26 നവംബർ 2011

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം



ഈ പോസ്റ്റ്‌ വായനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയത് അഷ്കര്‍ തൊളിക്കോട് ബ്ലോഗ്‌ വായനശാല

കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം


 കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം എന്ന്  ചോദിച്ചാല്‍  കിലോമീറ്ററുകളുടെയോ ദിവസങ്ങളുടെയോ  കണക്കുകള്‍  കൂട്ടി കൊണ്ടു മറുപടി പറയാന്‍ സാധിക്കും.. എന്നാല്‍ അതെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു പോരായ്മ അനുഭവപെട്ടെയ്ക്കാം പക്ഷെ പോപ്പുലര്‍ ഫ്രണ്ട് എന്നാ സംഘടനയെ സംബന്ധിചിടത്തോളം അത് ഒരു പോരായ്മയല്ല മറിച്ചു ഒരുപാടു പ്രയത്നങ്ങളുടെ  പ്രതിഫലമാണ്. ആരംഭ കാലം മുതല്‍ തന്നെ  പൊതു സമൂഹം എന്ന് പറയുവാന്‍ കഴികഴിയുകയില്ല  സമൂഹത്തിലെ ചില അഞ്ചാം പത്തികള്‍  ഒറ്റപെടുത്തലുകളും കുറ്റപെടുത്തലുകളും  നടത്തി ഇതിനെ മുളയിലെ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ അത് ഒരു അധികപറ്റാകുകയില്ല..എന്നാല്‍ ഇതിനെയെല്ലാം മുഖവിലയ്ക്കെടുക്കാതെ ആരോപണങ്ങളെ പ്രതിരോധിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധാവല്‍ക്കരണം  നടത്താനും അടിച്ചമര്ത്തപെടിരുന്ന  ജനവിഭാഗങ്ങളുടെ അടുത്തേയ്ക്ക് മുന്നിലുള്ള ലക്‌ഷ്യം മാത്രം മനസ്സിലുള്ള ഒരു ഓട്ടക്കാരനെ പോലെ അവര്‍ ഓടിയടുക്കുകയായിരുന്നു എന്ന് വേണം പറയാന്‍....


0



                     ആ ഒട്ടത്തിനടയ്ക്ക് തടസ്സങ്ങള്‍ തീര്‍ത്തു മുന്നേറ്റങ്ങള്‍ക്ക് തടയിടുവാന്‍  അതെ അഞ്ചാം   പത്തികള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ചില പ്രചാരണങ്ങള്‍ ഓട്ടത്തിന്‍റെ വേഗതയ്ക്ക് കുറവ് വരുത്ത്തിയിട്ടുണ്ടെങ്കിലും അവസാനിപ്പിക്കുവാന്‍  ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത്  സമൂഹത്തിലെ അഞ്ചാം പത്തികളെക്കാള്‍ ജനങ്ങക്കിഷ്ടം ഇവരോടാണ് എന്നത് തന്നെയാണ്.. ആ ഇഷ്ടം ഉണ്ടാകുവാനുള്ള കാരണങ്ങള്‍ പലതാണ്.. സമുദായത്തിന് ഒരു ശരിയായ ദിശാ ബോധവും ആര്‍ജ്ജവമുള്ള ഒരു നേതൃത്വത്തെയും സമ്മാനിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞത് തന്നെയാണ് പ്രധാന കാരണം..ചിലര്‍ പറഞ്ഞു ” മഅദനി ഉഴുതു മറിച്ച തോട്ടത്തില്‍ വിത്തിറക്കാന്‍ ഭാഗ്യം കിട്ടിയത് പോപ്പുലര്‍ ഫ്രണ്ടിനാണ്” എന്ന്. എന്നാല്‍ ഈ വാക്കുകളെ പരിഷ്കരിച്ചാല്‍ യഥാര്‍ത്ഥ സത്യം പുറത്തുവരും “ മഅദനി ഉഴുതു മറിച്ച സ്ഥലം കൃഷിയ്ക്ക് അനുയോജ്യമായിരുന്നില്ല അവിടെ പാറയും പാഴ് മണ്ണുമായിരുന്നു അവിടെ കൃഷിയിറക്കിയ മഅദനിയ്ക്ക് ലഭിച്ചത് മുളപോട്ടാത്ത കേടായ വിത്തുകള്‍ ആയിരുന്നു . കര്‍ഷകനായ മഅദനി ആ കൃഷിയിടം ഉപേക്ഷിച്ചു വേറെ (പ്രതി)ഫലപുയിഷ്ടമായ മണ്ണു അന്വേഷിച്ചു പോകുകയാണ് ചെയ്തത്” ഉപേക്ഷിച്ചു പോയ കൃഷിയിടത്തെ  ഏറെ കഷ്ടപ്പെട്ട് കൃഷിയ്ക്ക് അനുയോജ്യമാക്കി മാറ്റി കൃഷിയിറക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്തത്. അവിടെയുള്ള പാറകളില്‍ ചിലതൊക്കെ  അവര്‍ അവിടെ നിലനിര്‍ത്തിയിരുന്നു അതില്‍ ഉപയോഗ ശൂന്യമായ വിത്തുകളെയും പാറ കഷണങ്ങളെയും അവര്‍ യഥാസമയം പുറത്തേയ്ക്ക് തള്ളിയിരുന്നു അത് കൊണ്ടു തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ തോട്ടം മനോഹരമായിരിക്കുന്നതും..അത് തന്നെയാണ് മഅദനി എന്നാ കര്‍ഷകനില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് എന്ന കര്‍ഷകനെ വിത്യസ്തനാക്കുന്നത്...





         സമുദായത്തിനു അവകാശപെട്ട സര്‍ക്കാര്‍ ജോലികള്‍ നഷ്ടപെട്ടിടുണ്ട് എന്ന് പറഞ്ഞു രാത്രിപന്തം കത്തിച്ചും അവസാനം നാട്ടിലെ മന്ത്രിമാര്‍ അടയിരിക്കുന്ന എല്ലാ മന്ദിരങ്ങളിലെയ്ക്കും  ഒരു ദിവസം പ്രതിക്ഷേധവുമായി കടന്നു ചെന്നപ്പോഴും സമുദായത്തിലെ പാവം ചിലര്‍ ചിലരെങ്കിലും പറയാതിരുന്നില്ല ഇവര്‍ക്കിതെന്തു പറ്റി എന്ന്.. കാരണം സമുദായം അപ്പോള്‍ ഈ വിഷയത്തില്‍ അറിവില്ലാ പയ്തങ്ങള്‍ ആയിരുന്നു. കണക്കുകള്‍ സമുദായത്തോട് പറഞ്ഞും പഠിപ്പിച്ചും കൊടുത്തു ഇവര്‍. അത് തന്നെയാണ് ഇപ്പോള്‍ കൊച്ചു കുട്ടികള്‍ വരെ സംവരണ ശതമാനത്തിന്റെ കണക്കുകള്‍ കാല്‍ക്കുലേറ്ററിന്‍റെ സഹായം ഇല്ലാതെ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്....





                സംഘടനയില്‍ തന്നെ സംഘടന ഉണ്ടാക്കികൊണ്ടു അഥവാ  പ്രവര്‍ത്തകരെ തന്നെ പല മേഖലകാളായി തിരിച്ചത് തന്നെ അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നായിരുന്നു... കൈയില്‍ കൊടിയും പിടിച്ചു  കുട്ടികളുമായി  സ്ത്രീകള്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ പലരുടെയും നെറ്റി ചുളിയുകയും ഓടി പോയി ഹദീസ്‌ ഗ്രന്ഥങ്ങള്‍ ചികഞ്ഞവരും ഈ സമുദായത്തില്‍ ഉണ്ടായിരുന്നു. അപ്പോഴും ആ സ്ത്രീകളുടെ മുഖത്ത് നാണം നിഴലിച്ചിരുന്നു.  കാലക്രമേണെ സമൂഹത്തിനോട് തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം അവര്‍ മനസ്സിലാക്കുകയും പല പോരാട്ടങ്ങളിലും തങ്ങള്‍ മുന്നണി പോരാളികള്‍ ആയി  അവര്‍ മാറിയപ്പോഴും അവരിലെയ്ക്ക് വിത്യസ്ത ഭാഷക്കാര്‍ കടന്നു വന്നതിനു ശേഷവും അവരുടെ മുഖങ്ങളില്‍ ആ പഴയ നാണം കഴിഞ്ഞില്ല  പോരാട്ടങ്ങളുടെ ഭൂമിയില്‍ തങ്ങള്‍ക്കും സ്ഥാനം ഉണ്ട് എന്ന് തെളിയിച്ചതിന്റെ പുഞ്ചിരി ആയിരുന്നു അവരുടെ മുഖങ്ങളില്‍ കാണാന്‍ കഴിഞ്ഞത്..







സ്ത്രീകള്‍ മാത്രമായിരുന്നില്ല  പള്ളിയിലെ ഒരു മൂലയില്‍ തനിയ്ക്കുള്ള ഒരു മുറിയും പള്ളിയും മാത്രമാണ് തന്‍റെ ലോകം എന്ന് വിചാരിച്ചു  കഴിഞ്ഞു കൂടിയിരുന്ന  ഇമാമുമാരെ സംഘടിപ്പിച്ചു തെരുവില്‍ ഇറക്കിയപ്പോള്‍ പലരും തലയിലെ കെട്ടഴിച്ചു വിയര്‍പ്പ് തോര്‍ത്തുന്നത് കാണാമായിരുന്നു .അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണംഅവരില്‍ ചിലര്‍ക്കെങ്കിലും ആദ്യാനുഭവം ആയിരുന്നുവല്ലോ .പക്ഷെ ഇന്ന് ആകെ മാറി. തങ്ങള്‍ പള്ളികളിലെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം കഴിയേണ്ടവരല്ല എന്നും. “ പള്ളിയില്‍ നിന്നും ഇറങ്ങി സമൂഹവുമായി അടുക്കുക   സമൂഹത്തില്‍ നിന്നും പള്ളിയുമായി അകന്നു പോയവരെ പള്ളിയുമായി  അടുപ്പിക്കുക” എന്നതും നമ്മുടെ കര്‍ത്തവ്യം ആണ് എന്ന് മനസ്സിലാക്കുകയും. ഒരു ഘട്ടത്തില്‍ സമുദായം മടിച്ചും പേടിച്ചും നിന്ന മഅദനി വിഷയങ്ങള്‍ അടക്കമുള്ള സാമൂഹിക പോരാട്ടങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ ഈ ഇമാമുമാര്‍ നല്‍കുക ഉണ്ടായി.  കേരളത്തിലെ വാലുള്ളതും വാലില്ലാതതുമായ തലയില്‍ കെട്ടുള്ള മൌലവിമാര്‍ മാത്രമല്ല  രോമ തൊപ്പിയും പൈജാമയും ധരിക്കുന്ന വിത്യസ്ത ഭാഷ സംസാരിക്കുന്ന മൌലവിമാര്‍ വരെ ഇന്ന് ഈ സംഘത്തിന്‍റെ മുന്നണി പോരാളികള്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ  ഇവരെ കുറിച്ച് നമുക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്..  






               ഈ ഇരു വിഭാഗങ്ങള്‍ക്കും മാത്രമായിരുന്നില്ല കൊച്ചു കുട്ടികള്‍ക്കും വിദ്യാര്തികള്‍ക്കും   പ്രവര്‍ത്തിക്കാന്‍ ഒരേ മേഖലകളും സംഘടനകളും ഉണ്ടായി എന്നുള്ളത് സന്തോഷകരം തന്നെയാണ്..സംഘടനയുടെ ബോര്‍ഡിനു കീഴില്‍ അലസന്മാരായി കിടന്നുറങ്ങുക മാത്രമായിരുന്നില്ല  ഇവരെല്ലാം ചെയ്തത് മറിച്ചു സമുദായവും സമൂഹവും മറന്നു പോയ മുദ്രാവാക്യങ്ങളെ ഏറ്റെടുത് പോരാടുകയാണ് ഉണ്ടായത് .കാലത്തിന്‍റെ  ചില ദുഷിച്ച സംസ്ക്കാരത്തിന്റെ ഒഴുക്കില്‍ പെട്ട്   കാമ്പസുകള്‍ നശിച്ചു പോകാതിരിക്കാനും വിദ്യാര്‍ത്ഥികളെ സാമൂഹിക ബോധമുള്ള നാളെത്തെ നല്ലൊരു പൗരന്മാര്‍ ആക്കി മാറ്റിയെടുക്കുവാനും ഇവരുടെ പ്രവര്‍ത്തനം കൊണ്ടു കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ സന്തോഷം നല്‍കുന്നത് തന്നെയാണ്. 


          മാത്രവുമല്ല മായം ചേര്‍ക്കാതെ വാര്‍ത്തകള്‍ മുഖ്യധാര പത്രങ്ങള്‍ നല്‍കാതെ വരുകയും ഇരകളെ അവഗണിച്ചു വേട്ടക്കാര്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തപ്പോള്‍ യഥാര്‍ത്ഥ സത്യങ്ങള്‍, മുഖം മൂടികളോ ഭയാശങ്കയോ ഇല്ലാതെ വായനക്കാരനോട് സത്യങ്ങള്‍ വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെ ആണ് തേജസ്‌ എന്ന മാധ്യമം അവര്‍ ആരംഭിച്ചത്. മലയാളപത്രങ്ങളില്‍ വിത്യസ്ത പുലര്‍ത്തി കൊണ്ടു തേജസ്‌ അതിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല .


       സമുദായം മറന്നുപോയ  മനുഷ്യാവകാശം വാക്കിനെ പ്രശസ്തിയാക്കി എന്നത് ഇവര്‍ക്ക് അര്‍ഹതപെട്ടതാണ്. അതിനു കാരണം ആയത് ഇവരുടെ മനുഷ്യാവകാശ സംഘടന ആയിരുന്നു. വെളിച്ചം അസ്തമിച്ചു പോയി എന്ന് കരുതിയിരുന്ന പല സംഭവങ്ങളിലും ഒരു വെളിച്ചമായി കടന്നു വരുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പല സംരംഭങ്ങളും വിശിഷ്യാ മനുഷ്യാവകാശ സഹവാസം ഇവരുടെ ദല്‍ഹി യാത്രയ്ക്ക് സഹായമായ കാരണങ്ങളില്‍ പ്രധാനി തന്നെയാണ്...
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍  ഇവര്‍ നടത്തിയിരുന്ന പരേഡ്‌  സമുദായത്തിന് വിത്യസ്തമായ ഒരു അനുഭവം ആണ് നല്‍കിയത്.മുസ്ലീങ്ങള്‍ ഇന്ത്യ വിട്ടു പാകിസ്ഥാനിലേയ്ക്ക് പോകേണ്ടവരാണു എന്ന് മുറ വിളി കൂട്ടിക്കൊണ്ടിരുന്ന സംഘപരിവാരത്തിന്‍റെ ജല്പനങ്ങളെ തള്ളി കളഞ്ഞു കൊണ്ടു മാതൃ രാജ്യത്തിന് വേണ്ടി ധീരമായി പോരാടിയ സമുദായത്തിലെ മഹത്‌ വ്യക്തികളെ അനുസ്മരിക്കാനും സമുദായത്തിന് സ്വാതന്ത്ര്യ ബോധം നല്‍കുവാനും കൂടി ഈ പരേഡ്‌ കൊണ്ടു സാധിക്കുകയുണ്ടായി .



            


            കേരളത്തിന്‍റെ മതില്കെട്ടിനുള്ളില്‍ നിന്നും ഞങ്ങള്‍ പുറത്ത് ചാടി എന്നവര്‍ ആദ്യം സമൂഹത്തോട് പറഞ്ഞത് ബാന്ഗ്ലൂരിലെ എമ്ബവര്‍ ഇന്ത്യാ കൊണ്ഫരന്സില്‍ കൂടിയായിരുന്നു. അന്ന് ആ സമ്മേളനംകൊണ്ടു സമുദായത്തിന് ഒരു പ്രതീക്ഷ നല്‍കാന്‍ അവര്‍ക്ക് സാധിച്ചു എന്നത് സത്യമാണ്. അതിന്റെ വിജയത്തില്‍ ലയിച്ചു മടിയന്മാരായി ഇരിക്കാതെ  ഇന്ത്യയിലെ പലഭാഗങ്ങളില്‍ ഉള്ള മുസ്ല്മീങ്ങളെ കോഴിക്കോട് കടപുറത്തു കൊണ്ടു വന്നു രാഷ്ട്രീയ സമ്മേളനം നടത്തിയത് അവരുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ചുവടു വെയ്പ്പായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയത്തോടു കൂടിയായിരുന്നു. അത് പോലെ ദല്‍ഹിയിലെ സാമൂഹിക നീതി സമ്മേളനത്തിന് ശേഷവും ഇത് പോലുള്ള കാതലായ മാറ്റങ്ങള്‍ നമുക്ക്‌ പ്രതീക്ഷീക്കാവുന്നത്തെ ഉള്ളൂ..കേരളത്തില്‍ മെഴുകുതിരിയും കത്തിച്ചു പ്രവര്‍ത്തിക്കുന്ന സംഘടന എന്ന പേര് ദോഷം ഇനി എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല.. കാരണം പഴയ മെഴുകുതിരി വെളിച്ചത്തില്‍ നിന്നും ഡല്‍ഹിയിലെ സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ വരെ എത്തിയ അവര്‍ക്ക് എങ്ങനെയാണ് ആ പേര് ചേരുക...


പോപ്പുലര്‍ ഫ്രണ്ട്‌ പെരുമ്പാവൂരില്‍ സംഘടിപ്പിച്ച മേഖലാ റാലി കാണുക 
 





  

3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial