05 ജനുവരി 2012

ഓര്‍മയുടെ മിനാരങ്ങള്‍

ഓര്‍മയുടെ മിനാരങ്ങള്‍
1992 ഡിസംബര്‍ 6; ചോരയില്‍ മുക്കിയ ത്രിശൂല മുനകൊണ്ട് 
ഹിന്ദുത്വഫാഷിസം ഇന്ത്യാചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത തിയ്യതി.  
ഇന്ത്യന്‍ മുസ്ലിമിന്റെ ഹൃദയത്തിലുയര്‍ന്നുനിന്ന ബാബരിമസ്ജിദിന്‍റെ 
ഖുബ്ബകള്‍ ഒരാക്രോശമായി അന്നു നിലംപതിച്ചത് ഒരു കാവി ഇന്ത്യയുടെ 
ഇന്ധനമായി വളരുമെന്നു മനക്കോട്ടകെട്ടിയ ഫാഷിസത്തിനു പക്ഷേ, ഇപ്പോള്‍ കണക്കുകള്‍ തെറ്റുന്നു. ഭാവി ഇന്ത്യയിലേക്കുള്ള വഴിയടയാളമായി 
ബാബരിമസ്ജിദ് ഓരോ വര്‍ഷവും പുനര്‍ജനിക്കുകയാണ്. അടിച്ചമര്‍ത്തലിന്റെ തമോഗര്‍ത്തങ്ങളില്‍ തലകുനിച്ചുനിന്ന  മര്‍ദ്ദിതസമൂഹങ്ങള്‍ ലോകത്തിന്റെ 
നെറുകയില്‍ കൊടിനാട്ടുന്ന പുതിയ കാലം ബാബരിമസ്ജിദിന്റെ 
മിനാരങ്ങളെയും നെഞ്ചേറ്റുന്നുണ്ട്. കാലപ്രവാഹത്തില്‍ മധുരമായ 
ബാങ്കൊലിയുമായി അതു വിശ്വാസികളെ തിരിച്ചുവിളിക്കും.
Previous Post
Next Post
Related Posts

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial