26 ജൂലൈ 2012

ആസ്സാം കലാപം : സംഘികളില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടികള്‍...!!!


ജമ്മു കാശ്മീരിലെയും വെസ്റ്റ്‌ ബംഗാളിലെയും എന്തിനതികം 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും ഇരകളായ മുസ്ലിംകളുടെയും രാജ്യത്തിന്റെ വിവിധ ഭാകങ്ങളില്‍ ഉള്ള അക്ക്രമാത്തിന്റെയും ഒക്കെ   ഫോട്ടോ ചേര്‍ത്ത് ആസാമില്‍ കുടിയേറ്റ മുസ്ലിംകള്‍ ഹിന്ദുക്കളെ കൊന്നോടുക്കുന്നേ എന്ന് മുന്‍കൂട്ടി നിലവിളിച്ചു വാദിയെ പ്രതിയാക്കുന്ന പരിഹാസ്യമായ നിലപാട് ആണ് സംഘികളുടെയ്ത്. പല മുസ്ലിം ഗ്രാമങ്ങളും കത്തി എരിയുന്ന ഫോട്ടോകളും സംഘികള്‍ക്ക്‌ ഹിന്ദുക്കള്‍ക്ക് എതിരായ അക്രമത്തിന്‍റെ തെളിവാണ് പോല്‍ ...

ജൂലായ്‌ 6,19 നും ആയി നാലു മുസ്ലിംകള്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് ജൂലായ്‌ 20 നു പഴയ ഭീകര വിഘടനവാദികള്‍ ആയ 4 ബോറോ ലിബറേഷന്‍ ടൈഗേര്‍സിന്‍റെ കേഡരുകള്‍ കൊല്ലപെട്ടതോടെയാണ് കൊക്രജര്‍ , ബാസ്ക് , ചിരാന്ഗ് ജില്ലകളില്‍ അക്രമം പടര്‍ന്നു പിടിച്ചത് . (Shubham Ghosh, One India). ഭീകര പരിശീലനം നേരത്തെ അര്‍ജിച്ചിരുന്ന ബോഡോകള്‍ തോക്കും വാളും മാരകായുധങ്ങളുമായി മുസ്ലിം ഗ്രാമങ്ങള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഇത് വരെ 50പേര്‍ കൊല്ലപെടുകയും 1,50,000 ആളുകള്‍ അഭയാര്‍ഥികള്‍ ആവുകയും ചെയ്തു. അഞ്ച് ആളുകള്‍ പോലീസ്‌ വെടിവെപ്പിലാണ് കൊല്ലപെട്ടത്‌ .

കലാപത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ പോലീസ്‌ മുസ്ലിം യുവാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ജനങ്ങള്‍ രാജധാനി എക്സ്പ്രെസ്സ് തടഞ്ഞത്‌ ഗോദ്രക്ക്‌ സമാനമായ അക്രമമായി സംഘികള്‍ ചിത്രീകരിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുക എന്നാ ലക്‌ഷ്യം വെച്ചാണ് . ട്രെയിനിന് നേരെ കല്ലേറ് നടന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ആര്‍ക്കും അപായമില്ല. 

ദൌര്‍ഭാഗ്യകരമായ ഇത്തരം സംഭവാങ്ങല്‍ ഉണ്ടാവുമ്പോള്‍ എല്ലാം മറന്നു സമാധാന പുനസ്ഥാപനത്തിനു വേണ്ടി ശ്രമിക്കുന്നതിനു പകരം വിവിധ ബ്ലോഗുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കലാപം മറ്റു സ്ഥലങ്ങളില്‍ കൂടി പടര്‍ത്താന്‍ പാട് പെടുന്ന സംഘികളെ പ്രബുദ്ധരായ കേരള ജനത എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്....
രാജ്യം ഒട്ടുക്കും കലാപത്തിനു സംഘപരിവാര്‍ ശ്രമിക്കുന്നതിനു വ്യക്തമായ തെളിവുകളാണ് സംഘപരിവാരത്തിന്റെ  വിവിധ സൈറ്റുകളിലും ബ്ലോഗുകളിലും ഫേസ്ബുക്ക് ,ഗൂഗിള്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കില്‍  അവരുടെ പോസ്റ്റുകളില്‍ കാണുന്നത്.

നേരത്തെ ലൌജിഹാദ് എന്ന കള്ളക്കളിക്ക് തുടക്കം കുറിച്ച സംഘപരിവാര്‍ വെബ്സൈറ്റ് ആയ ഹിന്ദു ജനജാഗ്രിതി സമിതി എന്ന സൈറ്റില്‍ നിന്നും മറ്റു ആര്‍ എസ് എസ് സൈറ്റില്‍ നിന്നും ആണ് ഇത്തരത്തില്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിച്ചു മുസ്ലിംകളെ ഭീകരവാദികള്‍ ആക്കി മുദ്രകുത്താന്‍ ഉള്ള നാറിയ കളികള്‍ക്ക് ഉത്തരവാദികള്‍. ഇവര്‍ കൊടുത്ത ചിത്രങ്ങളില്‍ ഒന്ന് പോലും ആസാമില്‍ നിന്നുള്ള ഫോട്ടോ അല്ല എന്ന് അടിവരയിട്ടു മനസ്സിലാക്കുക. 
ഹിന്ദു ജനജാഗ്രിതി സമിതി യുടെ സൈറ്റ്‌ കാണാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക


 ഹിന്ദു ജനജാഗ്രിതി സമിതി  യില്‍ വന്ന ഫോട്ടോ കാണുക. 

ഇതേ ഫോട്ടോ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ  ഫേസ്ബുക്കിലും ഗൂഗിളിലും ആര്‍ എസ് എസ് സംഘപരിവാര്‍ ഭീകരസംഘടനകളുടെ ആളുകള്‍ പ്രചരിപ്പിക്കുന്നു. സോഷ്യല്‍ സൈറ്റിലൂടെ വര്‍ഗീയതയുടെ വിശഭീജങ്ങള്‍ ചീറ്റുന്ന ഇത്തരം സംഘങ്ങളെ നാം തിരിച്ചറിയെണ്ടതുണ്ട്. 

ആര്‍ എസ് എസ് ഇറക്കിയ അതുപോലെയുള്ള മറ്റൊരു ഫോട്ടോ..

താഴെ കാണുന്ന  ഈ ഫോട്ടോയില്‍ ചിത്രത്തോടൊപ്പം ഒരു പാകിസ്താന്‍ കൊടിയും കെട്ടാന്‍ മറന്നില്ല ഈ വര്‍ഗീയ ഭ്രാന്തന്മാര്‍ 


ഇനി സംഘപരിവാര്‍ ഭീകരര്‍ പ്രചരിപ്പിക്കുന്ന വ്യാജ ഫോട്ടോയുടെ ഒര്‍ജിനല്‍ ഫോട്ടോയും അത് ഇവിടുത്തെ ഫോട്ടോയും ആണ് എന്ന് നോക്കാം. ചിത്രത്തില്‍ കാണുന്ന താഴെ കാണുന്ന ഈ ഫോട്ടോയാണ്.  ഈ ഫോട്ടോ ആസാമിലെയാണോ? 
 ഈ പോസ്റ്റ്‌ വായിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉണ്ടങ്കില്‍ മറുപടി തരിക. ഈ ഫോട്ടോ വെസ്റ്റ്‌ ബംഗാളില്‍ സില്ലിഗുരി എന്ന സ്ഥലത്ത് നടന്ന ഒരു ഏറ്റുമുട്ടലില്‍ ഉള്ള ഫോട്ടോയാണ്. ഇത് എങ്ങനെ ആസാമിലെ ഫോറ്റൊയാകും? ഈ ഫോട്ടോയെ കുറിച്ചു കൂടുതല്‍ വിശതമായ വിവരണം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.


സംഘപരിവാര്‍ ഫോട്ടോയില്‍ ഉള്ള മറ്റൊരു ഫോട്ടോ കാണുക. 2008 ജൂലായ്‌ 28 ന് ജമ്മു കാശ്മീരില്‍ നടന്ന ഭൂമി സമരത്തോടനുബന്ധിച്ച് നടന്ന പ്രക്ഷോഭങ്ങളില്‍ നിന്നുള്ള ഫോട്ടോയാണ്. ഫോട്ടോ കാണുക. ഈ ഫോട്ടോയെ കുറിച്ചു കൂടുതല്‍ വിശതമായ വിവരണം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.




 അതുപോലെ മറ്റൊരു സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഫേസ്ബുക്കിലെ പോസ്റ്റ്‌ 2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഹിന്ദുത്വത്തിന്റെ ഇരയായി കത്തുന്ന ഒരു വാഹനത്തിന്റെ ഫോട്ടോ എടുത്തു അതും ആസാമിലെയാണ് എന്ന് പ്രചരിപ്പിക്കുന്ന എന്തോരി വിവരം കേട്ട സന്ഘികള്‍. ഫേസ്ബുക്കിലെ ഒരു സംഘിയുടെ പോസ്റ്റ്‌ കാണുക. 
ഇനി ഈ സംഘപരിവാര്‍ ഫാസിസ്റ്റ്‌കള്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോയുടെ ഒര്‍ജിനല്‍ കാണുക 
സംഘപരിവാര്‍ ആസൂത്രണം ചെയ്ത 2002 ലെ ഗുജറാത്ത് മുസ്ലിം കൂട്ടക്കൊലയില്‍ ഉള്ള ഒരു ചിത്രം . ഈ ചിത്തവും സന്ഘികള്‍ ആസാമില്‍ നിന്നുള്ള മുസ്ലിം അക്ക്രമണം ആയി ചിത്രീകരിക്കുകയായിരുന്നു. ഈ ഫോട്ടോയെ കുറിച്ചു കൂടുതല്‍ വിശതമായ വിവരണം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.

2002 ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ഉള്ള ചിത്രം 

ഫേസ്ബുക്കിലെ മറ്റൊരു പോസ്റ്റ്‌.  അസ്സമിലെ ഭക്ത്പരയിലെ അഭയാര്‍ഥി ക്യാമ്പില്‍ കലാപ ബാധിതരായ മുസ്ലിംകള്‍ അവരുടെ ഒരു പ്രാദേശിക നേതാവിനു മുമ്പില്‍ പൊട്ടി കരഞ്ഞു ദുരനുഭവവങ്ങള്‍ വിശദീകരിക്കുന്ന ചിത്രം എടുത്തു ചേര്‍ത്താണ് മുസ്ലികള്‍ ഹിന്ദുക്കളെ കൊല്ലുന്നതിന്‍റെ നേര്‍കാഴ്ചയായി ഒരു സംഘി പോസ്റ്റിട്ടത് . സംഘി ആവുന്നതോടെ സാമാന്യബുദ്ധിയും നഷ്ടപെടുമോ....?

ഇന്ത്യയെ സ്നേഹിക്കുന്ന ഇന്ത്യയില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് തികഞ്ഞ സൌഹാര്‍ദ്ധത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ഭാരതീയരും ഈ വര്‍ഗീയ വിശഭീജങ്ങളെ ഒറ്റപ്പെടുത്തി നാടിന്റെ നന്മക്ക് വേണ്ടി രംഗത്തിറങ്ങി ഇത്തരക്കാരെ  അകറ്റി നിര്‍ത്തുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയും ചെയ്യണം. 
വര്‍ഗീയത  തുലയട്ടെ.. ജയ് ഹിന്ദ്‌.. 
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)