06 ജൂൺ 2011

രക്ത പരിശോധനയിലൂടെ ആയുസ്സറിയാം


രക്ത പരിശോധനയിലൂടെ ആയുസ്സറിയാംഒരാളുടെ ആയുര്‍ദൈര്‍ഘ്യം പോലുള്ള കാര്യങ്ങളൊക്കെ ഇതുവരെയും ദൈവത്തിനു വിട്ടിരിക്കുകയായിരുന്നു ശാസ്ത്രലോകം. എന്നാല്‍, ഇപ്പോള്‍ അതും കണ്ടുപിടിച്ചുവെന്നാണു ശാസ്ത്രത്തിന്റെ പുതിയ അവകാശവാദം. രക്തത്തിലെ ഡി.എന്‍.എയെ പ്രത്യേകതരം പരിശോധനയ്ക്കു വിധേയമാക്കുന്നതിലൂടെ ഒരാള്‍ എത്രകാലം ജീവിച്ചിരിക്കും എന്ന് അറിയാമെന്ന് ലണ്ടനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞന്‍മാരാണു പ്രഖ്യാപിച്ചത്. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ ആയുസ്സ് എത്രയാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ കണക്കുകൂട്ടുന്ന സാങ്കേതികവിദ്യയാണിത്.
ഡി.എന്‍.എയില്‍ അടങ്ങിയ ടെലോമോറസ് എന്ന മൈക്രോസോമിന്റെ ഘടന പരിശോധിച്ചുകൊണ്ട് ആയുസ്സ് കണക്കാക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്പാനിഷ് കമ്പനിയായ ബ്ളാസ്കോ ലൈഫ് ലെങ്ത് ആണു വികസിപ്പിച്ചെടുത്തത്. മരണസമയം കണക്കാക്കുന്നതിനു പുറമെ വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ പരിശോധന ഉപയോഗപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ സാങ്കേതികവിദ്യ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ വിപണയിലെത്തും.


അതേസമയം, ടെലോമോറസിന്റെ നീളം അളന്നുകൊണ്ട് ആയുസ്സ് തിട്ടപ്പെടുത്തുന്നതിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരം പരിശോധനകള്‍ ദുരുപയോഗംചെയ്യാനിടയുണ്െടന്നും മരണദിവസം മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ അതു മരണഭയം വര്‍ധിക്കാനിടയാക്കുമെന്നും പരിശോധനയ്ക്കു വിധേയനായയാള്‍ ആ ഭീതിമൂലം പെട്ടെന്നു തട്ടിപ്പോവാനിടയുണ്െടന്നും  വിമര്‍ശകര്‍ പറയുന്നു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ന്യൂറോ ബയോളജി പ്രഫസര്‍ കോളിന്‍ ബ്ളാക്മോറിന്റെ അഭിപ്രായത്തില്‍ വ്യക്തിയുടെ ജൈവശാസ്ത്ര ആയുസ്സ് മാത്രമാണ് ഈ പരിശോധനയിലൂടെ പുറത്തുവരുന്നത്. കാലാനുക്രമത്തിലുള്ള പ്രായം ഈ സാങ്കേതികവിദ്യക്ക് പുറത്താണ്.
Previous Post
Next Post
Related Posts

1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial