21 ഡിസംബർ 2013

കര്‍ണാടകയില്‍ വലയിലായ "ലവ് ജിഹാദിക്ക് " വധ ശിക്ഷ ..


സജ്ജാദ് വാണിയമ്പലം 

2009 ജൂണ്‍ 17 നായിരുന്നു അനിത എന്നാ യുവതിയെ മംഗലാപുരം ബരിമാരില്‍ നിന്ന് കാണാതാവുന്നത്. സഹോദരിക്ക് ഏതോ പ്രണയം ഉണ്ട് എന്ന് സംശയിച്ചിരുന്ന സഹോദരന്‍ ജൂണ്‍ 20 നു ബന്ദവാള്‍ പോലീസ് സ്റെഷനില്‍ പരാതി നല്‍കി. ബി സി ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റെഷനില്‍ മരണപെട്ട നിലയില്‍ അനിതയുടെ മൃദ ദേഹം കണ്ടെത്തി.

കേരളത്തില്‍ സംഘികളും മങ്കികളും ഒക്കെ ചേര്‍ന്ന് ലവ് ജിഹാദ് എന്നും പറഞ്ഞു
അന്തരീക്ഷം ആകെ ദുര്‍ഗന്ധം പൂരിതമാക്കിയ കാലം. ഹിന്ദു യുവതി , ഒളിച്ചോട്ടം , പ്രണയം , കൊലപാതകം എല്ലാം ചേര്‍ന്ന് വന്ന സ്ഥിതിക്ക് സംശയിക്കണ്ട കൊന്നത് ഭീമന്‍ തന്നെ. കര്‍ണാടകയിലും ലവ് ജിഹാദ് എന്നും പറഞ്ഞു സംഘികള്‍ തെരുവിലിറങ്ങി. സമാനമായി കാണാതായ മറ്റു ഹിന്ദു യുവതികളുടെ നീണ്ട ലിസ്റ്റ് കൂടി ലവ് ജിഹാദ് ഇരകളുടെതായി സംഘികള്‍ നെഞ്ചത്തടിച്ചു അലമുറയിട്ടു. കേരളത്തില്‍ മനോരമ/മാതൃഭൂമിയാതി തേവിടിശ്ശികളും കുളം കലക്കാന്‍ മുന്നില്‍ വന്നു.

കര്‍ണാടക അഭ്യന്തര വകുപ്പിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ബെന്ടവാല്‍ പോലീസ് സ്റെഷനില്‍ . ഒക്ടോബര്‍ 21 നു തന്നെ "ലവ് ജിഹാദി " വലയിലായി. പേര് മോഹന്‍കുമാര്‍ , ജോലി അധ്യാപകന്‍ . വിശദമായ ചോദ്യം ചെയ്യലില്‍ സംഘികള്‍ അവതരിപ്പിച്ച ലവ് ജിഹാദ് ഇരകളുടെ ഏതാണ്ട് എല്ലാവരുടെയും തിരോധാനത്തിനു പിന്നില്‍ ഇയാള്‍ ആണ് എന്ന് വ്യക്തമായി.

വിവാഹം പ്രായം കഴിഞ്ഞു നില്‍ക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിടുന്നത്. ഇരയെ കണ്ടെത്തിയാല്‍ സ്ത്രീയുടെ ജാതിയും കുടുമ്പ പശ്ചാത്തലവും ആദ്യം മനസിലാക്കുന്നു. ശേഷം അവിവാഹിതന്‍ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ് എന്ന് പരിചയപെടുത്തി ഇരയുമായി പരിചയപെടുന്നു. പറഞ്ഞു വരുമ്പോള്‍ ഇരയുടെ അതെ ജാതി തന്നെ. പിന്നെ വിവാഹ വാഗ്ദാനം , ജോലി വാഗ്ദാനം ഒക്കെ ഒക്കെ സന്ദര്‍ഭാനുസരണം നല്‍കി വിളിച്ചു കൊണ്ട് പോവുന്നു. ലോഡ്ജില്‍ മുറിയെടുത്ത് ശാരീരിക ബന്ധം. പിന്നെ ഇനട്ര്‍വ്യൂവിനു പോവാന്‍ എന്നും പറഞ്ഞു ആഭരണങ്ങള്‍ ഒക്കെ അഴിച്ചു റൂമില്‍ തന്നെ വെക്കാന്‍ നിര്‍ദേശിക്കുന്നു. ഗര്‍ഭ നിരോധന ഗുളിക എന്നാ പേരില്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സയനൈഡ് ഗുളികയും വെള്ളവും നല്‍കി ഇരയെ ബസ്സ്ടാണ്ടിലെ കംഫര്‍ട്ട് സ്റെഷനിലേക്ക് വിടുന്നു. ശേഷം ലോഡ്ജില്‍ മടങ്ങിയെത്തി ആഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുന്നു. ഇതാണ് മോഹന്‍ കുമാര്‍ എന്നാ കാടന്റെ "ലവ് ജിഹാദ് " രീതി.

21 യുവതികലെയാണ് ഈ കാട്ടാളന്‍ ഇങ്ങനെ കൊന്നു തള്ളിയത് . അനിത , ലീലാവതി എന്നീ രണ്ടു സ്ത്രീകളുടെ കൊലപാതകത്തിന്റെ പേരില്‍ ആണ് ഇപ്പോള്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബാക്കി കേസുകള്‍ വിചാരണ നടന്നു വരുന്നതേയുള്ളൂ.

പിടിക്കപെട്ട ലവ് ജിഹാദിയുടെ പേര്‍ മോഹന്‍ കുമാര്‍ ആണ് എന്നറിഞ്ഞപ്പോള്‍ തന്നെ സംഘികള്‍ക്ക് ആവേശം നിലച്ചു. ഇപ്പോള്‍ ഞങ്ങളെ മോഹനേട്ടന്‍ ഞങളെ ലവ് ജിഹാദിയാല്‍ ഇങ്ങക്കെന്താ സുഡാപികളെ എന്നാണ് കര്‍ണാടക സംഘികളുടെ പുതിയ മുദ്രാവാക്യം .

അബദ്ധത്തില്‍ എങ്ങാനും ഈ മോഹന്‍കുമാറിന്റെ സ്ഥാനത് ഒരു മാപ്ല ജാതിക്കാരന്‍ ആവാതെ ഇരുന്നതിനു ദൈവത്തിനു സ്തുതി. പച്ച കളവുകള്‍ മാത്രം പ്രചരിപ്പിച്ചു പൊതു സമൂഹത്തില്‍ ഒരു ലവ് ജിഹാദ് ഭീതി വളര്‍ത്താനും അച്യുമാമനെ പോലെയുള്ള മതേതര തിടമ്പ് ഏറ്റി നടക്കുന്നവരെ പോലും ഗോള്‍വള്‍ക്കര്‍ ആക്കാനും കേവലം ചില കേട്ടു കഥകള്‍ കൊണ്ട് മാധ്യമങ്ങളെ സ്വദീനിച്ചു സംഘികള്‍ക്ക് കഴിഞ്ഞുവെങ്കില്‍ 21 സ്ത്രീകളുടെ സീരിയല്‍ കൊലപാതകത്തിലും പ്രണയത്തിലും ഒരു മുസ്ലിം നാമധാരി ആയിരുന്നുവെങ്കില്‍ ...ഹോ ...ഓര്‍ക്കാന്‍ കൂടി വയ്യ....

സംഘികളെയും മങ്കികളെയുമൊക്കെ വിടാം . മനോരമ മാതൃഭൂമി  വേശ്യനെറ്റ് തുടങ്ങിയ തേവിടിശ്ശികളോട് ഒരു ചോദ്യം. മലയാളികളുടെ പരസ്പരം വിശ്വാസത്തിലും മതേതര പാരസ്പര്യത്തിലും നഞ്ഞു കലക്കി കേരളീയ നവോഥാനത്തെ ഒരു നൂറു വര്ഷം പിറകോട്ടു വലിച്ചു അന്തരീക്ഷം ദുര്‍ഗന്തപൂരിതമാക്കിയ നിങ്ങള്‍ ചെയ്ത കൊടും ക്രൂരതക്ക് മലയാളികളോട് മാപ്പ് പറയാനുള്ള തന്റേടം നിങ്ങള്‍ക്കുണ്ടോ ?