16 ഫെബ്രുവരി 2012

നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാന്‍ കഴിഞ്ഞേക്കാം പക്ഷെ തോല്‍പ്പിക്കാനാവില്ല


തിരുവനന്തപുരത്ത് പോലീസ്‌ തേര്‍വാഴ്ച (പൊലീസിന്‍റെ കയ്യില്‍ SDPI പ്രവര്‍ത്തകരെ എറിയാനുള്ള കല്ല്‌ കാണാം)

കേരള മുഖ്യമന്തി ബഹു:ഉമ്മന്‍ ചാണ്ടിക്കൊരു തുറന്ന കത്ത്.

പ്രിയപ്പെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങേക്ക് കരിങ്കൊടി കാട്ടിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാന്‍ എന്താണ് കാരണം. കരിങ്കൊടി കാട്ടല്‍ എന്ന് മുതലാണ്‌ രാജ്യദ്രോഹമായത്? ജനാധിപത്യരാജ്യത്ത് പ്രതിഷേധവും കരിങ്കൊടിയും ഒക്കെ സാധാരണ അല്ലെ?
അങ്ങയുടെ രാഷ്ട്രീയ ജീവിതത്തില്‍ അങ്ങ് കാട്ടിയ കരിങ്കൊടിക്ക് വല്ല കണക്കുമുണ്ടോ?
ഈ പ്രവര്‍ത്തകരുടെ മേല്‍ ഉള്ള രാജ്യദ്രോഹകുറ്റം മാറ്റണമെന്ന് ആവശ്യപ്പെട്ടു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മാര്‍ച്ച സംഘടിപ്പിച്ചപ്പോള്‍ നിങ്ങളുടെ പോലീസ്‌ അഴിഞ്ഞാടുകയായിരുന്നു.
ഉമ്മന്‍ചാണ്ടി ഒരു കാര്യം ഓര്‍ക്കുക. ഇവിടെ ഒരുപാട് രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ട്. എല്ലാവരും കരിങ്കോടികളും കാട്ടാറുണ്ട്. പക്ഷെ അവിടെയൊന്നും രാജ്യദ്രോഹകുറ്റം അല്ലാത്ത എന്താണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കാട്ടുമ്പോള്‍ മാത്രം?
എസ് ഡി പി ഐ യുടെ വളര്‍ച്ചയില്‍  നിങ്ങള്‍ വല്ലാതെ അസ്വസ്ഥരാക്കുന്നതായി കാണുന്നു. 


എന്താ ഇത് രാജഭാരനമാണോ?

 ഓര്‍ക്കുക ജനങ്ങളുടെ പ്രതിഷേധത്തെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്നത് എകാതിപത്യ നാടുകളിലെ ഭരണാധികാരികള്‍ ചെയ്യുന്ന ഒന്നായിരുന്നു. അത് പോലെ ആയി മാറുകയാണ് ഉമ്മന്ചാണ്ടിയും..
ജലപീരങ്കിയും ഗ്രനേഡും ലാത്തിയും ഉപയോഗിച്ച് എസ് ഡി പി ഐ യുടെ സമരപോരാട്ടങ്ങളെ അടിചോതുക്കാം എന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഞങ്ങളുടെ നിശ്ചയധാര്ട്ത്തിനു മുന്നില്‍ അമ്പേ പരജായപെടും എന്നതില്‍ സംശയം വേണ്ട...


സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ വാരി കുന്തവുമായി ചെറുത്‌ നിന്ന് പോരാടിയ ഒരു തലമുറയുടെ പിന്മുറക്കാരെ ലാത്തിചാര്‍ജ്‌ കാണിച്ചു പെടിപ്പിക്കാം എന്ന് ഉമ്മന്‍ചാണ്ടിയെ ആരാണ് പറഞ്ഞു പറ്റിച്ചത്..
അവകാശസമരങ്ങളുടെ മുന്നിലും, നീതി നിഷേധത്തിനെതിരെ പ്രതിഷേധത്തിന്റെ സമരഭൂവിലും കൊടുക്കാറ് തീര്‍ക്കാന്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക്‌ ഈ പോലീസ്‌ നരനായാട്ട് ഒരിക്കലും ഒരു വിലങ്ങു തടിയാകില്ല.
നിങ്ങള്ക്ക് ഞങ്ങളെ തല്ലിചതയ്ക്കാന്‍ കഴിഞ്ഞേക്കാം.. പക്ഷെ ഞങ്ങളുടെ മനസ്സിലുള്ള സമരാവേശത്തെ തല്ലി തകര്‍ക്കാനാവില്ല.. നിങ്ങള്ക്ക് ഞങ്ങളെ കരാഗ്രഹത്തിലടയ്ക്കാന്‍ കഴിഞ്ഞേക്കാം പക്ഷെ ഞങ്ങള്‍ക്ക് പിന്നില്‍ ഐക്യടാര്‍ട്യം പ്രഖ്യാപിക്കുന്ന ആയിരകണക്കിന് മനസ്സുകളെ ജയിലിലടയ്ക്കാന്‍ കഴിയില്ല..
കാരണം എസ് ഡി പി ഐ എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല അത് ഞങ്ങളുടെ മനസ്സാണ് , ഞങ്ങളുടെ ലക്ഷ്യമാണ്, ഞങ്ങളുടെ ചിന്തകളാണ്. കൂടാതെ ഞങ്ങളുടെ ജീവിതമാണ്...

അഴിമതിയും വര്‍ഗീയതയും വിവേചനവും കാര്‍ന്നു തിന്നുന്ന രാജ്യത്ത് ശുദ്ധികലശം നടത്തുക എന്നത് ശ്രമകരമായ ദൗത്യമാണ് എന്ന് ഞങ്ങള്‍ക്കറിയാം. മുന്‍തലമുറ പകര്‍ന്നു തന്ന സമരവീര്യം നെഞ്ചേറ്റു വാങ്ങിയ ഈ നവയൗവനം കാരിരുമ്പഴികളും തൂക്കുമരങ്ങളും തന്നെയാണ് പ്രതീക്ഷിക്കുന്നത്. പോരാട്ടവഴിയില്‍ ഞങ്ങള്‍ മരിച്ചുവീണേക്കാം, പക്ഷെ ഉമ്മന്‍ചാണ്ടി ഒരു കാര്യം ഓര്‍ക്കുക. ഈ പ്രവാഹത്തെ തടുത്തു നിര്‍ത്താന്‍ ഇല്ല ചാണ്ടി നിങ്ങളെ കൊണ്ട് കഴിയില്ല 

പ്രവര്‍ത്തകരുടെ ചുടു ചോര തെരുവുകളില്‍ ചാലിട്ടെഴുക്കിയാലും,പ്രവര്‍ത്തകരെ കേരളത്തിലെ ജയിലുകളില്‍  കുത്തിനിറചാലും,ഗ്രനേഡും ,പീരങ്കിയും കൊണ്ട് 
സമധാപരമായി സമരം ചെയ്യുന്നവര്കെതിരെ യുദ്ധം പ്രക്യാപിച്ചു നിങ്ങള്‍ നടത്തുന്ന നരയാട്ടിനെ അതിജീവിക്കുന്ന ഇച്ചാസക്തിയുണ്ട്‌ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക്
പക്ഷെ ഉമ്മന്‍ചാണ്ടി ഒരു കാര്യം അറിയുക. അങ്ങയുടെ നേരെ കരിങ്കൊടി വീശുന്നത് രാജ്യദ്രോഹം ആണോ? എങ്കില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്തിനും പ്രവര്‍ത്തകരെ നേരെ അക്ക്രമം അഴിച്ചു വിട്ടതിനും ഞാനും വീശുന്നു കരിങ്കൊടി. എന്നെയും അറസ്റ്റ്‌ ചെയൂ.. രാജ്യദ്രോഹം ചുമത്തി തുരുങ്കിലടക്കൂ........ 


Previous Post
Next Post
Related Posts

3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial