11 ജൂൺ 2011

ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യംശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവരെന്നു വിളിക്കരുതെന്ന വാക്യം അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ ജീവിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ മാത്രമല്ല, ശത്രുക്കള്‍ക്ക് അലോസരം സൃഷ്ടിച്ചുകൊണ്ട് ഈ ലോകത്തും അവരുണ്ട് എന്ന അര്‍ഥത്തില്‍ കൂടിയാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. 


രക്തസാക്ഷിത്വത്തില്‍ ഓരോ സമൂഹത്തിന്റെയും അതിജീവനമാണ് കുടികൊള്ളുന്നതെന്ന് ഓരോ രക്തസാക്ഷ്യവും വ്യക്തമാക്കിത്തരുന്നു. 1992 സപ്തംബര്‍ 20ന് ഫാഷിസ്റുകളുടെ കൊലക്കത്തിക്കിരയായ ശഹീദ് അബൂബക്കര്‍ മാഷിന്റെ ഓര്‍മകള്‍ സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ നില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. ജീവിച്ചിരുന്ന അബൂബക്കര്‍ മാഷിനേക്കാള്‍ അപകടകാരിയാണ് മരിച്ച അബൂബക്കര്‍ മാഷെന്നു ഫാഷിസ്റുകള്‍ക്ക് വീണ്ടും വീണ്ടും ബോധ്യമാവുകയാണ്.
എന്തിനായിരുന്നു ഫാഷിസ്റുകള്‍ അദ്ദേഹത്തെ വകവരുത്തിയത്. പൊതുസമ്മതനായ ഒരു സാമൂഹികപ്രവര്‍ത്തകനായി തികഞ്ഞ ഭക്തനായ ഒരു മുസ്ലിം ഉയര്‍ന്നുവരുന്നത് കുറച്ചൊന്നുമായിരുന്നില്ല അവരെ അലോസരപ്പെടുത്തിയിരുന്നത്.


മുസ്ലിംകളെ ഒന്നടങ്കം സത്വവല്‍ക്കരിച്ചു വേട്ടയാടാന്‍ നിലമൊരുക്കിക്കൊണ്ടിരിക്കുമ്പോള്‍ അബൂബക്കര്‍ മാഷ് അവരുടെ കണ്ണിലെ കരടാവുക സ്വാഭാവികം. കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ഒരാള്‍, ജാതിയും മതവും നോക്കാതെ വിശക്കുന്നവന് അന്നവുമായി എത്തിയിരുന്ന ആള്‍, രോഗികള്‍ക്കു മരുന്നും സാന്ത്വനവുമായി എത്തിയ ആ മനുഷ്യസ്നേഹി ഒരു മുസ്ലിമായിരിക്കുകയെന്നത് ഫാഷിസ്റുകള്‍ക്ക് എങ്ങനെയാണ് സഹിക്കാനാവുക. തന്നെ വധിക്കാനെത്തിയ സംഘത്തിലെ ഒരാളുടെ രോഗിയായ അമ്മയ്ക്ക് മരുന്നു കഴിക്കാന്‍ പതിവായി പാല്‍ എത്തിച്ചുകൊടുത്തിരുന്നത് അബൂബക്കര്‍ മാസ്ററായിരുന്നു എന്ന സത്യം മാലോകര്‍ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വലുപ്പം കൊലയാളികളെ അക്ഷരാര്‍ഥത്തില്‍ നാണം കെടുത്തുകയായിരുന്നു. സൌമ്യനും ആര്‍ദ്രഹൃദയനുമായ അബൂബക്കര്‍ മാസ്ററിലെ അഭിമാനബോധവും തന്റേടവും ശത്രുവും മിത്രവും ആരെന്നുള്ള തിരിച്ചറിവും ഫാഷിസ്റുകളെ അലോസരപ്പെടുത്തിയ മറ്റൊരു ഘടകമായിരുന്നു.


 അദ്ദേഹത്തിന്റെ ഈ ദിശയിലുള്ള പ്രവര്‍ത്തനവും വര്‍ഗീയ വാദികള്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ശത്രുവിന്റെ അജണ്ടകള്‍ കൃത്യമാണെന്ന തിരിച്ചറിവുകൂടിയാണ് ഇത്തരം സംഭവങ്ങള്‍ നമുക്കു നല്‍കുന്ന പാഠം. അബൂബക്കര്‍ മാഷിനെ വധിച്ചതിലൂടെ മുസ്ലിംകള്‍ക്കു ചില അതിര്‍ത്തികള്‍ നിര്‍ണയിക്കാനായിരിക്കണം അവര്‍ ലക്ഷ്യം വച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും തുടര്‍ന്നുവന്ന അനേക രക്തസാക്ഷ്യങ്ങളും ഫാഷിസ്റുകള്‍ക്ക് സ്വയം അതിര്‍ത്തി നിര്‍ണയിക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍ നമുക്ക് ബോധ്യമാവുന്നു. പിന്മാറാനും കീഴൊതുങ്ങാനും മനസ്സില്ലാത്ത, മരിക്കാന്‍ സന്നദ്ധമായ ഒരു ജനതയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial