07 നവംബർ 2013

സംഘപരിവാരത്തിന്റെ കള്ളപ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന സഖാവ്.!


ശ്രീജിത്തിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു.
 നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്..

ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈ സംഘപരിവാരത്തിന്റെ കള്ളപ്രചാരണം ഏറ്റുപിടിച്ചു നടക്കുന്ന ശ്രീജിത്തില്‍ നിന്നും നാം കാണുന്നത്.
 ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിച്ചു.  പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം  അതികാരികളെ വെല്ലുവിളിച്ച്ചിട്ടും ആ വെല്ലുവിളി ബാക്കിയായി അവശേഷിക്കുന്നു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. പതിവ് പോലെ മാധ്യമങ്ങളുടെയും അതികാരി വര്‍ഗ്ഗങ്ങളുടെയും പ്രചരണം പച്ചക്കള്ളമാണ് എന്ന് വീണ്ടും തെളിഞ്ഞു. മഞ്ചേരിയില്‍ അസം തൊഴിലാളികള്‍ക്കു നേരെയുണ്ടായ ഭീഷണിസംഭവത്തിനു പിന്നില്‍ പോപുലര്‍ ഫ്രണ്െടന്നാരോപിച്ച് ദേശാഭിമാനി അന്ന്  ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഈ  വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.

സൈബര്‍ സെക്ക്യൂരിറ്റി ഏജന്‍സി യാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത് എന്നാണു പ്രചരണം നടത്തിയത്..എന്നാല്‍ വാസ്തവത്തില്‍ അങ്ങനെ ഒരു ഏജന്‍സി ഇല്ല എന്നതാണ് സത്യം. സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയെന്ന പേരില്‍ രാജ്യത്തു സര്‍ക്കാര്‍ നിയന്ത്രണത്തില്‍ യാതൊരു സംവിധാനവുമില്ലെന്നിരിക്കെ , അസം സ്വദേശികള്‍ക്കെതിരായ എസ്.എം.എസ് ഭീഷണിക്കു പിന്നില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയും ബംഗ്ളാദേശി സംഘടനയായ ഹുജിയുമാണെന്നു സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കണ്െടത്തിയെന്നുമായിരുന്നു മാധ്യമങ്ങളില്‍ അച്ച്ചടിച്ച്ചു വന്നത്. സംഘപരിവാര്‍ ഇത് ആഘോഷിച്ചു കൊണ്ടാടുകയും ആസാം കലാപം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് മുഖേനെ അവര്‍ ശ്രമിച്ചതും നാം കണ്ടതാണ്.

ഈ വ്യാജ പ്രചാരണം കള്ളമാണ്ശ്രീ എന്ന്ജി മാലോകര്‍ മുഴുവന്‍ അറിഞ്ഞിട്ടും സംഘപരിവാരത്തിന്റെകുഴലൂത്ത് ഏറ്റുപിടിക്കുന്ന ശ്രീജിത്ത് കുണ്ടോട്ടി. താങ്കളുടെ പോസ്റ്റ്‌ വായിച്ചാല്‍ അറിയാം താങ്കളുടെ രാഷ്ട്രീയം.. സംഘപരിവാര്‍ ആസൂത്രണം ചെയ്താ വ്യാജ എസ് എം എസ് വിവാദം ഇന്ത്യാരാജ്യം തള്ളിയതാണ്. പക്ഷെ ഇപ്പോഴും അത് ഏറ്റു പിടിക്കുന്ന താങ്കള്‍ ഏന്തിനു  ഇങ്ങനെ സംഘപരിവാരത്തെ സുഖിപ്പിക്കുന്നു.? എസ് എം എസ് വിവാദം എന്നോ പൊളിഞ്ഞ ആയുധമാണ്. അതും പൊക്കിപിടിച്ച് വരാന്‍ നാണമില്ലേ? വര്‍ഗീയത മനസ്സില്‍ കൊണ്ട് നടക്കുന്ന നിങ്ങള്ക്ക് ഇത് കൊണ്ടാടുന്നതില്‍ അത്ഭുതമില്ല..

4 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial