14 ജൂലൈ 2013

എന്തിനായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റ് ആക്ക്രമണം നടത്തിയത്?


ഒരു ചോദ്യത്തോടെ തുടങ്ങാം.. പാര്ലമെന്റ്റ് ആക്ക്രമണം നടത്തിയത് സര്‍ക്കാര്‍ തന്നെ എന്ന് ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു..  അപ്പോള്‍ അതിന്റെ പേരില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു നിരപരാതി അല്ലെ? ആണ് എങ്കില്‍ ആ ജീവന്‍ പോയതില്‍ ഉത്തരവാദി ആര്? യഥാര്‍ത്തത്തില്‍ തീവ്രവാദികള്‍ ഉണ്ടാകുന്നതല്ല സര്‍ക്കാര്‍ തന്നെ അല്ലെ അവരെ ഉണ്ടാക്കുന്നത്‌? 

ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു. പാര്‍ലമെന്റ് ആക്ക്രമണത്തിനു പിന്നില്‍ സര്‍ക്കാര്‍ തന്നെ ആണ് എന്ന്..  2001 ല്‍ ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ് ഈ പറയപ്പെട്ട ആക്ക്രമണം ഉണ്ടായത്..  പാര്‍ലമെന്റ് ആക്ക്രമണം രാജ്യത്ത് വലിയ ചര്‍ചാ വിഷയമായപ്പോഴും അഫ്സല്‍ ഗുരുവിനെ എല്ലാ മാനുഷിക പരിഗണന പോലും നല്‍കാതെ തൂക്കിലേറ്റിയപ്പോള്‍ ഒരു മഹാതീവ്രവാദിയെ കൊന്നു എന്ന സന്തോഷത്തിലായിരുന്നു ഭരണകൂടം.. അഫ്സല്‍ ഗുരുവിനു വേണ്ടി ശബ്ടിക്കുന്നവരെ തീവ്രവാദികള്‍ ആക്കാന്‍ മത്സരിക്കുകയായിരുന്നു ഭരണകൂടം.


വാജ്‌പേയി യുടെ നേതൃത്വത്തില്‍ ഉള്ള  ബി ജെ പി സര്‍ക്കാര്‍ ശവപ്പെട്ടി കുംബകോണത്തില്‍ പെട്ട് നില്‍ക്കുമ്പോള്‍ ശ്രദ്ധ തിരിച്ചു വിടാന്‍ ബി ജെ പി സര്‍ക്കാര്‍ തന്നെ ആസൂത്രണം ചെയ്തതാണ് ഈ ആക്ക്രമണം എന്ന് അന്ന് മുതല്‍ ഇന്ന് വരെ പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകള്‍ പറയുമ്പോള്‍ അവരെ തീവ്രവാദികള്‍ ആക്കുകയായിരുന്നു ഭരണകൂടം..


പാര്ലമെന്റ്റ് ആക്രമണ സാഹചര്യം ഒന്ന് നോക്കാം 

പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ സംശയങ്ങളുടെ മേഘങ്ങള്‍ ഇതുവരെമാഞ്ഞുപോയിട്ടുമില്ല. യുപിഎയുടെ ഭരണം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴുംരഹസ്യങ്ങളുടെയും ദുരൂഹതയുടെ ഈ കടന്നല്‍ക്കൂടിളക്കാന്‍ കോണ്‍ഗ്രസ്നേതൃത്വവും ഭയക്കുകയാണ്. പാര്‍ലമെന്റ് ആക്രമണം നടന്ന സാഹചര്യംഎന്തായിരുന്നു എന്ന് നോക്കാം. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളംവെല്ലുവിളികളുടെ വര്‍ഷമായിരുന്നു 2001. ആ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തിലാണ് പ്രതിരോധഇടപാടുകളിലെ അഴിമതികളൊന്നാകെ തെഹല്‍ക പുറത്തുകൊണ്ടുവന്നത്. കാര്‍ഗില്‍ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായി നടത്തിയ ആയുധ ഇടപാടില്‍ നടന്നകൈക്കൂലിയെക്കുറിച്ച് തെഹല്‍ക പൊട്ടിച്ച വെടി ബിജെപിയെ ആകെയുലച്ചു. ആയുധദല്ലാളന്‍മാരായി വേഷമിട്ട തെഹല്‍ക ലേഖകരില്‍ നിന്ന് ഒരു ലക്ഷം രൂപകൈക്കൂലി വാങ്ങുന്ന ബിജെപി പ്രസിഡണ്ടിന്റെ ദൃശ്യം അഴിമതിയുടെ എക്കാലത്തെയും സിംബലായി. ഇതിന്റെ പേരില്‍ എഴുപതുകളിലെ യുവതുര്‍ക്കിയും ഇന്ത്യന്‍സോഷ്യലിസ്റ്റുകളുടെ സമരപ്രതീകവുമായ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്രാജിവെച്ചു. മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്തു. തെഹല്‍കവെളിപ്പെടുത്തലിന്റെ അലയൊടുങ്ങും മുമ്പ് സപ്തംബര്‍ പതിനാന്നിന്ഇരട്ടഗോപുരങ്ങള്‍ക്കു നേരെയുള്ള ആക്രമണവും തുടര്‍ന്ന് അഫ്ഗാന്‍ യുദ്ധവും. 

ഇന്ത്യയില്‍തീവ്രവാദത്തെ മറയാക്കി ഏതുപ്രശ്നത്തെയും ഒതുക്കി തീര്‍ക്കാം എന്ന് ബിജെപിനേതൃത്വത്തിന് എളുപ്പം മനസ്സിലാക്കാന്‍ ഇത് ധാരാളമായിരുന്നു. സപ്തംബര്‍പതിനൊന്നിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തിപ്പെട്ടസംഘപരിവാര്‍ ആക്രമണം ഒടുവില്‍ 2002 മാര്‍ച്ചിലെ ഗുജറാത്ത് വംശഹത്യവരെചെന്നെത്തി. 2001 ഡിസംബറിലാണ് ശവപ്പെട്ടി കുംഭകോണം പുറത്തുവന്നത്. കാര്‍ഗിലില്‍കൊല്ലപ്പെട്ട ജവന്മാരുടെ മൃതദേഹം കൊണ്ടുവരാന്‍ ശവപ്പെട്ടി വാങ്ങിയതില്‍പോലും കമ്മീഷന്‍ വാങ്ങിയെന്ന് കംപ്ട്രോളര്‍ ആന്റ ഓഡിറ്റര്‍ ജനറല്‍കണ്ടെത്തിയത് വീണ്ടും എന്‍ഡിഎക്ക് തിരിച്ചടിയായി. തൊട്ടടുത്തഫെബ്രുവരിയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളില്‍നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തകൃതി. ശവപ്പെട്ടിക്കള്ളന്മാര്‍ എന്നആക്ഷേപം പാര്‍ലമെണ്ടിലും തെരുവിലും മുഴങ്ങിയതോടെ ബിജെപി ഭയത്തിലായി.സൈനികരുടെ എണ്ണം ഗണ്യമായുള്ള ഈ സംസ്ഥാനങ്ങളില്‍ വിജയിക്കാനാവുമെന്നവ്യാമോഹം ബിജെപിയുടെ നല്ല സ്വപ്നങ്ങളില്‍ പോലും കടന്നുവന്നില്ല.

തെഹല്‍കവെളിപ്പെടുത്തല്‍ പോലെ ശവപ്പെട്ടി കുംഭകോണവും പാര്‍ലമെണ്ടിന്റെ2001ലെ ശീതകാലസമ്മേളന നടപടികള്‍ ദിവസങ്ങളോളം സ്തംഭിപ്പിച്ചു. ഈ പ്രശ്നംകത്തിനില്‍ക്കുമ്പോഴാണ് പാര്‍ലമെണ്ടിനു നേരെ തീവ്രവാദികള്‍ ആക്രമണംനടന്നത് എന്നതു തന്നെ സംശയകരമാണെന്ന് അന്നു തന്നെ സംസാരമുണ്ടായിരുന്നു.പക്ഷെ, ലോകത്തെങ്ങും ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രചാരണ കൊടുങ്കാറ്റ്വീശുമ്പോള്‍, സെപ്തംബര്‍ പതിനൊന്നിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെതിരെഅമേരിക്ക പടയൊരുക്കം നടക്കുമ്പോള്‍ ഇതൊക്കെ പുറത്തുപറയാന്‍ ആരും ധൈര്യംകാട്ടിയിരുന്നില്ല. തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തിന് ഇന്ത്യയുംഒരു കൂട്ടാളിയായി മാറിയത് അന്നാണ്. ഒപ്പം പാകിസ്ഥാനുമായി ഏതുസമയവും ഏററുമുട്ടുലുണ്ടായേക്കാമെന്ന സ്ഥിതി വിശേഷം അന്ന് കൈവന്നു.പാകിസ്ഥാനുമായുള്ള ലാഹോര്‍ ബസ് സര്‍വീസും വ്യോമബന്ധങ്ങളും വിഛേദിച്ചു.നയതന്ത്രപ്രതിനിധി സതീഷ് നമ്പ്യാരെ തിരിച്ചുവിളിച്ചു. 

എല്ലാം കൊണ്ടുംബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിയ തീവ്രദേശീയതാ വികാരത്തില്‍ ഒന്നുസംഭവിച്ചു. തെഹല്‍കയും ശവപ്പെട്ടി കുംഭകോണവും മാധ്യമങ്ങള്‍ മറന്നു. പകരംമുസ്ലിം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പാവനമായ യുദ്ധത്തിലേക്ക്മാധ്യമങ്ങള്‍ മിഴി തുറന്നു. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍സര്‍ക്കാര്‍ സൃഷ്ടിച്ച യുദ്ധാസക്തി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു.2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദി ആക്രമണത്തിനുപിന്നില്‍ സിഐഎക്കുള്ളപങ്ക് വസ്തുതകള്‍ സഹിതം ചോസുദോവ്സ്കിയെപ്പോലുള്ള എടുത്തു പറഞ്ഞിട്ടും അത്കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഏറ്റവുമൊടുവില്‍കശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ കിറ്റില്‍ ബോംബുണ്ടെന്നസംശയത്തില്‍ പല നഗരങ്ങളെയും ഭയവിഹ്വലരാക്കാന്‍ ഏഷ്യാനെറ്റ്ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കാട്ടിയ താല്പര്യം ഗോവയിലെ മഡ്ഗാവില്‍ ദീപാവലി ദിവസംസംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളുടെ വസ്തുതകള്‍പുറത്തറിയിക്കുന്നതില്‍ ഉണ്ടായില്ല.

 2008 നവംബറില്‍ ഡല്‍ഹിയിലെ ബട്ലാഹൌസില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ പൊലീസിനെതിരെരോഷമുയര്‍ന്നപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത് പൊലീസിന്റെആത്മവീര്യം തകര്‍ക്കുമെന്നാണ് കോടതി പറഞ്ഞത്.സംഘപരിവാറിന്റെ മെഗാഫോണുകളാവുന്ന മാധ്യമങ്ങള്‍ ലൌജിഹാദിന്റെ കാര്യത്തിലുംവ്യത്യസ്ത നിലപാടല്ല കൈക്കൊള്ളുന്നത്. വസ്തുതയുടെ പിന്‍ബലമൊന്നുമില്ലാത്തഭോഷ്കുകള്‍ ഏറ്റെടുക്കാന്‍കേരളത്തിലും ആളുണ്ടെന്ന ദയനീയ സത്യമാണ് നമ്മള്‍ഇപ്പോള്‍ തൊട്ടറിയുന്നത്. പ്രണയം നിഷിദ്ധം, അഥവാ ഇനിപ്രണയിക്കുന്നുണ്ടെങ്കില്‍ തന്നെ അത് സ്വന്തം സമുദായത്തില്‍ പെട്ടവരെമാത്രം എന്നാണ് ഈ പ്രചാരണത്തിന്റെ പൊരുള്‍. കേരളം ഇതുവരെ പൊരുതി നേടിയനേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരം പ്രചാരണങ്ങള്‍.
വായിച്ചു നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ...