30 ഓഗസ്റ്റ് 2012

പ്രവാസി പ്രകാശമില്ലാത്ത വിളക്ക്..


പ്രവാസതീയിലുരുകിയൊലിക്കും 
പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍
ദൈവത്തിന്‍ നാടിനെ യാത്രയാക്കി 
എത്തിയതാകട്ടെ മണല്‍കാട്ടിലും,
ആരോരുമില്ലാതെ അലയുമ്പോഴെല്ലാം
നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു
വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം
നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു
എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍
വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍
ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം 
മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു 
വിദ്യതന്‍ പടികള്‍ കയറും മക്കളും
വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും
ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല
കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന് 
വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു
കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍
എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,,
ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം
ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ
അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും 
അതാണെന്റെ ആത്മസംത്ര്പതിയും...

4 അഭിപ്രായങ്ങൾ:

  1. പ്രവാസി അന്നും ഇന്നും
    ---------------------------------
    നാട്ടില്‍ നിന്നും കടം വാങ്ങി വിമാനം കയറി പൊങ്ങി..
    ഗള്‍ഫില്‍ നിന്നും കടം വാങ്ങി വിമാനം കയറി മുങ്ങി.

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളം, പ്രവാസിയുടെ ജീവിതം നന്നായി അവതരിപ്പിച്ചു,ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം .ഹത ഭാഗ്യവാനായ പ്രവാസി

    മറുപടിഇല്ലാതാക്കൂ
  4. കവിതയുടെ കെട്ടും മട്ടും ഉണ്ട്.അതുമാത്രമല്ല ഇതു ഈണത്തില്‍ ചൊല്ലാന്‍ ആകുനുണ്ട് .കൂടുതല്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ഇനിയും എഴുതൂ

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial