05 ഒക്‌ടോബർ 2011

ഇന്ത്യയിലെ നിയമങ്ങള്‍ക്ക് എന്താണ് പറ്റിയത്?


മഅ്ദനിയോട് വീണ്ടും അനീതി കാണിക്കുന്നു





മദനിയുടെ കാര്യത്തില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്ക് എന്താണ് പറ്റിയത്? ഒരു പതിറ്റാണ്ടുകാലം ജയിലിലെ നരകവാസത്തിനു ശേഷം നിരപരാതിയെന്ന് പറഞ്ഞ് വെറുതെ വിട്ടപ്പോള്‍ നഷ്ടപ്പെട്ട് മദനിയുടെ ജീവിതത്തിലെ നല്ലൊരു ഭാഗം തിരിച്ചു നല്‍ക്കാന്‍ ഇന്ത്യയിലെ നീതിപീഠങ്ങള്‍ക് കഴിയുമൊ? .
 ഇത് ഇനിയും ആവര്‍തിക്കാതിരിക്കാനെങ്കിലും നീതി പീഠങ്ങാള്‍ക്ക് ശ്രമിക്കാമായിരുന്നു ..
എന്നാല്‍ മറിച്ച് ഇപ്പൊള്‍ എന്താണ് സംഭവിക്കുന്നത്. ഒരു വര്‍ഷം മുംബ് അറസ്റ് ചെയ്യപ്പെട്ട മദനിക്കെതിരെ എന്തെങ്കിലും ഒരു ചെറിയ തെളിവെങ്കിലും തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞൊ?
ഇപ്പൊള്‍ മദനിയെ കോയംബത്തൂര്‍ പോലീസിന് കൈമാറണം പോലും..സത്ത്യത്തില്‍ എന്താണ് ഇവിടെ സംബവിക്കുന്നത്? മറ്റു ചില മുസ്ളിം രാഷ്റ്റ്രീയ നെതാക്കളുടെ മേല്‍ ചില ആരോപണങ്ങള്‍ വന്നപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കു പൊട്ടെ എന്ന് പറഞ്ഞ മുസ്ലിം രാഷ്റ്റ്രീയ നേതാക്കള്‍ അറിയുന്നുണ്ടോ നിയമം ഇപ്പോള്‍ പോകുന്നത് സഘ്പരിവാര്‍ സഘടനകളുടെ വഴിക്കാണ് എന്ന്. അതോ അറിയാന്‍ ശ്രമിക്കാതെ പോവുകയാണോ?

എന്ത് തന്നെയായാലും വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നിരപരാതിയാണ് എന്ന് തെളിയിച്ച് മദനി പുറത്തേക്ക് വന്നേക്കാം. മദനിയുടെ വിഷയത്തില്‍ തീവ്രവാതത്തിന്റെ പേര് പറഞ്ഞ് അദ്ദേഹത്തെ അകറ്റി നിര്‍ത്തിയവരും ചാനലുകളിലും പത്രങ്ങളിലും അദ്ദേഹത്തെ തീവ്രവാദിയാക്കിയവര്‍ക്കും ഈ വിഷയത്തില്‍ നിസ്സഗത പുലര്‍ത്തുന്നവരും ഒന്നോര്‍ക്കുക . കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല. .


യക്ഷിക്കഥകളിലും അറബ് ഇതിഹാസങ്ങളിലും കാണുന്നപോലെ, ഒരേയവസരം പലയിടത്തും പ്രത്യക്ഷപ്പെടാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനും ശേഷിയുള്ള അമാനുഷനായിരിക്കുമോ കൊല്ലത്തുകാരനായ പി.ഡി.പി അധ്യക്ഷന്‍ അബ്ദുന്നാസിര്‍ മഅ്ദനി? പ്രതികാരബുദ്ധിയുള്ള പോലിസ്സംവിധാനത്തിനു മാത്രമേ, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായിരുന്ന മഅ്ദനിയെ 2002ല്‍ കോയമ്പത്തൂര്‍ പ്രസ്ക്ളബ്ബ് പരിസരത്തുവച്ചു ബോംബ് കണ്െടടുത്ത കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ പറ്റൂ.

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും അതില്‍ മാപ്പുസാക്ഷികളായി ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറിയവരുമായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണത്രേ ഈ കേസില്‍ അറസ്റ്. ഒരു വര്‍ഷത്തിലധികമായി കള്ളസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയായി ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണ് പി.ഡി.പി നേതാവ്. ആര്‍.എസ്.എസ് ആക്രമണത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹം പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പല രോഗങ്ങളുടെയും അടിമയാണെന്നും ബി.ജെ.പി നിയന്ത്രണത്തിലുള്ള കര്‍ണാടക പോലിസ് അദ്ദേഹത്തെ വൈരനിര്യാതനബുദ്ധിയോടെ പീഡിപ്പിക്കുകയാണെന്നും ഏവര്‍ക്കുമറിയാം. കേരള പോലിസിന്റെ കാവലിലും സകലമാന ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലും കഴിയുമ്പോള്‍ അദ്ദേഹം കുടകില്‍ ഏതോ സ്ഥലത്തു പോയി സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണല്ലോ കര്‍ണാടക പോലിസിന്റെ കേസ്. ആ കേസിലെ സാക്ഷിമൊഴികള്‍ സമ്മര്‍ദ്ദംകൊണ്ട് ഉണ്ടായതാണെന്നു പിന്നീട് വ്യക്തമായിരുന്നു.

മഅ്ദനിക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ളപ്പോഴൊക്കെ പോലിസ് പുതിയ കേസുകളുമായി വരുന്നുവെന്ന ധാരണ അത്ര കഴമ്പില്ലാത്തതല്ല. മിക്കവാറും ഒക്ടോബറില്‍ തന്നെ സുപ്രിംകോടതിയില്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യഹരജി വീണ്ടും വിചാരണയ്ക്കെടുക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യക്കു നേതൃത്വം കൊടുത്തുവെന്ന ആരോപണത്തിനു വിധേയനായ നരേന്ദ്രമോഡിയെ സത്യപ്രതിജ്ഞാവേദിയില്‍ ആദരിച്ചിരുത്തുകയും അദ്ദേഹം അഹ്മദാബാദില്‍ ഉപവാസനാടകം അവതരിപ്പിച്ചപ്പോള്‍ അതിന് ആശംസ നേരുകയും ചെയ്ത ജയലളിത തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി വന്നത് ഇത്തരം നടപടികള്‍ക്കു വേഗം കൂട്ടാന്‍ സാഹചര്യമൊരുക്കുന്നുണ്ടാവും.

തമിഴ്നാട്ടില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടക്കുകയാണ്. കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ മൂലധനമാക്കിയാണ് മുമ്പൊരിക്കല്‍ എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പുവിജയം നേടിയത്.  മഅ്ദനിയെപ്പോലെ വേഷഭൂഷാദികളില്‍ വലിയ പ്രതീകാത്മകതയും സംഘാടകശേഷിയുമുള്ള ഒരു പണ്ഡിതനെ ജീവിതകാലം മുഴുവന്‍ ജയിലിലിടാന്‍ പോലിസിലെ ഹിന്ദുത്വ വലതുപക്ഷത്തിന് ആഗ്രഹമുണ്ടാവും. എന്നാല്‍, നീതിയിലും പൌരാവകാശങ്ങളിലും വിശ്വാസമുള്ളവരും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും ഇത്തരം കുല്‍സിതനീക്കങ്ങള്‍ തടയാന്‍ രംഗത്തുവന്നേ ഒക്കൂ എന്നാണു ഞങ്ങള്‍ക്കു പറയാനുള്ളത്. അപ്പപ്പോഴുള്ള രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ അവഗണിച്ച് തീരുമാനമെടുക്കേണ്ട സമയമാണിത്. ഭരണകൂടത്തിന്റെയോ പോലിസിന്റെയോ ജോലി പ്രതികാരനിര്‍വഹണമല്ല, നീതി നടപ്പാക്കലാണ്.


3 അഭിപ്രായങ്ങൾ:

  1. ലോകത്തെല്ലായിടത്തും ഒരുവിഭാഗം മറ്റെല്ലാവിഭാഗങ്ങളേയും തങ്ങളിലെതന്നെ മനുഷ്യത്വമുള്ളവരേയും വെടിവച്ചും ബോംബുവച്ചും കൊല്ലുന്നു മറ്റെല്ലാവിഭാഗങ്ങളും സമാധാനത്തിനു വേണ്ടി യാചിക്കുന്നു.ലോകം മുഴുവന്‍ സമാദാനം വരുന്ന ദിവസത്തിനായി കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. രാജീവ്‌ ഗാന്ധിയെ കൊന്നവര്‍ ശിക്ഷിക്കപ്പെടാതെ ഇരുപതു വര്‍ഷം ജയിലില്‍. കുറ്റം തെളിയിക്കപ്പെടാതെ മഅദാനി തടവില്‍. ഹി ഹി ഹി ഇന്ത്യയിലെ നിയമ പണ്ഡിതരെ നിങ്ങളുടെ തലയില്‍ പിണ്ണാക്കോ അതോ നിലാവെളിച്ചമോ...?

    മറുപടിഇല്ലാതാക്കൂ
  3. പത്ത് വര്ഷം കോയമ്പത്തൂര്‍ ജയില്‍.അവസാനം നിരപരാതിയാണ് എന്ന് കണ്ടു വെറുതെ വിട്ടു.
    ഇപ്പോള്‍ കര്‍ണ്ണാടക ജയിലില്‍ . അവസാനം ഏകതെഷം വെറുതെ വിടും എന്നായപ്പോള്‍ ഇപ്പോള്‍ ഭരണ കൂടഭീകരത വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.
    കോയമ്പത്തൂര്‍ക്ക്‌ വീണ്ടും മാറ്റാന്‍.
    നമുക്ക് കാത്തിരിക്കാം ഇന്ത്യാരാജ്യത്തു തുല്യനീതി പുലരുന്ന ഒരു നാളെ.. ഇന്ഷാ അല്ലാഹ്..

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial