18 ജൂൺ 2012

തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........!! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!

ആദ്യമായി ഇവിടെ കൊടുത്ത ഫോട്ടോകള്‍ ഒന്ന് കാണുക.  ഒരു  ചേരി പ്രദേശം ഇടിച്ചു പൊളിച്ചു മാറ്റുകയല്ല ഇത്.    നമ്മുടെ ഭാരതത്തിലെ  അരി സൂക്ഷിപ്പ് കേന്ദ്രത്തില്‍ മഴ കൊണ്ട് നശിച്ചു പോകുന്ന ആയിരക്കണക്കിന് ടണ്‍ അരിയാണ് ഇത്....! ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ കോടിക്കണക്കിന് പട്ടിണി പാവങ്ങള്‍ ഹോട്ടലിലെയും മറ്റും എച്ചില്‍ പെറുക്കി തിന്നു ജീവിക്കുമ്പോള്‍ ആയിരക്കിനു ടണ്‍ അരി ഒരു ഭരണകൂടവും ശ്രദ്ധിക്കാതെ നശിച്ചു കൊണ്ടിരിക്കുന്നു... !!  അധികാര വടം വലി നടക്കുന്നതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം എവിടാ... ?   നല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍, എ സീ യുടെ തണുപ്പില്‍, സുഭിക്ഷമായി സര്‍ക്കാര്‍ ചിലവില്‍, നമ്മുടെ നികുതി പണവും കൊണ്ട് മന്ത്രിമാരും സര്‍ക്കാര്‍ ഉധ്യോഗ്സതരും മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങുപോള്‍ ഒരു നിമിഷമെങ്കിലും അഷ്ട്ടിക്കു വകയില്ലാത്ത കോടിക്കണക്കിനു ഭാരതീയന്റെയ് ഭക്ഷണം ഒന്ന് ശ്രദ്ധിച്ചാലും ഭരണകൂടമേ....!! 







തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........!! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!ഇത് നമ്മുടെ ഭരണ"കീട"ങ്ങളിലേക്ക് എത്തിച്ചാലും.....!!




ഞങ്ങളും ഇന്ത്യക്കാര്‍ ആണ്. ഞങ്ങളെ ജീവിക്കാന്‍ അനുവതിക്കൂ.. 


തലചായ്ക്കാനൊരു തണല്‍ പോലുമില്ലാതെ അലയുന്ന ഒരുപാടുപേര്‍ അധിവസിക്കുന്ന നാടാണ് നമ്മുടേത്. ബാല്യങ്ങളില്‍ തന്നെ മാതൃത്വം നഷ്ടപെട്ടുപോയാതിനാല്‍ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നവര്‍, തന്‍റെ വയറ്റില്‍ പ്രതീക്ഷിക്കാതെ വന്നു കയറിയ കുഞ്ഞിനെ  ജന്മം നല്‍കിയ മാതാവ് തന്നെ തെരുവിലെ മാലിന്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു വെച്ചതിനാല്‍ തെരുവ്കുട്ടികളായവര്‍, അങ്ങനെ ഒരുപാടു ജീവിതങ്ങള്‍ നേര്കാഴ്ച്ചകലായി നമുക്കുമുന്നിലുണ്ട്. ഇവര്‍ക്കും ജീവിക്കെണ്ടതായിട്ടുണ്ട്.വിശപ്പിനു അറുതി വരുത്തുവാന്‍  തെരുവിലെയ്ക്കിറങ്ങി കൈനീട്ടിയാല്‍ അതിലേയ്ക്ക് നിയമപാലകരുടെ കൈകള്‍കൊണ്ടുള്ള  കുടുക്കു വീഴും. കുട്ടികള്‍ തങ്ങളുടെ ശക്തിപെടാത്ത പേശികള്‍ ഉപയോഗപെടുത്തി പട്ടിണി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ബാലവേല നിരോധനം എന്നതിന്റെ പേര് പറഞ്ഞു അവിടെയും അവര്‍ വിലക്കുകയാണ്. രാജ്യത്ത് രണ്ടു കോടിയിലേറെ ബാലവേല ചെയ്യുന്ന കുട്ടികള്‍ ഉണ്ടെന്നാണ്  സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
 ഈ നിയമങ്ങള്‍ നല്ലതാണ്. എന്നാല്‍ ഈ നിയമങ്ങള്‍ സ്ഥാപിച്ചെടുത്ത ഭരണകൂടങ്ങള്‍ക്ക്‌ തന്നെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. നിയമരൂപീകരണം കൊണ്ടു മാത്രം എന്താണ് നേട്ടം. യാചന നിരോധിക്കുകയും ബാല വേല നിരോധിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ജീവിച്ചിരുന്ന ഒരു കൂട്ടാതെ എവിടെയാണ് പുനരധിവസിപ്പിച്ചത്. തെരുവുകളില്‍ ശയനം നടത്തിയിരുന്ന ജനവിഭാഗത്തെ എവിടേയ്ക്കാന് ഭരണകൂടം മാറ്റി പാര്‍പ്പിച്ചത്. പാതയോരത്ത് കെട്ടിയ കുടില്‍ പൊളിക്കുമ്പോള്‍ കൂപ്പു കൈകളുമായി അധികാരികളുടെ മുന്നില്‍ കേഴുന്ന പാവങ്ങളുടെ മേലേയ്ക്കു അധികാരത്തിന്റെ ആട്ടു കൊടുത്തിട്ട് കടന്നു പോകുകയല്ല ചെയ്യേണ്ടത്‌,മരിച്ചു അവര്‍ക്ക് ഒരു ആലംബം ഒരുക്കി നല്‍കേണ്ട കടമ ഭരണകൂടത്തിനു തന്നെയാണ്.
  
 അനാഥരാക്കപെട്ട ബാല്യങ്ങള്‍ മാത്രമല്ല രാജ്യത്തെ അനേകമായിരം ചേരിപ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെ ജീവിതങ്ങളും വേദനാജനകമാണ്. അഴുക്കുചാലുകളില്‍ തങ്ങളുടെ ജീവിതം തള്ളിനീക്കാന്‍ വിധിക്കപെട്ടവര്‍, നാടിന്‍റെ വികസനകുതിപ്പില്‍ ഗ്രാമങ്ങള്‍ പട്ടണങ്ങളായി മാറുമ്പോഴും നഗരങ്ങളിലെ പിന്നാമ്പുറങ്ങളില്‍ നരകജീവിതം നയിക്കാന്‍ വിധിക്കപെട്ടവര്‍. ദൈനം ദിന ജീവിത ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഈ കൂട്ടത്തെ കാണാതെ പോകുകയാണ് ഭരണകൂടങ്ങള്‍. സ്ലംടോന്ഗ് മില്യനര്‍ സിനിമയില്‍ ഇന്ത്യന്‍ ചേരികളുടെ കഥ പറഞ്ഞപ്പോള്‍ ഇന്ത്യയെ അപമാനിക്കാന്‍ ഇന്ഗ്ലീഷ്‌കാരന്‍  ശ്രമിച്ചു എന്ന് പറഞ്ഞു പരിതപിച്ചവര്‍ അനവധിയാണ്. ആ ചേരികള്‍ കണ്ടു ആദ്യം ഞെട്ടിയത് ഒരു പക്ഷെ ഇന്ത്യക്കാര്‍ തന്നെയായിരിക്കാം.ആരാണ് ചേരികളെ കുറിച്ച് പറയാന്‍ ഭയപ്പെടുന്നത്. സമ്പന്നതയുടെ മടിതട്ടില്‍ വിഹരിക്കുന്നവരും,  അധികാരത്തിന്‍റെ ചെങ്കോല്‍ എന്തിയ ഭരണകൂടവുമല്ലാതെ ആരും ചേരികളെ അപമാനമായി കണക്കാക്കുന്നില്ല. സ്ലം ഡോങ്ഗ് മില്യനരിനു അല്ല യഥാര്‍ത്ഥത്തില്‍  ഓസ്കാര്‍ കിട്ടിയത്,  ഇന്ത്യയിലെ ചേരികളുടെ ദയനീയതയ്ക്കാണ്.


         രാജ്യത്തിലെ കാഴ്ചയും കാലാവസ്ഥയും അനുഭവിക്കാന്‍ വരുന്ന വിനോദ സഞ്ചാരികളുടെ മുന്നില്‍  നമ്മുടെ സംസ്ക്കാരത്തെ ക്ഷയിപ്പിച്ചു കാന്നിക്കരുത് എന്ന് ഒരു ഭരണകൂടത്തിനു സ്വന്തം ജനങ്ങളോട് അഭ്യര്തിക്കെന്ട ഒരു അവസ്ഥ സംജാതമായതും നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. ആഗോളമേളകള്ടെ കൊഴുപ്പുകൂട്ടലിനു നഗരത്തിന്റെ മുഖം കോടികള്‍ കൊണ്ടു മിനുക്കി എടുത്തപ്പോള്‍ ആ നഗര ഹൃദയത്തിനു തൊട്ടു പുറകിലായി അഴുക്കുചാലുകലുടെ  തീരങ്ങള്‍ ആവാസമേഖലയായിരുന്നു. കോടികള്‍ എറിഞ്ഞുള്ള ആ മുഖം മിനുക്കല്‍ പക്ഷെ ഈ തെരുവുകളിലെയ്ക്ക്  വന്നിട്ടില്ല. സര്‍ക്കാരുകള്‍ക്ക്‌ വേണ്ടത് നിലവിലുള്ള പട്ടണങ്ങളെ മേട്രോ സിറ്റികളാക്കി മാറ്റലാണ്.അല്ലാതെ നിലവിലെ ചേരികളെ വാസയോഗ്യമായ പ്രദേശമായി തീര്‍ക്കണം എന്ന അജണ്ട മുന്നോട്ടു വെയ്ക്കുന്നത് എന്ത് കൊണ്ടോ കാണാന്‍ കഴിയുന്നില്ല.. നഗരങ്ങളില്‍ നിന്നും രോഗത്തെയും വഹിച്ചു തങ്ങളിലൂടെ ഒഴുകി പോകുന്ന അഴുക്കുചാലുകളില്‍ തങ്ങളുടെ കുട്ടിക്കാലത്തെ കൃസ്തികള്‍ കളിച്ചു തീര്‍ക്കുന്ന കുട്ടികലുണ്ടാകുമ്പോള്‍ അവര്‍ ഭാവിയിലെ പൌരന്മാരായി മാറുന്നതിനു പകരം  വലിയ മാരക രോഗങ്ങള്ക്കടിമയായി മാറുന്നു..


    ആ ജീവിതങ്ങല്‍ക്കിടയിലും അവര്‍ പ്രത്യാശയുടെ വെളിച്ചം സ്വപനം കാണാറുണ്ട്. ആ തെരുവുകലിലെ കുട്ടികള്‍ പഠിക്കണം എന്നാഗ്രഹമില്ലാതവരല്ല ആഗ്രഹത്തിന് വകയില്ലാതവരാന്. രാജ്യത്തെ ആറിനും 14നുമിടയില്‍ പ്രായമുള്ള 42 ദശലക്ഷം കുട്ടികള്‍ ജീവീത്തിലൊരിക്കലും വിദ്യാലയത്തിന്റെ പടികാണാത്തവരാണ്. പതിനാറു ശതമാനം ഗ്രാമങ്ങളിലും പ്രാഥമികവിദ്യാഭയാസത്ത്തിനും പോലും സ്കൂളുകള്‍ ഇല്ലാത്ത നാടാണ് നമ്മുടേത്.
നിയമനിര്‍മ്മാണ സഭകളില്‍ ഇവര്‍ക്ക് വേണ്ടി വകയിരുത്തുന്ന വന്‍തുകകള്‍ ഭരണച്ചക്രത്ത്തിന്റെ തട്ടുകളിലൂടെ കയറിയിറങ്ങി താഴെ തട്ടുകളിലേയ്ക്ക് എത്തുമ്പോള്‍ ആ വന്‍തുകകള്‍ ഏറെ ചെറുതായി മാറുന്നു എന്നത് വേറെ കാര്യം.. ഗ്രാമങ്ങളുടെ വികസനത്തിനായി  പദ്ധതികള്‍ ആവിഷകരിക്കുമോഴും സത്യത്തില്‍ അര്‍ഹരായ തെരുവ് ജീവിതങ്ങള്‍ക്ക്‌ ഇത് അന്യമാകുകയാണ് ചെയ്യുന്നത്. ഗ്രാമസഭാകളിലൂടെ പദ്ധതികള്‍ക്ക്‌ തീരുമാനം ഉണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എല്ലാ സഭകളും  അന്യമായ ഈ ജീവിതങ്ങള്‍ ആരോടാണ് പരാതി പറയുക.
സര്‍ക്കാരുകള്‍ അനുവദിക്കുന്ന ധനസഹായങ്ങള്‍ക്ക് തുകയേക്കാള്‍ അധികം രേഖകള്‍ ഹാജരാക്കെണ്ടി വരുന്ന വര്‍ത്തമാന നാളില്‍. ഈ രാജ്യത്ത് തങ്ങള്‍ ജനിച്ചു എന്നതിന് പൊക്കിള്‍ കോടി മാത്രം തെളിവായി ഉള്ള തെരുവ് കുട്ടികള്‍ക്കും കുടുമ്പത്തിനും ഈ സഹായങ്ങള്‍ എങ്ങനെയാണ് എത്തിച്ചേരുക.. 


  വേണ്ടത് പഠനങ്ങളും നിര്‍ദേശങ്ങളുമല്ല നടപ്പാക്കലുകലാണ് . ചേരികളില്‍ അധിവസിക്കുന്ന പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ പോലും അന്യമാണ്.അതിനാല്‍ സര്‍ക്കാരുകള്‍  വല്ലപ്പോഴും വെച്ച് നേടുന്ന സഹായങ്ങള്‍ സ്വീകരിക്കുവാന്‍ ഇവരെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍  പോലും ഇവര്‍ക്ക്‌ അന്യമാകുന്നു. എന്തിനു തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ മഹത്തായ ജനാധിഅപത്യത്തില്‍ പന്കാളിയാകുവാന്‍ പോലും കഴിയാതെ ജനിച്ചു വീണ രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞു കൂടെണ്ടി വരുന്നു.ഇതൊക്കെ ഇവരെ ഈ ജീവിതത്തില്‍ നിന്നും കരകയരുന്നതിനു പലപ്പോഴും വിലങ്ങു തടിയാകാറുണ്ട്. . ആദ്യമായി വേണ്ടത് ഇവര്‍ക്ക് തിരിച്ചറിയല്‍ അടയാളങ്ങള്‍ നല്‍കുക എന്നതാണ്... 


   ഇവര്‍ക്ക്  പ്രഖ്യാപനങ്ങളല്ല സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ഇടപെടലുകളാണ് ആ ഇടപെടലുകള്‍ ആദ്യം ചെയ്യേണ്ടത് തെരുവുകളില്‍ ജീവിതം കഴിക്കുന്നവരെ ഒരു പ്രത്യേക കേന്ദ്രത്തില്‍ പുനരധിവസിപ്പിക്കുക, പക്ഷെ ഇന്ന് കണ്ടുവരുന്ന കാഴ്ച നഗരവികസനതിന്റെ പേര് പറഞ്ഞു ചേരികളെ കുടി ഒഴിപ്പിക്കുംപോള്‍ ആ ചേരി തന്നെ തങ്ങളുടെ സ്വര്‍ഗം എന്ന് കരുതി ആ അഴുക്കുചാലുകളിള്‍ പോലും അവര്‍ക്ക് നഷ്ടപെടുന്നതാണ് കാണാന്‍ കഴിയുക.അത് ഉണ്ടാകരുത്.സൈനിക ശക്തിയിലോ സാമ്പത്തിക ഭദ്രതയിലെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെയ്ക്ക്  നമ്മുടെ രാജ്യം എത്ത്തിചെര്‍ന്നാലും രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ സ്ഥാനമാനങ്ങള്‍ നെടിയെടുക്കുംപോഴും, ഇന്ത്യ തിളങ്ങുന്നു എന്ന്  അവകാശപെടുമ്പോള്‍ ആഗോള പട്ടിണി സൂചികയില്‍ 119 വികസ്വര രാജ്യങ്ങളില്‍ 96 സ്ഥാനത്താന് ഇന്ത്യയെന്നു നാം മറക്കരുത്. ഇന്ത്യയില്‍ 410 ദശലക്ഷം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നത്. ദാരിദ്ര്യത്തിന്റെ ശതമാനം 2004 ല്‍ 27.5 ശതമാനമായിരുന്നു 2010 ല്‍ അത്  37.2 ശതമാനമായി ഉയര്‍ന്നു.. ഇരുപതു രൂപയില്‍ താഴെ  ദിവസ വരുമാനം ഉള്ളവര്‍ അനവധിയാണ്, . ഒരു നേരമെങ്കിലും പോഷക സമ്പുഷ്ടമായ ആഹാരത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്ത്തവര്‍ അധിവസിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ, 100 കോടിയിലേറെ വരുന്ന ജനങ്ങളില്‍ അഞ്ചിലൊന്നു പേരും വിശപ്പിന്റെ പിടിയിലാണ്. ഏറ്റവും ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ ദയനീയമാണ് ഇന്ത്യയുടെ അവസ്ഥ, അതെ സമയം രാജ്യം പട്ടിണികിടന്ന സമയത്തും മോശം സാഹചര്യത്തില്‍ സൂക്ഷിക്കുന്നതു കാരണം സര്‍ക്കാര്‍ 67,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞതായി 2010ല്‍  സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1,90,000 പേര്‍ക്ക് ഒരു മാസം കഴിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് പുഴുത്തുനാറി നശിച്ചത്.. കുത്തക കമ്പനികള്‍ക്ക് നികുതിയിളവ്‌ ചെയ്തു കൊടുക്കുകയും അതെ സമയത്ത് തന്നെ പാവപെട്ടവര്‍ക്ക്   അനുവദിക്കുന്ന സബ്സിഡികള്‍ക്ക് കുറവ് വരുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു നമ്മുടെ ഭരണകൂടങ്ങള്‍. ഈ ഭരിക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണ് അല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ല..


രാജ്യത് കാര്‍ഷിക പ്രതിസന്ധി നേരിടുന്നു എന്ന് അധികാരികള്‍ നിലവിളിക്കുംപോഴും  അതിനെ കുറിച്ച് പഠിക്കാന്‍ ലക്ഷങ്ങള്‍ ചിലവിടുന്നവര്‍ തന്നെയാണ് പോന്നു വിളയുന്ന കര്‍ഷക ഭൂമികള്‍ റേസിംഗ് ട്രാക്കിനും അമ്പര ച്ചുംപികലായ വ്യാപാര സമുച്ചയങ്ങള്‍ക്കും വേണ്ടി കശാപ്പ് ചെയ്തത്  കൃഷിമാത്രം ഉപജീവനമാക്കിയ ഒരു ജനതയെ അവരുടെ കൃഷിയിടങ്ങള്‍ കുത്തകകള്‍ക്ക് വേണ്ടി കൈയെരിയിട്ടു അവര്‍ക്ക് കാര്‍ഷിക യോഗ്യമല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാന്‍ ശ്രമിക്കുകായും ചെയ്യുന്നു.എങ്ങനെ എന്ന് ചോദിച്ചാല്‍ നഗ്നനായി തെരുവിലൂടെ നടന്നു പോകുന്ന ഒരാളോട് ഒരു തൂവാല നല്കിയിട്ടു ഇത് കൊണ്ടു നാണം മറയ്ക്കൂ എന്ന് പറയുന്നത് പോലെ… 
  ദാരിദ്ര്യം കവര്‍ന്നെടുത്ത തങ്ങളുടെ ജീവിതത്തിന്‍റെ  കണ്ണീര്‍ കടലില്‍ നിലയരിയാതെ തുഴയുന്നജനതടെയും, നരകയാതനയനുഭാവിക്കുന്ന കര്‍ഷകരുടെയും, ചേരികളില്‍ അന്തിയുറങ്ങുന്ന പാവങ്ങളുടെയും,തെരുവില്‍ അനാതരാക്കപെട്ട ബാല്യങ്ങലുടെയും,ഇരുട്ട് മാറ്റാതെ നമ്മുടെ നാടിനു എങ്ങനെയാണ് തിളങ്ങാന്‍ കഴിയുക..ഈ ജീവിതങ്ങളില്‍ കൂടി  പുഞ്ചിരി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യക്ക്‌ തിളക്കമുണ്ടാകുക...



ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

15 അഭിപ്രായങ്ങൾ:

  1. ഇത് പോലെ ട്ടന്‍ കണക്കിന് ഗോതമ്പും അരിയുമാണ് നമ്മുടെ സര്‍ക്കാര്‍ ഗോഡോവ്നുകളില്‍ കേടുവന്നു പോകുന്നതു ഈ കേടുവരുന്ന ഭക്ഷ്യധാന്യങ്ങള്‍ മാത്രംമതി നമ്മുടെ ഇന്ത്യാമാഹാരാജ്യത്തെ പട്ടിണി ഇല്ലായ്മ ചെയ്യാന്‍...എന്ത്‌ ചെയ്യാം നമ്മുടെ സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അധികാര വടം വലി നടക്കുന്നതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം എവിടാ... ? നല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍, എ സീ യുടെ തണുപ്പില്‍, സുഭിക്ഷമായി സര്‍ക്കാര്‍ ചിലവില്‍, നമ്മുടെ നികുതി പണവും കൊണ്ട് മന്ത്രിമാരും സര്‍ക്കാര്‍ ഉധ്യോഗ്സതരും മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങുപോള്‍ ഒരു നിമിഷമെങ്കിലും അഷ്ട്ടിക്കു വകയില്ലാത്ത കോടിക്കണക്കിനു ഭാരതീയന്റെയ് ഭക്ഷണം ഒന്ന് ശ്രദ്ധിച്ചാലും ഭരണകൂടമേ....!

      ഇല്ലാതാക്കൂ
  2. ചിത്രങ്ങളും പ്രതികരണവും തീവ്രമായി , ഇനി എന്ന് കണ്ണ് തുറക്കും

    മറുപടിഇല്ലാതാക്കൂ
  3. ഇതുപോലത്ത പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഇത് കണ്ടിട്ടെങ്കിലും / കേട്ടിട്ടെങ്കിലും നമ്മുടെ അധികാര വര്‍ഗതിന്നു നേരം വെളുക്കുകയാണെങ്കില്‍ അതൊരു പുണ്യകര്‍മം കൂടിയാകുമല്ലോ

    നിങ്ങളുടെ സഹോദരന്‍
    മുഹമ്മദ്‌ അലി കരുവാരകുണ്ട് അരിമണല്‍ 9447275935

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിന് നന്ദി. വീണ്ടും വരുമല്ലോ ഇന്ഷാ അല്ലാഹ്

      ഇല്ലാതാക്കൂ
  4. ഇന്ന് കേന്ദ്ര ഗവണ്മെന്റ് സംഭരണത്തിന് വേണ്ടി FCI വഴി ചെലവാക്കുന്ന
    പണം ഉണ്ടെങ്കില്‍, ഇന്ന് നശിച്ചു പോകുന്നതിലും എത്രയോ ഇരട്ടി
    സ്വകാര്യ മേഖല വഴി സംഭരിക്കാന്‍ സാധിക്കും. Warehousing സ്വകാര്യ
    കമ്പനികള്‍ക്ക് കൊടുത്തു സംഭരണം ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
    അല്ലാതെ സംഭരിച്ചത് നശിപ്പിച്ചു കളയുകയല്ല വേണ്ടത്. സര്‍ക്കാരിന്
    സാധിക്കുന്നില്ലെങ്കില്‍, സാധിക്കുന്നവരെക്കൊണ്ട് ചെയ്യിപ്പിക്കുക, അതാണ്
    ജനക്ഷേമപരമായ സമീപനം. എന്ത് ചെയ്യാം, നമ്മുടെ രാഷ്ട്രീയ കോമരങ്ങള്‍ക്ക്
    ഇതൊന്നും മനസ്സിലാവുകയില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് അരി നഷ്ടപ്പെട്ടു പോകുന്നതില്‍ അല്ല വിഷമം. അവര്‍ക്ക് അനര്‍ഹമായി പോകട്ടിലേക്ക് വരുന്ന പൈസ നഷ്ടപ്പെടുമോ എന്നാണു വിഷമം. അത് നോക്കുന്നതിനിടയില്‍ എവിടെയാ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇത് നോക്കാന്‍ നേരം. കഷ്ടം തന്നെ നമ്മുടെ രാജ്യത്തിന്റെ ചില കാര്യങ്ങള്‍ നോക്കിയാല്‍ എന്നാല്‍ ചില കാര്യത്തില്‍ നമ്മുടെ രാജ്യത്തെ ഓര്‍ത്ത്‌ നമുക്ക് അഭിമാനിക്കാനും വകയുണ്ട്. അത് മറച്ചു വെച്ചല്ല ഞാന്‍ പറയുന്നത്.. :(

      ഇല്ലാതാക്കൂ
  5. തിന്നുകയുമില്ല തീട്ടികുകയും ഇല്ല..ഇതു കാല കാലങ്ങളില്‍ മാറി വരുന്ന ഗവന്മേന്റുകളുടെ ഒരു നയം ആണ്.
    പൊതു ജനം അവര്‍ക്ക് എപ്പോഴും ഭാരമാണ്. ഒരു ഗവന്മേന്റ്റ് തുടങ്ങി വച്ച പദ്ധതി മാറി വരുന്നു ഗവന്മേന്റ്റ് ചെയ്യില്ല.
    അത് പൊതു ജനത്തിന് എത്ര ഉപകാരം ഉള്ളത് ആയാല്‍ പോലും. സ്വന്തം ലബളില്‍ മാത്രം എന്തും ജനത്തിന് നല്‍കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ജനം പട്ടിണി കിടന്നു മരിച്ചാലും അത് ചെയ്യില്ല. അത്ര മനസാക്ഷി ഉള്ളവരാണ് രാഷ്ട്ര സേവ നടത്തുന്നവര്‍. സ്വന്തം പാര്‍ട്ടിയുടെ അധികാരവും അത് എങ്ങനെ നിലനിര്‍ത്താം എന്ന ഒറ്റ ചിന്ത മാത്രമേ അവര്‍ക്കൊള്ളൂ.. ആയിരം കോടി ഡോളര്‍ യൂറോപീന്‍ രാജ്യത്തിന് നല്‍കാന്‍ തീരുമാനിക്കുന്ന കേന്ദ്രത്തിനു സ്വന്തം നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ പട്ടിണി മാറ്റുവാന്‍ ഒരു നൂറു കോടി രൂപയെങ്കിലും ശരിയായി വിനിയോഗിച്ചു കൂടെ... എല്ലാ പാര്‍ട്ടികളുടെയും അണികള്‍ എന്ന്‌ പറയ്യുന്ന ഭൂരിഭാഗം ആളുകളും സ്വന്തം പാര്‍ട്ടി ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുകയും മറ്റു പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തി ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ അത് അഴിമതിയും ചിത്രീകരിക്കും..ഇങ്ങനെയുള്ള ഒറ്റ കണ്ണും കാതും ഉള്ള പാര്‍ട്ടി അണികള്‍ ആണ് നാടിന്റെ ക്ഷേമത്തിനും മോക്ഷത്തിനും വിലങ്ങു തടിയാകുന്നത്.. എന്തിനും നിഷ്പക്ഷമായി ചിന്തിക്കാന്‍ പ്രാപ്തര്‍ ആവുകയാണ് വേണ്ടത്..ഇതു പോലെ..ഇവിടെ സുഹുര്‍ത്ത് നിഷ്പക്ഷായി എല്ലാം വിലയിരുത്തി..നല്ല ഒരു പൌരബോധമുള്ള വ്യക്തിയായി. ഇതു തന്നെയാണ് രാജ്യത്തെ സ്നേഹിക്കുന്ന ഒരു യഥാര്‍ത്ഥ പൌരന്റെ ധര്‍മ്മം. ഒരായിരിം അഭിനന്ദനങ്ങള്‍...

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം ഞങ്ങളുടെ ലേബലില്‍ കൂടി തന്നെ വരണം എന്ന ചിന്തയാണ് എല്ലാവര്ക്കും. അത് നടക്കുമോ അതും ഇല്ല.

      ഇല്ലാതാക്കൂ
  6. വേദനിപ്പിക്കുന്ന കാഴ്ച!!

    മറുപടിഇല്ലാതാക്കൂ
  7. ഈ ഫോട്ടോകളില്‍ കാണുന്നത് അറിയാതെ സംഭവിക്കുന്നതല്ല. മദ്യ വ്യവസായ ലോബികല്ക് വേണ്ടി അധികാരികളും രാഷ്ട്രീയക്കാരും ചെയുന്നതാണ്ണ്‍. ഗുണമേന്മയുള മദ്യം ഉണ്ടാകാന്‍ പറ്റിയ അസംസ്കൃത വസ്തുവാനെ ധാന്യങ്ങള്‍, അരി ആയാലും ഗോതംബ് ആയാലും. അത് കൊണ്ട് തന്നെ എല്ലാ കൊല്ലവും ഇ അവസ്ഥ തുടര്‍ന്ന കൊണ്ടിരിക്കും.
    മഴക്കാലം കഴിഞ്ഞാല്‍ എല്ലാ പത്രങ്ങളിലും വരും ഫോട്ടോസ് FCI ഗോടോവ്നില്‍ അരിയും ഗോതമ്പും നശിച് പോയി എന്ന പറഞ്ഞു കൊണ്ട്‌. എന്നിറ്റ് ചുള് വിലക്ക് നശിച്ചതും നസിക്കതതുമായ മുഴുവന്‍ ധാന്യങ്ങളും മദ്യ കമ്പനികള്‍ക്ക്‌ വില്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  8. റീ എഡിറ്റ്‌ ചെയ്തു അക്ഷരതെറ്റുകള്‍ നീക്കി ഏറെ പേരിലേക്ക് എത്തിക്കേണ്ട ഒരു പോസ്റ്റ്‌ ....

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial