02 സെപ്റ്റംബർ 2011

അമേരിക്കന്‍ ചാരനാര്? ഒട്ടേറെ ശംസയങ്ങള്‍ ബാക്കി


അമേരിക്കന്‍ ചാരനാര്? ഒട്ടേറെ ശംസയങ്ങള്‍ ബാക്കി 

മുനീര്‍ ഉള്‍പെടെയുള്ളവരുടെ പേരുകള്‍ രഹസ്യമാക്കി വെക്കണമെന്ന് രേഖ..


കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച് അമേരിക്കന്‍ കൊണ്സുലെറ്റ്‌ വാഷിംഗ്‌ടനിലേക്ക് അയച്ച രേഖ വിക്കിലിക്സ് പുറത്തു വിട്ടതോടെ കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങള്‍ അമേരിക്കക്ക് നല്‍കിയത് ആരാണെന്ന് ഇപ്പോഴും ബാക്കി. യു എസ് കോണ്‍സുലേറ്റിലെഈതന്കിലും ഒന്നോ രണ്ടോ പേര്‍ കേരളം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നില്ലന്ന് രേഖയിലെ വിവരങ്ങളില്‍ മ്നിന്നും വ്യക്തമാണ്. കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ ആരോ ആണ് മുസ്ലിംകള്‍ക്കിടയില്‍ ചാരവ്ര്‍ത്തി നടത്തിയിരുന്നെന്ന് രേഖയിലെ ആഴാത്തിലുള്ള വിശകലനങ്ങള്‍ വിരല്‍ ചൂണ്ടുന്നു.

നേരത്തെ ഡല്‍ഹി അമേരിക്കന്‍ കൊണ്സുലെറ്റിലെ സാംസ്കാരിക വിഭാകത്തില്‍ ജോലി ചെയ്തിരുന്ന ഒരു മടവൂര്‍ വിഭാഗം മുജാഹിദ്‌ സഹയാത്രികനായ എഴുത്തുകാരനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സംശയങ്ങളുയരുന്നത്. രേഖകളില്‍ പരാമര്‍ശിക്കുന്ന 2004 സെപ്റ്റംബറില്‍ കോഴിക്കോട്‌ എസ് കെ പൊറ്റക്കാട് കുട്ടികളുടെ ലൈബ്രറി ഏറ്റടുക്കാന്‍ അമേരിക്കന്‍ കൊണ്സുലെറ്റ്‌ അതിക്ര്തര്‍ ശ്രമം നടത്തിയത്‌., 2003 ഡിസംബറില്‍ ഇസ്ലാമും സ്ത്രീകളും എന്ന വിഷയത്തില്‍ കോഴിക്കോട്‌ ഹൈസണ്‍ ഹോട്ടലില്‍ മാര്‍ഗോട് ബത്ത്രാന്‍റെ സെമിനാര്‍ സംഘടിപ്പിച്ചത് തുടങ്ങിയവയെല്ലാം ഈ വ്യക്തിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഇതുസംബന്ദിച്ചു രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്‍ ഡി എഫിന്‍റെ എതിര്‍പ്പ് മൂലം എസ കെ പൊറ്റക്കാട് ലൈബ്രറി ഏറ്റടുക്കല്‍ നടന്നില്ല. മാര്‍ഗോട് ബത്ത്രാന്‍റെ പരിപാടിക്കെതിരെയും പ്രതിഷേധിക്കുകയുണ്ടായി.

സെപ്റ്റംബര്‍ 11 നു ശേഷം കേരളത്തിലെ മുസ്ലിം സംഘടനയുടെ നേതാക്കളെ കൊണ്സുലെറ്റ്‌ യു എസ് ചിലവില്‍ അമേരിക്കയിലേക്ക് കൊണ്ട് പോയിരുന്നു. ഇതിനു നേത്രത്വം നല്‍കിയതും പ്രസ്തുത വ്യക്തിയാണ്. വിക്കിലിക്സ് രേഖയില്‍ പ്രത്യക്ഷപ്പെട്ട ഏക മുസ്ലിം മതസംഘടനാ നേതാവായ ഹുസൈന്‍ മടവൂരും ഇത്തരത്തില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തി. ഡല്‍ഹിയില്‍നിന്ന് ചെന്നൈ കൊണ്സുലെറ്റ്‌ലേക്ക് സ്ഥലംമാറ്റപ്പെട്ട ഇയാള്‍ കേരളത്തിലെ ദൌത്യം നിരന്ദരം പരാജയപ്പെട്ട ശേഷം ജോലി ഉപേക്ഷിച്ചു ഗള്‍ഫില്‍ പോകുകയായിരുന്നു. 

ന്ത്രിയും മുസ്ലിംലീഗ് നേതാവുമായ എം കെ മുനീര്‍,മനോരമ പത്രത്തിലെ മലപ്പുറം ലേഖകനും സംഘപരിവാര ബന്ധമുന്ടെന്നു ആരോപനവിധേയനുമായ ബാബുരാജ്,മുജാഹിദ്‌ വിഭാകം നേതാവ് ഹുസൈന്‍ മടവൂര്‍,കോഴിക്കോട്‌ മുന്‍ പോലീസ്‌ കമ്മീഷണര്‍മാരായ നീരാരാവത്ത്,ബല്‍റാം ഉപാദ്യായ, എന്നിവരാണ് അമേരിക്കക്ക് വേണ്ട വിവരങ്ങള്‍ നല്‍കുന്നതെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. 


0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial