30 ഡിസംബർ 2011

നിതാഖാത് ചുവപ്പുള്ളവര്‍ക്ക് സ്വയം മാറ്റാം....
=============================================


സൌദിയില്‍  നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചുവപ്പിലകപ്പെട്ട തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരുടെ അനുമതി കൂടാതെ പച്ച, എക്സലന്റ് വിഭാഗത്തിലേക്ക് മാറുന്നതിന് നടപടി ആരംഭിച്ചിട്ടില്ലെന്ന് മദീന തൊഴില്‍ കാര്യാലയ മേധാവി അബ്ദുല്‍ ഹാലിഖ് അല്‍ അതീഖ് വ്യക്തമാക്കി. ചുവപ്പ്, മഞ്ഞ വിഭാഗം കമ്പനികള്‍ക്കെല്ലാം സ്വദേശിവല്‍ക്കരണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 
ഈ വര്‍ഷം റബിഉല്‍ ആഖിര്‍ (2012 മാര്‍ച്ച്) അവസാനം മുതല്‍ ഇത്തരം കമ്പനികള്‍ ആവശ്യമായ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ മാറാവുന്നതാണ്. 
നേരത്തെ ഇത് മുഹറം 1 മുതല്‍ (2011 നവംബര്‍ 26) നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളിലുള്ള തൊഴിലാളികള്‍ക്കുമേല്‍ സ്പോണ്‍സര്‍ക്കുള്ള അധികാരം നഷ്ടമാകുമെന്നും തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരുടെ അനുമതിയില്ലാതെ പച്ച, എക്സലന്റ് വിഭാഗം സ്പോണ്‍സര്‍മാരിലേക്ക് മാറാവുന്നതാണെന്നും കഴിഞ്ഞ ജൂണില്‍ നിതാഖാത്ത് പദ്ധതി പ്രഖ്യാപിച്ച് സൌദി തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ചുവപ്പില്‍ നിന്നുള്ള വിസമാറ്റം സംബന്ധിച്ച് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ കാര്യാലയത്തിന്റെ വിശദീകരണത്തിലൂടെ നിവാരണം വന്നിരിക്കുന്നത്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിസ നല്‍കുന്നത് നിര്‍ത്തിവച്ചതായുള്ള പ്രചാരണം ശരിയല്ലെന്നും അന്വേഷണങ്ങള്‍ക്ക് വിധേയമായി വിസ നല്‍കല്‍ തുടരുമെന്നും അല്‍ അതീഖ് സൂചിപ്പിച്ചു.

1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial