04 ഡിസംബർ 2012

ആത്മവീര്യവും , മതേതരത്വവും അടിയറ വെക്കാന്‍ ഞങ്ങള്‍ക്ക് മനസില്ലഭാരതം എന്ന മൂന്നക്ഷരത്തിന് മഹത്തായ ഒരു പാരമ്പര്യത്തിന്റെ അഭിമാനകരമായ പിന്തുടര്‍ച്ച അവകാശപ്പെടാനുണ്ട് .സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ എല്ലാം നാം തനതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു പോന്നിരുന്നു . ആയിരത്തില്‍ അധികം ഭാഷകള്‍ , നിരവധി മതങ്ങള്‍ , ജാതികള്‍ ,ഉപജാതികള്‍ , തികച്ചും വിഭിന്നമായ ഭക്ഷണശീലവും , വസ്ത്ര ധാരണ ശൈലികളും ,  വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇങ്ങനെ ഒന്നാണ് എന്ന് പറയാന്‍ ഒന്നുമില്ലാതിരിക്കുമ്പോഴും നമ്മെയെല്ലാം ഒന്നിപ്പിക്കുന ഒരു വികാരം ഉണ്ട് . നാം ഭാരതീയരാണ്‌ എന്ന മഹാ സത്യം . ഈ രാജ്യത്തിന്റെ ഔന്നത്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് .ഒരമ്മ പെറ്റ മക്കളെ പോലെ ഇടപഴകാന്‍ നമുക്ക് ആത്മചോദനം നല്‍കുന്നത് ഈ ഒരു വികാരമാണ് .

1527  ലാണ് ഫതെപുര്‍ സിക്രിയില്‍ വച്ച്    ചിത്തോര്‍ഗര്‍ ഭരിച്ചിരുന്ന റാണ സന്ഗ്രം സിങ്ഘിനെ പരാജയപെടുത്തി ബാബര്‍ ചക്രവര്‍ത്തി ഭരണം ഏറ്റെടുക്കുന്നത് .തന്റെ പട്ടാള മേധാവി മിര്‍  ബന്കിയെ അദ്ദേഹം വൈസ്രോയി ആയി നിയമിച്ചു .1528  മിര്‍  ബന്കി അയോധ്യയില്‍ എത്തുകയും അവിടെ ഒരു മുസ്ലിം ആരാധനാലയം സ്ഥാപിക്കുകയും ചെയ്തു .ഈ ആരാധനാലയം ബാബറി മസ്ജിദ് എന്നാ പേരില്‍ അറിയപെട്ടു . ഉത്തര്‍ പ്രദേശിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ് ബാബറി മസ്ജിദ് .
“രാമാ ജന്മ ഭൂമി ” എന്ന മുദ്രാവാക്യവുമായി വി എച്  പി യും , ബി ജെ പി യും മറ്റു ഹിന്ദു സംഘടനകളും മുന്നോട്ടു വന്നതോടെ ബാബറി മസ്ജിദ് ഒരു ഹിന്ദു മുസ്ലിം പ്രശ്നമായി മാറുകയായിരുന്നു . രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള നടപടികളിലൂടെ നേട്ടം കൊയ്തത് ബി ജെ പി ആയിരുന്നു . ഹിന്ദു മത വികാരം ആളി ക്കത്തിക്കുന്നതില്‍  മുരളി മനോഹര്‍ ജോഷിയും , ലാല്‍ കൃഷ്ണ അദ്വാനിയും വിജയിച്ചു .

ബാബറി മസ്ജിദിന്റെ സ്ഥാനത് പുതുതായി അമ്പലം നിര്‍മിക്കുന്നതിനു ശിലാന്യാസം നടത്താന്‍ വി എച് പി യും ബി ജെ പി യും തീരുമാനിച്ചു . 1992 ഇല്‍ രണ്ടു ലക്ഷത്തിലധികം കര്‍സേവകര്‍ ചടങ്ങിനെത്തി . ശിലാന്യാസം സമാധാന പൂര്‍ണമായി നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിനോടും കേന്ദ്ര ഗവര്‍മെന്റിനോടും ആവശ്യപെട്ടിരുന്നു . എന്നാല്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ചുരുങ്ങിയ പോലീസ് സേനയെ മാത്രം നിയോഗിച്ചു സര്‍ക്കാരുകള്‍ കുറ്റകരമായ അനാസ്ഥ നടത്തി .മത ഭ്രാന്തിന്റെ മൂര്‍ധന്യാവസ്തയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദിലേക്ക് ഓടികയരുകയും മസ്ജിദിനു കേടു വരുത്തുകയും ചെയ്തു . തുടര്‍ന്ന് രാജ്യത്ത് വലിയ രീതിയിലുള്ള വര്‍ഗീയ കലാപം പൊട്ടി പുറപ്പെട്ടു . ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ 1992  ഡിസംബര്‍ 16 നു ഗവര്‍മെന്റ് ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു .നിരവധി ഗവര്‍ണ്മെന്റുകള്‍ കാലാവധി നീട്ടിനല്കിയതിലൂടെ ഏറ്റവും  കൂടുതല്‍ കാലം ഇരുന്ന കമ്മീഷന്‍ ആയി ലിബര്‍ഹാന്‍ ചരിത്രത്തില്‍ ഇടം നേടി .എന്നാല്‍ 2009 നവമ്പര്‍ 23 നു ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നു . ബി ജെ പി യുടെ മുതിര്‍ന്ന നേതാകള്‍ക്ക് ബാബറി മസ്ജിദ് തകര്തത്തില്‍ പങ്കുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം . ഇത് അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു .

നിരവധി വര്‍ഷങ്ങളായി നാം കാത്തു സൂക്ഷിച്ചു പോരുന്ന മതേതരത്വം എന്നാ സ്വകാര്യ അഹങ്കാരതിനെറ്റ ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു 1992 ഡിസംബര്‍ ആറിനു ബാബറി  മസ്ജിദ് തകര്‍ക്കപെട്ടത് .ന്യായാന്യാങ്ങള്‍ എന്തായാലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തമായിരുന്നു അത് . രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപമാണ്‌ അതിനു ശേഷം നടന്നത് . മത ഭ്രാന്തിനെ താണ്ടവം കൊന്നൊടുക്കിയത് നിരവധി മനുഷ്യ ജീവനുകളെയാണ്.മായ്കാന്‍ പറ്റാത്ത മുറിവ് ഹൃദയത്തില്‍ ഏല്പിച്ചു കൊണ്ടാണി ആ കലാപം കെട്ടടങ്ങിയത് .

ഈ ഡിസംബര്‍ മാസത്തില്‍  വീണ്ടും അയോധ്യ ഒരിക്കല്‍ കൂടെ സംസാര വിഷയമാവുകയാണ് . ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള മുന്‍ കരുതലുകള്‍ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ട് . എന്നിരുന്നാലും ആത്മ സംയമനം പാലിച്ചു സമചിത്തതയോടെ ഈ ഡിസംബര്‍ ആറു ഹിന്തുത്വ ഭീകര ദിനമായി ആചരിക്കാന്‍  ഇന്ത്യന്‍ ജനതയ്ക്ക് സാധിക്കും .ത്യാഗത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും സുദീര്‍ഘമായ ചരിത്ര ശേഷിപ്പുകള്‍ നമുക്കുണ്ട് . പിന്നിട്ട വഴികളിലെ  ചരിത്ര സത്യങ്ങളെയും , രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്മാക്കളേയും നമുക്ക് സ്മരിക്കാം . മനോവീര്യം കൈവിടാതെ കൈ കോര്‍ത്ത്‌ പിടിച്ചു നമുക്ക് ഒരുമിച്ചു വിളിച്ചു പറയാം , ഞങ്ങള്‍ ഭാരതീയരാണ്‌ , ക്ഷുദ്ര ശക്തികളുടെ ശിഥില ചിന്തള്‍ക്ക് മുന്‍പില്‍  ആത്മവീര്യവും , മതേതരത്വവും അടിയറ വെക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല എന്ന് !


1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial