമേരിക്കയായാലും ബ്രിട്ടനായാലും ഇന്ത്യയായാലൂം ഭീകരതയ്ക്കെതിരേ എന്നു പേരിട്ടുനടക്കുന്ന കുടിലനീക്കങ്ങള്‍ക്ക് ഒരേ മുഖമാണ്. മതേതര കേരളവും കാവിപൂക്കുന്ന             കര്‍ണാടകവുമെല്ലാം ഇരപിടുത്തത്തില്‍ ഒന്നിക്കുന്നു. വേട്ടക്കാരെയും ഇരകളെയും ഒരേ ഗണത്തില്‍ പെടുത്തി 'പ്രശ്നക്കാരാക്കി' അവതരിപ്പിക്കുന്ന നിഷ്പക്ഷസാക്ഷികളുടെ ഊഴം കൂടിയാണിത്.
മുസ്്ലിംകളുടെമേല്‍ കെട്ടിവച്ച അനേകം സ്ഫോടനങ്ങള്‍ ഹിന്ദുത്വഭീകരവാദികളാണു    ചെയ്തതെന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോഴും മഅ്്ദനിയെ വീണ്ടും തുറുങ്കിലടയ്ക്കാന്‍ സര്‍വസന്നാഹങ്ങളുമായി എല്ലാ അധികാരകേന്ദ്രങ്ങളും ഒന്നിച്ചുനീങ്ങുന്നതിന്റെ പിന്നില്‍ ഈ മനസ്സല്ലാതെ മറ്റൊന്നുമല്ല. പോലിസ്പീഡനത്തിന്റെയും ജയില്‍വാസത്തിന്റെയും വര്‍ഷങ്ങള്‍നീണ്ട ഇരുണ്ട രാപ്പകലുകള്‍ താണ്ടിയ സ്ഫോടനക്കേസുകളിലെ 'മുസ്്ലിംപ്രതികള്‍' യഥാര്‍ഥ പ്രതികളല്ലായിരുന്നു എന്ന് ഇന്ത്യയിലെ വിവിധ കോടതികള്‍ വിധിപ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മഅ്ദനിയെ മുന്നില്‍വച്ച് ഇത്തരമൊരു കോലാഹലം നടക്കണമെങ്കില്‍ അന്തപ്പുരങ്ങളില്‍  അങ്ങേയറ്റം മലീമസമായ ഗൂഢാലോചനകള്‍ത്തന്നെ അരങ്ങേറണം. പോലിസ്കസ്റ്റഡിയിലുള്ള ഒരു പ്രതിയുടെ മൊഴിമാത്രം അടിസ്ഥാനമാക്കി മഅ്ദനിയെ കുടുക്കാനുള്ള തന്ത്രവുമായി നടക്കുന്ന കര്‍ണാടകപോലിസ് ഹിന്ദുത്വശക്തികള്‍ക്കു                       മേല്‍ക്കൈ കിട്ടിയ ഒരു സംസ്ഥാനത്തിന്റെ നിയമപാലകരാണെന്നോര്‍ക്കണം. പണംവാങ്ങി രാജ്യത്തുടനീളം വര്‍ഗീയകലാപമഴിച്ചുവിടാന്‍ തീരുമാനിച്ച ഇരുപത്തിനാല് കാരറ്റ് രാജ്യദ്രോഹിയായ പ്രമോദ് മുത്താലിക്കിനു തണലൊരുക്കുന്നവരാണ് കേവലസംശയത്തിന്റെ പേരില്‍ ഇങ്ങു കേരളത്തിലെത്തി മഅ്ദനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അതുവഴി മുസ്ലിം സമുദായത്തെ മൊത്തവും അവമതിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്.
കോയമ്പത്തൂര്‍ കേസില്‍ ഒമ്പതരവര്‍ഷം ജയിലില്‍ കിടന്ന് ഒടുവില്‍ നിരപരാധിയെന്നു കണ്ട് കോടതി വെറുതെവിട്ട ഒരു മനുഷ്യനെ വീണ്ടും നിസ്സാരമായ സംശയങ്ങളുയര്‍ത്തി തുറുങ്കിലടചതിനു പിന്നില്‍ കേരളസര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതായാണു കാണുന്നത്. മഅ്ദനിയെ അറസ്റ്റ് ചെയ്താല്‍ കേരളത്തില്‍ ക്രമസമാധാനപ്രശ്നമില്ലാതെ   തങ്ങള്‍ നോക്കിക്കൊള്ളുമെന്നാണ് നമ്മുടെ മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഏതെങ്കിലും  സംസ്ഥാനത്തു ഫാഷിസ്റുകള്‍ അധികാരത്തിലെത്തുന്നതു തടഞ്ഞതുകൊണ്േടാ മറ്റേതെങ്കിലും സംസഥാനത്തു മതേതര ശക്തികളെ അധികാരത്തിലെത്തിച്ചതുകൊണ്േടാ ഫാഷിസം നടത്തുന്ന മുസ്്ലിംവിരുദ്ധനീക്കങ്ങള്‍ക്കു തടയിടാന്‍ കഴിയില്ലെന്ന പാഠം കൂടി ഈ കേരളാനുഭവം നല്‍കുന്നുണ്ട്. അതിര്‍ത്തികടന്നുവരുന്ന ഹിന്ദുത്വതാല്‍പ്പര്യങ്ങള്‍ക്കു തലകുനിച്ചുകൊടുക്കുന്നത് കേരളത്തിലെ മതേതര ഭരണകൂടമാണ്. നരേന്ദ്രമോഡിയെ തന്റെ ചിത്രത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തി പത്രപ്പരസ്യം ചെയ്തതിനു തന്റെ സംസ്ഥാനത്തിനു ഗുജറാത്ത്സര്‍ക്കാര്‍               നല്‍കിയ റിലീഫ്സംഖ്യ പോലും തിരിച്ചുനല്‍കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ   ആര്‍ജവത്തിന്റെ ഒരു കാറ്റേല്‍ക്കാനെങ്കിലും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ  ഒന്നു കുപ്പായമഴിച്ചിടണം.
ഇടക്കാലത്തു മഅ്ദനിതന്നെ മറന്നുപോയെങ്കിലും അദ്ദേഹത്തെ കോയമ്പത്തൂര്‍ പോലിസിനു രായ്ക്കുരാമാനം നാടുകടത്തിക്കൊണ്ടുപോവുന്നതിനുള്ള എല്ലാ ഒത്താശയും ചെയ്്തുകൊടുത്തതും അതില്‍ അഭിമാനിച്ചതും ഇടതുപക്ഷഭരണചക്രം തിരിച്ചുകൊണ്ടിരുന്ന ഇ.കെ. നായനാരായിരുന്നു. സി.പി.എം.പ്രമാണിമാര്‍ കണ്ണുനട്ടിരിക്കുന്ന ഹിന്ദുത്വകാര്‍ഡിനു പറ്റിയ ഒരിരയായി അവര്‍ മഅ്ദനിയെ കാണുന്നുണ്ടാവാം.
നീതിയുടെ പക്ഷത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ നിവര്‍ന്നുനില്‍ക്കേണ്ട സന്ദര്‍ഭാമാണിപ്പോള്‍. കോയമ്പത്തൂര്‍ജയിലില്‍നിന്നു പുറത്തുവന്നതിനുശേഷം മഅ്്ദനി സ്വീകരിച്ച രാഷ്ട്രീയനിലപാടും ചരിത്രം മറന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചില പ്രസ്താവനകളുമെല്ലാം തികട്ടിവരുമെങ്കിലും നീതിക്കുവേണ്ടി വാദിക്കാന്‍ അതു നമുക്കു തടസ്സമാവരുത്.

5 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial