23 നവംബർ 2011

പ്രിയ പെട്ട കേരളാ മുഖ്യ മന്ത്രിക്കു ഒരു തുറന്ന കത്ത്‌


പ്രിയ പെട്ട കേരളാ മുഖ്യ മന്ത്രിക്കു ഒരു തുറന്ന കത്ത്‌ 
==============================


തികഞ്ഞ ബഹുമാനത്തോടെ അറിയിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം.
മറ്റെല്ലാവരെയും പോലെ അങ്ങേക്കും അറിയുന്നതയിരിക്കുമെന്നു കരുതുന്നു . 
മുല്ല പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് കേട്ട് കേള്‍വി മാത്രമേ എനിക്കുള്ളൂ.
അണക്കെട്ട് പൊട്ടിയാലും പോട്ടിയില്ലെങ്കിലും എനിക്കൊന്നുമില്ല എന്ന് കരുതി ഞാന്‍.
എനിക്ക് എന്തായാലും ശമ്പളം കിട്ടും.

ഞാന്‍ അത് വൈകുന്നേരം എല്ലാ ചാനെലിലും കാണുകയും ചെയ്യും.
പക്ഷെ ഇന്‍റര്‍നെറ്റില്‍ പരക്കുന്ന ചില ബ്ലോഗുകളില്‍ നിന്നാണ് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് 
35 ലക്ഷം പേരുടെ ജീവനെടുക്കും ഈ ദുരന്തമെന്ന് ,നമ്മുടെ വളര്‍ച്ചയെ എന്നും അസൂയയോടെ കാണുന്ന തമിഴ് നാടിനെ പേടിച്ചു ഈ ജീവനുകളെയും നമ്മുടെ മെട്രോ ആയ കൊച്ചിയും നെല്ലറയായ കുട്ടനാടിനെയും അക്ഷരനഗരിയായ കോട്ടയത്തിനെയും എല്ലാം നാശത്തിന്റെ പട് കുഴിയിലേക്ക് വിടാന്‍ അങ്ങ് മൌനാനുവാദം നല്കുകയാണോ? .

ഇവിടെയുള്ള ലക്ഷ കണക്കിന് കുഞ്ഞുങ്ങളെ ഈ ദുരന്തത്തിനു ബലി നല്കാന്‍ പോകയാണോ?
മരണം വന്നു വാതിലില്‍ തട്ടിയിട്ടും തമ്മില്‍ പിച്ചി മന്തി കളിക്കുന്ന ജനപ്രതിനിതി കളും എല്ലാം നാശ കാലത്തേ ദ്വാരകയെ അനുസ്മരിപ്പിക്കുന്നു. 
അമ്മയെ തല്ലിയാല്‍ പക്ഷം പറയുന്ന വിടുവയന്മാരും സംസകരിക നായകരും പ്രകൃതി സ്നേഹികളും യുവജന വിദ്യാര്‍ഥികളും നല്ല ആട്ടിടയന്മാരും ഒന്ന് ശബ്ധിക്കുന്നിലല്ലോ?
വഴിയരുകില്‍ മൂത്ര വിസര്‍ജനം നടത്തിയാല്‍ നിയമം മൂലം നിയന്ത്രിക്കുന്ന നീതി പീടവും നിശബ്ദം .
എന്നെ പോലെ ഉള്ള ഒരു സാധാരണ പൌരനു ഒന്നേ അറിയിക്കനുള്ളൂ 
ഒരു നാടിനെ മുഴുവന്‍ കൊലക്ക് കൊടുക്കരുതേ. 
വര്‍ഷങ്ങള്‍ക്കു ശേഷം കേരളം എന്നാ പഴയ സംസഥാനത്തെ പറ്റി ത്രുവിതംകൂര്‍ ദ്വീപിലും മലബാര്‍ ദ്വീപിലും കുട്ടികള്‍ സാമൂഹ്യ ശാസ്ത്രം പഠിക്കാന്‍ ഇടവരത്തല്ലേ. 
വിശ്വസ്തതയോടെ 
പൌരന്‍
...............................................
എനിക്ക് അത്ഭുതം തോനുന്നു നമുടെ നാട്ടിലെ മാധ്യമങ്ങളുടെ മുല്ലപെരിയാര്‍ വിഷയത്തില്‍ ഉള്ള ഈ നിസങ്ങാത്ത ഭാവം കണ്ടിട്ട് , ഒരു പ്രദേശത്തെ മുഴുവന്‍ ജനതെയെ ഒര്മയക്കാന്‍ വരെ കാരണം ആകുന്ന ഒരു ദുരന്ധതിനെ ഇത്രെയും നിസാരമായി കാണുന്നു. ഭരണ മേലലന്മാര്ക് ഇതൊന്നും പ്രശ്നമേ അല്ല അവര്‍ക്ക് പിറവത്തെ ഉപ തിരഞ്ഞടുപ്പും കംബിപാര ആര് കീറി എന്നുള്ളതാണ്, വേണ്ടതിനും വേണ്ടാത്തതിനും ഹര്‍ത്താലും സമരവും നടത്തുന്ന പ്രതിപക്ഷത്തെയും കാണുനില്ല. എവിടെ പോയി നമുടെ പ്രകൃതി സ്നേഹികള്‍ ആരും ഇല്ല ഇപ്പോള്‍ . എല്ല്ലാവരും വരും എന്തേലും സംഭവിച്ചാല്‍ മുതല കണീര്‍ പൊഴിച്ച് കൊണ്ട് . എല്ലാവരും ഒരു കാര്യം മനസിലാക്കണം നമുക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നമ്മള്‍ മാത്രം വേറെ ആരും ഉണ്ടാകില്ല അത് കൊണ്ട് പരസ്പര വിദ്വേഷവും ദേഷ്യം എല്ലാം മാറ്റിവച്ചു നമുക് നമുടെ നാടിനായി പ്രവര്‍ത്തിക്കാം അതിനു നമുക് ഒരു രാഷ്ട്രീയാകര്‍തുടെയും ആവശ്യമില. മുല്ലപെരിയരിനെ രക്ഷിക്കൂ ഒരു ജനതയെ രക്ഷിക്കൂ.....
......................................
ഒന്ന് ഉണ്ടായാലേ ഇവിടെ ഉള്ള രാഷ്ട്രിയ ഭീകരര്‍മാര്‍ അറിയുകയുള്ളൂ. പെരിയാര്‍ ബോട്ട് അപകടം പുലുമേട്‌ ദുരന്തം സ്കൂള്‍ വാന്‍ അപകടം.. എല്ലാം സംഭവിച്ചു
കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരും അതിനുള്ളപ്രതിവിതി എന്ത് ചെയ്തു .ഭൂചലനത്തില്‍ മത്രമേ ഇവര്‍ അറിഞ്ഞത് ഡാം പൊട്ടന്‍ പോകുന്ന കാര്യം അടുത്ത ഒരു ഡാം പണിയാതിനുമുന്നെ ഈ ഡാം പൊട്ടണം പിന്നെ എവിടെ നടത്തും ഇവന്മാരുടെ വികസനം
ഇത് കേരളം ആണ് അല്ലാതെ ജപ്പാനോ ചൈനയോ അല്ല നാലു മാസം കൊണ്ട് ഉയര്തെഴുനെല്‍ക്കാന്‍ അരപട്ടിണിയില്‍ അയല്‍ സംസ്ഥാനങ്ങളുടെ വരവും കാത്തിരിക്കുന കേരളം 
ഇപോ ഉള്ള ഡാമിലെ വെള്ളം ഒരു പകുതിയോളം ഒഴുകി കളഞ്ഞു വേണം പുതിയ ഡാമിന്റെ പണി പക്ഷെ അതിനു തമിഴ് നാട് സര്‍കാര്‍ സമതിക്കില്ല .അതുകൊണ്ട് അവരുമായി ഒരു ധാരണയില്‍ എത്തിയാല്‍ മാത്രമേ 
ഈ പറഞ്ഞ വഴികള്‍ നടകുകയുള്ള്..
.........................................................
മുപ്പത്‌ ലക്ഷം മാത്രം അല്ല ..എല്ലാ കേരളീയരെയും നേരിട്ടോ അല്ലാതെയോ ഭാധിക്കുന്ന പ്രശ്നം ആണ് ഇത് ..സ്വന്തം വീട് പ്രസ്തുത ഏരിയയില്‍ അല്ല എന്ന് കരുതി നമ്മളെ പ്രശ്നം ബാധിക്കാതിരിക്കുന്നില്ല
...............................
80 ലക്ഷം ജീവന് വേണ്ടി നമുക്ക് ഇതെങ്കിലും ചെയ്യാം...

മണ്ണും, സുർക്കറും,ചുണ്ണാമ്പും ഉപയോഗിച്ചാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. 50 വർഷം എന്നു പറഞ്ഞു നിർമ്മിച്ച ഡാം ഇപ്പോ 150 കൊല്ലമായി...നഷ്ട്ടപെട്ടത്‌ തിരിച്ചെടുക്കാന്‍ നമ്മുക്ക് സാധിക്കില്ല...അതുകൊണ്ട് നമ്മുക്ക് ഒരു മനസ്സോടെ നമ്മുക്ക് മുന്നോട്ടു പോകാം!!!
...............................
ഇത് ഈ നാട്ടില്‍ വളര്‍ന്നു ഇവിടെ തനെ ജീവിക്കുന്ന ജനങ്ങളുടെ അവസാന രോദനം ഇതും നോകാതെ വികസനം മാത്രം മുന്നോട്ടു കൊട്നുപോയാല്‍ അത് നടപ്പിലാക്കാന്‍ ഒരിഞ്ചു ഭൂമി പോലും ഇവിടെ കാണില്ല . ഇന്നല്ല ഈ ഡാം വിള്ളല്‍ പ്രത്യക്ഷമായത് കല കാലമായി അത് പൊട്ടി തകരുകയാണ് അനോന്നും എടുകാത്ത തിരുമാനങ്ങള്‍ ഈ സര്‍ക്കാര്‍ നടപടി കൊള്ളും എന്ന് പ്രതിക്ഷികുന്നു


0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial