05 ജൂൺ 2011

നഗ്നതാ പ്രദര്‍ശനംനഗ്നതാ പ്രദര്‍ശനം

വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍. തലയില്‍ വെള്ള തലപ്പാവ്. ഭംഗിയായി വെട്ടിയൊതുക്കിയ താടി. അയാളുടെ കൂടെയുള്ള സ്ത്രീ മുഖമക്കനയും പര്‍ദയും ധരിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ പരമ്പരാഗത മുസ്ലിം കുടുംബത്തിലെ ദമ്പതികളാണെന്ന് തോന്നും. ഇരുപതുകാരിയായ ഒരു യുവതി പിന്നാലെ കടന്നുവന്നപ്പോള്‍ അദ്ഭുതം തോന്നി. ചെറിയ കുട്ടികളുടെ ഫ്രോക്ക് പോലെ ഇറുകിയ എന്തോ ഒരെണ്ണം ധരിച്ചിരിക്കുന്നു. തൊലിയുടെ നിറവും ശരീരവടിവുകളും വ്യക്തമായി പുറത്തുകാണുന്ന, കുഴല്‍ പോലെ ഇറുകിയ ഒരു പാന്റ്സും തലയില്‍ കറുത്ത ചെറിയ കഷണം തുണി കൊണ്ട് ഒരു കെട്ടും. "മോളേ'' എന്ന് അയാള്‍ നീട്ടി വിളിച്ചു. നഗരത്തിലെ തിരക്കുള്ള തുണിക്കടയിലേക്കു കയറിപ്പോയ അവരെ ചുറ്റും നിന്നവര്‍ നോക്കിനിന്നു.കൈയും മുഖവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ സ്ത്രീകള്‍ മറക്കണമെന്നും സ്ത്രീയും പുരുഷനും സ്വന്തം തൊലിയുടെ നിറവും ശരീരവടിവുകളും പ്രകടമാവുന്ന രീതിയില്‍ നേരിയതും ഇടുങ്ങിയതുമായ വസ്ത്രം ധരിക്കരുതെന്നും അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ട്. അതനുസരിച്ചു തന്നെയാണ് മധ്യവയസ്കരായ ആ ദമ്പതികള്‍ വസ്ത്രം ധരിച്ചിരുന്നത്. പക്ഷേ, കൂടെയുള്ള യുവതി അതൊന്നും പാലിച്ചില്ല. അവളെ അങ്ങാടിയിലൂടെ കൊണ്ടുനടക്കാന്‍ എന്നിട്ടും അവര്‍ക്ക് ഒരു മടിയുമുണ്ടായില്ല. നമ്മുടെ നാട്ടില്‍ ഇതൊരു പതിവുകാഴ്ചയായിരിക്കുന്നു. സാഹിത്യത്തിലും കലയിലും സിനിമയിലും പരസ്യങ്ങളിലുമൊക്കെ നഗ്നതാപ്രദര്‍ശനത്തിന് ഇന്നേറെ പ്രാധാന്യമുണ്ട്. മാധ്യമങ്ങളും സിനിമയുമൊക്കെ നിലനില്‍ക്കുന്നതുപോലും ഇതിനെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ അത് തെറ്റായിരിക്കില്ല. മനുഷ്യസമൂഹത്തിന്റെ നിലനില്‍പിന് സ്ത്രീപുരുഷന്മാര്‍ അവരുടെ ശരീരത്തിന്റെ നഗ്നത മറച്ചുവയ്ക്കണമെന്നത് അല്ലാഹുവിന്റെ വിധിനിശ്ചയമാണ്. ശരീരനഗ്നത മനസ്സിന്റെ നഗ്നതയുമായി ബന്ധപ്പെടുത്തിയാണ് മനുഷ്യസൃഷ്ടിപ്പ് നടത്തിയിട്ടുള്ളത്. ലജ്ജയും വസ്ത്രവും അല്ലാഹു നല്‍കിയ രണ്ട് അനുഗ്രഹങ്ങളാണ്. ബാഹ്യവസ്ത്രം ഊരിപ്പോയാല്‍ ആന്തരിക വസ്ത്രമായ ലജ്ജയുടെയും അന്ത്യമായിരിക്കും അത്. ആദിപിതാവ് ആദമിനെയും ഇണയെയും സ്വര്‍ഗത്തില്‍ യഥേഷ്ടം കഴിഞ്ഞുകൂടാന്‍ അല്ലാഹു അനുവദിച്ചു. ഒരു വൃക്ഷത്തോട് മാത്രം അടുക്കരുതെന്നും നിര്‍ദേശിച്ചു. ചെകുത്താന്‍ അവരെ പ്രലോഭിപ്പിച്ച് ആ വൃക്ഷത്തിലെ ഫലം തീറ്റിച്ചു. അപ്പോള്‍ അവര്‍ക്ക് സ്വന്തം നഗ്നത വെളിപ്പെട്ടു. തോട്ടത്തിലെ ഇലകള്‍ എടുത്ത് അവര്‍ നഗ്നത മറയ്ക്കാന്‍ ശ്രമിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനെ അല്ലാഹു ചോദ്യം ചെയ്തപ്പോള്‍ ആദവും ഹവ്വയും കുറ്റം സമ്മതിച്ചു. മാലാഖമാരോ ചിരഞ്ജീവികളോ ആകാനാണ് അവര്‍ പിശാചിന്റെ ദുഷ്പ്രേരണയില്‍ കുടുങ്ങി അങ്ങനെ ചെയ്തത്. പക്ഷേ, അതവര്‍ക്ക് സ്വര്‍ഗീയ സൌഭാഗ്യം വിലക്കുന്നതിലാണ് കലാശിച്ചത്. ഇക്കഥ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പിശാചുബാധയേറ്റ മനോവൈകല്യമാണ് നഗ്നതാ പ്രദര്‍ശനത്തിനു പിന്നിലെ പ്രേരണയെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതൊരു മനോരോഗമാണ്. ദൈവസ്മരണയും അവനിലേക്ക് മടങ്ങാനുള്ള നിരന്തര ശ്രമവും മാത്രമാണ് ഈ രോഗത്തിനുള്ള പ്രതിവിധിയായി ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്

8 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial