31 ജൂലൈ 2012

സൌദിയില്‍ സിംകാര്‍ഡുകള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം..

സൗദി അറേബ്യയില്‍   മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്  തിരിച്ചറിയല്‍ കാര്‍ഡ്  നമ്പര്‍  (ഇഖാമ നമ്പര്‍ ) നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഉടന്‍  പ്രാബല്യത്തില്‍ വരുന്നു. അതിനാല്‍ എല്ലാ മൊബൈലി ,സൈന്‍,സവ എന്നിവയുടെ എല്ലാ ഷോറൂമുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മൊബൈല്‍ കണക്ഷന്‍ ഐ ഡി നല്‍കല്‍ നിര്‍ബന്ധം ആക്കുവാനുള്ള തീരുമാനം വന്നത് മുതല്‍ പരക്കെ ആശങ്കയിലാണ് ഉപപോക്താക്കള്‍. ഷോറൂമുകളില്‍ പോയി മണിക്കൂറുകളോളം കാത്തു നിന്നാലും അവസാനം സമയക്കുറവു മൂലം തിരിച്ചു പോരുന്ന അനവധി ആളുകള്‍ ആണ്. നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ നിങ്ങളുടെ പ്രൂഫ്‌ നല്‍കി എടുത്തതാണ് എങ്കില്‍ ഇന്റര്‍നെറ്റ് വഴി നിങ്ങള്ക്ക് തന്നെ അപ്ടേറ്റ്‌ ചെയ്യാവുന്നതാണ്. അതിന്റെ രൂപം താഴെ കൊടുക്കുന്നു. ഇത്തസ്വലാത് (മൊബൈലി ) ടാറ്റാ അപ്ടേറ്റ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും. 
ഇവിടെ നിങ്ങളുടെ മുകളിലെ കള്ളിയില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ (9665) എന്ന കോഡ് ചേര്‍ത്തി കൊണ്ട് എഴുതുക. തൊട്ടു താഴെ നിങ്ങളുടെ സിംകാര്‍ഡിനു മുകളില്‍ ഉള്ള നമ്പര്‍ ചേര്‍ക്കുക എന്നിട്ട് സബ്മിറ്റ് ചെയ്യുക. ചിത്രം കാണുക  
അപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒരു sms വരും. ശേഷം വരുന്ന പേജില്‍ നിങ്ങളുടെ മൊബൈലില്‍ മെസ്സേജ് വന്ന നമ്പര്‍ ചേര്‍ത്തു വീണ്ടും സബ്മിറ്റ് ചെയ്യുക. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ പേരും ഇഖാമ യുടെ തിയതിയും ഇഖാമ നമ്പറും ഇമൈലും ചേര്‍ത്തി നിങ്ങളുടെ ഇക്ഹാമയുടെ ഒരു കോപ്പി (പേരും ഒപ്പും ഇട്ടത് ) സ്കാന്‍ ചെയ്തു അപ്ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ആ വിന്‍ഡോയില്‍ കാണാം.. എന്നിട്ട് സബ്മിറ്റ് ചെയ്താല്‍ മതി. 
zain
സൈന്‍ മൊബൈല്‍ സിംകാര്‍ഡ്‌ അപ്ടേറ്റ്‌ ചെയ്യാന്‍ ആദ്യം ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും പാസ്വേര്‍ഡും ചേര്‍ക്കുക.  പാസ്‌വേഡ് അറിയാത്തവര്‍ മൊബൈല്‍ നമ്പര്‍ forget password ക്ലിക്ക് ചെയ്തു മൊബൈല്‍ നമ്പര്‍ അടിച്ചാല്‍ നിങ്ങളുടെ പാസ്‌വേഡ് sms ആയി മൊബൈലിലേക്ക് വരും. പിന്നീട് വരുന്ന പേജില്‍ മൊബൈലിയുടെ പോലെ തന്നെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. 
 ഇനി മുതല്‍  യഥാര്‍ത്ഥ ഉപയോക്താവിന്റെ പേരില്‍ രജിസ്ടര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ ഉപയോഗിക്കരുത് . ടെലികോം കമ്പനികളുടെ പക്കലുള്ള ഉപയോക്താക്കളുടെ പേര് വിവരങ്ങള്‍ ശരിയായിരിക്കണം . കണക്ഷന്‍ ആരുടെ പേരിലാണോ റജിസ്റ്റര്‍  ചെയ്തിരിക്കുന്നത് എങ്കില്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കാതെ സിം കാര്‍ഡ് ചാര്‍ജ് ചെയ്യാനോ , ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനോ സാധിക്കില്ല. അനധികൃത സിം കാര്‍ഡുകള്‍ക്ക് തടയിടുന്നതിന് നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ്  പുതിയ ക്രമികരണം. യഥാര്‍ത്ഥ ഉപയോക്താവിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്യാത്ത  പ്രീപെയ് ഡ്  മൊബൈല്‍ ഫോണ്‍ സൌദി ടെലികോം വിചേദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങള്‍ക്കിടെ ആയിരക്കണക്കിന് കണക്ഷനുകളാണ് എ.സ് .ടി .സി , മൊബൈലി കമ്പനികള്‍ ഇങ്ങനെ വിഛെദിച്ചത് .  സവാ സിംകാര്‍ഡുകള്‍ അപ്ടേറ്റ്‌ ചെയ്യുന്നത് എങ്ങനെ എന്ന് ഈ വീഡിയോയില്‍ കാണുക. stc.com.sa
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

11 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial