17 ഡിസംബർ 2011

എന്താണ് ഫേസ്ബുക്ക് ടൈംലൈന്‍ ??

   ഫേസ്ബുക്ക് ടൈംലൈന്‍


ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ചേട്ടന്‍   അതിന്‍റെ  ഭംഗി കൂട്ടല്‍ തുടങ്ങിയിരിക്കുന്നു. 2011 സെപ്തംബര്‍ മുതല്‍  ടൈംലൈനിന്‍റെ രൂപത്തിലേക്ക് ഫെയ്‌സ്ബുക്കിലെ കോടിക്കണക്കിന്  പ്രൊഫൈലുകള്‍ ഏതാനും ദിവങ്ങള്‍ക്കകം സ്വയം മാറും. 

ഫേസ്ബുക്ക്  ഉപഭോക്താക്കള്‍ ആദ്യമൊക്കെ പോസ്റ്റ്‌ ചെയ്യുകയും ഷയര്‍ ചെയ്യുകയും  ചെയ്ത പോസ്റ്റുകള്‍ ഒക്കെ തന്നെ  പെട്ടന്ന്  മുന്നിലെത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള  മാറ്റമാണ് ടൈംലൈനിലൂടെ നമുക്ക് കിട്ടുന്നത്. ഇന്ന് വരെ ഫേസ്ബുക്ക്  കണ്ടത്തില്‍ വെച്ച്  ഏറ്റവും വലിയ പരിഷ്കാരനാണ്  ടൈംലൈനിലേക്കുള്ള മാറ്റമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് 

ഇതുവരെയുള്ള അവസ്ഥ മറിച്ചായിരുന്നല്ലോ  നമ്മള്‍ കഷ്ടപ്പെട്ട് പോസ്റ്റ് ചെയ്ത പോസ്റ്റ്‌ ,കുറച്ച് ദിവസം നമ്മുടെ  പ്രൊഫൈലില്‍ കാണുകയും പിന്നീട് പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍  അത് പ്രൊഫൈലിന്റെ 'താഴ്ബാഗത്തെക്ക് ' മറയുകായും ചെയ്യുന്നു . പിന്നീട് നമ്മളത് മറക്കും  . മുമ്പ് പോസ്റ്റു ചെയ്തവയ്ക്ക് എന്തുപറ്റിയെന്നു പോലും നമുക്കറിയില്ല . 

ഈ സ്ഥിതി  മാറ്റാനുദ്ദേശിച്ചുള്ളതാണ് ടൈംലൈന്‍. ചുരുക്കി പ്പരഞ്ഞാല്‍ നമ്മുടെ ചില പഴയ പോസ്റ്റുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കാം എന്നര്‍ത്ഥം..  

ടൈംലൈന്‍ തുടങ്ങുന്ന വിവരം ഫേസ്ബുക്ക്  ബ്ലോഗ് വഴി ഔദ്യോഗികമായി  ഫെയ്‌സ്ബുക്ക് കച്ച് കഴിഞ്ഞു . . 

 ഇപ്പോള്‍ നമ്മുടെ  ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജില്‍ കാണുക ഈയടുത്ത്  പോസ്റ്റ് ചെയ്ത ചില പോസ്റ്റുകള്‍  മാത്രമാണ്. എന്നാല്‍, ടൈംലൈന്‍ ആക്ടീവ് ആക്കിക്കഴിഞാല്‍ നമ്മള്‍ ഫേസ്ബുക്കില്‍ ചേര്‍ന്ന ശേഷമുള്ള ഓരോ മാസത്തെയും, ഓരോ വര്‍ഷത്തെയും ഫോട്ടോകളും ലിങ്കുകളും അപ്‌ഡേറ്റുകളും ചേര്‍ന്നതായിരിക്കും മൊണ്ടാഷ്. 
 നമ്മള്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്താ തിയതി മുതല്‍ ഇന്ന് വരെയുള്ള എല്ലാം വളരെ പെട്ടന്ന് നമുക്ക് കണ്ടു പിടിക്കാന്‍ സാധിക്കും  

കഴിഞ്ഞ സപ്തംബറില്‍ ആണ്  ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ടൈംലൈന്‍ ആരംഭിക്കുന്ന വിവരം അറിയിച്ചത്. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത പോസ്റ്റുകള്‍  വീണ്ടും കണ്ടുപിടിക്കാനുള്ള ഒരു എളുപ്പമാര്‍ഗമാണ് ടൈംലൈനെന്ന് ഫേസ്ബുക്ക് കമ്പനിയുടെ അവകാശവാദം

ഇത് സെറ്റ് ചെയ്യുന്ന രൂപം ഇവിടെ ക്ലിക്ക് ചെയ്യുക 

ഈ ടൈം ലൈന്‍ എങ്ങനെ ഒഴിവാക്കും എന്ന് അറിയാന്‍ ഈ വീഡിയോ കാണുക
 
                

10 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial