06 ജൂൺ 2011

ഖുര്‍ആന്‍ അനുഗ്രഹങ്ങളുടെ കലവറ



ഖുര്‍ആന്‍ അനുഗ്രഹങ്ങളുടെ കലവറ

ലോകത്തിലെ ഉത്കൃഷ്ടമായ ജീവിയാണ് മനുഷ്യന്‍. ആ മനുഷ്യന്‍ ജീവിക്കേണ്ടത് അവനെ സൃഷ്ടിച്ച രക്ഷിതാവിന്‍റെ നിയമങ്ങള്‍ക്കു വിധേയമായിട്ടാണ്. ദൈവിക നിയമങ്ങള്‍ കാലാകാലങ്ങളില്‍ 
മനുഷ്യര്‍ക്കെതിക്കുവാനായി പ്രവാചകന്മാരെയുംഅവരോടൊപ്പം വേദ ഗ്രന്ഥങ്ങളും അല്ലാഹു നിയോഗിക്കുകയുണ്ടായി. പ്രവാചക ശ്രിന്ഖലയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌(സ). അദ്ദേഹത്തിലൂടെ ലോക വിമോചനത്തിന് വേണ്ടി അവതരിപ്പിച്ചിട്ടുള്ള വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഇന്ന് വേദ ഗ്രന്ഥങ്ങളാണെന്ന് പറയുന്ന ഗ്രന്ഥങ്ങളില്‍ സ്വയം തന്നെ ദൈവികമാണെന്ന് വാദിക്കുന്ന ഏക ഗ്രന്ഥം. ഏകദേശം പതിനാല് നൂറ്റാണ്ടുകളായി യാതൊരു മാറ്റ തിരുത്തലുകളും കൂടാതെ നിലനില്‍ക്കുന്ന ഈ വേദഗ്രന്ഥം. അവസാനനാള്‍ വരെ നിലനില്‍ക്കുന്ന മാര്‍ഗദര്‍ശക ഗ്രന്ഥം. സകല സത്യത്തിലേക്കും വഴി നടത്തുന്ന ഗ്രന്ഥം. ലോകര്‍ക്ക് നീതിയെന്ത് അനീതിയെന്ത് എന്ന് പഠിപ്പിച്ച വിശുദ്ധ ഗ്രന്ഥം. വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും, അതുള്‍ കൊള്ളുകയും, അതനുസരിച്ച് ജീവിക്കുയും ചെയ്യേണ്ടത് ഓരോ മനുഷ്യരുടെയും ബാധ്യതയാണ്. വിശുദ്ധ ഖുര്‍ആന്‍ എന്താണ്?അതില്‍ ഉള്‍കൊള്ളുന്ന ആശയങ്ങള്‍ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങള്‍ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട് മുസ്ലിംകളുടെ കൈകളിലുള്ള ഈ വിശുദ്ധ ഗ്രന്ഥം മാനവരാശിയുടെ മൊത്തം വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ പടിച്ചയാളുകള്‍ അത് പഠിക്കാത്തവര്‍ക്ക് എത്തിച്ചു കൊടുക്കല്‍ അവരുടെ ബാധ്യതയാണ്. പഠിക്കാത്തവര്‍ പഠിക്കുകയും ചെയ്യുക. ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു .
വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ഏറ്റവും ശരിയായ പാതയിലൂടെ സഞ്ചരിക്കുവാന്‍ കഴിയുന്നു. അല്ലാഹു പറയുന്നു “തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യ വിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന് സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17.9)

1 അഭിപ്രായം:

  1. ഖുര്‍ആന്റെ അടിസ്ഥാനം

    ഈ വിഷയകമായി, വായനക്കാരന്‍ ഏറ്റവും മുമ്പേ ഖുര്‍ആന്റെ അന്തസ്സത്ത-അതു സമര്‍പ്പിക്കുന്ന അടിസ്ഥാന ആദര്‍ശം- അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. അയാളത് അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ. ഏതു നിലയ്ക്കും, ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ പ്രാരംഭബിന്ദു എന്ന നിലയില്‍ ഖുര്‍ആനും അതിന്റെ പ്രബോധകനായ മുഹമ്മദ്നബി തിരുമേനിയും വിവരിച്ചിരിക്കുന്ന അടിസ്ഥാനംതന്നെ അയാള്‍ അടിസ്ഥാനമായി സ്വീകരിക്കേണ്ടതാണ്.
    അഖില പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും വിധികര്‍ത്താവുമായ ഏകദൈവം തന്റെ അനന്തവിസ്തൃത സാമ്രാജ്യത്തിന്റെ ഒരു ഭാഗമായ ഭൂതലത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. അവന് അറിയുവാനും ചിന്തിക്കുവാനും ഗ്രഹിക്കുവാനുമുള്ള കഴിവുകള്‍ പ്രദാനംചെയ്തു. നന്മ- തിന്മകള്‍ വിവേചിച്ചറിയാനുള്ള യോഗ്യത നല്കി. ഇഛാസ്വാതന്ത്യ്രവും വിവേചനസ്വാതന്ത്യ്രവും കൈകാര്യാധികാരങ്ങളും നല്കി. അങ്ങനെ, മൊത്തത്തില്‍ ഒരു വിധത്തിലുള്ള സ്വയംഭരണം നല്കിക്കൊണ്ട് അവനെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിച്ചു.ഈ സമുന്നതപദവിയില്‍ മനുഷ്യരെ നിയോഗിക്കുമ്പോള്‍ ദൈവം ഒരുകാര്യം അവരെ നല്ലപോലെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു; അതിതാണ്:
    നിങ്ങളുടെയും നിങ്ങളുള്‍ക്കൊള്ളുന്ന സമസ്ത ലോകത്തിന്റെയും ഉടമസ്ഥനും ആരാധ്യനും ഭരണാധിപനും ഞാനാകുന്നു. എന്റെ ഈ സാമ്രാജ്യത്തില്‍ നിങ്ങള്‍ സ്വാധികാരികളല്ല; ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനയ്ക്കും അനുസരണത്തിനും അടിമത്തത്തിനും അര്‍ഹനായി ഞാന്‍ മാത്രമേയുള്ളൂ.

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial