23 ജനുവരി 2012

ഭീകരതയുടെ സംഘപരിവാരം

ഭീകരതയുടെ സംഘപരിവാരം

അങ്ങനെ ദുര്‍മുഖമുള്ള യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ്. രാജ്യത്തെങ്ങും വ്യവസ്ഥാപിതമായി ബോംബ്സ്ഫോടനങ്ങള്‍ നടത്തി നൂറുകണക്കിന് ആളുകളെ കൊലചെയ്യുകയും ആയിരക്കണക്കിന് ആളുകളെ അംഗവിഹീനരാക്കുകയും ചെയ്തവരൊക്കെ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നു പരമതവിരോധം കോരിക്കുടിക്കുകയും അതോടൊപ്പം വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഉന്നത പരിശീലനം നേടുകയും ചെയ്തവരാണെന്ന വസ്തുതയാണ് അനുദിനം അനാവരണം ചെയ്യപ്പെടുന്നത്.

പര്‍ബാനി ബോംബിന്റെ അറിയാക്കഥകള്‍  
2008 മെയ് 13. ജയ്പൂര്‍ സ്ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം ഡല്‍ഹി നോര്‍ത്ത് ബ്ളോക്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ബ്രീഫിങ് നടക്കുന്നു. ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ മുഖത്ത് സമ്മര്‍ദ്ദങ്ങളുടെ ഭാരം. എവിടെയും തൊടാതെയുള്ള വിശദീകരണങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ജയ്സ്വാളിനു പതര്‍ച്ച. ആരാണു സ്ഫോടനം നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി വന്നു. ഇതിനു പിന്നില്‍ വിദേശ കരങ്ങളുണ്ട്. ലശ്കറെ ത്വയ്യിബയുടെ ഇന്ത്യന്‍ പതിപ്പായ ഇന്ത്യന്‍ മുജാഹിദീനാണു പിന്നില്‍. സ്ഫോടനം നടന്ന് രണ്േടാ മൂന്നോ മണിക്കൂറുകള്‍ക്കകം സൂചനകളുടെ പോലും അടിസ്ഥാനമില്ലാതെ ശ്രീപ്രകാശ് ജയ്സ്വാള്‍ നടത്തിയ പ്രഖ്യാപനത്തിന്റെ യുക്തിരാഹിത്യം ചോദ്യംചെയ്യപ്പെട്ടില്ല. മുന്‍വിധികളും ഊഹങ്ങളുമായിരുന്നു സ്ഫോടനക്കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും നയിച്ചിരുന്നത്. ജയ്സ്വാളിന്റെ കണക്കില്‍ മരണസംഖ്യപോലും പൂര്‍ണമായിരുന്നില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും പരിഹരിക്കപ്പെടാത്ത കേസുകളുടെ പട്ടികയില്‍ 63 ജീവന്‍ പൊലിഞ്ഞ ജയ്പൂര്‍ കേസുണ്ട്. മലേഗാവില്‍ രണ്ടു തവണ, നന്ദേഡ്, മൊഡാസ, സംജോദാ എക്സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, ജയ്പൂര്‍, ഡല്‍ഹി ജുമാമസ്ജിദ്, വരാണസി... ഹിന്ദുത്വര്‍ നടത്തിയ സ്ഫോടനങ്ങളുടെ നിര നീണ്ടതാണ്. ഓരോ സ്ഫോടനങ്ങള്‍ക്കു ശേഷവും മുസ്ലിം ഭീകരതയുമായി ബന്ധപ്പെടുത്തി പോലിസ് കഥമെനയുമ്പോള്‍ മുംബൈ ആന്റി ടെററിസം സ്ക്വാഡിന്റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയുടെ കേസ് ഡയറിയില്‍ എല്ലാമുണ്ടായിരുന്നു. 'ഹൈദരാബാദിലെ മസ്ജിദിലും മറ്റുള്ള പള്ളികളിലും സ്ഫോടനം നടത്തിയത് ഐ.എസ്.ഐ ഒന്നുമല്ല. അത് നമ്മുടെ ആളുകള്‍ ചെയ്തതാണ്' അഭിനവ് ഭാരതിന്റെ യോഗത്തില്‍ മേജര്‍ രമേശ് ഉപാധ്യായ പറയുന്നത് കര്‍ക്കരെയുടെ കേസ് ഡയറിയിലുണ്ട്. ഇതിന്റെ ഓഡിയോ ടേപ്പുമുണ്ട്. 2002ല്‍ ഗുജറാത്തിലെ വംശഹത്യമുതല്‍ തുടങ്ങുന്ന ഹിന്ദുത്വ ഗൂഢാലോചനയുടെ ഭീകരമുഖമാണ് കര്‍ക്കരെ തുറന്നുകാട്ടിയത്. എന്നിട്ടും എന്തിനായിരുന്നു ഭീകരരെത്തേടി പോലിസ് മുംബൈയിലെയും ഇന്‍ഡോറിലെയും മുസ്ലിം ഗല്ലികളിലേക്കു പടനയിച്ചതെന്ന ചോദ്യം ബാക്കിയാണ്. ഭീകരതയെ സംബന്ധിച്ചു പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ തങ്ങളെ വഴിതെറ്റിച്ചുവെന്ന് ആര്‍.എസ്.എസുമായി ബന്ധമുള്ള മഹാരാഷ്ട്ര എ.ടി.എസ് മുന്‍ തലവന്‍ കെ പി രഘുവംശി കുമ്പസാരിക്കുന്നു.

ഒരു മുസ്ലിമിനേ ഭീകരനാവാന്‍ കഴിയൂ എന്ന ഹിന്ദു മധ്യവര്‍ഗത്തിന്റെ പരമ്പരാഗത ചിന്തയായിരിക്കണമിത്. അല്ലെങ്കില്‍ ഒരു ഹിന്ദുവിന് ഭീകരനാവാന്‍ കഴിയില്ലെന്ന ഹിന്ദുത്വരുടെ ദിവ്യവചനമായിരിക്കണം. മഹാരാഷ്ട്രയിലെ സ്ഫോടനക്കേസുകളില്‍ രഘുവംശിക്കോ, മക്കാമസ്ജിദ് സ്ഫോടനക്കേസില്‍ ഹൈദരാബാദ് പോലിസിനോ തെറ്റു പറ്റിയത് പോവട്ടെ. രാജ്യസുരക്ഷയ്ക്കായി ജാഗരൂകരായി നിന്ന ഇന്റലിജന്‍സ് വിഭാഗം തങ്ങള്‍ക്കു ചുറ്റും മണല്‍ക്കൂനപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഹിന്ദുത്വ ഭീകരതയെ കണ്ടില്ലെന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാമോ. പ്രതികളുടെ അന്താരാഷ്ട്ര ബന്ധങ്ങളെ അവര്‍ കണ്ടില്ലെന്നുണ്േടാ. ദയാനന്ദ് പാണ്ഡെയുടെ ടാപ്ടോപ്പില്‍ നിന്നു മലേഗാവ് കേസന്വേഷണത്തിനിടെ കര്‍ക്കരെ കണ്െടടുത്ത 37 ഓഡിയോ ടേപ്പുകളിലൊന്നിലെ ഒരു ചെറിയ ഭാഗം മാത്രം നോക്കുക. മലേഗാവ് കേസിലെ പ്രതി കേണല്‍ പുരോഹിതിന്റെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വരുടെ രഹസ്യയോഗമാണു രംഗം. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനുള്ള സായുധസമരത്തിന് ഗൂഢാലോചന നടക്കുന്നു. മറ്റു പ്രതികളായ റിട്ട. മേജര്‍ രമേശ് ഉപാധ്യായ, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരാണു യോഗത്തില്‍ പങ്കെടുക്കുന്നത്.
കേണല്‍ പുരോഹിത്: സ്വാമിജി, ഒരു കാര്യം പറയാന്‍ വിട്ടു. നാം രണ്ട് ഓപറേഷനുകള്‍ നടത്തി. രണ്ടും വിജയമായിരുന്നു. പരിശീലനം നേടാനും ചര്‍ച്ചകള്‍ക്കുമായി നമ്മുടെ ക്യാപ്റ്റന്‍മാരിലൊരാള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവിടെനിന്ന് അനുകൂല മറുപടിയാണു കിട്ടിയത്. നാലു കാര്യങ്ങളാണു നാം ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. ആയുധങ്ങള്‍ മുടങ്ങാതെ എത്തിക്കുക, പരിശീലനം നല്‍കുക, തെല്‍അവീവില്‍ കാവിക്കൊടിയുള്ള ഒരു ഓഫിസ് അനുവദിക്കുക, ഹിന്ദുരാഷ്ട്രം രൂപീകരിക്കാന്‍ യു.എന്നില്‍ പിന്തുണയ്ക്കുക. നാം എന്തെങ്കിലും ചെയ്തുകാണിക്കണമെന്നാണവര്‍ പറയുന്നത്. ആയുധം എത്തിക്കാമെന്നും രാഷ്ട്രീയ പിന്തുണ നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്. എന്റെ പക്കല്‍ മുസ്ലിംകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ജനസംഖ്യാകണക്കുണ്ട്. എന്നാല്‍ മൂന്ന് എ.കെ 47 തോക്ക് മാത്രമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വാങ്ങാന്‍ പണവുമില്ല.

മേജര്‍ രമേശ് ഉപാധ്യായ: എ.കെ 47 തോക്ക് ഗോരക്പൂരിലെ കോക്സ് ബസാറില്‍ കിട്ടും. പക്ഷേ, വില്‍പ്പനക്കാരെല്ലാം ജിഹാദികളാണ്.
ദയാനന്ദ് പാണ്ഡെ: നമുക്ക് ആവശ്യമുള്ളത്ര എ.കെ 47 തോക്കുകള്‍ നമുക്കു കിട്ടും.
പുരോഹിത്: നമ്മള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്െടന്നതു സംബന്ധിച്ച് ഇസ്രായേല്‍ തെളിവ് ചോദിച്ചിട്ടുണ്ട്. എന്തു കൂടുതല്‍ തെളിവാണ് അവര്‍ക്കു വേണ്ടത്. നാം രണ്ട് ഓപറേഷനുകള്‍ വിജയകരമായി നടത്തി.

മേജര്‍ ഉപാധ്യായ: ഹൈദരാബാദ് സ്ഫോടനം നടത്തിയത് നമ്മുടെ ആളുകളാണ്. കേണല്‍ അതു സംബന്ധിച്ചു പറയും.
ദയാനന്ദ് പാണ്ഡെ: നമ്മുടെ സംഘടന നിരോധിക്കപ്പെട്ടാല്‍ എന്തു ചെയ്യും?
പുരോഹിത്: മറ്റൊരു പേരു നല്‍കി രഹസ്യമായി പ്രവര്‍ത്തിക്കും.

2007 ഒക്ടോബറിലെ അജ്മീര്‍ സ്ഫോടനത്തിനു ശേഷം മുസ്ലിം തീവ്രവാദികളുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിറങ്ങിയ പ്രസ്താവനകളിലൊന്ന് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റേതായിരുന്നു. 2002ല്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത് ആരെന്നറിയേണ്െട, 1925ല്‍ നാഗ്പൂരില്‍ ശുദ്ധ ഹിന്ദുരാഷ്ട്രനിര്‍മിതിക്കായി രൂപമെടുത്ത ആര്‍.എസ്.എസ് സംഘില്‍ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ചുമതല ആര്‍ക്കാണെന്നറിഞ്ഞാലാണ് ചിത്രം പൂര്‍ത്തിയാവുക. ഇപ്പോള്‍ അജ്മീര്‍, ഹൈദരാബാദ് സ്ഫോടനക്കേസുകളില്‍ സി.ബി.ഐ ചോദ്യംചെയ്ത ആര്‍.എസ്.എസ് ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ് കുമാറിന്.

സ്ഫോടനം നിയന്ത്രിച്ചത് അജ്ഞാതനായ സുപ്പീരിയര്‍

2006 ഏപ്രില്‍ എഴിന് ജുമുഅ സമയ ത്ത് ഔറംഗാബാദിലെ പള്ളികളില്‍ ബോംബ് വയ്ക്കാനായിരുന്നു ഹിന്ദുത്വരുടെ പദ്ധതി. എന്നാല്‍ പ്രതികളിലൊരാള്‍ കാ ട്ടിയ ആനമണ്ടത്തരമാണ് ഔറംഗാബാദ് മുസ്ലിംകളെ രക്ഷിച്ചത്. ഗ്രൂപ്പ് ലീഡറായിരുന്ന ഹിമാന്‍ഷു വെങ്കിടേഷ് പാന്‍സെയായിരുന്നു ടൈമര്‍ സെറ്റ് ചെയ്തത്. ബോംബ് ഉച്ചയ്ക്ക് 1.50 ന് പൊട്ടാന്‍ പാകത്തിലായിരുന്നു ഇത്. എന്നാല്‍ 1.50 പി.എം എന്നതിനു പകരം 1.50 എ.എം എന്നു തെറ്റായി സെറ്റ് ചെയ്തു. പുലര്‍ച്ചെ 1.50 ആയപ്പോള്‍ ബോംബ് പൊട്ടിത്തെറിച്ചു.

 2006 ഏപ്രില്‍ അഞ്ചിന് നരേഷ് ലക്ഷ്മണ്‍ രാജ്കോണ്ട്വാര്‍ 9822297494 എന്ന നമ്പറില്‍ നിന്ന് കാംതികാര്‍ എന്ന വ്യക്തിയെ വിളിച്ച് മറോത്തി കിഷോര്‍ വാഗ് ഔറംഗാബാദിലേക്ക് ഹൈകോര്‍ട്ട് എക്സ്പ്രസില്‍ വരുമെന്നറിയിച്ചിരുന്നു. വാഗിനായി മോട്ടോര്‍സൈക്കിള്‍ തയ്യാറാക്കി വയ്ക്കാനും അറിയിച്ചു. കാംതികാറിനായിരുന്നു ബോംബ് സ്ഥാപിക്കാന്‍ സഹായിക്കേണ്ട ചുമതല. എന്നാല്‍ വാഗിന് അന്നു പുറപ്പെടാനായില്ല. അടുത്തദിവസം പുലര്‍ ച്ചെ 12.15ന് രാജ്കോണ്ട്വാര്‍ ഇക്കാര്യം അറിയിച്ചു വിളിച്ചു. വെള്ളിയാഴ്ച രാവിലെ വാഗ് എത്തുമെന്നും മോട്ടോര്‍ സൈക്കി ള്‍ തയ്യാറായിരിക്കണമെന്നും അറിയിച്ചു. ഇതു കഴിഞ്ഞു മണിക്കൂറുകള്‍ക്കകമാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്.

സി.ജെ.എം കോടതി മുമ്പാകെ മഹാരാഷ്ട്ര എ.ടി.എസ് എ. സി.പി അനില്‍ ജെ തമയ്ച്ചകാ ര്‍ നല്‍കിയ റിപോര്‍ട്ടില്‍ നന്ദേഡ് സ്ഫോടനത്തില്‍ ആര്‍.എസ്.എസിന്റെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുള്ളതായി പറയുന്നുണ്ട്. ഹിമാന്‍ഷു വെങ്കിടേഷ് പാന്‍സെയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്െടത്തി. ഇതോടൊപ്പം കണ്െടത്തിയ ആല്‍ബത്തില്‍ ഔറംഗബാദിലെ വിവിധ പള്ളികളുടെ  ഫോട്ടോകളുണ്ടായിരുന്നു. സ്ഫോടനം നടത്താ ന്‍ തിരഞ്ഞെടുത്ത പള്ളികളുടെ ചിത്രങ്ങളായിരുന്നു അതെന്ന് പോലിസ് കണ്െടത്തി. വെപ്പുതാടിയുമായി മുസ്ലിമാണെന്ന വ്യാജേന പള്ളികളില്‍ക്കയറിയാണത്രെ പാന്‍സെ ബോംബ് വയ്ക്കാനുള്ള സ്ഥലങ്ങള്‍ കണ്െടത്തിയിരുന്നത്.

നന്ദേഡിലെ സ്ഫോടനം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയി ല്‍ റൈഫിള്‍ ബുള്ളറ്റുകളുള്‍പ്പെടെയുള്ള നിരവധി സാമഗ്രികള്‍ കണ്െടടുത്തതായി എ.ടി.എസ് റിപോര്‍ട്ട് പറയുന്നുണ്ട്. സ്ഫോടനം നടന്നയുടനെ ഷോട്ട്സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നായിരുന്നു നന്ദേഡ് റേഞ്ച് ഐ.ജി സൂര്യപ്രകാശ് ഗുപ്തയുടെ കണ്െട ത്ത ല്‍. തീപ്പിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണെന്നും  ഗുപ്ത പറഞ്ഞു. നന്ദേഡ് എസ്.പി ഫതഹ്സിങ് പാട്ടിലും ഇതേ പ്രസ്താവനയാണു നടത്തിയത്. കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും ഒരു സംഘടനകളുമായും ബന്ധമില്ലെന്നും പാട്ടീല്‍ പറഞ്ഞു.

നിഷേധിക്കാന്‍ കഴിയാത്തവിധം തെളിവുകള്‍ പുറത്തു വന്നതോടെ പോലിസ് ബോംബ് സ്ഫോടനമാണെന്നു സമ്മതിക്കുകയായിരുന്നു. പോലിസ് അന്വേഷണം തട്ടിപ്പാണെന്നു കണ്ടതോടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് എ. ടി. എസിനെ അന്വേഷണം എല്‍പ്പിക്കുന്നത്. തുടര്‍ന്ന് 21 ആര്‍. എസ്.എസുകാര്‍ അറസ്റിലായി.
മുസ്ലിംകള്‍ക്കെതിയായ ആക്രമണങ്ങള്‍ക്ക് ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള രഹസ്യകേന്ദ്രമായാണ് പാന്‍സെയും രാഹുല്‍ മഹാറാവു പാണ്ഡെയും ജിംനേഷ്യം നടത്തിയിരുന്നതെന്ന് എ.ടി.എസ് എ.സി.പി തമയ്ച്ചകാര്‍ റിപോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നു. ഇതിനു സംഘപരിവാരം സഹായം ന ല്‍കിവന്നു. പൂനെയില്‍ നിന്ന് ബോംബ് നിര്‍മാണത്തില്‍ പരിശീലനം കിട്ടിയ ശേഷം പാന്‍സെ ഗോവയില്‍ പോയി വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പരിശീലനം നേടി. രണ്ടുവര്‍ഷമായിരുന്നു പരിശീലനം, ഈ സമയം വാഗ് നാസികിലെ ഭോ ണ്‍സാല സൈനിക സ്കൂളില്‍ നിന്ന് 40 ദിവസത്തെ പരിശീലനം നേടി. 2003ല്‍ തിരിച്ചെത്തിയ വാഗ് പര്‍ബാനി ഗോസിയാ മസ്ജിദില്‍ ബോംബ് സ്ഫോടനം നടത്തി.

ഒരിക്കല്‍ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ തങ്ങളുടെ രഹസ്യകേന്ദ്രം സന്ദര്‍ശിച്ച് തങ്ങള്‍ക്കു വേണ്ട ഉപദേശം നല്‍കിയതായി സഞ്ജയ് എന്ന ബാബുറാവു ചൌധരി എ. ടി. എസിന് മൊഴിനല്‍കി. പൂനെയില്‍വച്ച് ആര്‍.എസ്.എസിന്റെ ബോംബ് വിദഗ്ധനായ മിഥുന്‍ ചക്രവര്‍ത്തിയാണ് തങ്ങളെ പൈപ്പ് ബോംബ് നിര്‍മിക്കാന്‍ പഠിപ്പിച്ചതെന്ന് സഞ്ജയ് പറ ഞ്ഞു. നാര് ബോംബുകളും ടൈംബോംബുകളും നിര്‍മിക്കാനും മിഥുന്‍ ചക്രവര്‍ത്തി പരിശീലനം നല്‍കി. പരിശീ ലനം കഴിഞ്ഞു മടങ്ങുമ്പോള്‍ ബോംബുണ്ടാക്കാനുള്ള സാമഗ്രികള്‍ നിറച്ച ഒരു ബാഗ് മിഥുന്‍ ചക്രവര്‍ത്തി തങ്ങള്‍ക്കു പൂനെ റെയില്‍വേസ്റേഷനിലെത്തിച്ചു തന്നെന്നും സഞ്ജയ് മൊഴിനല്‍കി. നന്ദേഡ് സ്ഫോടനത്തിനു ശേഷം ഓടിയൊളിച്ച പാണ്ഡെയെ 180 കിലോമീറ്റര്‍ അകലെയുള്ള പുസാദില്‍ നിന്നാണ് അറസ്റ് ചെയ്യുന്നത്. പേടിച്ചരണ്ട പാണ്ഡെ ഉടന്‍തന്നെ മാപ്പുസാക്ഷിയാക്കണമെന്നപേക്ഷിച്ചു.

പാന്‍സെയ്ക്ക് ഒരു സുപ്പീരിയറില്‍ നിന്ന് യഥാസമയം ടെലഫോണില്‍ നിര്‍ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെന്ന് സഞ്ജയിന്റെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് റിപോര്‍ട്ടിലുണ്ട്. ആരായിരുന്നു ആ സുപ്പീരിയര്‍. പ്രവീണ്‍ തൊഗാഡിയ, കേണ ല്‍ പുരോഹിത്, ഇന്ദ്രേഷ് കുമാ ര്‍?. ഇക്കാര്യം ഇപ്പോഴും അജ്ഞാതമാണ്. എ.ടി.എസ് റിപോര്‍ട്ടാവട്ടെ ഇക്കാര്യം വ്യക്തമായി പറയുന്നുമില്ല.  മലേഗാവ് കേസിലെന്ന പോലെ നന്ദേ ഡും അവ്യക്തമായ സൂചനക ള്‍ മാത്രമാണു നല്‍കിയത്.

                             


ഹിന്ദുത്വസ്ഫോടനങ്ങള്‍
മലേഗാവ്2006 സപ്തംബര്‍ 8
37 മരണം
ആദ്യം അറസ്റിലായവര്‍: സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല.
പുതിയ കണ്െടത്തല്‍: 2008 സ്ഫോടനം ഹിന്ദുത്വര്‍ നടത്തിയതാണെന്നു കണ്െടത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. പ്രതികള്‍ക്കെതിരേ തെളിവൊന്നുമില്ല.

സംജോദാ എക്സ്പ്രസ്

2007 ഫെബ്രുവരി 18
68 മരണം, ഭൂരിഭാഗവും പാകിസ്താനികള്‍
ആദ്യ വെളിപ്പെടുത്തല്‍: ലശ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണു പിന്നില്‍. അസ്മത്ത് അലി എന്ന പാക് സ്വദേശി അറസ്റില്‍.
ഇപ്പോള്‍ പുറത്തുവന്നത്: കേസില്‍ എന്‍.ഐ.എ അന്വേഷണം. ഹിന്ദുത്വഭീകരരാണെന്നു കണ്െടത്തി. ആര്‍.എസ്.എസ് നേതാക്കളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്റെ എന്നിവര്‍ക്കായി ലുക്കൌട്ട് നോട്ടീസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്െടന്നു കണ്െടത്തല്‍. കൂടുതല്‍ അറസ്റ്റുകളുണ്ടാവും.

മക്കാമസ്ജിദ് സ്ഫോടനം

2007 മെയ് 18
14 മരണം
ആദ്യ അറസ്റ്റ്: 80ലധികം മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ഇതില്‍ 25 പേരുടെ അറസ്റ് രേഖപ്പെടുത്തി. എന്നാല്‍ നിരപരാധികളെന്നു കണ്ട് ഭൂരിഭാഗം പേരെയും വിട്ടയച്ചു.
ഇപ്പോഴത്തെ കണ്െടത്തല്‍: സ്വാമി അസിമാനന്ദ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്ഫോടനം നടത്തിയത്. അസിമാനന്ദ, ലോകേഷ് ശര്‍മ തുടങ്ങിയവര്‍ അറസ്റ്റില്‍.
സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്റെ എന്നിവരെ കണ്െടത്തുന്നവര്‍ക്ക് 10 ലക്ഷം ഇനാം. കൂടുതല്‍ അറസ്റ്റുകളുണ്ടാവും

അജ്മീര്‍ ദര്‍ഗ സ്ഫോടനം 

2007 ഒക്ടോബര്‍ 11
മൂന്നു മരണം
ആദ്യ കണ്െടത്തല്‍: ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവര്‍ സ്ഫോടനത്തിനു പിന്നില്‍. അബ്ദുല്‍ ഹാഫിസ് ഷമീം, കൌശിബുര്‍ റഹ്മാന്‍, ഇംറാന്‍ അലി എന്നീ യുവാക്കള്‍ അറസ്റില്‍.
തുടര്‍ന്നുള്ള കണ്െടത്തല്‍: ഇന്ദ്രേഷും സംഘവുമാണു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേവേന്ദര്‍ ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പടിദാര്‍ തുടങ്ങിയവര്‍ അറസ്റില്‍.
മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ്.

താനെ സിനിമാ ഹാള്‍ 

സ്ഫോടനം2008 ജൂണ്‍ നാല്
മുസ്ലിംകളെന്നു പ്രചാര ണം. ഹിന്ദു ജനജാഗ്രതി സമിതി, സനാഥന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രവര്‍ത്തക രായ രമേശ് ഹനുമന്ദ് ഗോദ്ക രി, മങ്കീഷ് ദിന്‍കര്‍ നികം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബ് വച്ചത്.

കാണ്‍പൂര്‍, നന്ദേഡ് 

സ്ഫോടനങ്ങള്‍


2008 ഒക്ടോബര്‍, 2006 ഏപ്രില്‍
2006 ഏപ്രില്‍ ആറിനാണ് നന്ദേഡില്‍ സ്ഫോടനമുണ്ടാവുന്നത്. തൊട്ടടുത്ത ദിവസം ഔറംഗാബാദിലെ മുസ്ലിം പള്ളിയില്‍ സ്ഫോടനം നടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2008 ഒക്ടോബര്‍ 14നാണ് കാണ്‍പൂര്‍ സ്ഫോടനം. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്ഫോടനം. 

പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ 
സ്ഫോടനങ്ങള്‍ 

2003 നവംബര്‍ 21, 2004 ആഗസ്ത് 24
മഹാരാഷ്ട്രയിലെ ഈ പള്ളികളില്‍ നടത്തിയ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ദാവുദ് ഇബ്രാഹിമാണെന്നു പ്രചാര ണം. എന്നാല്‍ നന്ദേഡ് സ്ഫോടനക്കേസിലെ പ്രതികളാണ് ഇവിടെയും സ്ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെ യും അറസ്റ് ചെയ്തില്ല. പര്‍ബാനിയില്‍ 2003 നവംബര്‍ 21നും പൂര്‍ന, ജല്‍ന മസ്ജിദുകളില്‍ 2004 ആഗസ്ത് 24നുമായിരുന്നു സ്ഫോടനം. 

മലേഗാവ് 

2008 സപ്തംബര്‍ 29
ആദ്യ സംശയം: സിമിയുടെ പുതിയ രൂപമെന്ന് പോലിസ് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍. 
ഇപ്പോഴത്തെ വെളിപ്പെടുത്തല്‍: ഈ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണു രാജ്യത്തെ സ്ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ആദ്യമായി കണ്െടത്തിയത്. കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍, സ്വാമി അസീമാനന്ദ, ദയാനന്ത് പാണ്ഡെ, മേജര്‍ രമേശ് ഉപാധ്യായ തുടങ്ങി നിരവധി പേര്‍ അറസ്റില്‍ 

ഗോവ സ്ഫോടനം

2009 ഒക്ടോബര്‍ 16
രണ്ടു മരണം
ആര്‍.എസ്.എസിന്റെ പോഷകസംഘടനകളിലൊന്നായ സനാഥന്‍ സന്‍സ്ഥയാണ് സ്ഫോടനത്തിനു പിന്നിലെന്ന് കണ്െടത്തല്‍. മല്‍ഗോണ്ട പാട്ടി ല്‍, യോഗേഷ് നായിക് തുടങ്ങിയവര്‍ പ്രതികളെന്നു പോലിസ്.ഹിന്ദുത്വ ഭൂതം കുടത്തില്‍ നിന്നു പുറത്തുചാടുന്നു

2006 സപ്തംബര്‍ എട്ടിനാണു മലേഗാവില്‍ ആദ്യസ്ഫോടനമുണ്ടാവുന്നത്. 37 പേര്‍ കൊല്ലപ്പെട്ടു. 125ലധികം പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച ജുമുഅ സമയത്ത് ഹാമിദിയ പള്ളിയിലും അനുബന്ധ ബാദാ ഖബര്‍സ്ഥാനിലുമായിരുന്നു സ്ഫോടനം. മഹാരാഷ്ട്രയിലെ 300 പള്ളികളുള്ള മുസ്ലിംഭൂരിപക്ഷ ജില്ലയാണു മുംബൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മലേഗാവ്. ബറാഅത്ത് ദിനമായതിനാല്‍ അന്നു പളളിയില്‍ ജുമുഅക്ക് ജനത്തിരക്കായിരുന്നു. ഇതേദിവസം തന്നെയാണു സ്ഫോടനത്തിനായി തിരഞ്ഞെടുത്തതും. പലയിടത്തായി വിന്യസിച്ച മൂന്നു ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 

സ്ഫോടനം നടന്നയുടനെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; അര്‍ധസൈനികരെ വിന്യസിച്ചു. സംഘര്‍ഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. സ്ഫോടനത്തിനായി ആര്‍. ഡി.എക്സ് ഉപയോഗിച്ചതായി കണ്െടത്തിയതോടെ പോലിസ് മുസ്ലിം യുവാക്കളെ കൂട്ടത്തോടെ അറസ്റ് ചെയ്തു. നഗരത്തില്‍ പോലി സും മുസ്ലിംകളും ഏറ്റുമുട്ടി. പോലിസ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലിസുകാര്‍ മുസ്ലിം ഗലികളില്‍ കൂട്ടത്തോടെ ഇരച്ചുകയറി. 

2001ല്‍ മലേഗാവ് മുസ്ലിംകള്‍ പോലിസുമായി ഏറ്റുമുട്ടിയതിന്റെ പഴയൊരു പകയുണ്ടായിരുന്നു പോലിസിന്. അന്നുമുതലുണ്ടായ പോലിസ് വെടിവയ്പില്‍ നിരവധി മുസ്്ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2001 ഒക്ടോബറില്‍ ഒരു വെള്ളിയാഴ്ചയാണ് ഇതിനു മുമ്പ് അവസാനമായി മലേഗാവില്‍ സംഘര്‍ഷമുണ്ടാവുന്നത്. അഫ്ഗാനിസ്താനെതിരായി അമേരിക്കന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നയിച്ച നിഹാല്‍ അഹ്മദ് മൌലവിയെന്ന ജനതാദള്‍ നേതാവിനെ ഒക്ടോബര്‍ 19ന് പോലിസ് അപമാനിച്ചതായിരുന്നു തുടക്കം. പ്രകടനക്കാരെ പോലിസ് തടഞ്ഞു. പ്രകടനത്തിനു നേതൃത്വം നല്‍കിയ നിഹാല്‍ അഹ്മദ് മൌലവിയോടും പോലിസ് അപമര്യാദയായി പെരുമാറി, ബഹളമായി. തൊട്ടടുത്ത വെള്ളിയാ ഴ്ച ജുമുഅക്ക് ശേഷം പള്ളിയില്‍ ചില യുവാക്കള്‍ അമേരിക്കന്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വിതരണം ചെയ്തു. പോലിസ് യുവാക്കളെ തടഞ്ഞു. ഉന്തുംതള്ളുമായി. ജനക്കൂട്ടം പോലിസുമായി ഏറ്റുമുട്ടി. പോലിസ് വെടിവച്ചു. ജനക്കൂട്ടം കല്ലെറിഞ്ഞു. പോലിസുകാര്‍ മുഴുവന്‍ ഹിന്ദുക്കള്‍. മുസ്ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കുന്നുവെന്നാരോപിച്ചു തൊട്ടടുത്ത ഹിന്ദുകോളനിയി ല്‍ നിന്ന് ആര്‍.എസ്.എസുകാര്‍ രംഗത്തെത്തി. സംഘര്‍ഷം വര്‍ഗീയകലാപമായി മാറാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. 
മഗേലാവിന് പുറത്തുള്ള ദിയോള, സദന, കല്‍വാന്‍ എന്നിവിടങ്ങളിലേക്കും കലാപം വ്യാപിച്ചു. മുസ്ലിം കള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും കത്തിക്കപ്പെടുകയും ചെയ്തു. 133 ഗ്രാമങ്ങളിലാണു കലാപം വ്യാപിച്ചത്. കലാപം അടങ്ങിയപ്പോഴേക്കും 13 മുസ്്ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീടൊരിക്കലും മലേഗാവില്‍ പോലിസും മുസ്ലിംകളും തമ്മിലുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല. ഇതിനിടെയാണു പോലിസിന് സപ്തംബര്‍ എട്ടിലെ ബോംബ് സ്ഫോടനം വീണുകിട്ടുന്നത്. സപ്തംബര്‍ 11നു സ്ഫോടനം നടത്തിയതു 'സിമി'യാണെന്ന പ്രഖ്യാപനത്തോടെ മഹാരാഷ്ട്ര ഡി.ജി.പി പി എസ് പസ്റീച്ചയാണു മുസ്്ലിംവേട്ടയ്ക്ക് തുടക്കമിടുന്നത്. നിരവധി മുസ്്ലിംയുവാക്കള്‍ കസ്റ്റഡിയില്‍ മൂ ന്നാം മുറയ്ക്കിരയായി. സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അടുത്തബന്ധുക്കള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ഒക്ടോബര്‍ എട്ടിന് ആദ്യ അറസ്റ്റുണ്ടായി. റഈസ് അഹ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല എന്നിവരാണ് അറസ്റിലായത്. പിന്നീട് സല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം എന്നീ യുവാക്ക ള്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടു. ഷബീ ര്‍ ബാറ്ററിവാലയാണ് സ്ഫോടനത്തിന്റെ ആസൂത്രകനെന്നു പോലിസ് പറഞ്ഞു. ഷബീര്‍ ലശ്ക്കറെ ത്വയ്യിബയുടെ ഏജന്റാണെന്നായിരുന്നു പോലിസിന്‍െ മറ്റൊരു കണ്െടത്തല്‍. എന്നാല്‍ ഇതിനൊന്നും തെളിവ് ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞില്ല. 

2008 സപ്തംബര്‍ 28ന് മലേഗാവി ല്‍ വീണ്ടും സ്ഫോടനമുണ്ടായി. കൊല്ലപ്പെട്ടത് 11 വയസ്സുകാരനുള്‍ പ്പെടെ ആറു പേര്‍. 101 പേര്‍ക്കു പരിക്കേറ്റു. രാജ്യത്തെ സ്ഫോടനങ്ങളി ല്‍ സംഘപരിവാരത്തിനുള്ള പങ്ക് വെളിച്ചത്തുവരുന്നതും രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വഭീകര ശൃംഖലയുടെ രഹസ്യങ്ങള്‍ പുറത്താവുന്നതും ഈ സ്ഫോടനക്കേസില്‍ മഹരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലൂടെയാണ്. മലേഗാവിലെ ബിക്കു ചൌക്കില്‍ മോട്ടോര്‍ സൈക്കിളിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. 
ആദ്യഘട്ടത്തില്‍ മുസ്ലിംകള്‍ക്കെതിരായിരുന്നു കേസന്വേഷണമെങ്കിലും കേസ് മഹാരാഷ്ട്ര ആന്റി ടെററിസ്റ് സ്ക്വാഡ് ഏറ്റെടുക്കുകയും സ്ക്വാഡിന്റെ തലവനായി ഹേമന്ദ് കര്‍ക്കരെ ചാര്‍ജെടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറി ഞ്ഞു. മുന്‍വിധികളില്ലാതെയായിരുന്നു അന്വേഷണം. സ്ഫോടനം നട ത്തിയ ബൈക്കിന്റെ ഉടമസ്ഥനെ തേ ടിയായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍ രജിസ്ട്രേഷന്‍ നമ്പര്‍ അവ്യക്തമായിരുന്നു. വ്യാജ നമ്പറായിരിക്കണം ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വണ്ടിയില്‍ കാണുകയെന്നതിനാല്‍ എ.ടി.എസ് അത് അവഗണി ച്ചു. 25 എം.പി കാമറ ഉപയോഗിച്ച് ഫോറന്‍സിക് വിദഗ്ധര്‍ ചേസ് നമ്പറിന്റെ ചിത്രമെടുത്തു നടത്തിയ പരിശോധനയില്‍ മൂന്നു സാധ്യതാ നമ്പറാണു കിട്ടിയത്. ഇതുവഴി അന്വേഷണം നടത്തി. ഒരു നമ്പര്‍ ഗുജറാത്തിലും മറ്റൊന്ന് ഉത്തര്‍പ്രദേശിലെ ബദായൂനിലും രജിസ്റര്‍ ചെയ്തതായിരുന്നു. ഇതുവഴി നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറിലുള്ള വണ്ടി കള്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതാണെന്നു കണ്െടത്തി. മൂന്നാ മത്തെ നമ്പറിലായിരുന്നു യഥാര്‍ഥ പ്രതി ഒളിഞ്ഞിരുന്നത്. സ്വാധി പ്രജ്ഞാസിങ് ഠാക്കൂറെന്ന പഴയ എ. ബി.വി.പി നേതാവ്.

പരസ്പര വിരുദ്ധമായിരുന്നു പ്ര ജ്ഞയെ ചോദ്യംചെയ്തപ്പോള്‍ അവര്‍ നല്‍കിയ മൊഴി. തന്റെ വണ്ടി താ ന്‍ വിറ്റതാണെന്നു കള്ളംപറഞ്ഞ പ്രജ്ഞാസിങ് പിന്നീട് കളവ് പോയതാണെന്ന് മാറ്റി. പ്രജ്ഞയുടെ ടെലി ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മാളത്തിലൊളിച്ചിരുന്ന ഹിന്ദുത്വഭീ കരത പുറംചാടുന്നത്. 42കാരനായ ശ്യാംലാല്‍ സാഹു എന്ന സയന്‍സ് ബിരുദധാരിയാണ് ആദ്യം അറസ്റിലായത്. സാഹുവാണ് മലേഗാവില്‍ ബോംബ് സ്ഥാപിച്ചത്. ബോംബില്‍ ടൈമര്‍ ഘടിപ്പിച്ച 36കാരന്‍ സയന്‍സ് ബിരുദധാരി ശിവനാരായണന്‍ കലാംഗസാര സിങ് തുടര്‍ന്ന് അറസ്റിലായി. പിന്നീട് അറസ്റിലായതു സമീര്‍ കുല്‍ക്കര്‍ണിയെന്ന മറ്റൊരു സയന്‍സ് ബിരുദധാരി. ബോംബുണ്ടാക്കാന്‍ വേണ്ട അസംസ്കൃത വസ്തുക്കള്‍ അയാളാണത്രെ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഗൂഢാലോചനാ കുറ്റത്തില്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ അറസ്റിലായി. അഞ്ചുദിവസത്തിനു ശേഷം മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന 64കാരന്‍ മേജര്‍ രമേശ് ഉപാധ്യായ പിടിയിലായി. ബോംബ് കൂട്ടിച്ചേര്‍ക്കാന്‍ ബി.ജെ.പിയുടെ എക്സ് സര്‍വീസ്മെന്‍ സെല്ലിന്റെ മഹാരാഷ്ട്ര തലവനായിരുന്ന ഉപാധ്യായയാണു പരിശീലനം നല്‍കിയതെന്നായിരുന്നു കണ്െടത്തല്‍. തുടര്‍ന്നു സ്ഫോടനത്തിനു പണം സ്വരൂപിച്ച രാകേശ് ധവാദെ, പണം നല്‍കിയ ജഗദീഷ് മാത്രെ എന്നിവര്‍ അറസ്റിലായി. നവംബര്‍ അഞ്ചിനാണു സൈന്യത്തില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തി കേണല്‍ ശ്രീകാന്ത് പുരോഹിത് അറസ്റ്റിലാവുന്നത്. 
അറസ്റ്റിലാവുമ്പോള്‍ മധ്യപ്രദേശ് പച്ച് മഹ്രിയിലെ ആര്‍മി എജ്യൂക്കേഷന്‍ കോര്‍പ്സ് ട്രെയിനിങ് സെ ന്റര്‍ ആന്റ് കോളജില്‍ അറബി പഠനത്തിലായിരുന്നു പുരോഹിത്. മിലിറ്ററി ഇന്റലിജന്‍സ് ഓഫിസറായ പുരോഹിത് സൈന്യത്തില്‍ നിന്നു കടത്തിക്കൊണ്ടു വന്ന ആര്‍.ഡി.എക്സാണ് ബോംബില്‍ ഉപയോഗിച്ചതെന്നു കണ്െടത്തി. 2007ല്‍ 68 പേര്‍ കൊ ല്ലപ്പെട്ട സംജോതാ എക്സ്പ്രസ് സ്ഫോടനത്തിന് ഉപയോഗിച്ചതും ഇതേ ആര്‍.ഡി.എക്സ് ആയിരുന്നുവെന്നു പുരോഹിത് പറഞ്ഞു. പുരോഹിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ദയാനന്ദ് പാണ്ഡെയെന്ന സുധാകര്‍ ദിവേദിയെ അറസ്റ് ചെയ്യുന്നത്. 40കാരനായ ദയാനന്ദ് പാണ്ഡെയുടെ ലാപ്ടോപ്പ് തെളിവുകളുടെ ഒരു ഖനിയായിരുന്നു എ.ടി.എസിന്. ഗൂഢാലോചനാ യോഗങ്ങള്‍ പാണ്ഡെ റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു. ഇത്തരത്തില്‍ 37 ഓഡിയോ ടേപ്പുകളും മൂന്നു വീഡിയോ ടേപ്പുകളുമാണ് എ.ടി.എസ് കണ്െടടുത്തത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഹിന്ദുത്വര്‍ ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യയൊട്ടാകെ നടത്തിയ സ്ഫോടനത്തിന്റെയും കഥയായിരുന്നു അത്. ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരിലേ ക്കും ഈ ഗൂഡസംഘത്തിന്റെ വേരു പടര്‍ന്നിരുന്നു. ഹിന്ദുത്വത്തിന്റെ ഭൂതം കുടത്തില്‍ നിന്നു പുറത്തുചാടുകയായിരുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സൈന്യത്തിലും വലക്കണ്ണികള്‍

പു രോഹിതിന്റെ അറസ്റ്റ് കൊണ്ടു മാത്രം മലേഗാവ് കേസ് തെളിയിക്കുക എളുപ്പമല്ലായിരുന്നു. മിലിറ്ററി ഇന്റലിജന്‍സ് ചാരനായ താന്‍ ജോലിയുടെ ഭാഗമായാണ് രഹസ്യയോഗങ്ങളില്‍ പങ്കെടുത്തതെന്ന പുരോഹിതിന്റെ ആദ്യമൊഴി എ.ടി.എസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ തുടരന്വേഷണത്തില്‍ ദയാനന്ദ് പാണ്ഡെ അറസ്റിലായതോടെ പുരോഹിത് കുടുങ്ങി. 
സൈന്യത്തിലെ ഉന്നതരുടെ സഹായത്തോടെ ഇന്ത്യയി ല്‍ സായുധവിപ്ളവം നടത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയായിരുന്നു പുരോഹിതും സംഘവും തയ്യാറാക്കിയിരുന്നതെന്ന് മഹാരാഷ്ട്ര എ.ടി.എസ് മുംബൈ മോക്ക കോടതിയില്‍ സമര്‍പ്പിച്ച 4,500 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. 
ഇതിനായി അഹ്മദാബാദ്, ഉജ്ജയിന്‍, ഭോപാല്‍, കൊല്‍ക്കത്ത, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഫരീദാബാദ്, പൂനെ എന്നിവിടങ്ങളില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. രാജ്യത്ത് നടത്തിയ സ്ഫോടനങ്ങള്‍ ഇവരുടെ ലക്ഷ്യത്തിലേക്കുള്ള ഒരു മാര്‍ഗം മാത്രമായിരുന്നു. 

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി യൂറോപ്പിലെ മുസ്ലിംവിരുദ്ധ സംഘടനകളുമാ യും ഇസ്രായേലുമായും ബന്ധം സ്ഥാപിച്ചു. ഇസ്രായേലി ല്‍ നിന്ന് ആയുധങ്ങളും പരിശീലനവും നല്‍കാമെന്നു വാഗ്ദാനം ലഭിച്ചതായി പുരോഹിത് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.  
നീപ്പാളിലെ ജ്ഞാനേന്ദ്ര രാജാവായിരുന്നു ഇവര്‍ക്ക് സഹായം നല്‍കിവന്നിരുന്ന മറ്റൊരാ ള്‍. സ്ഫോടനങ്ങള്‍ നടത്തിയാ ല്‍ അതിന്റെ ഉത്തരവാദിത്തം സിമിയിലേക്കു താനേ വന്നു ചേര്‍ന്നുകൊള്ളുമെന്ന് പ്രതിക ള്‍ വിശ്വസിച്ചിരുന്നതായി കുറ്റപത്രം പറയുന്നു. 

രഹസ്യയോഗങ്ങളിലൊന്നില്‍ പുരോഹിത് പറയുന്നു: "സംഘടനയെ സായുധവല്‍ക്കരിക്കാന്‍ നാം ശ്രമിക്കണം. എല്ലാ അംഗങ്ങള്‍ക്കും ആയുധം കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കണം. നമ്മുടെ പ്രത്യയശാസ്ത്രം മറ്റുള്ളവരിലേക്കെത്തിക്കാന്‍ പ്രത്യേക അക്കാദമി സ്ഥാപിക്കണം. ഇവി ട ത്തെ പരിശീലനം നേടി, ടെസ്റി ല്‍ പാസാകുന്നവര്‍ക്കു മാത്രമായിരിക്കണം അംഗത്വം നല്‍കേണ്ടത്. തുടര്‍ന്ന് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതു സംബന്ധിച്ച് നാം ജനങ്ങളില്‍ പ്രബോധനം നടത്തും. അംഗങ്ങള്‍ക്ക് യൂനിഫോം കോഡും സൈന്യത്തിലേതു പോലെ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാന വും ഉണ്ടാക്കണം.'' പുരോഹിതിനെ അറസ്റ്റ് ചെയ്തതോടെ എ.ടി.എസിന് മേല്‍ സൈന്യം കനത്ത സമ്മര്‍ദ്ദം ചെലുത്തിയെ ന്ന് ഒരു എ.ടി.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. 
പുരോഹിതിനെ ചോദ്യംചെയ്യുമ്പോള്‍ ഒരു മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എല്ലാം നിരീക്ഷിച്ചു അടുത്തുനിന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തി ല്‍ പുരോഹിതിനെ വ്യക്തമായി ചോദ്യംചെയ്യാന്‍ പ്രയാസമായിരുന്നു- എ.ടി.എസ് തലവനായിരുന്ന രഘുവന്‍ഷി പറയുന്നു. 
എന്നാല്‍ പുരോഹിതുമായുള്ള ബന്ധം സംബന്ധിച്ച് പ്രജ്ഞാസിങ് നല്‍കിയ മൊഴി ശക്തമായ തെളിവായിരുന്നു എ. ടി.എസിന്. അറസ്റിന് ശേഷമാണ് പുരോഹിതിനെ വേണ്ടരീതിയില്‍ ചോദ്യംചെയ്യാന്‍ എ.ടി. എസിനു കഴിഞ്ഞത്. 

ദയാനന്ദ് പാണ്ഡെയില്‍ നിന്നു ലഭിച്ച ലാപ്ടോപ്പില്‍ ഗൂഢാലോചനയില്‍ ബന്ധമുള്ള എട്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പേരുകളുണ്ട്. ഇതില്‍ നാലുപേര്‍ മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്നവരോ നേരത്തേ പ്രവര്‍ത്തിച്ചിരുന്നവ രോ ആണ്. അറസ്റ്റിലായത് പുരോഹിതും റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യായയും മാത്രം. ക ര്‍ക്കരെയുടെ അന്വേഷണ റിപോര്‍ട്ടിലുള്ള മറ്റൊരു പേര് റിട്ട യേര്‍ഡ് കേണല്‍ ഹാസ്മുഖ് പട്ടേലിന്റേതാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത പട്ടേല്‍ ഇപ്പോള്‍ ദേശീയ അ ന്വേഷണ എജന്‍സിയുടെ നിരീക്ഷണത്തിലാണ്. 

സംജോത എക്സ്പ്രസ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പട്ടേലിനെ എന്‍.ഐ.എ ചോദ്യംചെയ്തെങ്കിലും അറസ്റ് ചെയ്തിട്ടില്ല.  1982ല്‍ ജാട്ട് റെജിമെന്റില്‍ ചേര്‍ന്ന പട്ടേല്‍ പിന്നീട് മിലിറ്ററി ഇന്റലിജന്‍സിലേക്കു നിയോഗിക്കപ്പെട്ടു. 2007ല്‍ റിട്ടയര്‍ ചെയ്ത പട്ടേല്‍ ഇപ്പോള്‍ റിലയന്‍സ് ജീവനക്കാരനാണ്. മറാത്താ റെജിമെന്റിലെ കേണലായിരുന്ന ശൈലേഷ് റായ്കറാണ് മറ്റൊരാള്‍. നാസിക്കില്‍ ആര്‍.എസ്.എസ് നടത്തുന്ന ഭോണ്‍സാല സൈനിക സ്കൂളിലെ കമാന്‍ഡറാണ് റായ്കര്‍ ഇപ്പോള്‍. 

ഭോണ്‍സാല സ്കൂളില്‍ വച്ച് റായ്കറാണ് പുരോഹിതിന്റെ സംഘാംഗങ്ങള്‍ക്ക് ബോംബ് നിര്‍മാണത്തിനും തോക്ക് ഉപയോഗിക്കാനും പരിശീലനം ന ല്‍കിയെതെന്നായിരുന്നു കര്‍ക്കരെയുടെ കണ്െടത്തല്‍. മലേഗാവ് സ്ഫോടനത്തിന്റെ ഗൂഢാലോചനാ യോഗങ്ങളിലൊന്ന് നടന്നതും ഇതേ സ്കൂളില്‍ വച്ചായിരുന്നു. റായ്കറും ഇപ്പോ ള്‍ എന്‍.ഐ.എ നിരീക്ഷണത്തിലാണ്. കേണല്‍ ബാപാദിത്യ ദറാണ് അഞ്ചാമന്‍. പാരഷൂട്ട് റെജിമെന്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് വിരമിച്ചത്. മറ്റൊരാള്‍ ബ്രിഗേഡിയര്‍ മാത്തൂ ര്‍. നാസിക്കിനടുത്തുള്ള ദിയോലാലി കണ്‍ടോണ്‍മെന്റിലായിരുന്നു മാത്തൂര്‍ പ്രവര്‍ത്തിച്ചിരുന്നത്. മേജര്‍ നിഥിന്‍ ജോഷി, മേജര്‍ പ്രയാഗ് മോദക് എന്നിവരാണ് മറ്റു രണ്ടുപേര്‍. നീപ്പാള്‍ സൈന്യത്തിലുള്ള ബ്രിഗേഡിയര്‍ ലജ്പത് പ്രജ്വാളാണ് കര്‍ക്കരെയുടെ റിപോര്‍ട്ടിലുള്ള മറ്റൊരു പേര്. 

ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പുരോഹിതിനൊപ്പം പരിശീലനം നേടിയ ആളാണ് പ്രജ് വാള്‍. പുരോഹിതുമായുള്ള ബന്ധം പ്രജ്വാള്‍ തുടര്‍ന്നുപോന്നിരുന്നു. ടേപ്പില്‍ പുരോഹിത് പറയുന്നതു നോക്കുക: "നമ്മള്‍ രണ്ട് ഓപറേഷന്‍ വിജയകരമായി നടത്തി. അവരില്‍ നിന്ന് പിന്തുണയും കിട്ടി. 2007 ജൂണ്‍ 24ന് കേണല്‍ ലജ്പത് പ്രജ്വാള്‍ ജ്ഞാനേന്ദ്ര രാജാവുമായി കൂടിക്കാഴ്ച ഒരുക്കിയിരുന്നു. മേജര്‍(ഉപാധ്യായ) സാബിന്റെ പക്കല്‍ 20 ആളുകളുണ്െടങ്കില്‍ നമ്മള്‍ അവരെ പരിശീലിപ്പിക്കും.''
ജ്ഞാനേന്ദ്രയുമായി പ്രതികള്‍ എന്നാണു കൂടിക്കാഴ്ച നടത്തിയതെന്നും എന്തെല്ലാം സഹായമാണ് നീപ്പാള്‍ രാജാവില്‍ നിന്ന്് ലഭിച്ചതെന്നും ഇപ്പോഴും അജ്ഞാതമാണ്. ഗൊരഖ്പൂരില്‍ നടന്ന ഒരു രഹസ്യയോഗത്തില്‍ നീപ്പാള്‍ രാജാവിന്റെ അടുത്ത ബന്ധു പങ്കെടുത്തതായി ഗൂഢാലോചനയില്‍ പങ്കെടുത്ത ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ എന്‍ഡോക്രിനോളജിസ്റ്റ് ഡോ. ആര്‍ പി സിങ് ടേപ്പില്‍ പറയുന്നുണ്ട്. 

പുരോഹിതും കേണല്‍ ബാപാദിത്യ ദറും തമ്മിലുള്ള സംഭാഷണം ഏതുതരത്തിലുള്ള പ്രവര്‍ത്തനമാണ് അവര്‍ സൈന്യത്തിനുള്ളില്‍ നടത്തിയിരുന്നതെന്നു വ്യക്തമാക്കുന്നു.  
കേണല്‍ ദര്‍: ഞാന്‍ അയച്ച മെസേജ് കണ്േടാ?
പുരോഹിത്: കണ്ടു, രാജ്യം സൈനികാക്രമണത്തിലൂടെ പിടിച്ചെടുക്കുന്നതു സംബന്ധിച്ചല്ലേ?
കേണല്‍ ദര്‍: അതേ, അതേ. ഇത്തരത്തിലുള്ള മൂന്നുലക്ഷം കത്തടിച്ച് ഞാന്‍ സൈനികര്‍ക്കിടയില്‍ വിതരണം ചെയ്തു. ജനുവരി 26ന് ഇതോടൊപ്പം അഖണ്ഡഭാരതത്തിന്റെ 20,000 മാപ്പുകളും വിതരണംചെയ്തു. (സൈന്യത്തിനുള്ളില്‍) വിത്തുപാകാനുള്ള എന്റെ ഒരു എളിയ ശ്രമമായിരുന്നു അത്. 

റിക്കാഡുകളില്‍ പുരോഹിത് പറഞ്ഞ ഇസ്രായേലിലേക്ക് പരിശീലനത്തിനയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തങ്ങള്‍ കാര്യമായെടുത്തില്ലെന്നും അതു മണ്ടത്തരമായിപ്പോയെന്നും ഒരു എ.ടി.എസ് ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നു. ജമ്മുകശ്മീര്‍ ഉ ള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഒര് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ഒരു ഗൂഢാലോചനയില്‍ പങ്കാളിയാണെ ന്നതു തങ്ങളെ അദ്ഭുതപ്പെടുത്തി- എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
മലേഗാവില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിച്ച ആര്‍.ഡി. എക്സ് പുരോഹിത് സംഘടിപ്പിച്ചത് കശ്മീരില്‍ പോസ്റ്റിങ് ലഭിച്ചപ്പോഴാണെന്ന് എ.ടി. എസ് കുറ്റപത്രത്തിലുണ്ട്. റമ ദാന്‍ കാലമായതിനാല്‍ കൂടുതല്‍ മുസ്ലിംകളെ കൊല്ലാമെന്നു കണക്കുകൂട്ടിയാണ് മലേഗാവ് തന്നെ സ്ഫോടനത്തിനായി തിരഞ്ഞെടുത്തതെന്ന് എ. ടി.എസ് പറയുന്നു. ഈ കേസിലെ പ്രതികളിലൊരാളായ രാകേഷ് ദത്താറാം ദാവ്ദെയ്ക്ക് നന്ദേഡ്, പര്‍ബാനി സ്ഫോടനങ്ങളുമായി ബന്ധമുണ്െടന്നതിന്റെ സൂചനയും കുറ്റപത്രം നല്‍കുന്നുണ്ട്. 

പൂനെയിലെ ആര്‍.എസ്.എസ് നേതാവ് ശ്യാം ആപ്തെയായിരുന്നു മലേഗാവ് സ്ഫോടനത്തില്‍ പങ്കുള്ള മറ്റൊരാള്‍. ആപ്തെയെ കര്‍ക്കരെ ചോദ്യംചെയ്തെങ്കിലും അദ്ദേഹം കൊല്ലപ്പെട്ടശേഷം എ.ടി.എസ് നല്‍കിയ കുറ്റപത്രത്തില്‍ നിന്ന് ആപ്തെയുടെ പേര് അപ്രത്യക്ഷമായി.  
                            
മലേഗാവ് സ്ഫോടനക്കേസ് ഇങ്ങനെ

മലേഗാവ് രണ്ടാം സ്ഫോടനം: സപ്തംബര്‍ 29, 2008 വൈകീട്ട് 9.35.
സ്ഥലം: ബിക്കുചൌക്ക്. 
മരണം: പതിനൊന്നുകാരനുള്‍പ്പെടെ ആറുപേര്‍.
സ്ഫോടകവസ്തുക്കള്‍: ആര്‍.ഡി.എക്സ്, അമോണിയം നൈട്രേറ്റ്, ഇന്ധനയെണ്ണ, ഇരുമ്പുചീളുകള്‍.
അന്വേഷണ ഏജന്‍സി: മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്്.
അറസ്റിലായ പ്രധാന പ്രതികള്‍: പ്രജ്ഞാസിങ് ഠാക്കൂര്‍ (38), ശ്യാംലാല്‍ സാഹു (42), ശിവനാരായണന്‍ കല്‍സാങ്റ സിങ് (36), സമീര്‍ കുല്‍ക്കര്‍ണി (32), റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യായ (64), അജയ് രഹിര്‍കാര്‍ (39), രാകേഷ് ദാവ്ദെ (35), ജദഗീഷ് മഹാത്രെ (40), ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് (37), സ്വാമി ദയാനന്ത പാണ്ഡെ (40), സുധാകര്‍ ചതുര്‍വേദി (37).
ഒളിവിലുള്ള പ്രതികള്‍: രാംജി കല്‍സംഗ്റ, സന്ദീപ് ദാംഗെ, പ്രവീണ്‍ മുത്താലിക്ക്. 
സംഘടന: ആര്‍.എസ്.എസ്, അഭിനവ് ഭാരത്, ജയ് വന്ദേമാതരം ജനകല്യാണ്‍ സമിതി, ഹിന്ദുരാഷ്ട്ര സേന. 
കുറ്റപത്രം: 4,528 പേജ്, 2009 ജനുവരി 20നു ഫയല്‍ ചെയ്തു. 
തെളിവുകള്‍: സ്ഫോടനത്തിന് ഉപയോഗിച്ച പ്രജ്ഞാസിങിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക്, ഗൂഢാലോചനയുടെ ടേപ്പുകള്‍, പ്രതികള്‍ തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണത്തിന്റെയും എസ്.എം.എസുകളുടെയും രേഖകള്‍, അഞ്ചു സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ 389 സാക്ഷികള്‍, 12 സാക്ഷിമൊഴികള്‍, ഗൂഢാലോചനയുടെ ടേപ്പുകളുള്ള ദയാനന്ദ് പാണ്ഡെയുടെ ലാപ്ടോപ്പ്.
കുറ്റം: വധം-302, വധശ്രമം-307, ഗൂഢാലോചന-120 ബി, മനപ്പൂര്‍വം ആയുധമുപയോഗിച്ചു പരിക്കേല്‍പ്പിക്ക ല്‍-326, അപകടകരമായ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍-324, സ്വത്തുനശിപ്പിക്കല്‍-327, 153 ഡി, സ്ഫോടകവസ്തു നിയമത്തിലെ 3, 4, 5 വകുപ്പുകള്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വെല്ലുവിളിയുയര്‍ത്തല്‍, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ 15, 18, 23 വകുപ്പുകള്‍, ആര്‍.ഡി.എക്സ് ഉപയോഗിച്ചു സ്ഫോടനം നടത്തല്‍, ആയുധനിയമത്തിലെ 3, 7, 25 വകുപ്പുകള്‍. പ്രതികള്‍ക്കെതിരേ മോക്ക ചുമത്തിയിരുന്നെങ്കിലും പിന്നീടു പിന്‍വലിച്ചു.
കടപ്പാട് "തേജസ്‌" ദിനപത്രം

1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial