06 ഫെബ്രുവരി 2012

"മകനെ ഫേസ് ബുക്കിനും നിന്നോട് വിരോധമാണ്"

ഈ കുഞ്ഞിന്‍റെ അവസ്ഥ നിങ്ങളെ അല്‍പമെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്കും നിങ്ങള്‍ എത്തിക്കുക 

മനസാക്ഷി എന്ന ഒന്ന് നിങ്ങള്‍ക്ക്‌ ഉണ്ടോ? എങ്കില്‍ ഇസ്രായേലിന്‍റെ ഈ ക്രൂരകൃത്യം ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടുക.. 

ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ട ഏറ്റവും വേദനിക്കുന്ന ചിത്രം .... ഇസ്രയേല്‍ എന്നാ ലോക ഭീകരന്‍ നീ ഇതിനു കണക്ക് പറയുക തന്നെ ചെയ്യേണ്ടി വരും തീര്‍ച്ച ...

 പിറന്നു വീഴുന്ന പിഞ്ചു പൈതങ്ങളെ പോലും തീവ്ര വാദിയായി ചാപ്പ കുത്തി കൊന്നെടുക്കുന്ന നിന്റെ ഈ ക്രൂരതക്ക് കാലം മറുപടി നല്‍കും അതാണ് ചരിത്രം .... 
എന്‍റെ പിഞ്ചു അനുജാ നിനക്കൊപ്പം ലോകത്തിലെ 150 കോടി മുസ്ലിങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന ഉണ്ട്..... 
വാക്കുകളില്‍ ഒതുക്കാന്‍ ആവുന്നില്ല മകനെ നിന്നോടുള്ള സ്നേഹം .. കാലങ്ങള്‍ക്കു ശേഷം എന്‍റെ കണ്ണുകളില്‍ ഈറന്‍ അണിയിക്കാന്‍ നിന്‍റെ രക്ത സാക്ഷിത്തിനു കഴിഞ്ഞുവെങ്കില്‍ എന്നെ പോലെ ഒരുപാടു ആളുകളുടെ മനസിന്റെ മടി തട്ടില്‍ നീ സ്ഥാനം പിടിച്ചിരിക്കുന്നു ... വാക്കുകള്‍ ഇടറുന്നു മകനെ.....കണ്ണുകളില്‍ തീ ജ്വാലകള്‍ സമ്മാനിക്കാന്‍ നിനക്ക് സാധിക്കുന്നു അള്ളാഹു അക്ബര്‍ .. അവന്‍ തന്നെയാണ് വലിയവന്‍ സത്യം വിജയിക്കുക തന്നെ ചെയ്യും...

പിഞ്ചു കുഞ്ഞടക്കം നിരവതി പേരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ കാപാലികരുടെ  ഇരയായ ഒരു കുട്ടിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ ഒരു ദിവസം കൊണ്ട് ആ പോസ്റ്റ്‌ ഫേസ്ബുക്ക് അതിക്രതര്‍ റിമൂവ് ചെയ്യുകയുണ്ടായി..
ഇസ്രായേലിന്‍റെ നരകഹത്യയില്‍ ഒന്ന് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലേ ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് പറയുന്ന ഈ സൈറ്റില്‍? 
മകനെ നിന്നോട് ഫേസ് ബൂകിനും പോലും പകയാണ് ഈ ക്രൂരത ഞാന്‍ ഒന്ന് സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അത് വയലേഷന്‍ ആണ് എന്ന് പറഞ്ഞു അവര്‍ നിന്റെ ഫോട്ടോ പാതാളത്തിലേക്ക് താഴ്ത്തിയിരിക്കുന്നു ... 
ഒരു ദിവസം കൊണ്ട് ആയിരത്തോളം ആളുകള്‍ ഷെയര്‍ ചെയ്ത ഫോട്ടോ ഡിലീറ്റ്‌ ആക്കപെട്ടിരിക്കുന്നു !!!

ഇസ്രെയെലിനു പിഞ്ചു പൈതങ്ങളെ ചുട്ടു കൊല്ലമെന്കില്‍ എനിക്ക് എന്ത് കൊണ്ട് അത് സമൂഹത്തോട് തുറന്നു പറഞ്ഞു കൂടെ ?
സത്യം തുറന്നു പറയുമ്പോള്‍ എങ്ങേനെയാണ് പ്രശ്നം ഉണ്ടാവുന്നത്? ഇസ്രയേലിന്റെ ഈ ക്രൂരതെക്കെതിരെ ഇങ്ങനെ എങ്കിലും പ്രതികരിചില്ലെന്കില്‍ മനസാക്ഷി എന്നാ പദം ആദ്യം ഡിക്ഷ്ണറിയില്‍ നിന്നും എടുത്തുകളയുക .. 
ഇത് വീണ്ടും പോസ്ടിയതിന്‍റെ പേരില്‍ എന്‍റെ ഫേസ് ബുക്ക്‌ അക്കൌന്റ്റ്‌ രക്ത സാക്ഷി ആയേക്കാം അത് ഞാന്‍ പുഞ്ചിരിയോടെ സ്വീകരിക്കും ഫലസ്തീനില്‍ ധീര രക്ത സാക്ഷ്യം വരിച്ച എന്‍റെ കുഞ്ഞനുജന്മാര്‍ക്ക് ഞാന്‍ ആ രക്ത സാക്ഷ്യം സമ്മാനിക്കും... നിങ്ങള്ക്ക് ഇതില്‍ പങ്കു ചേരാം ഈ ഫോട്ടോ നിങ്ങളില്‍ കണ്ണ് നിരയിപ്പിച്ചു എങ്കില്‍ ഷെയര്‍ ചെയ്യുക... സത്യം ഏറെ കാലം മറച്ചു വെക്കാന്‍ ആവില്ല ...

ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്ന ഫോട്ടോ 



റിമൂവ് ചെയ്തതിനു ശേഷം വന്ന മെസ്സേജ് 


ഈ പോസ്റ്റ്‌ താങ്കള്‍ക്ക് ഇഷ്ടമായങ്കില്‍ താഴെ"Like"ക്ലിക്ക് ചെയ്യുക. അതോടൊപ്പം താങ്കളുടെ അഭിപ്രായവും എഴുതുക. ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന്‌ നന്ദി അറിയിക്കുന്നു.



1 അഭിപ്രായം:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial