04 മേയ് 2012

ഇനി അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ...


ഇനി  അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ...
നമ്മുടെ കുട്ടികള്‍ക്ക് ഒരു മാസം പഠന ചെലവ് എത്രയാ? മാസം അയ്യായിരം,പതിനായിരം,ഇരുപത്തയ്യായിരം അങ്ങനെ പോകും. ഒരു കുറവും അവര്‍ക്ക് വരുത്താന്‍ നമ്മള്‍ സമ്മതിക്കില്ല. എല്ലാ സുഖങ്ങളോടും കൂടി അവര്‍ പഠിക്കുന്നു. അവരുടെ സന്തോഷത്തില്‍ നമ്മളും പങ്കുകാരാവുന്നു. നമ്മുടെ മക്കളുടെ പഠനം സഹോദരന്മാരുടെ പഠനം നമ്മുടെ സ്വപ്നമാണ്. അപ്പോഴും നാം കാണാതെ പോകുന്ന നമ്മുടെ മക്കള്‍. നമ്മുടെ സഹോദരരി സഹോദരന്മാര്‍ ഒരു നോട്ടുബുക്ക്‌ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പുസ്തകമോ പേനയോ വാങ്ങാന്‍ കഴിവില്ലാത്ത നമ്മുടെ സഹോദരിമാര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്.  ഉത്തരേന്ത്യയിലൂടെ ഒന്ന് യാത്ര ചെയ്തു നോക്കിയാല്‍ കാണാന്‍ സാധിക്കും. 


നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ദിവസവും രാവിലെ സ്കൂളില്‍ ഒരു പ്രതിജ്ഞ എടുക്കാറുണ്ട് "ഭാരതം എന്‍റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്‍റെസഹോദരീ സഹോദരങ്ങളാണ്" ഇത് വെറുതെ പറയുന്നതാണോ? എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരന്മാര്‍ തന്നെയല്ലേ? ആ അര്‍ത്ഥത്തില്‍ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മകന്‍ നല്ല എ ക്ലാസ്‌ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്‍റെ മകനെ അല്ലങ്കില്‍ മകളെ പഠിപ്പിക്കുക എന്നത് വെറും സ്വപ്നം മാത്രമായി കാണുന്ന എത്രയോ ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഒരു ദിവസത്തെ വിശപ്പകറ്റാന്‍ തന്‍റെ സ്കൂളില്‍ പോയി പഠിച്ചു കളിച്ചു ഉല്ലസിച്ചു നടകേണ്ട തന്‍റെ എട്ടും പത്തും വയസ്സ് പ്രായമായ കുഞ്ഞുങ്ങളെ റിക്ഷ വലിക്കാനും റോട്ടില്‍ പണിയെടുപ്പിക്കാനും പറഞ്ഞയക്കുന്ന ലക്ഷക്കണക്കിന് കുടുംബമാണ് ഇന്നും നമ്മുടെ നാട്ടില്‍ ഉള്ളത്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒരു പക്ഷെ നമ്മള്‍ അറിഞ്ഞു കാണില്ല. 


അത്തരം ആളുകളെ കാണാതെ നാം നമ്മുടെ മക്കളെ എത്ര പഠിപ്പിച്ചിട്ടും കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല.
 നമ്മള്‍ സ്കൂളി പഠിക്കുമ്പോള്‍ ചിലപ്പോള്‍ ഒരു പെന്‍സിലിനു പോലും ബുദ്ധിമുട്ട് അനുഭവപെട്ടിട്ടുണ്ടാകില്ല.ഒരു കഷ്ട്ടപാടും നമ്മള്‍ അറിഞ്ഞു കാണില്ല അതുകൊണ്ട് നമ്മള്‍ പഠിച്ചു പ്രാഥമിക വിദ്യാഭ്യാസം  നേടി കുറെ അറിവുകള്‍ സമ്പാതിചു...അത് നമ്മള്‍ ഇപ്പോള്‍ കാണുന്ന ത്രീജിയും ഫോര്‍ജിയിലും ഉപയോഗിച്ച് അതില്‍ കൂടി ലോകം കണ്ടു പക്ഷെ നമ്മള്‍ കാണാതെ പോകുന്ന കുറെ പച്ചയായ സത്യങ്ങള്‍ അല്ലങ്കില്‍ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. പക്ഷെ നമ്മള്‍ എപ്പോഴൊക്കെയോ അവരെ മറക്കുന്നു. അവരെ കുറിച്ചു കേള്കുന്നത് പോലും ഇഷ്ടമാല്ലാതെയാകുന്നു. 



നമ്മുടെ ഇന്ത്യയില്‍  എത്ര എത്ര കുട്ടികള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിച്ച വെച്ച് തുടങ്ങും മുന്‍പേ തെരുവുകളില്‍ ജോലിയെടുക്കുന്നു അവര്‍ക്കും അവകാശപ്പെട്ടതല്ലേ പഠനം?  അവര്‍ക്കും  നമ്മളെ പോലെ  പഠിക്കാന്‍ ആഗ്രഹാമുണ്ടാവില്ലേ?  നാളെ നമ്മുടെ ഇന്ത്യയുടെ ഭാവി അവരുടെയും കൈകളില്‍ അല്ലെ? 
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി  വിദ്യാഭ്യാസം ഉപേക്ഷിച്ചു അവര്‍ തെരുവുകളില്‍ ജോലി ചെയ്യാന്‍ പോകുന്നു. ഇതിനൊരു അറുതി വേണ്ടേ? അവരെ നമുക്കൊന്ന് സഹായിച്ച്ചുകൂടെ? അവരും നമ്മെപോലെ പഠിച്ചു വളരട്ടെ. അവരുടെ മുഖത്തും സന്തോഷത്തിന്‍റെ വെട്ടം വരട്ടെ .. അവരെ സഹായിക്കാന്‍ ഇവിടെ ഇതാ നിങ്ങള്ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗം. 


പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച, സ്കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടഞ്ഞു 6 നും 14 നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ പോപ്പുലര്‍ ഫ്രോണ്ട് ഓഫ് ഇന്ത്യ ആരംഭിച്ച ത്രൈമാസ കാംപയന്‍...


ഈ വര്‍ഷം ആന്ധ്ര,മഹാരാഷ്ട്ര,രാജസ്ഥാന്‍,ഡല്‍ഹി,ഹരിയാന,ഉത്ത്രപ്രെദേശ്‌,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലായി ഒരു ലക്ഷം സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു!



കഴിഞ്ഞ ഡിസംബര്‍ , ജനുവരി മാസങ്ങളില്‍ പക്ഷിമബംഗാളില്‍ നടത്തിയ കാമ്പയിന് ലഭിച്ച സ്വീകാര്യതയാണ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്. (10,000 സ്കൂള്‍ കിറ്റുകള്‍  ബംഗാളിലും  1,000 കിറ്റുകള്‍ മണിപ്പൂരിലും വിതരണം ചെയ്തു.)


നമുക്കും ഈ മഹത്തായ സംരഭത്തില്‍ പങ്ക് ചേര്‍ന്ന് അവരെ സഹായിക്കാം.
300 ഇന്ത്യന്‍ രൂപയാണ് ഒരു സ്കൂള്‍ കിറ്റിനു വരുന്ന ചിലവ് നിങ്ങളുടെ സ്നേഹിതന്മാരെയും ബന്ധുക്കളെയും ഇതില്‍ സഹകരിപ്പിക്കുക...
ഇനി  അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ...
നിങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സംഖ്യാ ഈ അക്കൌണ്ടില്‍ നിക്ഷേപിക്കുക...
popular Front of India   A/c No. 9086100000865 Bank : Syndicate Bank Branch : Delhi Dtc Depot Sukhdev Vihar IFSC Code : SYNB0009086


1 അഭിപ്രായം:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial