26 ഫെബ്രുവരി 2012

ഗുഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം
ഡിജിറ്റല്‍ പുസ്തക വില്‍പ്പന രംഗത്ത് വന്‍യുദ്ധത്തിന് വഴിതെളിച്ച് കൊണ്ട് പ്രമുഖ ഇന്റര്‍നെറ്റ കമ്പനിയായ ഗൂഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം തുടങ്ങും. പ്രധാന എതിരാളിയായ ആമസോണിന്റേതു പോലെ ഏതെങ്കിലും പ്രത്യേക ഉപകരണത്തില്‍ മാത്രം വായിക്കാവുന്നതാവില്ലെ ഗൂഗ്ള്‍ എഡിഷന്‍ എന്നു പേരിട്ടിട്ടുള്ള ഗൂഗ്ള്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍. 
ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക് സ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റോറിലുള്ള പുസ്തകങ്ങളുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഗൂഗ്ള്‍ എഡിഷനില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ലെന്ന് ഗുഗ്ള്‍ വക്താവ് ഗബ്രിയേല്‍ സ്റിക്കര്‍ പറഞ്ഞു. 
ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ള്‍ സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും. 


അമേരിക്കയില്‍ ഇബുക്ക് വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന് 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഗൂഗ്ള്‍ എഡിഷനിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക്് വരെയും ടാബ്്ലറ്റ് മുതല്‍ ഡെസ്ക് ടോപ്പ് കംപ്യൂട്ടര്‍ വരെയുമുള്ള വ്യത്യസ്ത ഉപകരണങ്ങളില്‍ വായിക്കാനാവും. 
ഈ മേഖലയിലെ 90 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന ആമസോണിന്റെ വിപണി ഗൂഗ്്ളിന്റെ വരവോടെ 35 ശതമാനമായി ചുരുങ്ങുമെന്നാണ് കരുതുന്നത്.

3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial