16 മേയ് 2012

പിണറായിയുടെ കുലംകുത്തി എന്ന കൊലക്കത്തി ...!!!

രു മനുഷ്യനെ പച്ചയ്ക്ക് കൊത്തി നുറുക്കിയിട്ട് വീണ്ടും വീണ്ടും നിന്ധ്യമായ ഭാഷയില്‍ അയാളെ കൊലപ്പെടുത്തുന്ന പിണറായി വിജയന്‍ കേരളീയ പൊതുസമൂഹത്തിന്റെ ബോധമണ്ടലത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. കുടുംബത്തിന് ദ്രൊഹം ചൈത കൂലം കുത്തിയാണ് എന്നദ്ദെഹം ആവര്‍തിച്ച് കൊണ്ടിരിക്കുന്നു. എന്തൊരു ധാര്‍ഷ്ട്യം . അങ്ങനെ കൂലം കുത്തി പുറത്ത് പോകുന്നവരെ എല്ലാം നിങ്ങല്‍ കൊലപ്പെടുത്തുമോ? അങ്ങനെയാണങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞ് ഒഞ്ചിയം , ഏറാമല, തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു വ്യോമാക്രമണം സഘടിപ്പിക്ക്. കാരണം ചന്ദ്രശേഖരിന്റെ കൂടെ പ്രസ്തുത പഞ്ചായത്തുകളില്‍ കാല്‍ ലക്ഷത്തിലതികം ആളുകല്‍ കൂലം കുത്തികളായിട്ടുണ്ടല്ലൊ.? . നിങ്ങല്‍ വ്യാജകമ്മ}ണിസ്റ്കളാണെന്ന് നന്നായി അറിയാവുന്ന അമേരിക്ക നിങ്ങളുദെ അഭ്യാര്‍ത്തന നിരസിക്കാന്‍ സാധ്യതയില്ല. ഇങ്ങനെ ഓരോരുത്തരെയായിട്ട് വെട്ടി നുറുക്കുന്നതിനേക്കാള്‍ അതാണ് എന്തുകൊണ്ടും ഭേതം.തലശ്ശേരിയിലെ ഫസല്‍ എന്ന ചെറുപ്പക്കാരനെ വളരെ നിസ്സാരമായ കാരണത്തിന് വെട്ടിക്കൊന്ന നിങ്ങല്‍ പാര്‍ട്ടിക്ക് വളരെയേറെ വെല്ലുവിളികള്‍ ശ്രിഷട്ടിച്ച ചന്ദ്രശേഖരിനെ കൊന്നിട്ടില്ല എന്നു പറഞ്ഞാല്‍ ഈ കൊച്ചുകേരളത്തില്‍ തലക്ക് വെളിവുള്ള ആരും വിശ്വസിക്കില്ല. നിങ്ങളുദെ കൈകളില്‍ പുരണ്ട ഈ ചോര അത്രവേകം കഴുകി കളയാം എന്നു കരുതുകയും വേണ്ട. അല്ലങ്കിലും കുടുംബത്തിന് ദ്രോഹം ചെയ്യുന്ന കൂലം കുത്തികളെ നിക്ഷയിക്കുന്നതിനുള്ള മാനതന്ധം എന്താണ് ശ്ത്രുക്കളുടെ കൂടെ ചേര്ന്നു എന്നാണുപറയുന്നത്. ആരാണ് ഈ ശത്രുക്കള്‍? ജനാധിപത്യ സംവിധാനത്തില്‍ എവിടെയാണ് ശത്രുക്കള്‍? പ്രതിപക്ഷ കക്ഷി എങ്ങനെയാണ് ശത്രുക്കള്‍ ആകുന്നത്? അത്തരത്തില്‍ ഉള്ള ആളുകളെ കൊല്ലാനുള്ള അധികാരം ആരാണ് നിങ്ങള്‍ക്ക് തന്നത്? അങ്ങനെയെങ്കില്‍ ചില ചൊദ്യങ്ങല്‍ ചൊദിക്കട്ടെ? താങ്കള്‍ മന്ത്രിയായിരുന്ന കുറഞ്ഞ കാലയളവിനുള്ളില്‍ ചൈത വലിയ ദ്രോഹമല്ലെ ലാവലിന്‍ ഇടപാട്? ഈ ഇടപാട് പാര്‍ട്ടിക്ക് ചീത്തപ്പേരും സംസ്താന ഖജനാവിന് വലിയ സാംബത്തിക നഷ്ടവും വരുത്തി വെച്ചില്ലെ? താങ്കല്‍ എന്ത് നടപടിക്ക് വിധേയനായി? കണക്കില്ലാതെ ലോട്ടറി അടിച്ചിറക്കി കേരളത്തിലെ ജനങ്ങളുടെ കോടിക്കണക്കിന് രൂപ അടിച്ച് മാറ്റിയ ലോട്ടറി മാഫിയ തലവനില്‍ നിന്ന് രണ്ട് കൊടി രൂപ സംബാവന എന്ന ഓമനപേരില്‍ കൈകൂലി വാങ്ങിയ ഇ പി ജയരാജിനെതിരെ എന്തു നടപടിയാണ് താങ്കള്‍ സ്വീകരിച്ചത്? സംഭവത്തെ വെള്ള പൂശിയ താങ്കള്‍ ആ വാര്‍ത പ്രസിദ്ധീകരിച്ച മാത്ര്ഭൂമി പത്രത്തിന്റെ ഉടമസ്തനായി എന്ന് ഒറ്റക്കാരണത്താല്‍ എം പി വീരേന്ദ്രകുമാറിനെ മുന്നണിയില്‍ നിന്ന് തന്നെ പുകച്ച് ചാടിക്കുകയല്ലെ ചൈതതു? പാര്‍ട്ടിക്കു ഏറ്റവും വലിയ ചീത്തപ്പേരുണ്ടാക്കിയ പി ശഷിയെ എന്തിനാണ് പാര്‍ട്ടി ഇപ്പോഴും സംരക്ഷിക്കുന്നത്? ശശി സെക്രട്ടറി ആയിരുന്നപ്പൊല്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് ജയരാജന്‍ സെക്ക്രട്ടറി ആയപ്പോള്‍ എതിര്‍ പാര്‍ട്ടിയിലെ പുരുഷ•ാര്‍ക്കും രക്ഷയില്ല എന്നല്ലേ ഇപ്പോഴത്തെ സ്തിതി? എന്ത് നടപടി എടുത്തു? പാര്‍ട്ടിയിലെ ഏറ്റവും ജനസമ്മതനായ വി എസ് അചുതാനന്ദനെ ഒതുക്കാന്‍ ശ്രമിക്കുന്നത് അദ്ദെഹം പാര്‍ട്ടിക്കു വിധേയനാക്കാത്തതു കൊണ്ടല്ല. താങ്കള്‍ ഉള്‍പെടുന്ന പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയിലെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ടല്ലെ? ചന്ദ്രശേഖരിനെ തട്ടാനുള്ള കാരണവും അതു തന്നെ. എന്നിട്ട് പാര്‍ട്ടി ചാനല്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ആണ് ശ്രമിക്കുന്നത്. പാര്‍ട്ടിചാനല്‍ തട്ടി വിടുന്ന നുണകള്‍ ജനങ്ങല്‍ അപ്പാടെ വിഴുങ്ങും എന്നു കരുതണ്ട.


മുംബ് ഇതേ ചാനലില്‍ ഫാരിസ് അബൂബക്കര്‍  അച്ചുതാനന്ദനെ തെറി വിളിച്ചപ്പൊള്‍ താങ്കള്‍ പറഞ്ഞത് കൈരളി ഒരു സ്വതന്ത്ര ചാനല്‍ ആണ് എന്നാണ്.
അങ്ങനെ ചാനലിലൂടെ പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാവിനെ ആക്ഷെപിക്കുകയും ചാനലിനെയും പാര്‍ട്ടിയെയും വഞ്ചിക്കുകയും ചൈത ബ്രിട്ടാസിന് താങ്കല്‍ വംബിച്ച യാത്രയയപ്പ് നല്കുകയും ചൈതു. ബ്രിട്ടാസിനോട് കാണിച്ച കാരുണ്ണ്യമെങ്കിലും ചന്ദ്രശേഖരിനോട് കാണിച്ചുകൂടായിരുന്നൊ?പാര്‍ട്ടി കോടതി വിധിപ്രകാരം വിചാരണ ചെയ്തു കൊലപ്പെടുത്തിയ ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂര്‍ എന്ത് അപരാതമാണ് ശുക്കൂര്‍ നിങ്ങളോട് ചെയ്തത്. നിങ്ങളുടെ വാഹനം തടഞ്ഞു എന്നോ? അതോ രാഷ്ട്രീയത്തില്‍ നിങ്ങളുടെ എതിര്‍ ചേരിയില്‍ ആയി എന്നോ? ഏതായാലും കേരള ജനത നിങ്ങള്ക്ക് റീത്തുമായി കാത്തിരിക്കുന്നു. തലശേരിയില്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ കോടിയേരി പറഞ്ഞത് കൊലക്കു പിന്നില്‍ ആര്‍ എസ് എസ് ആണ് എന്നാണ്. ചന്ദ്രശേഖര്‍ വധത്തിന്റെ പിറ്റേന്ന് ഉമ്മഞ്ചാണ്ടിയും തിരുവഞ്ചൂരും കൊല  ചൈതതു നിങ്ങളാണ് എന്ന് പറഞ്ഞപ്പൊള്‍ സഹിക്കുന്നില്ല അല്ലെ? എന്‍ ഡി എഫിനെയും ആര്‍ എസ് എസ്സിനെയും തമ്മിലടിപ്പിക്കാനും നാട്ടില്‍ കലാപങ്ങല്‍ ഉണ്ടാക്കാനും ഉള്ള നിങ്ങളുടെ ഹീനമായ നീക്കം പൊലിച്ചത് അപ്പ്രതീക്ഷിതമായി വന്ന സി ബി ഐ അന്വേഷണമാണ്. സി പി എം നെതാക്കളാണ് പ്രതികളെന്ന് തെളിഞ്ഞില്ലെ?ഫസല്‍ വധക്കേസിലെ പ്രതികള്‍ക്ക് തന്നെ ചന്ദ്രശേഖരിനെ വധികാന്‍ കൊട്ടേശന്‍ കൊടുത്ത നിങ്ങളുടെ ചങ്കൂറ്റം സമ്മതിക്കണം. ഇന്നോവ കാറിനു പിറകില്‍ "മാഷാ അല്ലാഹ്'' എന്ന് അറബിയില്‍ എഴുതി ക്രിത്യം ചൈതത് മുസ്ളിം

കളാണ് എന്ന് വരുത്തി തീര്‍ക്കാനുല്ല നിങ്ങളുദെ തന്ത്രമാണ് ഇവിദെ പൊളിഞ്ഞത്. നിങ്ങളാണോ മുസ്ളിം സംരക്ഷകര്‍ എന്ന് ചമഞ്ഞു വരുന്നത്? കാറിനു പിന്നില്‍ "മാഷാ അല്ലാഹ്'' എന്ന് എഴുതാനുള്ള കുരുട്ട് ബുദ്ധിയും പിണറായി താങ്കലില്‍ നിന്നും തന്നെയായിരിക്കും.


അതുകൊണ്ടല്ലെ പിറ്റെ ദിവസത്തെ പത്രസമ്മേളനത്തില്‍ മുസ്ളിം തീവ്രവാദികല്‍ എന്നും 35 ലക്ഷം എന്നൊക്കെ തട്ടിവിട്ടത്. ജനങ്ങല്‍ അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങും എന്ന് കരുതിയ താങ്കള്‍ ആന മണ്ടന്‍ തന്നെ.. പുതിയ സിദ്ധാന്തം അസ്സലായിട്ടുണ്ട്


"പാര്‍ട്ടിസമ്മേളനങ്ങള്‍ നടത്താന്‍ ഇവന്‍  മാനേജ്മന്റ്, കൊലപാതകങ്ങള്‍ നടത്താന്‍ കൊട്ടേശന്‍ സംഘങ്ങല്‍, ഇനി പിക്കറ്റിങ്ങ്, ജയില്‍ നിറക്കല്‍, ട്രൈന്‍ തടയല്‍, സര്‍ക്കാര്‍ വാഹനങ്ങല്‍ തീവെക്കല്‍, ഇവയൊക്കെ നടത്താന്‍ അന്യസംസ്താന തൊഴിലാളികള്‍... കൊള്ളാം താങ്കല്‍ ഒരു പത്ത് കൊല്ലം കൂടി ആ കസേരയില്‍ ഇരിക്കണം. എങ്കില്‍ പാര്‍ട്ടിക്ക് കെട്ടിടങ്ങളും കൊടികളും മാത്രമെ ഭാക്കിയുണ്ടാകൂ. ജനങ്ങള്‍ ചന്ദ്രശേഖറിനെ പോലെ ധീര•ാരുടെ കൂടെ പൊയ്ക്കോളും. പിന്നെ ബംഗാളിലെ പൊലെ ജനങ്ങള്‍ കാണുന്നിടത്ത് വെച്ച് കെട്ടിയിട്ട് തല്ലിചതച്ചോളും.
ദക്ഷിണമൂര്‍ത്തി, ശിവദാസമേനോന്‍, ലോറന്‍സ് എന്നിവരെപോലുള്ള ശിങ്കിടികളുടെ ബലത്തില്‍ ഈ തരികിട പരിപാടി എത്രകാലം മുന്നൊട്ട് പോകും? എതിര്‍തവരെ എല്ലാം ബോംബും വാളും കാണിച്ച് ഭയപ്പെടുത്തി നിര്‍തിയതിനാല്‍ മുഖസ്തുതി പാഠകര്‍ മാത്രമേ പിന്നിലുണ്ടാകൂ എന്നു മറക്കരുത്. ശശിക്കെതിരായ പരാതികള്‍ പോലീസ് സ്റേഷനില്‍ പറയാതെ പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി. അന്നങ്ങനെ ചൈതില്ലായിരുന്നു എങ്കില്‍ സി കെ പി ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. ഇനി ജീവനില്‍ കൊതിയുള്ള ആരും ആ പാര്‍ട്ടിയിലേക്കു വരും എന്ന് തൊന്നുന്നില്ല...


ഒരു കാര്യം ഒര്‍മ്മപ്പെടുത്തുന്നു. പാര്‍ട്ടിയുടെ ഭൂതകാലം ഉജ്ജ്വല സമര ചരിത്രങ്ങളുടേതാവാം... എന്നാല്‍ ഭൂതകാലത്തിന്റെ മേന്‍മ്മകള്‍ പറഞ്ഞ് വര്‍ത്തമാന കാലത്തെ മഹത്ത്വപ്പെടുത്തരുത്. ഇന്ന് നിങ്ങള്‍ ആരാണ്..
എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് ജനങ്ങള്‍ വിലയിരുത്തും... പരിയാരം മെഡിക്കല്‍ കോളേജില്‍ 50 ലക്ഷം കൊടുത്ത് സീറ്റ് തരപ്പെടുത്തിയ രമേശിനെപ്പോലുള്ള ധാരാളം രണ്ടാം നിര നെതാക്കള്‍ പാര്‍ട്ടിയിലുണ്ടാകാം.. അവരെ കൊണ്ടൊന്നും അങ്ങേക്ക് ഒരു പ്രയൊചനവും ലഭിക്കാന്‍ പൊകുന്നില്ല. ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് കാലം തെളിയിക്കും.5 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial