23 ഓഗസ്റ്റ് 2012

ലവ്ജിഹാദ്‌ പോലെ വീണ്ടും ഒരു വ്യാജ SMS ഉം.. ഇതിന്റെ പിന്നിലാര്?

സ്വന്തം മകനെയും കൂട്ടി യാത്രപോയ ലിന്‍ഡ ചേംബര്‍ ലൈന്‍ എന്ന യുവതിക്കു തന്റെ അരുമ മകനെ നഷ്ടപ്പെട്ട സംഭവം പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ഒമ്പതാം ക്ളാസിലെ മലയാള പാഠപുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പാഠഭാഗത്തു പരാമര്‍ശിക്കുന്നുണ്ട്. 
1985ല്‍ ആസ്ത്രേലിയയിലാണു സംഭവം. കുട്ടി നഷ്ടപ്പെട്ട അമ്മയുടെ വെപ്രാളത്തിനും വേദനയ്ക്കും നേരെ കണ്ണടച്ചു പത്രങ്ങള്‍ സംഭവം പെരുപ്പിക്കുകയും ഒടുവില്‍ അമ്മ തന്നെയാണു കുട്ടിയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. അമ്മ പ്രതിയാക്കപ്പെടുകയും എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷം കുട്ടിയെ കാട്ടുനായ കൊന്നതാണെന്നു കണ്ട് അവര്‍ ജയില്‍മോചിതയാവുന്നു.  കുപ്രചാരണത്തിലൂടെ ഒരമ്മയുടെ വേദനയെ ആയിരം മടങ്ങാക്കി ഉയര്‍ത്തിയ ഇതേ പത്രപ്രവര്‍ത്തന കുബുദ്ധിയാണ് ഇന്നു നമ്മുടെ വായനക്കാരെ വിഭ്രാന്തിയിലാക്കുന്ന പല എക്സ്ക്ളൂസീവ് സ്റോറികളും സൃഷ്ടിക്കുന്നത്.

കഷ്ടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങള്‍ സത്യത്തിനു നേരെ കണ്ണടച്ചും നുണകളില്‍ അഭിരമിച്ചും കൊടും ഗര്‍ത്തത്തിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്. ബ്യൂറോക്രസിയും ഭരണകൂടവും പോലിസും കുത്തകവ്യവസായികളും ചേര്‍ന്നു നടത്തുന്ന ജനവിരുദ്ധ വ്യവസായമായി മാധ്യമപ്രവര്‍ത്തനം അധപ്പതിച്ചിരിക്കുന്നു. വികസനങ്ങളുടെ പേരില്‍ കുടിയിറക്കപ്പെടുന്ന, ഭീകരമുദ്ര ചാര്‍ത്തപ്പെട്ടു പീഡിപ്പിക്കപ്പെടുന്ന, കരിനിയമങ്ങളുടെ ഇരകളായി നിശ്ശബ്ദം നിലവിളിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും കണ്ണീരാണ് ഇന്നു പത്രവ്യവസായത്തിന്റെ ഇന്ധനം.

ഒരു വശത്തു ജമ്മു കാശ്മീരിലെയും വെസ്റ്റ്‌ ബംഗാളിലെയും എന്തിനതികം 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും ഇരകളായ മുസ്ലിംകളുടെയും രാജ്യത്തിന്റെ വിവിധ ഭാകങ്ങളില്‍ ഉള്ള അക്ക്രമത്തിന്റെയും ഒക്കെ   ഫോട്ടോ ചേര്‍ത്ത് ആസാമില്‍ കുടിയേറ്റ മുസ്ലിംകള്‍ ഹിന്ദുക്കളെ കൊന്നോടുക്കുന്നേ എന്ന് വ്യാജ വാര്‍ത്ത നല്‍കി മതവികാരം ഇളക്കിവിടുന്ന തരത്തിലുള്ള ഫോട്ടോകള്‍ സംഘപരിവാര്‍ ഭീകര സംഘടനകള്‍ പരസ്യമായി പുറത്തു വിട്ടത് തെളിവുകള്‍ സഹിതം ഉണ്ടായിട്ടും ഇല്ലാത്ത SMS വിവാതവും പൊക്കി പത്രക്കാര്‍ തുനിഞ്ഞാല്‍ ലവ്ജിഹാദിനെ പോലെ നിങ്ങളുടെ വിശ്വാസ്യതയെ നിങ്ങള്‍ തന്നെ നഷ്ടപ്പെടുത്തുകയാണ്.


സംഘപരിവാര്‍ വ്യാജഫോട്ടോയുമായി പ്രചാരണം നടത്തിയത് കാണാന്‍  ഇവിടെ aasamkalapam ക്ലിക്ക് ചെയ്യുക.


നമ്മുടെ നാട്ടില്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഉള്ള വാര്‍ത്തയാണ് ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയുന്നു. ഇത്രയതികം SMS  അയച്ചവരില്‍ ഒരൊറ്റ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പോലും പിടിക്കാന്‍ ഈ ഇന്റലിജെന്‍ന്സിനു  കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നുന്നു... കഴിഞ്ഞ ദിവസം, അസം ജനതയ്‌ക്കെതിരായ SMS പ്രചരണത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന വാര്‍ത്ത ആദ്യം വന്നത് (നിര്‍മിച്ചെടുത്തത്?) ഹിന്ദുസ്ഥാന്‍ ടൈംസ് ആയിരുന്നു. അത് പിന്നെ കണ്ടോരും കേട്ടോരുമൊക്കെ ഏറ്റെടുത്തു; ചാനല്‍ ചര്‍ച്ചയായി; ആകെ ബഹളമായി. ഹിന്ദുസ്ഥാന്‍ ടൈംസ് ഈ വാര്‍ത്ത നല്‍കുന്നതിന് ഉദ്ധരിച്ചിട്ടുള്ളത് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയെയാണ്. ഏതാണീ സാധനം. പലരോടും അന്വേഷിച്ചു, ഗൂഗിളില്‍ തപ്പി നോക്കി. ആര്‍ക്കും അറിവില്ല. ഇതേ വാര്‍ത്ത സി.എന്‍.എന്‍/ ഐ.ബി.എന്‍ നല്‍കിയത് നാഷനല്‍ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ www.ibnlive.in.com ഉദ്ധരിച്ച്. അങ്ങനെയൊരു സാധനവും കാണാനില്ല. അതേ സമയം, സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും മറ്റും റിപോര്‍ട്ട് ചെയ്യുന്നതിനും സര്‍ക്കാരിനെ സഹായിക്കുന്നതിനും പ്രവര്‍ത്തിക്കുന്നത് CERT-IN(Computer Emergency Response Team) എന്ന ഏജന്‍സിയാണ്. അവരുടെ വെബ്‌സൈറ്റില്‍  www.cert-in.org.in  ഇങ്ങനെയൊരു വിവരം കാണാനില്ല. ഇത്തരം കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ട ഐ.ബി അങ്ങനെയൊരു വിവരം തന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറയുന്നു. അപ്പോള്‍ എസ്.എം.എസ് പ്രചാരണം അന്വേഷിക്കും മുമ്പ് തേടേണ്ടത് ഈ വാര്‍ത്തയുടെ ഉറവിടമല്ലേ. ഒരു പക്ഷേ കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടെങ്കിലോ? ഇത്തരം കള്ളന്മാരെയല്ലേ ആദ്യം പിടിക്കേണ്ടത്? 


പ്രധാനമന്ത്രിക്കും പ്രസിഡന്റിനെതിരെയും  വ്യാജ സന്ദേശം അയക്കുന്നവരെ മണിക്കൂറുകള്‍ കൊണ്ട് കണ്ടു പിടിച്ചു മുസ്ലിം ആണെങ്കില്‍ തീവ്രവാതിയും മറ്റു മതസ്തരാനെങ്കില്‍ അവരെ മാനസിക രോഗികളാക്കുകയും ചെയ്യുന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ഇത്തരം ഭീതി പരത്തുന്ന വ്യാജ sms അയച്ച വ്യക്തികളെ കണ്ടു പിടിക്കാന്‍ സാധിക്കില്ല എന്ന് വിശ്വസിക്കണമെങ്കില്‍ പൊതുജനം  വിഡ്ഢി കോമരങ്ങളാകണം... ഈ പ്രചരണം മനസ്സിലാകണമെങ്കില്‍ ഇതിനു പിന്നിലെ രാഷ്ട്രീയം നിരീക്ഷിച്ചാല്‍ മതി.. ആസ്സാം കലാപം അടിച്ചമര്‍ത്താന്‍ കഴിയാത്ത ഭരണകൂടത്തിന്റെ വീഴ്ചയും, ലോകത്തിലെ ഏറ്റവും വലിയ അഴിമതിയില്‍ പ്രധാന മന്ത്രിപോലും പ്രതിയാകുന്ന കാഴ്ച ഇന്ത്യയില്‍ കാണാന്‍ പോകുകയാണ്. ഇതില്‍ നിന്ന് ജന ശ്രദ്ധ തിരിച്ചുവിടാന്‍ രാജ്യത്തെ മുസ്ലീം വിഭാഗത്തെ മുന്‍നിര്‍ത്തി ഇത്തരം വ്യാജ പ്രചരണം അഴിച്ചുവിട്ടാല്‍ ‍ BJP യും സന്ഘികളും അതിനു പിറകില്‍ സൈക്കിള്‍ എടുത്ത് കൂടുമെന്നു അവര്‍ക്കറിയാം അതുതന്നെയാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത് . ഇതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മേല്‍ ആരോപണമായി ഇറങ്ങുന്ന  നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.. യഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത, അല്ലെങ്കില്‍ മനപ്പൂര്‍വം ഇറങ്ങിയ നിങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കണ്ട LOVE ജിഹാദ് പോലെ ഇതും ചീറ്റും.. കാത്തിരുന്ന് കാണാം...!!!


രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളിലെ  നക്സല്‍ഭീഷണിയെക്കുറിച്ചു  വാചാലരാവാനല്ലാതെ അവിടങ്ങളിലെ ആദിവാസിജീവിതത്തിന്റെ പൊള്ളുന്ന കാഴ്ചകള്‍ പകര്‍ത്തുന്നതില്‍നിന്നു മുഖ്യധാരാ മാധ്യമങ്ങള്‍ എന്നും മനപ്പൂര്‍വം മാറിനിന്നു. തീവ്രവാദികളായി മുദ്രയടിച്ചു നൂറുകണക്കിനു മുസ്ലിംയുവാക്കളെയും അവരുടെ കുടുംബങ്ങളെയും നരകജീവിതത്തിലേക്കു തള്ളിയിട്ട് ആസ്വദിക്കുകയും അതിനു ശമ്പളവും കോഴയും വാങ്ങി സ്വന്തത്തെയും മക്കളെയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന നികൃഷ്ട ജന്മങ്ങളാണു പല മാധ്യമ ഡസ്കുകളെയും ഇസ്തിരിചുളിയാതെ നിയന്ത്രിക്കുന്നത്. അക്ഷരങ്ങളും വാക്കുകളും ആയുധമാക്കി വാടകഗുണ്ടകളുടെ റോളെടുക്കുന്ന സംസ്കാരസമ്പന്നര്‍! ആഗോളതലത്തില്‍ ഭരണകൂടത്തിന്റെയും കോര്‍പറേറ്റുകളുടെയും ദുഷ്ചെയ്തികളെ ചോദ്യംചെയ്യുന്ന സാഹസികവും ധീരവുമായ പത്രപ്രവര്‍ത്തനം ഇന്നും നിലച്ചിട്ടില്ല. വിക്കിലീക്സും യെസ്മെനും തുടങ്ങി നിരവധി മാധ്യമ മുന്നേറ്റങ്ങള്‍ ഈ ഗണത്തിലുണ്ട്. പക്ഷേ, ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു മേനി നടിക്കുന്ന ഇന്ത്യയില്‍ അതും ഒരു ഭീകരപ്രവര്‍ത്തനമായി മുദ്രയടിക്കപ്പെടുകയാണ്. ടെഹല്‍ക ലേഖിക ഷാഹിനയ്ക്കെതിരായ കര്‍ണാടകസര്‍ക്കാരിന്റെ നീക്കങ്ങള്‍ അത്തരമൊരു മുന്നറിയിപ്പാണ്. ഭരണകൂടഭാഷ്യത്തിന്റെ പതിപ്പുകളാവാന്‍ മല്‍സരിക്കുന്നതില്‍ മുന്‍പന്തിയിലാണു കേരളത്തിലെ പത്ര-ചാനലുകള്‍. സമുദായ സൌഹാര്‍ദത്തിന്റെയും നീതിബോധത്തിന്റെയും കേരളീയ പാരമ്പര്യത്തെ എങ്ങനെ തകര്‍ത്തെറിയാം എന്ന ഗവേഷണത്തിനാണു മലയാളത്തിലെ ന്യൂസ്ഡസ്കുകള്‍ പേനയൂരി നില്‍ക്കുന്നത്. പത്രമാപ്പീസിലേക്കു ചലാന്‍ അടച്ചാല്‍ ഏതു വാര്‍ത്തയും വേവിച്ചുകൊടുക്കുമെന്ന പരുവത്തിലേക്കു മാധ്യമപ്രവര്‍ത്തനത്തെ അവര്‍ കൊണ്െടത്തിച്ചിരിക്കുന്നു.  എന്നാല്‍, വാര്‍ത്താസംഭരണവും വിതരണവും കുത്തകയാക്കിവച്ചിരിക്കുന്ന ഈ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന ഇലയനക്കങ്ങള്‍ ഇന്നു ബദല്‍മാധ്യമമായി വളര്‍ന്നുവരുന്നുണ്ട്. അവ സാധാരണക്കാരന്റെ ശബ്ദവും യഥാര്‍ഥ പത്രപ്രവര്‍ത്തനത്തിന്റെ ഭാഷയും പകര്‍ത്തുന്നതില്‍ ജാഗരൂകമാണ്. ഈ കൈവഴി കൊണ്ടു വ്യാജപത്രപ്രവര്‍ത്തനത്തെ മുട്ടുകുത്തിക്കുകയാണു കാലം ആവശ്യപ്പെടുന്ന മാധ്യമധീരത.
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial